തിരുവനന്തപുരം: ഇടതുപക്ഷ സഹയാത്രികന് സന്ദീപാനന്ദ ഗിരിയുടെ വീട്ടിലെ വാഹനങ്ങള്‍ക്ക് തീയിട്ടു. രണ്ട് കാറും ഒരു സ്കൂട്ടറും കത്തി നശിച്ചു. വീട്ടിനു മുന്നില്‍ റീത്തും വച്ചു. സംഭവത്തില്‍ ദൂരൂഹത. തീയിടല്‍ ആര്‍എസ്എസ്സിന്റേയും ബിജെപിയുടെയും മേല്‍ ആരോപണം കെട്ടി വയ്ക്കാന്‍ ഇടതു കുതന്ത്രമെന്ന് വ്യക്തമാകുന്നു.
സന്ദീപാനന്ദയുടെ കുണ്ടമാന്കടവ് പാലത്തിന് സമീപത്തുള്ള സാളഗ്രാമം വീട്ടിനു മുന്നില്‍ പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങളാണ് കത്തി നശിച്ചത്. വെള്ളിയാഴ് രാത്രി രണ്ടരയോടു കൂടി വാഹനങ്ങള്‍ കത്തുന്നതായി സമീപത്തെ വീട്ടിലെ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. സാളഗ്രാമത്തിലെ ഔട്ട് ഹൗസില്‍ താമസിക്കുന്ന സിഎയ്ക്കു പഠിക്കുന്ന മകളും അമ്മയും 2.45ന് ടയര്‍ പൊട്ടുന്ന ശബ്ദം കേട്ടുണര്‍ന്നു. തീകത്തി പടരുന്നത് കണ്ട് സാളഗ്രാമത്തിലെ ഒന്നാം നിലയില്‍ താമസിക്കുന്ന സന്ദീപാനന്ദയെ വിവരം അറിയിച്ചെങ്കിലും താഴേക്ക് ഇറങ്ങിയില്ലെന്ന് ഇവര്‍ പറഞ്ഞു.
തുടര്‍ന്ന് സമീപത്തെ വീട്ടിലുള്ളവര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് ഫയര്‍ ഫോഴസും പോലീസും സ്ഥലത്ത് എത്തിയാണ് തീ കെടുത്തിയത്.രണ്ടു കാറുകള്‍ പൂര്‍ണമായും സ്കൂട്ടര്‍ ഭാഗികമായും കത്തി നശിച്ചു. തന്ത്രി കുടുംബവും പന്തളം കൊട്ടാരവും ബിജെപി സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരന്‍പിള്ളയുമാണ് ഇതിനുപിന്നിലെന്ന് സന്ദീപാനന്ദ ആരോപിച്ചു.
തന്ത്രി കുടുംബം ശബരിമല വിഷയവുമായി ബന്ധപ്പെട്ട് അക്രമത്തിനു പണം വാരിവിതറുന്നു. റീത്തിലെ കൈയഷരം ശ്രീധരന്‍പിള്ളയുടേതാണ്. പി.കെ.ഷിബുവെന്ന് വിളിച്ച് തന്നെ അധിഷേപിക്കുന്നു. എന്നാല്‍ തന്റെ ആദ്യ പേര് തുളസീദാസാണെന്നും സന്ദീപാനന്ദ പറഞ്ഞു. പൂജപ്പുര പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: