കണ്ണൂര്‍: നബാര്‍ഡിന്റെ സാമ്പത്തിക സഹായത്തോടുകൂടി ജില്ലാ സഹകരണ ബാങ്കിംഗ് ടെക്നോളജി ഡെമോണ്സ്ട്രേഷന് വാനിന്റെ ഉദ്ഘാടനം ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദലി ഉദ്ഘാടനം ചെയ്തു. കലക്ടേറ്റിലും സിവില്‍ സ്റ്റേഷന് അനക്സിലും ജോലി ചെയ്യുന്ന ജീവനക്കാരുടെ സൗകര്യാര്‍ത്ഥം ഇനി എല്ലാ മാസവും ഒന്നു മുതല്‍ അഞ്ചു വരെ തിയ്യതികളില്‍ കലക്ടേറ്റ് പരിസരത്ത് വാന്‍ പാര്‍ക്ക് ചെയ്യും.
ഇന്ത്യയിലെ ഏത് ബാങ്കിന്റെയും എടിഎം കാര്‍ഡുകളും ഇവിടെ അംഗീകരിക്കും. ഡിജിറ്റല്‍ ലോക്കര്‍, ഫയര്‍ അക്സറ്റിങ്ക്വിഷര്, ഇന്റര്‍കോം ഫെസിലിറ്റി, ബാങ്കിന്റെ സി ബി എസുമായി വയര്‍ലെസ് കണക്ടിവിറ്റി, ബോധവല്‍ക്കരണ ക്ലാസുകള്‍ നടത്താനുള്ള സംവിധാനം തുടങ്ങിയ സൗകര്യങ്ങളും വാനിലുണ്ട്. മൊബൈല്‍ എടിഎം കൗണ്ടറില്‍ റുപെ, മാസ്റ്റര്‍, വിസ തുടങ്ങി നാഷണല്‍ പെയ്മെന്റ് കോര്പ്പറേഷന് ഓഫ് ഇന്ത്യ അംഗീകരിച്ച എല്ലാ കാര്‍ഡുകളും അംഗീകരിക്കും. 24 ലക്ഷം രൂപ ചിലവിലാണ് പൂര്‍ണ്ണമായും പരിസ്ഥിതി സൗഹൃദമായി സോളാര്‍ പവറില്‍ വാന്‍ പ്രവര്‍ത്തിക്കുന്നത്.
ഡെപ്യൂട്ടി റജിസ്ട്രാര്‍ ഓഫ് കോ ഓപ്പറേറ്റീവ് സൊസൈറ്റീസ് എം.കെ.ദിനേശ് ബാബു അധ്യക്ഷത വഹിച്ചു. ജനറല്‍ മാനേജര്‍ ഇന്‍ ചാര്‍ജ് എ.കെ.പുരുഷോത്തമന്, നബാര്‍ഡ് എ ജി എം(ഡിഡിഎം) മനോജ് കുമാര്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: