ചങ്ങനാശേരി: നായര്‍ സര്‍വീസ് സൊസൈറ്റിക്ക് ബുക്ക് വാല്യൂ അനുസരിച്ച് 156,39,73,244 കോടിയുടെ ആസ്തി. എന്‍എസ്എസിന്റെ 2017-18 സാമ്പത്തിക വര്‍ഷത്തെ വരവു ചിലവു കണക്കും ഇന്‍കം ആന്‍ഡ് എക്സ്പെന്റീച്ചര്‍ സ്റ്റേറ്റുമെന്റും ബാക്കി പത്രവും അടിസ്ഥാനപ്പെടുത്തിയുള്ള ആസ്തിയാണിത്.
മുന്നിരിപ്പ് ഉള്‍പ്പെടെ 1,04,01,51,776 രൂപ മൊത്തം വരവും 86,74,27,535 രൂപ മൊത്തം ചെലവുമാണ്. 17,27,24,241 രൂപ നീക്കിയിരിപ്പും, 3,30,22,310 രൂപ റവന്യൂ മിച്ചവും കാണിക്കുന്ന ഇന്‍കം ആന്‍ഡ് എക്സ്പെന്റീച്ചര്‍ സ്റ്റേറ്റുമെന്റും ബുക്ക് വാല്യൂ അനുസരിച്ച് 156,39,73,244 രൂപയുടെ സ്വത്തു വിവരവും അടങ്ങുന്ന ബാക്കിപത്രവും റിപ്പോര്‍ട്ടും അധ്യക്ഷത വഹിച്ച എന്‍എസ്എസ് പ്രസിഡന്റ് അഡ്വ.പി.എന്‍.നരേന്ദ്രനാഥന്‍ നായരാണ് അവതരിപ്പിച്ചത്. എന്‍എസ്എസ് ട്രഷറര്‍ ഡോ.എം. ശശികുമാര്‍ ഓഡിറ്റേഴ്സ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. തുടര്‍ന്നു നടന്ന ചര്‍ച്ചയില്‍ വരവുചിലവു കണക്കും ബാക്കിപത്രവും പ്രതിനിധി സഭ ഐകകണ്ഠേന പാസാക്കി.
എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ ഔദ്യോഗിക പ്രമേയങ്ങളും അവതരിപ്പിച്ചു. ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍, പ്രസിഡന്റ് പി.എന്‍. നരേന്ദ്രനാഥന്‍ നായര്‍, ട്രഷറര്‍ ഡോ. എം. ശശികുമാര്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ മന്നം സമാധിയില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷമാണ് പ്രതിനിധിസഭാ മന്ദിരത്തില്‍ പൊതുയോഗം ആരംഭിച്ചത്. ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍, പ്രതിനിധിസഭാംഗങ്ങള്‍, താലൂക്ക് യൂണിയന് പ്രസിഡന്റുമാര്‍, എന്‍എസ്എസ് വിവിധ വകുപ്പുതല മേധാവികള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: