മട്ടന്നൂര്‍: മട്ടന്നൂര്‍ നഗരസഭയുടെ കെടുകാര്യസ്ഥത യുഡിഎഫ് സമരത്തിനിറങ്ങുമെന്ന് പ്രതിപക്ഷ കണ്‍സിലര്‍മാര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
നഗരസഭ പരിധിയിലെ നിരവധി പേര്‍ക്ക് ക്ഷേമപെന്ഷന് ലഭിക്കാത്ത അവസ്ഥയാണ്. ക്ഷേമ പെന്‍ഷനു വേണ്ടിയുള്ള ആയിരത്തോളം അപേക്ഷകള്‍ നഗരസഭയില്‍ കെട്ടിക്കിടക്കുകയാണ്. മട്ടന്നൂര്‍ ഹയര്‍ സെക്കന്ററി സ്കൂള്‍ റോഡിന്റെ വശങ്ങളില് ഫുട്ട്പാത്ത് നിര്‍മ്മിക്കണമെന്ന ആവശ്യമുന്നയിച്ചും യുഡിഎഫ് കൗണ്‍സിലര്‍മാര്‍ സമര്‍പ്പിച്ച പ്രമേയം കഴിഞ്ഞ കൗണ്‍സിലില്‍ അജണ്ടയില്‍ ഉള്‍പ്പെടുത്താത്തതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ യോഗം ബഹിഷ്കരിച്ച് ഇറങ്ങിപ്പോരുകയായിരുന്നെന്നും കൗണ്‍സിലര്‍മാര്‍ പറഞ്ഞു. മാസങ്ങള്‍ക്കു മുമ്പ് പ്രവര്‍ത്തനമാരംഭിച്ച വാതകശ്മശാനം സാങ്കേതിക തകരാര്‍ കാരണം ഇടക്കിടെ അടച്ചിടേണ്ട അവസ്ഥയാണെന്നും ഇതു സംബന്ധിച്ച് വിജിലന്‍സിന് പരാതി നല്‍കും. ചെക്യോട്ട് വയല്‍ മാലിന്യപ്രശ്നം തുടങ്ങിയ നിരവധി പ്രശ്നങ്ങള്‍ നഗരസഭയില്‍ നിലനില്‍ക്കുന്നുണ്ട്. കെടുകാര്യസ്ഥതയുടെ കേന്ദ്രമായി മാറിയിരിക്കുകയാണ് ഇതിനെതിരെയാണ് യുഡിഎഫ് സമരരംഗത്തിറങ്ങുന്നതെന്ന് കൗണ്‍സിലര്‍മാരായ കെ.വി.ജയചന്ദ്രന്, പി.വി.ധനലക്ഷ്മി, കെ.കെ.സുബൈദ ടീച്ചര്‍, മുബീന ഷാഹിദ്, കെ.സി.മിനി എന്നിവര്‍ വിശദീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: