കണ്ണൂര്‍: ആരോഗ്യ വകുപ്പിന്റെയും ദേശീയ ആരോഗ്യ ദൗത്യത്തിന്റെയും ആഭിമുഖ്യത്തില്‍ കണ്ണൂര്‍, കാസര്‍കോട്, കോഴിക്കോട്, വയനാട് ജില്ലകളില്‍നിന്നുള്ള മെഡിക്കല്‍ ഓഫീസര്‍മാര്‍, തെരഞ്ഞെടുത്ത മറ്റ് ജീവനക്കാര്‍ എന്നിവര്‍ക്കായി ത്രിദിന പരിശീലനം നല്കി. കണ്ണൂര്‍ മര്‍മ്മര ബീച്ച് റിസോര്‍ട്ടില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.സുമേഷ് ഉദ്ഘാടനം നിര്‍വഹിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. കെ. നാരായണ നായ്ക് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്മാന് കെ.പി.ജയബാലന്‍ മുഖ്യപ്രഭാഷണം നടത്തി. ഡെപ്യൂട്ടി ഡി.എം.ഒ ഡോ.ഷാജ്, ഡോ.അജിത് ഇ.കുട്ടി, എന്‍.എച്ച്.എം ഡിപിഎം ഡോ.കെ.വി.ലതീഷ്, ജില്ലാ ക്വാളിറ്റി അഷ്വറന്‍സ് ഓഫീസര്‍ ജിനേഷ് കെ.വി എന്നിവര്‍ സംസാരിച്ചു. ദേശീയ പരിശീലകരായ ഡോ.എസ്.ദീപിക, ഡോ.രശ്മി വാദുവ, ഡോ.അജിത് എന്നിവര്‍ ക്ലാസ് നയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: