Monday, August 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

കോഹ്‌ലിക്കും രോഹിതിനും സെഞ്ചുറി; ഇന്ത്യക്ക് അനായാസ ജയം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 21, 2018, 10:45 pm IST
in Sports

ഗുവാഹത്തി: ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയുടെയും ഓപ്പണര്‍ രോഹിത് ശര്‍മയുടെയും സെഞ്ചുറികളില്‍ ഇന്ത്യക്ക് ഉജ്ജ്വല വിജയം. ആദ്യ ഏകദിന മത്സരത്തില്‍ വെസ്റ്റ് ഇന്‍ഡീസിനെ എട്ട് വിക്കറ്റിന് തോല്‍പ്പിച്ചു.

ഷിംറോണ്‍ ഹെറ്റ്മയറുടെ സെഞ്ചുറിയില്‍ വെസ്റ്റ്് ഇന്‍ഡീസ് മുന്നോട്ട് വച്ച 323 റണ്‍സിന്റെ വിജയലക്ഷ്യം ഇന്ത്യ 42.1 ഓവറില്‍ രണ്ട് വിക്കറ്റുകള്‍ മാത്രം നഷ്ടപ്പെടുത്തി മറികടന്നു. സ്‌കോര്‍ വെസ്റ്റ് ഇന്‍ഡീസ് 50 ഓവറില്‍ എട്ടിന് 322. ഇന്ത്യ 42.1 ഓവറില്‍ രണ്ട് വിക്കറ്റിന് 326. 

രോഹിത് ശര്‍മ 152 റണ്‍സുമായി അജയ്യാനായി നിന്നു. 117 പന്തില്‍ പതിനഞ്ച് ഫോറും എട്ട് സിക്‌സറും അടിച്ചു. ശര്‍മയുടെ ഇരുപതാം സെഞ്ചുറിയാണിത്. കോഹ്‌ലി 107 പന്തില്‍ 140 റണ്‍സ് നേടി. 21 ഫോറും രണ്ട് സിക്‌സറും അടിച്ചു. കോഹ്്‌ലിയുടെ 36-ാം സെഞ്ചുറിയാണിത്. 

ഓപ്പണര്‍ ധവാനെ നാല് റണ്‍സിന് നഷ്ടമായെങ്കിലും കോഹ്‌ലിയും ശര്‍മയും രണ്ടാം വിക്കറ്റില്‍ ഇരട്ട സെഞ്ചുറി കൂട്ടുകെട്ടു പടുത്തുയര്‍ത്തി ഇന്ത്യയെ വിജയത്തിലേക്ക് അടുപ്പിച്ചു. രണ്ടാം വിക്കറ്റില്‍ ഇവര്‍ 246 റണ്‍സ് അടിച്ചെടുത്തു. കോഹ്‌ലി പുറത്തായതിനെ തുടര്‍ന്ന് ക്രീസിലെത്തിയ അമ്പാട്ടി റായ്ഡു 22 റണ്‍സുമായി പുറത്താകാതെ നിന്നു.

ഹെറ്റ്മയര്‍ 78 പന്തില്‍ അടിച്ചെടുത്ത 106 റണ്‍സിന്റെ പിന്‍ബലത്തിലാണ് വെസ്റ്റ് ഇന്‍ഡീസ് അമ്പത് ഓവറില്‍ എട്ട് വിക്കറ്റിന്322 റണ്‍സ് നേടിയത്്. ഹെറ്റ്മയറിന്റെ മൂന്നാം സെഞ്ചുറിയാണിത്. ആറു സിക്‌സറും ആറു ഫോറും നേടി. ജഡേജയുടെ പന്തില്‍ ഋഷഭ് പന്തിന് ക്യാച്ച് നല്‍കിയാണ് ഹെറ്റ്മയര്‍ മടങ്ങിയത്. 

നാല് വിക്കറ്റിന് 114 റണ്‍സെന്ന നിലയില്‍ തകര്‍ന്ന വെസ്റ്റ് ഇന്‍ഡീസിനെ ഹെയ്റ്റ്മയറും ഓപ്പണര്‍ കീരന്‍ പവല്‍ വേഗത്തില്‍ അടിച്ചെടുത്ത അര്‍ധ സെഞ്ചുറിയുമാണ് കരകയറ്റിയത്.  പവല്‍ 39 പന്തില്‍ ആറു ഫോറും രണ്ട് സിക്‌സറും ഉള്‍പ്പെടെ 51 റണ്‍സ് നേടി. അഹമ്മദിന് വിക്കറ്റ് നല്‍കിയാണ് പവല്‍ ക്രീസ് വിട്ടത്. ധവാന്‍ ക്യാച്ചെടുത്തു. ക്യാപ്റ്റന്‍ ഹോള്‍ഡറും ബാറ്റിങ്ങില്‍ തിളങ്ങി. 38 റണ്‍സ് എടുത്താണ് ഹോള്‍ഡര്‍ മടങ്ങിയത്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ വെസ്റ്റ് ഇന്‍ഡീസിന്റെ തുടക്കം പാളി. ഒമ്പത് റണ്‍സ് എടുത്ത ഓപ്പണര്‍ ഹേംരാജിനെ മുഹമ്മദ് ഷമി ക്ലീന്‍ ബൗള്‍ഡാക്കി. ആദ്യം വിക്കറ്റ് വീഴുമ്പോള്‍ വിന്‍ഡീസ് സ്‌കോര്‍ ബോര്‍ഡില്‍ 19 റണ്‍സ്്. അടിച്ചു തകര്‍ത്ത പവലിന് പിന്നാലെ എസ്.ഡി. ഹോപ്പും (32) സാമുവല്‍സും (0) കീഴടങ്ങിയതോടെ വിന്‍ഡീസ് തകര്‍ച്ചയിലേക്ക് കൂപ്പുകുത്തി. 

പക്ഷെ അഞ്ചാമനായി ക്രീസിലലെത്തിയ ഹെറ്റ്മയര്‍ അടിയുടെ പൂരം തീര്‍ത്ത് സ്വന്തം ടീമിനെ വമ്പന്‍ സ്‌കോറിലേക്ക് കൈപിടിച്ചുയര്‍ത്തി. വാലറ്റ നിരക്കാരായ ബിഷുവും (22) റോച്ചും (26) പുറത്താകാതെ നിന്നു.

ഇന്ത്യക്കായി സ്പിന്നര്‍ യുസ്‌വേന്ദ്ര ചഹല്‍ പത്ത് ഓവറില്‍ 41 റണ്‍സിന് മൂന്ന് വിക്കറ്റ് വീഴ്‌ത്തി. മഹുമ്മദ് ഷമി 81 റണ്‍സിന് രണ്ട് വിക്കറ്റും ജഡേജ 66 റണ്‍സിന് രണ്ട് വിക്കറ്റും വീഴ്‌ത്തി.

നേരത്തെ ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി വെസ്റ്റ് ഇന്‍ഡീസിനെ ബാറ്റിങ്ങിനയച്ചു. പുതുമുഖമായ ഋഷഭ് പന്തിനെ ഇന്ത്യ അവസാന ഇലവനില്‍ ഉള്‍പ്പെടുത്തി. ഋഷഭ് പന്തിന്റെ അരങ്ങേറ്റ മത്സരമാണിത്.

സ്‌കോര്‍ബോര്‍ഡ്

വെസ്റ്റ് ഇന്‍ഡീസ്: കെ.ഒ.എ. പവല്‍ സി ധവാന്‍ ബി അഹമ്മദ് 51, സി.ഹേംരാജ് ബി മുഹമ്മദ് ഷമി 9, എസ്.ഡി. ഹോപ്പ് സി ധോണി ബി മുഹമ്മദ് ഷമി 32, എം.എന്‍.സാമുവല്‍സ് എല്‍ബിഡബ്‌ളിയു ബി ചഹല്‍ 0, എസ്.ഒ. ഹെറ്റ്മയര്‍ സി ഋഷഭ്് പന്ത് ബി ജഡേജ 106, ആര്‍.പവല്‍ ബി ജഡേജ 22, ജെ.ഒ.ഹോള്‍ഡര്‍ ബി ചഹല്‍ 38, എ.ആര്‍.നഴ്‌സ് എല്‍ബിഡബ്‌ളിയു ബി ചഹല്‍ 2, ഡി. ബിഷുനോട്ടൗട്ട് 22 , കെ.എ.ജെ. റോച്ച് നോട്ടൗട്ട് 26, എക്‌സ്ട്രാസ് 14, ആകെ 50 ഓവറില്‍ എട്ട്് വിക്കറ്റിന് 322.

വിക്കറ്റ് വീഴ്ച: 1-19, 2-84, 3-86, 4-114, 5-188, 6-248, 7-252, 8-278.

ബൗളിങ്ങ്: മുഹമ്മദ് ഷമി 10-0-81-2, ഉമേഷ് യാദവ് 10-0-64-0, കെ.കെ. അഹമ്മദ് 10-0-64-1, വൈ.എസ്. ചഹല്‍ 10-0-41-3, ആര്‍.എ. ജഡേജ 10-0-66-2.

ഇന്ത്യ: രോഹിത് ശര്‍മ നോട്ടൗട്ട്  152 , ധവാന്‍ ബി തോമസ് 4 , വിരാട് കോഹ്‌ലി സ്റ്റമ്പഡ് ഹോപ്പ് ബി ബിഷു 140, അമ്പാട്ടി റായ്ഡു നോട്ടൗട്ട്  22, എക്‌സ്ട്രാസ് 8  , ആകെ 42.1 ഓവറില്‍ രണ്ട് വിക്കറ്റിന് 326.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

New Release

സന്തോഷ് ഇടുക്കിയുടെ പൈറേറ്റ്സ് ഓഫ് ഇടുക്കി സെപ്റ്റംബർ നാലിന്

Entertainment

സംഗീത് പ്രതാപ്-ഷറഫുദീൻ ചിത്രം “ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” ടീസർ പുറത്ത്

Kerala

ഹെലികോപ്റ്ററിൽ യാത്ര ചെയ്തത് നിക്ഷേപക ഗ്രൂപ്പിനെ കാണാനെന്ന്; വിവാദയാത്രയിൽ വിശദീകരണവുമായി മുഖ്യമന്ത്രി

Samskriti

രാമായണത്തിലെ  ജീവശാസ്ത്രം

Article

സ്വാമി ചിന്മയാനന്ദൻ: ആത്മജ്ഞാനത്തെ കർമ്മയോഗമാക്കിയ യുഗപുരുഷൻ

പുതിയ വാര്‍ത്തകള്‍

മഴക്കെടുതിയിൽ സംസ്ഥാനത്ത് 15 മരണം; സ്ഥിതിഗതികൾ നിയന്ത്രണവിധേയം, ഏഴു പേരെ കാണാനില്ലെന്നും മുഖ്യമന്ത്രി

പാലക്കാട് കെ എസ് ആര്‍ ടി സി ബസ് താഴ്ചയിലേക്ക് മറിഞ്ഞു; ബസില്‍ നിന്ന് തെറിച്ചുവീണ് യുവതി മരിച്ചു

കോമൺ വെൽത്ത് ഗെയിംസ് സമാപന വേദി വന്ദേമാതരോത്സവമായി

ലാസ്റ്റ് ഗ്രേഡ് സര്‍വന്റ്‌സ് പരീക്ഷയില്‍ ചോദ്യം; കോക്രോച്ച് പാര്‍ട്ടിക്ക് അംഗീകാരം നേടിക്കൊടുക്കാന്‍ പിഎസ്‌സി നീക്കം

വേതന പരിഷ്‌കരണം നടപ്പിലാക്കുന്നില്ല; റേഷന്‍ വ്യാപാരികള്‍ ദുരിതത്തില്‍, 45 ക്വിന്റല്‍ പോലും വില്പന ഇല്ലാത്ത നാലായിരത്തില്‍ പരം കടകൾ

കാട്ടില്‍ മേക്കതില്‍ ക്ഷേത്രം കടലാക്രമണ ഭീതിയില്‍; കടല്‍ഭിത്തി കടലിലേക്ക് ഇടിഞ്ഞുതാണു

ലോകകപ്പിന് ശേഷം മെസി കളത്തിലിറങ്ങി

ആലപ്പുഴയില്‍ നടന്ന ഇന്റര്‍ സ്‌കൂള്‍ ബാസ്‌കറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ് ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ ജേതാക്കളായ കുന്നംകുളം ഗവ. വി.എച്ച്.എസ്.എസ് ടീം കിരീടം ഏറ്റുവാങ്ങിയപ്പോള്‍

പ്രൊവിഡന്‍സും കുന്നംകുളം ഗവ. വൊക്കേഷണല്‍ സ്‌കൂളും ജേതാക്കള്‍

കർണ്ണാടകത്തിലെ പോലീസ് പരീക്ഷ ക്രമക്കേട് ആരോപിച്ച് പരീക്ഷ എഴുതിയില്ല, തെറ്റുപറ്റിയെന്ന് പിന്നീട് കുറ്റസമ്മതം

ശ്രീലങ്കന്‍ പര്യടനത്തിന് ബുംറ ഇല്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.