Thursday, April 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അനധികൃത ഫ്‌ളക്‌സ് ബോര്‍ഡുകള്‍ ;ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 6, 2018, 06:16 am IST
in Kerala

കൊച്ചി: ഫ്‌ളക്‌സ് ബോര്‍ഡുകള്‍ നിയമപരമായി സ്ഥാപിക്കാന്‍ അനുവദിക്കുന്നതിലൂടെ ലഭിക്കേണ്ട വരുമാനം സര്‍ക്കാര്‍ വേണ്ടെന്ന് വെയ്‌ക്കുമ്പോള്‍  പ്രളയ ദുരിതാശ്വാസത്തിനായി സഹായം നല്‍കുന്നത് സംബന്ധിച്ച് ജനങ്ങള്‍ മാറിച്ചിന്തിക്കുമെന്നു ഹൈക്കോടതി അഭിപ്രായപ്പെട്ടു. 

പ്രളയ ദുരിതാശ്വാസത്തിനായി സര്‍ക്കാര്‍ സഹായം തേടുമ്പോള്‍ അനധികൃത ഫ്‌ളക്‌സ് ബോര്‍ഡുകളില്‍ നിന്നു പിഴ ഈടാക്കാന്‍ തയാറായിട്ടില്ലെന്നും കോടതി പറഞ്ഞു. അതീവ ജാഗ്രതയോടെയാണ് സിംഗിള്‍ബെഞ്ച് ഈ വിഷയത്തില്‍ ഇടപെട്ടത്. ഇതിനെ കോടതിയുടെ ദൗര്‍ബല്യമായി വ്യാഖ്യാനിക്കരുത്. ഉത്തരവ് നടപ്പാക്കാന്‍ ശക്തമായ മാര്‍ഗങ്ങള്‍ സ്വീകരിക്കാന്‍ കോടതിക്ക് കഴിയും. കോടതിയുത്തരവുണ്ടായിട്ടും  സര്‍ക്കാരിന് ലഭിക്കേണ്ട വരുമാനം നഷ്ടപ്പെടുത്തിയതെന്തെന്നു  വ്യക്തമാക്കി തദ്ദേശ ഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി വിശദീകരണം നല്‍കണമെന്നും സിംഗിള്‍ബെഞ്ച് നിര്‍ദേശിച്ചു. 

അനധികൃത ഫ്‌ളക്‌സ് ബോര്‍ഡുകള്‍ക്കെതിരെ നടപടി വേണമെന്ന ഇടക്കാല ഉത്തരവ് നടപ്പാക്കാന്‍ സര്‍ക്കാര്‍ ജാഗ്രത കാട്ടിയില്ലെന്നാരോപിച്ചാണ് സിംഗിള്‍ബെഞ്ച് ഇക്കാര്യം പറഞ്ഞത്. ആലപ്പുഴ ജില്ലയിലെ കറ്റാനത്ത് ഒരു പള്ളിക്കു മുന്നില്‍ സ്ഥാപിച്ച അനധികൃത ബോര്‍ഡുകള്‍ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് പള്ളിയധികൃതര്‍ നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് ഹൈക്കോടതിയുടെ ഉത്തരവ്.

അനധികൃത ഫ്‌ളക്‌സ് ബോര്‍ഡുകള്‍ക്കെതിരെ നടപടി എടുക്കണമെന്ന് നിര്‍ദേശിച്ചിട്ടും ചില തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ ഇത്തരക്കാരോടു മൃദു സമീപനം കാട്ടുന്നത് സ്ഥാപിത താല്‍പ്പര്യങ്ങള്‍ക്കു വേണ്ടിയാണോയെന്ന് സംശയമുണ്ടാക്കുന്നുവെന്നു കോടതി പറഞ്ഞു. പ്രളയ ദുരിതത്തിനുശേഷം മുഖ്യമന്ത്രി ജനങ്ങളില്‍ നിന്ന് സഹായം തേടിയിരുന്നു. അതേസമയം,  ഫ്‌ളക്‌സ് ബോര്‍ഡുകള്‍ നിയമപരമാക്കുന്നതിലൂടെ ലഭിക്കുന്ന വരുമാനം വേണ്ടെന്ന് വെക്കുകയും ചെയ്യുന്നു,  ഇതു വേദനാജനകമാണ്. അനധികൃത ഫ്‌ളക്‌സ് ബോര്‍ഡുകള്‍ക്കെതിരെ നടപടി വേണമെന്നും കുറ്റക്കാര്‍ക്കെതിരെ പിഴശിക്ഷയുള്‍പ്പെടെ ഏര്‍പ്പെടുത്തണമെന്നും സപ്തംബര്‍ 19 നാണ് സിംഗിള്‍ബെഞ്ച് ഉത്തരവിട്ടത്. 

എന്നാല്‍ ചീഫ് സെക്രട്ടറി ഇതിനായി നടപടികള്‍ സ്വീകരിച്ചു വരികയാണെന്നാണ് സര്‍ക്കാര്‍ വിശദീകരിക്കുന്നത്. പക്ഷേ, കോടതിയുത്തരവിനെ പുച്ഛിക്കുന്ന തരത്തില്‍ അനധികൃത ബോര്‍ഡുകള്‍ കൂടി വരികയാണ്. ഇത്തരം നടപടി അനുവദിക്കാനാവില്ല. കോടതിയുടെ നിശ്ചയ ദാര്‍ഢ്യത്തെ തടയാന്‍ സ്ഥാപിത താല്പര്യക്കാര്‍ക്ക് കഴിയില്ല. അനധികൃത ബോര്‍ഡുകള്‍ നീക്കാതെയും കുറ്റക്കാര്‍ക്ക് പിഴ ശിക്ഷ നല്‍കാതെയും വിധി നടപ്പാക്കാന്‍ കഴിയില്ല. ഇതിന് രണ്ടാഴ്ച കൂടി സര്‍ക്കാര്‍ സമയം തേടിയത് ശരിയായില്ലെന്നും കോടതി പറഞ്ഞൂ. വിധി നടപ്പാക്കാന്‍ ഉടന്‍ നടപടി സ്വീകരിക്കണമെന്നും ഇതു സംബന്ധിച്ച് വിശദീകരിക്കണമെന്നും കോടതി പറഞ്ഞൂ. ഹര്‍ജി ഒക്ടോബര്‍ ഒമ്പതിന് വീണ്ടും പരിഗണിക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അയോദ്ധ്യ മഹാദേവ ക്ഷേത്രത്തില്‍ ധര്‍മ്മധ്വജമുയര്‍ന്നു; മഹാന്മാരെ ജാതിയുടെ പേരില്‍ വിഭജിക്കുന്നവര്‍ മഹാപാപികള്‍: യോഗി ആദിത്യനാഥ്

Kerala

ബംഗാളിൽ സർക്കാർ മാറിയാൽ ഇവിടെ പൊറോട്ട അടിക്കുന്ന ബംഗാളികൾക്ക് നാട്ടിലേക്ക് മടങ്ങുവാൻ അവസരം ഒരുങ്ങും ; സന്തോഷ് പണ്ഡിറ്റ്

India

മൂന്ന് കൊലപാതക കേസിലെ പ്രതിയെ പട്ടാപ്പകൽ വെടിവെച്ച് കൊന്ന് യുപി പോലീസ് ; അക്രമികൾക്ക് യോഗിയുടെ മുന്നറിയിപ്പ്

Travel

കശ്മീരിലേക്ക് യാത്ര ചെയ്യുന്നവർക്ക് സന്തോഷവാർത്ത, വന്ദേ ഭാരത് എക്സ്പ്രസ് ഇന്ന് മുതൽ : 9 മണിക്കൂർ യാത്ര 5 മണിക്കൂറിനുള്ളിൽ പൂർത്തിയാക്കും

Kerala

പിണറായി സർക്കാർ സമ്പൂർണ പരാജയം; തുടർഭരണത്തിനായി ഉദ്യോഗസ്ഥ കോക്കസ് പ്രവർത്തിച്ചു, ഗുരുതര ആരോപണവുമായി ഡോ.ബി. അശോക്

പുതിയ വാര്‍ത്തകള്‍

‘അവർക്ക് ഹൃദയാഘാതം ഉണ്ടാക്കിയേക്കാം’: പുതിയ ആയുധം പുറത്തിറക്കുമെന്ന് ഇറാൻ ; ട്രംപിന് വീണ്ടും പരിഹാസം

‘സ്ത്രീവിരുദ്ധ മനോഭാവം’: സമാജ്‌വാദി പാർട്ടിയെയും കോൺഗ്രസിനെയും രൂക്ഷമായി വിമർശിച്ച് യോഗി ആദിത്യനാഥ്

നിഷ്‌ക്രിയമായ പിഎഫ് അക്കൗണ്ടുകൾ പുനരുജ്ജീവിപ്പിക്കാം; ഇ-പ്രാപ്തി പോർട്ടലുമായി ഇപിഎഫ്ഒ

യുഎസ്-ഇറാൻ യുദ്ധം പാകിസ്ഥാന്റെ ഇറക്കുമതി ബില്ലുകൾ വർദ്ധിപ്പിച്ചു , രാജ്യം സാമ്പത്തിക തകർച്ച നേരിടുന്നു: തുറന്ന് പറഞ്ഞ് ഷെഹ്ബാസ് ഷെരീഫ്

തിരുവനന്തപുരത്ത് കുടുംബ വഴക്കിനിടെ മകൻ അച്ഛനെ അടിച്ചു കൊന്നു

പശ്ചിമേഷ്യൻ പ്രതിസന്ധി: ഇറാൻ വിദേശകാര്യ മന്ത്രി അരാഗ്ചിയുമായി ഫോണിൽ സംസാരിച്ച് വിദേശകാര്യ മന്ത്രി ജയശങ്കർ

ഐസിഎസ്ഇ പത്താം ക്ലാസ്, ഐസ്എസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം ഇന്ന്

ഓൺലൈൻ ചൂതാട്ടത്തിന് കടുത്ത നിയന്ത്രണം; കേന്ദ്രത്തിന്റെ പുതിയ ഓൺലൈൻ ഗെയിമിങ് ചട്ടങ്ങൾ നാളെ മുതൽ

പരിഷ്കരണത്തിന്റെ പേരിൽ നൂറ്റാണ്ടുകളായി നിലനിൽക്കുന്ന ആചാരങ്ങൾ പരിശോധിക്കാനോ മതത്തെ ഉൻമൂലനം ചെയ്യാനോ ആവില്ല- സുപ്രീംകോടതി

ബാലഗോകുലം ദക്ഷിണ കേരളം ഭഗിനി ശില്പശാല ബ്രഹ്‌മചാരിണി വിശ്വപ്രിയാമൃത ചൈതന്യ ഉദ്ഘാടനം ചെയ്യുന്നു. പി. കൃഷ്ണപ്രിയ, ഡോ. ജെ. പ്രമീളാദേവി, ഡോ. അന്നപൂര്‍ണ വി., ഡോ. എന്‍. ഉണ്ണികൃഷ്ണന്‍, ആര്‍.കെ. രമാദേവി എന്നിവര്‍ സമീപം

ധൈര്യവും ആത്മബലവുമുള്ള പെണ്‍കുട്ടികളെ വാര്‍ത്തെടുക്കണം: ബ്രഹ്‌മചാരിണി വിശ്വപ്രിയാമൃത ചൈതന്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.