ശബരിമല സ്ത്രീ പ്രവേശനമടക്കമുള്ള വിഷയങ്ങളും ദേവസ്വം ഭരണസംവിധാനങ്ങള്‍ എകീകരിക്കുന്നതിനെക്കുറിച്ചും പഠിച്ചു റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ റിട്ടയേര്‍ഡ് ഹൈ ക്കോടതി ജഡ്ജി ചെയര്‍മാനായ കമ്മീഷനെ നിയമിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. ശബരിമല വിഷയത്തില്‍ സംഘ പരിവാര്‍ സംഘടനകള്‍ മാത്രമല്ല നിരവധി ഹിന്ദു സംഘടനകള്‍ ധര്‍മ്മ സമരത്തിലാണ്. ആയിരകണക്കിന് ഭക്തരെ പങ്കെടുപ്പിച്ചു നാമജപ യാത്രകള്‍ ഒരു ഭാഗത്ത് നടക്കുമ്പോള്‍ ദേവസ്വം മന്ത്രിയടക്കം ഉള്ളവര്‍ ശബരിമല ആചാരങ്ങള്‍ക്ക് നേതൃത്വംനല്കുന്ന തന്ത്രിയെയും പന്തളം രാജകൊട്ടാരം പ്രതിനിധികളെയും ആക്ഷേപിക്കുന്നതും ജാതി പറഞ്ഞ് ഒറ്റപ്പെടുത്തുന്നതും വിഭജിച്ചു ഭരിക്കുക എന്ന നയത്തിന്റെ ഭാഗമാണോ എന്ന് വ്യക്തമാക്കണം. മലഅരയര്‍ ഹിന്ദു സമൂഹത്തിന്റെ ഭാഗമാണ് അവര്‍ക്ക് കൂടി അര്‍ഹമായ പ്രാതിനിധ്യം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ നല്കാന് സര്‍ക്കാര്‍ തയ്യാറാകണം.
ആചാരങ്ങള്‍ക്കെതിരെ നിലപാടുകള്‍ എടുക്കുമ്പോള്‍ ഹൈന്ദവ സംഘടനകളെക്കൂടി വിശ്വാസത്തില്‍ എടുത്തു ആചാര്യന്മാരുമായി ചര്‍ച്ചകള്‍ നടത്തണം. അല്ലാതെ നാല്പത്തിഒന്പതിലെ കവനന്റ് നിലനില്‍ക്കില്ല എന്ന വാദവുമായി വരുന്നവര്‍ ഇത് പ്രകാരം നിലവില്‍ വന്ന ദേവസ്വം ബോര്‍ഡുകളുടെ നില നില്‍പ്പുകൂടി ചോദ്യം ചെയ്യുകയാണ് എന്നോര്‍ക്കണം.
-പി കെ രാജഗോപാല്‍, കരുനാഗപ്പള്ളി
പിണറായിയുടെ ലക്ഷ്യം ത്രികോണമത്സരവും ദ്രവ്യവും
പിണറായി വിജയന്റെ ഹിന്ദു വിരുദ്ധ ആക്രോശങ്ങള്‍ കേവലം വകതിരിവില്ലാത്ത ജല്പനങ്ങള് മാത്രമല്ല. കുരുട്ടു ബുദ്ധിയില്‍ വികസിപ്പിച്ചെടുത്ത പുതിയ അടവു രാഷ്ട്രീയമാണ്.
ഭരണകൂട ഭീകരതയുടെ പിന്‍ബലത്തോടെ നടത്തുന്ന ഹിന്ദുവിരുദ്ധ കടന്നാക്രമണങ്ങള്‍, കെടുകാര്യസ്ഥത, അഴിമതി, തുടങ്ങിയവ പിണറായിയേയും കമ്യൂണിസ്റ്റു പക്ഷത്തേയും ജനങ്ങളില്‍ നിന്നകറ്റി. വരാനിരിക്കുന്ന ലോകസഭാ തെരഞ്ഞെടുപ്പില്‍ ഇരുപതില്‍ പതിനാറും ഇടതു പക്ഷത്തിന് നഷ്ടപ്പെടുമെന്ന് സര്‍വ്വേകള്‍ സൂചിപ്പിക്കുന്നു.
ബഹുഭൂരിപക്ഷം ജനങ്ങളും കടക്കു പുറത്തെന്ന് പിണറായിയോട് പറയുമെന്നായപ്പോള്‍ പുതിയ തന്ത്രം! എതിര്‍ക്കുന്നവരുടെ മൊത്തം വോട്ടുകളും ഒന്നായി, പ്രമുഖ എതിരാളികളായി ഇന്ന് കാണുന്ന യു.ഡി.എഫ്. പക്ഷത്ത്, എത്താന്‍ ഇടയാക്കാതിരിക്കുക. ശബരിമല വിഷയത്തില്‍ സ്വന്തം പാളയത്തിലുള്ളവരൊഴിച്ചുള്ള ഹിന്ദുക്കള്‍ ഒന്നിക്കുന്ന അവസ്ഥയുണ്ടാക്കുക. ഇപ്പോള്‍ യു.ഡി.എഫ്. പക്ഷത്തുള്ള ഹിന്ദുക്കള്‍ കൂടി ഹിന്ദുവിന്റെ പൊതുവികാരത്തോടൊപ്പം ചേര്‍ന്ന് ബി.ജെ.പിയോടൊപ്പം നിന്നാല്‍ തെരഞ്ഞെടുപ്പ് ശക്തമായ ത്രികോണമത്സരത്തിലേക്ക് നീങ്ങും. അങ്ങനെ കമ്യൂണിസ്റ്റ് വിരുദ്ധ വോട്ടുകള്‍ ഭിന്നിക്കുമ്പോള്‍ മുതലെടുക്കാമെന്നതാണ് ലക്ഷ്യം.
ശബരിമല തീവെപ്പും കോണ്‍ഗ്രസ്സ് പിടിച്ചടക്കാന്‍ മന്നത്തിനെയും ശങ്കറെയും വരെ പാര്‍ശ്വവത്കരിക്കാന്‍ ശ്രമിച്ചതിനെതിരെയുള്ള ഹിന്ദുവികാരവും മുതലെടുത്ത് 1957ല്‍ അധികാരത്തിലേറി. നിലയ്ക്കല്‍ പ്രക്ഷോഭത്തിനുശേഷവും ഹിന്ദുവിനെ കൂട്ടുപിടിച്ച് കസേര പിടിച്ചു. മുസ്ളീം വോട്ടു കിട്ടാന്‍ സദ്ദാം ഹുസൈനേ ഉപയോഗിച്ചു. അങ്ങനെ അധികാരത്തിനുവേണ്ടി എന്ത് തരം താണ നിലപാടിനും പിണറായിയുടെ പാര്‍ട്ടിക്ക് മടിയില്ല.
മറ്റൊരു കമ്യൂണിസ്റ്റ് ലക്ഷ്യം ദ്രവ്യ നേട്ടമാണ്. ഹിന്ദുവിനെയും മുസ്ളീമിനെയും തമ്മിലടിപ്പിച്ചാല്‍ ശത്രുവിന്റെ ശത്രു മിത്രം എന്ന നിലയില്‍ ജിഹാദികളില്‍ നിന്ന് നിര്‍ലോഭമായി കൂലി കിട്ടും. കാലങ്ങളായി കമ്യൂണിസ്റ്റ് പാര്‍ട്ടി ഈ കൂലിക്കു വേണ്ടി ഹിന്ദുവിനെ കടന്നാക്രമിക്കുന്ന ജോലിയിലാണ്.
-കെ.വി. രാജശേഖരന്, തിരുവനന്തപുരം
പ്രതികരിക്കാൻ ഇവിടെ എഴുതുക: