ന്യൂദല്‍ഹി: സാമ്പത്തിക തട്ടിപ്പുകേസില്‍ ഒളിവില്‍പ്പോയ നീരവ് മോദിയുടെ 255 കോടി രൂപ വിലമതിക്കുന്ന ആഭരണങ്ങളും മറ്റും എന്‍ഫോഴ്സ്മെന്റ് കണ്ടുകെട്ടി. ലോജിസ്റ്റിക്സ് കമ്പനിയുടെ ഹോങ്കോങിലുള്ള ഓഫീസില്‍ നിന്നാണ് വജ്രാഭരണങ്ങള്‍ ഉള്‍പ്പെടെയുള്ളവ പിടിച്ചെടുത്തത്. കള്ളപ്പണ നിരോധന നിയമപ്രകാരമാണ് നടപടി.
ദുബായിലെ നീരവ് മോദിയുടെ കമ്പനിയില്‍ നിന്നും ഹോങ്കോങ്ങിലേക്ക് അയച്ച വജ്രാഭരണങ്ങളും മറ്റുമാണ് പിടിച്ചെടുത്തത്. കഴിഞ്ഞ മാസം ന്യൂയോര്‍ക്കിലെ ആഡംബര ഫ്ളാറ്റ് ഉള്‍പ്പെടെ 637 കോടി രൂപ വിലമതിക്കുന്ന സ്വത്തുക്കള്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടിയിരുന്നു. ന്യൂയോര്‍ക്കിന് പുറമെ മുംബൈയില്‍ ഉള്ള ഫ്ളാറ്റ്, പുറമെ ആഭരണങ്ങള്‍, അഞ്ച് ബാങ്ക് നിക്ഷേപങ്ങള്‍, ആഡംബര വസ്തുക്കള്‍, എന്നിവ കണ്ടുകെട്ടിയിരുന്നു.
ഇന്ത്യ, യുകെ, ന്യൂയോര്‍ക്ക് എന്നിവിടങ്ങളില്‍ നിന്നുള്ള സ്വത്തുവകകളായിരുന്നു ഇത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: