ന്യൂദല്‍ഹി: സിബിഐ ഡയറക്ടര്‍ അലോക് കുമാര്‍ വര്‍മ്മയെ മാറ്റി. എം.നാഗേശ്വര റാവുവിനാണ് താത്ക്കാലിക ചുമതല. കഴിഞ്ഞ ദിവസം പ്രധാനമന്ത്രി വിളിച്ചുചേര്‍ത്ത യോഗത്തിലാണ് തീരുമാനം എടുത്തത്. സ്പെഷ്യല്‍ ഡയറക്ടര്‍ രാകേഷ് അസ്താനയോട് അവധിയില്‍ പോകാനും നിര്‍ദേശിച്ചു. രണ്ട് ഉദ്യോഗസ്ഥരുടെയും ഓഫീസുകള്‍ അടച്ചുപൂട്ടി.
സിബിഐ തലപ്പത്തെ ചേരിപ്പോരിന്റെ പശ്ചാത്തലത്തിലാണ്തീരുമനം. അതേസമയം അസ്താനയുടെ അറസ്റ്റ് തിങ്കളാഴ്ച വരെ ദല്‍ഹി ഹൈക്കോടതി തടഞ്ഞിട്ടുണ്ട്. തനിക്കെതിരെയുള്ള പ്രഥമവിവര റിപ്പോര്‍ട്ട് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നല്കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ തീരുമാനം.
അലോക് വര്‍മ്മ, ജോയിന്റ് ഡയറക്ടര്‍ എ.കെ വര്‍മ്മ എന്നിവര്‍ക്ക് നോട്ടീസ് അയച്ച കോടതി കേസിലെ തുടര്‍ നടപടികളും സ്റ്റേ ചെയ്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: