കൊച്ചി: നെടുമ്പാശേരി കള്ളനോട്ടു കടത്ത് കേസില്‍ ഒന്നാം പ്രതി ആബിദ് ഹസന് കുറ്റക്കാരനെന്ന് കൊച്ചി എന്‍ഐഎ കോടതി. ശിക്ഷ നാളെ വിധിക്കും. കേസിലെ മറ്റു മൂന്നു പ്രതികള്‍ കുറ്റക്കാരല്ലെന്ന് കണ്ട് വെറുതേ വിട്ടു. കുപ്രസിദ്ധ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ കൂട്ടാളി അഫ്താബ് ബട്കി അഞ്ചാം പ്രതിയാണ്. അറസ്റ്റ് ചെയ്യാത്തതിനാല്‍ ഇയാളുടെ വിചാരണ നടന്നിട്ടില്ല. ആറാം പ്രതി കുഞ്ഞുമുഹമ്മദ് നേരത്തെ മാപ്പു സാക്ഷിയായിരുന്നു.
2013 ജനുവരി 26നാണ് നെടുമ്പാശേരി വിമാനത്താവളം വഴി 9.75 ലക്ഷം രൂപയുടെ കള്ളനോട്ട് കടത്തുന്നതിനിടെ മലപ്പുറം സ്വദേശി ആബിദ് ഹസന് പിടിയിലായത്. പാകിസ്ഥാനില്‍ അച്ചടിച്ച അഞ്ഞൂറ് രൂപയുടെ നോട്ടുകളാണ് പിടിച്ചെടുത്തത്. ഇയാളെ ചോദ്യം ചെയ്തതോടെയാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത് വന്നത്.
അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ അടുത്ത കൂട്ടാളി അഫ്താഫ് ബട്കിയുടെ പങ്ക് ഇയാളെ ചോദ്യം ചെയ്തതോടെ ദേശീയ അന്വേഷണ ഏജന്‍സിക്ക് വ്യക്തമായി. ബട്കിയെ പിടികൂടാന്‍ 2007 മുതല്‍ ഇന്റര്‍പോള്‍ നടത്തുന്ന ശ്രമങ്ങള്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് ഇയാളെ ഒഴിവാക്കിയാണു കേസിന്റെ വിചാരണ നടന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: