ചെമ്പേരി: ചെമ്പേരി നിര്‍മല ഹയര്‍ സെക്കന്ററി സ്കൂളില്‍ നടന്ന ഇരിക്കൂര്‍ ഉപജില്ല ശാസ്ത്രമേളയില്‍ ഹൈസ്കൂള്‍ വിഭാഗത്തില്‍ ചെമ്പേരി നിര്‍മല ഹൈസ്കൂള്‍ ഉജ്വല വിജയം നേടി. സാമൂഹ്യ ശാസ്ത്ര, പ്രവര്‍ത്തി പരിചയ മേളകളില്‍ ഒന്നാം സ്ഥാനവും ഗണിത ശാസ്ത്ര മേളയില്‍ രണ്ടാം സ്ഥാനവും ശാസ്ത്രമേളയില്‍ മൂന്നാം സ്ഥാനവും ഐടി. മേളയില്‍ മികച്ച വിജയവും നേടി. ഉജ്വല വിജയം നേടിയ സ്കൂള്‍ ടീമിനെ പിടിഎ എക്സിക്യൂട്ടീവ് യോഗം അഭിനന്ദിച്ചു. സ്കൂള്‍ മാനേജര്‍ റവ.ഡോ.ജോര്‍ജ് കാഞ്ഞിരക്കാട്ട്, മുഖ്യാധ്യാപിക വത്സമ്മ ജോസ്, പിടിഎ പ്രസിഡന്റ് ജോണ്സന് പുളിയുറുമ്പില്‍, മദര്‍ പിടിഎ പ്രസിഡന്റ് രജനി മോഹന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: