മാവേലിക്കര: ശബരിമലയിലെ യുവതിപ്രവേശനം സംബന്ധിച്ച് സുപ്രിംകോടതി വിധി ക്ഷേത്ര വിശ്വാസികള്‍ക്കേറ്റ കനത്ത പ്രഹരമാണെന്ന് അഖിലകേരള തന്ത്രിസമാജം ജനറല്‍സെക്രട്ടറിയും ചെട്ടികുളങ്ങര ക്ഷേത്രം തന്ത്രിയുമായ പ്ലാക്കുടി ഉണ്ണിക്കൃഷ്ണന്‍നമ്പൂതിരി.
ക്ഷേത്രസംസ്കാരത്തിന്റെ നട്ടെല്ലായി നിലകൊള്ളുന്നതും നൂറ്റാണ്ടുകളായി ഹൈന്ദവവിശ്വാസികള്‍ നെഞ്ചിലേറ്റിയതുമായ ആചാരാനുഷ്ഠാനങ്ങളെ തമസ്കരിക്കുന്ന കോടതിവിധി ദൂരവ്യാപകമായ തിരിച്ചടിയുണ്ടാക്കുമെന്ന് ഭയമുണ്ട്. ആര്‍ത്തവകാലത്തും പ്രവേശനമാകാമെന്ന കോടതിയുടെ അഭിപ്രായം വിശ്വാസികളായ സ്ത്രീസമൂഹം ഒരിക്കലും അംഗീകരിക്കില്ലെന്നാണ് കരുതുന്നത്. പരമ്പരാഗത വിശ്വാസപ്രമാണങ്ങള്‍ക്കായി വിശ്വാസികള്‍ക്കൊപ്പം തന്ത്രിസമാജം ഉറച്ചുനില്‍ക്കുമെന്ന് പ്രസിഡന്റ് വേഴപ്പറമ്പ് കൃഷ്ണന്‍നമ്പൂതിരിപ്പാടും അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: