കണ്ണൂര്‍: എബിവിപി പ്രവര്ത്തകന് സച്ചിന് ഗോപാലിനെ കൊലപ്പെടുത്തിയ കേസിലെ സാക്ഷി നിത്യാനന്ദ നഗര്‍ കോളനിക്ക് സമിപം നന്ദനത്തില്‍ വി.കെ.മനോജിനെ പോലീസ് ഭീഷണിപ്പെടുത്തിയതായി പരാതി. ഇപ്പോള്‍ ഒരു സ്വകാര്യസ്ഥാപനത്തില്‍ ജോലി ചെയ്ത് വരികയാണ് മനോജ്. പോലീസ് ഉദ്യോഗസ്ഥന് ഭീഷണിപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടി മനോജ് എസ്പിക്ക് പരാതി നല്കി. 2012 ലാണ് സച്ചിന് ഗോപാല്‍ എന്ന എബിവിപി പ്രവര്ത്തകന് കൊല ചെയ്യപ്പെട്ടത്. കണ്ണൂര്‍ ടൗണ്‍ പോലീസ് റജിസ്റ്റര്‍ ചെയ്ത് ക്രൈം നമ്പര്‍ 1302/12 കേസില്‍ സാക്ഷിയാണ് മനോജ്. 17 വയസുള്ളയാള്‍ പ്രതിയായുള്ളതിനാല് തലശ്ശേരി ജൂവനൈല്‍ ജസ്റ്റിസ് കോടതിയിലാണ് കേസിന്റെ തുടര്‍ നടപടികള്‍ നടക്കുന്നത്.
കേസുമായി ബന്ധപ്പെട്ട് ഒക്ടോബര്‍ 30 ന് കണ്ണൂര്‍ ടൗണ്‍ പോലീസിലെ കണ്ടാലറിയുന്ന ഉദ്യോഗസ്ഥന് തന്റെ ഫോണില്‍ വിളിച്ചപ്പോള്‍ എടുക്കാന്‍ സാധിച്ചില്ല. പിന്നിട് തിരിച്ചുവിളിച്ചപ്പോള്‍ നവംബര്‍ ഒന്നിന്കേസ് പരിഗണിക്കുമെന്നും സമന്‍സ് നല്ക്കുവാന് ഒക്ടോബര്‍ 30 ന് 11 മണി വരെ അദ്ദേഹം ടൗണ്‍ സ്റ്റേഷനില്‍ കാണുമെന്നറിയിക്കുകയും ചെയ്തു. എന്നാല്‍ തനിക്ക് വരാന്‍ സാധിക്കാത്ത സാഹചര്യമുണ്ടെന്നും പരമാവധി വരാമെന്നറിയിക്കുകയും ചെയ്തു.
പിന്നീട് പോലീസ് ഉദ്യോഗസ്ഥന് ഒക്ടോബര്‍ 31 ന് ഉച്ചയ്ക്ക് ശേഷം 3 മണിക്ക് മനോജ് ഇല്ലാത്ത സമയത്ത് വീട്ടിലെത്തി ഫോണ്‍ ചെയ്യുകയും ഭിക്ഷണിപ്പെടുത്തുകയും മോശം ഭാഷയില്‍ ചീത്ത പറയുകയും ചെയ്തു. നിങ്ങള്‍ വീട്ടില്‍ സമന്‍സ് നല്കിയാല് മതി എന്നും കുടുതല്‍ ഒന്നും പറയണ്ട എന്ന് പറഞ്ഞപ്പോള്‍ തുടര്‍ന്നും അസഭ്യം പറയുകയായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു.
പിന്നിട് ഞാന്‍ ജോലി ചെയ്യുന്ന സ്ഥലത്തെത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇവിടെ പ്രശ്നമുണ്ടാക്കരുത് എന്ന് പറഞ്ഞപ്പോള്‍ നിന്നെ ഇതിന്റെ ഉള്ളില്‍ നിന്നു പോക്കിക്കൊണ്ടുപോകുമെന്നും നിന്നെപ്പറ്റി കോടതിയില്‍ മോശം റിപ്പോര്‍ട്ട് നല്കി അകത്താക്കുമെന്നും പറഞ്ഞ് ഭീഷണി പെടുത്തുകയുമുണ്ടായി. കേസില്‍ സാക്ഷിയാണ്, പ്രതിയല്ല എന്ന് പറഞ്ഞിട്ടും മുന്‍ വൈരാഗ്യമുള്ളത് പോലെ ഭീഷണിപ്പെടുത്തി സംസാരിച്ചത് കേസിലെ പ്രതികള്‍ക്ക് വേണ്ടിയാണെന്ന് സംശയിക്കുന്നതായും ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കണമെന്നും പരാതിയില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: