ചെറുപുഴ: പ്രാപ്പോയില്‍ ഗവ. ഹയര്‍ സെക്കന്ററി സ്കൂളില്‍ നിന്നും വിവിധ കായിക മല്‍സരങ്ങളില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ഥികള്‍ക്ക് സ്വീകരണം നല്കി. യോഗത്തില്‍ പ്രധാനധ്യാപകന് സി.കെ.ഹരീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. പിടിഎ പ്രസിഡന്റ് കെ.എസ്.ദിലീഷ് കുമാര്‍ ഉദ്ഘാടനം ചെയ്തു. സീനിയര്‍ അസിസ്റ്റന്റ് സി.കെ.രാജേഷ്, സ്കൂള്‍ ലീഡര്‍ എം.നീരജ് എന്നിവര്‍ പ്രസംഗിച്ചു. ദേശീയ വടംവലി മല്‍സരത്തില്‍ സ്വര്‍ണ്ണം നേടിയ കേരള ടീം അംഗങ്ങളായ മാത്യു ഷിനു, അശ്വിന് റെജി, ജീവന് സാബു എന്നിവരെയും ഹാന്‍ഡ് ബോള്‍ മല്‍സരത്തില്‍ കേരളത്തിന്റെ ഗോളിയായി തിരഞ്ഞെടുക്കപ്പെട്ട നിര്‍മ്മല്‍ സിറിയക്, സംസ്ഥാന സ്കൂള്‍ കായിക മേളയില്‍ ഡിസ്കസ് ത്രോയില്‍ വെള്ളിമെഡല്‍ നേടിയ പി.ആവണി, സ്കൂള്‍ കായികാധ്യാപിക കെ.എസ്. സുജ എന്നിവരേയാണ് അനുമോദിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: