കൊച്ചി ; കോണ്‍ഗ്രസിന്റെ ഗ്രൂപ്പിസത്തിന്റെ ഭാഗമായാണ് താന്‍ ചാരക്കേസില്‍ ഇരയായതെന്ന് നമ്പി നാരായണന്‍. എന്നാല്‍ സിപിഎം ഈ കേസ് രാഷ്‌ട്രീയ നേട്ടത്തിനായി ആയുധമാക്കി. എറണാകുളം കരയോഗം സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.
ഇതൊരു കള്ളക്കേസാണെന്ന് വ്യക്തമായിട്ടും രാഷ്‌ട്രീയ നേട്ടത്തിനു വേണ്ടിയാണ് സിപിഎം ഈ കേസ് പുനരന്വേഷിക്കാന്‍ ഉത്തരവിട്ടത്. കേസിലെ രാഷ്‌ട്രീയ, പോലീസ് ഇടപെടലുകളെ കുറിച്ചും അദ്ദേഹം തുറന്നു പറഞ്ഞു. കരുണാകരനെ കുടുക്കാന്‍ കോണ്‍ഗ്രസുകാര്‍ തയ്യാറാക്കിയ കെണിയില്‍ തന്നെയും പെടുത്തുകയായിരുന്നു. അത് എന്തിനു വേണ്ടിയായിരുന്നുവെന്ന് ഇപ്പോഴും വ്യക്തമല്ല.
ഇരുണ്ട ഒരു കാലത്തിലൂടെ യാത്ര ചെയ്ത തനിക്ക് 24 വര്‍ഷത്തിനു ശേഷം നീതി ലഭിച്ചതില്‍ സന്തോഷമുണ്ട്. അധികാരമോഹം മൂത്തവരാണ് നിരപരാധികളെ ഇത്തരത്തില്‍ കുടുക്കുന്നതെന്നും അദ്ദേഹം, പറഞ്ഞു.
















