ആലപ്പുഴ: കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച ആയുഷ്മാന്‍ ഭാരത് പദ്ധതി നടപ്പാക്കാത്ത സംസ്ഥാന സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ച് ബിജെപി ധനമന്ത്രി തോമസ് ഐസക്കിന്റെ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍. രാധാകൃഷ്ണന് ഉദ്ഘാടനം ചെയ്തു.
പാവപ്പെട്ടവരോട് യുദ്ധം ചെയ്യുന്ന സര്‍ക്കാരാണ് കേരളം ഭരിക്കുന്നത്. അഞ്ചുലക്ഷം രൂപയുടെ ചികിത്സാ സഹായം ലഭിക്കുന്ന പദ്ധതി നടപ്പാക്കാത്തത് കേവലം രാഷ്ട്രീയ താല്‍പ്പര്യമാണ്. മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും അമേരിക്കയില്‍ വരെ പോയി ചികിത്സിക്കാന്‍ കഴിയും. ഇവിടുത്തെ പാവപ്പെട്ട തൊഴിലാളികള്‍ക്കും കുടുംബാംഗങ്ങള്‍ക്കും അതിന് കഴിയില്ല. സര്‍ക്കാര്‍ ആശുപത്രികളില്‍ പാരസെറ്റമോള്‍ ഗുളികകള്‍ പോലും ലഭിക്കാത്ത സ്ഥിതിയാണുള്ളത്.
പാവങ്ങള്‍ക്ക് ഗുണകരമായ കേന്ദ്രപദ്ധതിയാണ് സംസ്ഥാന സര്‍ക്കാര്‍ അട്ടിമറിക്കുന്നത്. സുഖചികിത്സയ്ക്കു പോയപ്പോള്‍ ഉടുതോര്ത്തിന്റെ പണം വരെ പൊതുഖജനാവില്‍ നിന്ന് എഴുതി എടുത്ത തോമസ് ഐസക്കിന് പാവപ്പെട്ടവന്റെ വേദന അറിയില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ജില്ലാ പ്രസിഡന്റ് കെ. സോമന് അധ്യക്ഷനായി. ദക്ഷിണമേഖലാ പ്രസിഡന്റ് വെള്ളിയാകുളം പരമേശ്വരന് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ നേതാക്കളായ കെ.ജി. കര്‍ത്താ, പാലമുറ്റത്ത് വിജയകുമാര്‍, ഡി. പ്രദീപ്, പി.കെ. വാസുദേവന്‍, എല്‍.പി. ജയചന്ദ്രന്, ഗീതാരാംദാസ് തുടങ്ങിയവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: