ശ്രീകണ്ഠപുരം: കാറില്‍ കടത്തുകയായിരുന്ന 20 ലക്ഷത്തോളം രൂപയുടെ കുങ്കുമപ്പൂവുമായി മൂന്നുപേര്‍ പിടിയില്‍. കാസര്‍ഗോഡ് ബേഡകത്തെ അഞ്ചാംമൈല്‍ മുഹമ്മദ് സിയാദ് (25), ചട്ടഞ്ചാല്‍ തെക്കിലംരത്തെ ബാലനടുക്കം ഷാഹുല്‍ ഹമീദ് (22), കാസര്‍ഗോട്ടെ പൂനാച്ചി ഇബ്രാഹിം ഖലീന്‍ (27) എന്നിവരെയാണ് ശ്രീകണ്ഠപുരം സിഐ വി.വി.ലതീഷും സംഘവും ഇന്നലെ പുലര്‍ച്ചെ ശ്രീകണ്ഠപുരം ടൗണില്‍ വെച്ച് പിടികൂടിയത്. കോട്ടൂരില്‍ വെച്ച് പോലീസ് നിര്‍ത്താനാവശ്യപ്പെട്ടിട്ടും വേഗത്തില്‍ ഓടിച്ച് പോയ കാര്‍ പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. രേഖകളില്ലാതെ സൂക്ഷിച്ച രണ്ട് കിലോ കുങ്കുമപ്പൂവ് കസ്റ്റഡിയിലെടുത്തു. മുഹമ്മദ് സിയാദ് 2011 ല്‍ വിവാഹത്തലേന്ന് വരനെ തട്ടിക്കൊണ്ടുപോയ കേസില്‍ ബേഡകം പോലീസ് സ്റ്റേഷനിലെ പിടികിട്ടാപ്പുള്ളിയാണ്.
മട്ടന്നൂരില്‍ വില്‍പ്പന നടത്തിയ ശേഷം തളിപ്പറമ്പിലേക്ക് കൊണ്ടുപോവുകയായിരുന്നു കുങ്കുമപ്പൂവെന്ന് സംഘം പോലീസിനോട് പറഞ്ഞു. കാസര്‍ഗോഡ് സ്വദേശിയായ ഏജന്റിന്റെ നിര്‍ദ്ദേശ പ്രകാരമാണ് സംഘം കുങ്കുമപ്പൂവുമായെത്തിയത്. വിദേശത്ത് നിന്ന് നികുതി വെട്ടിച്ച് കോഴിക്കോട് എയര്‍പോട്ട് വഴിയാണ് കുങ്കമപ്പൂവെത്തിച്ചതെന്ന് ഇവര്‍ പോലീസിനോട് പറഞ്ഞു. സംഘത്തെ കണ്ണൂര്‍ സെയില്‍ ടാക്‌സ് അധികൃതര്‍ക്ക് കൈമാറി. എസ്‌ഐ കെ.വി.രഘുനാഥ്, എഎസ്‌ഐ രാമചന്ദ്രന്‍, സിവില്‍ പൊലീസ് ഓഫീസര്‍മാരായ നൗഷാദ്, പ്രശാന്തന്‍ എന്നിവരും പോലീസ് സംഘത്തിലുണ്ടായിരുന്നു.
















