ന്യൂദല്‍ഹി: റെയില്‍വേ സ്റ്റേഷനുകളിലെ ടിക്കറ്റെടുക്കാനുള്ള നീണ്ട നിര വൈകാതെ അപ്രത്യക്ഷമാകും. റിസര്‍വേഷനല്ലാത്ത, സാധാരണ ടിക്കറ്റുകള്‍ എടുക്കാനും റെയില്‍വേ ആപ്പ് സജ്ജമായി. പുതിയ സംവിധാനം നവംബര്‍ ഒന്നിന് നിലവില്‍ വരും. ആപ്പിന്റെ സഹായത്തോടെ ഓണ്‍ലൈനില്‍ സാധാരണ ടിക്കറ്റുമെടുക്കാം.
ചില സ്ഥലങ്ങളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ തുടങ്ങിയ സംവിധാനമാണ് രാജ്യത്തുടനീളം വ്യാപകമാക്കുന്നത്. നാലു വര്‍ഷം മുന്‍പ് തുടങ്ങിയ ചില സ്ഥലങ്ങളില്‍ 45 ലക്ഷം പേരാണ് ഉപയോക്താക്കള്‍. ദിവസം 87,000 ടിക്കറ്റാണ് ഇങ്ങനെ വില്‍ക്കുന്നത്.
ആപ്പ് വഴി ടിക്കറ്റ് എടുക്കാന്‍ യാത്രക്കാരന് റെയില്‍വേ സ്റ്റേഷന്റെ 25 മുതല്‍ 30 മീറ്റര്‍ വെര അടുത്തെത്തണം. ഒരു സമയം നാലു ടിക്കറ്റെടുക്കാം. ആപ്പില്‍ രജിസ്റ്റര്‍ ചെയ്ത ഉപയോക്താവിന് പ്ലാറ്റ്ഫോം ടിക്കറ്റും സീസണ് ടിക്കറ്റും ഇതില്‍ നിന്നെടുക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: