ബ്യൂണസ് അയേഴ്‌സ്: യൂത്ത് ഒളിമ്പിക്‌സ് ഗെയിംസ് അത്‌ലറ്റിക്‌സില്‍ പുരുഷന്മാരുടെ ട്രിപ്പിള്‍ ജമ്പില്‍ ഇന്ത്യയുടെ പ്രവീണ്‍ ചിത്രാവല്‍ വെങ്കല മെഡല്‍ നേടി. ഈ യൂത്ത് ഒളിമ്പിക്‌സ് അത്‌ലറ്റിക്‌സില്‍ ഇന്ത്യക്ക് ലഭിക്കുന്ന രണ്ടാം മെഡലാണിത്.
രണ്ടാം ഘട്ട മത്സരത്തില്‍ 15.68 മീറ്റര്‍ ചാടിക്കടന്ന പ്രവീണ്‍ അഞ്ചാം സ്ഥാനത്തെത്തി. ആദ്യ ഘട്ടത്തില്‍ 15.84 മീറ്റര്‍ ചാടി മൂന്നാമനായി. രണ്ട് ഘട്ടങ്ങളിലായി ദൂരം 31.52 മീറ്റര്‍. ഇതോടെയാണ് പ്രവീണിന് വെങ്കലം ലഭിച്ചത്.
രണ്ട് ഘട്ടങ്ങളിലായി 34.18 മീറ്റര്‍ (17.14, 17.04) ദൂരം താണ്ടിയ ക്യൂബയുടെ അലെക്‌സാന്ദ്രോ ഡിയാസിനാണ് സ്വര്‍ണം. നൈജീരിയയുടെ ഇമാനുവല്‍ (16.34, 15.51) വെളളി മെഡല്‍ കരസ്ഥമാക്കി.
അത്‌ലറ്റിക്‌സില്‍ ഇന്ത്യയുടെ രണ്ടാം മെഡലാണിത്. നേരത്തെ 5000 മീറ്റര്‍ നടത്തത്തില്‍ സൂരജ് പന്‍വാര്‍ വെള്ളി മെഡല്‍ നേടിയിരുന്നു.
യൂത്ത് ഒളിമ്പിക്‌സ് ഗെയിംസില്‍ ഇന്ത്യക്ക്് ഇതുവരെ 12 മെഡലുകള്‍ ലഭിച്ചിട്ടുണ്ട്- മൂന്ന് സ്വര്‍ണം, എട്ട് വെള്ളി, ഒരു വെങ്കലം
















