കശ്മീര്‍: കാശ്മീരില്‍ പാക്കിസ്ഥാന്‍ നുഴഞ്ഞുകയറ്റക്കാരുമായുള്ള യുദ്ധത്തില്‍ വീരമൃത്യുവരിച്ച ജമ്മുകാശ്മീര്‍ റമ്പാന്‍ സ്വദേശിയായ ലാന്‍സ് നായിക് രഞ്ജിത് സിംഗിന്റെ സംസ്‌കാരച്ചടങ്ങുകളില്‍ പങ്കെടുക്കാനായി ചോരക്കുഞ്ഞുമായി ഭാര്യ ഷിമുദേവി. സംസ്കാര ചടങ്ങുകള്‍ക്ക് തൊട്ടുമുന്നേയാണ് ഷിമു ദേവി ഒരു പെണ്‍കുഞ്ഞിനു ജന്മം നല്‍കിയത്.
കുഞ്ഞു ജനിച്ചു കഴിഞ്ഞയുടനെ തന്നെ ഭര്‍ത്താവിന്റെ ഭൗതികശരീരം കാണണമെന്നും, അച്ഛന്റെ ഭൗതികശരീരം മകളേയും കാട്ടണമെന്നും വാശിപിടിച്ച് ഷിമുദേവി കുഞ്ഞുമൊത്ത് ആശുപത്രിയില്‍ നിന്ന് നേരിട്ട് സംസ്‌കാരച്ചടങ്ങുകള്‍ക്കെത്തി. തങ്ങളുടെ മകള്‍ വളര്‍ന്ന് അച്ഛന്റെ പാത സ്വീകരിച്ച് ഒരുദിവസം ഇന്ത്യന്‍ കരസേനയില്‍ ചേരുമെന്നും രാഷ്‌ട്രത്തിനായി ജീവിയ്‌ക്കുമെന്നും ഷിമു ദേവി പറഞ്ഞു.
പത്ത് വർഷത്തെ കാത്തിരിപ്പുകൾക്ക് ശേഷമാണ് ഇവര്‍ക്ക് ഒരു കുഞ്ഞ് ജനിക്കുന്നത്. എന്നാല്‍ കുഞ്ഞിന്റെ മുഖം ഒരു നോക്ക് കാണാനാകാതെ രഞ്ജിത് വീരചരമം പ്രാപിക്കുകയും ചെയ്തു. പൂര്‍ണ്ണഗര്‍ഭിണിയായിരുന്ന ഷിമുദേവിയുടെ പ്രസവത്തിനോടനുബന്ധിച്ച് ഒക്ടോബര്‍ 22നു അവധിയ്‌ക്കപേക്ഷിച്ചിരിയ്‌ക്കുകയായിരുന്നു രഞ്ജിത് സിംഗ്. അവധിയ്‌ക്ക് ഒരുദിവസം മുന്നേ ഭീകരരുടെ വെടിയേറ്റ് അദ്ദേഹം വീരചരമം അടയുന്നത്.
രഞ്ജിത് സിംഗിന്റെ ഭൗതികശരീരം ഒരു നോക്കുകാണാന്‍ ആയിരക്കണക്കിനാള്‍ക്കാര്‍ തടിച്ചുകൂടിയിരുന്നു. ലാന്‍സ് നായിക് രഞ്ജിത് സിംഗ്, ഹവീല്‍ദാര്‍ കൗശല്‍ കുമാര്‍ റൈഫിള്‍മാന്‍ രജത് കുമാര്‍ എന്നീ മൂന്നു ധീരസൈനികരാണ് കാശ്മീരിലെ രജൗരി ജില്ലയില്‍ നിയന്ത്രണരേഖയ്‌ക്കടുത്തു വച്ച് പാക്കിസ്ഥാനി ഭീകരവാദികളുമായുള്ള ഏറ്റുമുട്ടലില്‍ വീരമൃത്യു വരിച്ചത്.
ആചാരപരമായി തടസ്സങ്ങൾ ഉള്ളതിനാലാണ് രഞ്ജിതിന്റെ ശവസംസ്ക്കാരം നീണ്ടു പോയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: