Thursday, July 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഇവര്‍ നീതിക്കായ് ജ്വലിച്ചവര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 24, 2018, 01:01 am IST
in Kerala

കുറവിലങ്ങാട്: രണ്ട് മാസത്തെ പോലീസ് അന്വേഷണത്തിനു ശേഷം ബിഷപ് ഫ്രാങ്കോ മുളയ്‌ക്കലിനെ പോലീസ് അറസ്റ്റ് ചെയ്തപ്പോള്‍ സിസ്റ്റര്‍ അനുപമയ്‌ക്കും സഹപ്രവര്‍ത്തകര്‍ക്കും അത് സംതൃപ്തിയുടെ നിമിഷങ്ങളായി.

അസാധ്യമെന്ന് തോന്നുന്ന ഇത്തരമൊരു നിയമനടപടിയിലേക്ക് പോലീസിനേയും സര്‍ക്കാരിനേയും എത്തിച്ചത് കുറവിലങ്ങാട് മഠത്തില്‍ നിന്ന് പുറത്ത് വന്ന് സമരം നടത്തിയ അഞ്ച് കന്യാസ്ത്രീകളുടെ നിശ്ചയദാര്‍ഢ്യമാണ്. 

ഇരയായ കന്യാസ്ത്രീയെ സ്വന്തം തണലില്‍ നിര്‍ത്തുകയും സഹപ്രവര്‍ത്തകരേയും കൂട്ടി തെരുവിലിറങ്ങുകയും ചെയ്ത സിസ്റ്റര്‍ അനുപമ, പ്രിയപ്പെട്ട സഹപ്രവര്‍ത്തകയ്‌ക്കായി എല്ലാം ത്യജിച്ചു പോരാട്ടം നടത്തിയ സിസ്റ്റര്‍ നീന റോസ്, സിസ്റ്റര്‍ ആന്‍സിറ്റ, സിസ്റ്റര്‍ ജോസഫിന്‍, സിസ്റ്റര്‍ ആല്‍ഫി. 

നീതി തേടി തെരുവിലെത്തിയ ഇവര്‍ അഞ്ച് പേര്‍ ചേര്‍ന്ന് നടത്തിയ സമാനതകളില്ലാത്ത പോരാട്ടത്തിന്റെ വിജയത്തിനാണ് കേരളം സാക്ഷ്യം വഹിച്ചത്.

ബിഷപ്പിനെതിരായ കേസിലെ പരാതിക്കാരിയുടെ അടുത്ത സഹപ്രവര്‍ത്തകരായിരുന്നു ഈ അഞ്ച് കന്യാസ്ത്രീകളും. കുറവിലങ്ങാട് മഠത്തില്‍ വര്‍ഷങ്ങളായി ഒരുമിച്ചു താമസിക്കുന്ന ഇവര്‍ തങ്ങള്‍ അമ്മയെന്നു വിളിച്ചു സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന കന്യാസ്ത്രീയ്‌ക്കു വേണ്ടിയാണ് മഠത്തിന്റെ ചിട്ടവട്ടങ്ങളും നിയമങ്ങളും മറികടന്ന് പുറത്തേക്ക് വന്നതും നിയമപോരാട്ടം ഏറ്റെടുത്തതും. ഇരയായ കന്യാസ്ത്രീയുടെ ഏറ്റവും അടുത്ത സുഹൃത്തായിരുന്ന സിസ്റ്റര്‍ അനുപമ തുടക്കം തൊട്ടേ അവര്‍ക്കൊപ്പമുണ്ടായിരുന്നു. തനിക്കുണ്ടായ പീഡനത്തെക്കുറിച്ച് സഭയ്‌ക്കുള്ളില്‍ പരാതിപ്പെട്ട കന്യാസ്ത്രീയ്‌ക്ക് അതിന്റെ പേരില്‍ ഭീഷണിയും ഒറ്റപ്പെടുത്തലും ഉണ്ടായപ്പോള്‍ അവര്‍ക്ക് ധൈര്യം നല്‍കി കൂടെ നിന്നത് സിസ്റ്റര്‍ അനുപമയാണ്.  

കന്യാസ്ത്രീകള്‍ സഭയുടെ ചട്ടങ്ങള്‍ മറികടന്നാല്‍ അതിന്റെ ഭവിഷ്യത്ത് ഗുരുതരമാണ്. കുടുംബമടക്കം പള്ളിവിലക്ക് നേരിടുകയോ മരണാനന്തരം അടക്കം ചെയ്യാന്‍ സെമിത്തേരി കിട്ടാതെ വരികയോ വരെ ചെയ്യാം. നല്ല രീതിയിലും പിന്നീട് ഭീഷണിയുടെ സ്വരത്തിലും സിസ്റ്റര്‍ അനുപമയ്‌ക്കും സംഘത്തിനും ഇതെല്ലാം കേള്‍ക്കേണ്ടി വന്നു. എന്നാല്‍ അവര്‍ പിന്മറിയില്ല, പതറിയില്ല.

പരാതി നല്‍കിയ കന്യാസ്ത്രീയുടെ പ്രതിനിധിയായി മാധ്യമങ്ങള്‍ക്ക് മുന്നിലെത്തിയത് സിസ്റ്റര്‍ അനുപമയാണ്. കന്യാസ്ത്രീ നേരിട്ട അനീതിയും അപമാനവും ലോകത്തെ ബോധ്യപ്പെടുത്താനും വേണ്ട പിന്തുണ നേടിയെടുക്കാനും അനുപമയ്‌ക്കായി. 

ബിഷപ്പിന്റെ അറസ്റ്റ് പോലീസ് ഔദ്യോഗികമായി സ്ഥിരീകരിച്ചതിന് പിന്നാലെ മാധ്യമങ്ങളെ കണ്ട സിസ്റ്റര്‍ അനുപമ വളരെ ശാന്തമായാണ് സംസാരിച്ചു തുടങ്ങിയതെങ്കിലും ഒരുവേള അവര്‍ക്ക് വാക്കുകള്‍ നഷ്ടപ്പെട്ടു, ശബ്ദമിടറി. എങ്കിലും സ്വയം നിയന്ത്രിച്ചുകൊണ്ട് സമാനതകളില്ലാത്ത ഈ പോരാട്ടത്തിനൊപ്പം നിന്ന എല്ലാവര്‍ക്കും അവര്‍ നന്ദി പറഞ്ഞു… സത്യം പരാജയപ്പെടില്ലെന്ന് ഓര്‍മിപ്പിച്ചു. 

എല്ലാത്തിനുമൊടുവില്‍ ഇനിയൊരു ഫ്രാങ്കോ ഉണ്ടാവരുതെന്ന പ്രതീക്ഷയും ഈ സംഭവത്തോടെ സ്വയം നവീകരിക്കുകയും മാറുകയും ചെയ്യുമെന്ന ആഗ്രഹവും അവര്‍ പങ്കുവെച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആദിവാസി യുവതിക്ക് ഗര്‍ഭകാലത്ത് പോഷകാഹാരങ്ങള്‍ നല്‍കിയില്ല,മുലപ്പാല്‍ കുറവായതിനാല്‍ കുഞ്ഞുങ്ങള്‍ക്ക് നല്‍കുന്നത് തിളപ്പിച്ചാറിയ വെള്ളം

India

ആട്ടിറച്ചിക്ക് പകരം ഹോട്ടലുകളിൽ ബീഫ് വിതരണം ചെയ്തു : ഇറച്ചിക്കട ഉടമ മുഹമ്മദ് ഉസ്മാനും സഹായി ജഹാംഗീറും അറസ്റ്റിൽ ; കണ്ടെടുത്തത് 50 കിലോ മാംസം

India

രാജസ്ഥാനിൽ 13 വയസ്സുള്ള പെൺകുട്ടിയെ 32 പേർ ബലാത്സംഗം ചെയ്തു : ക്രൂരത നടന്ന മൂന്ന് ഹോട്ടലുകൾ ബുൾഡോസറിന് ഇടിച്ചുനിരത്തി ഭരണകൂടം

India

രാം ലല്ലയെ എതിർക്കുന്ന സനാതന ധർമ്മത്തെ അവഹേളിക്കുന്ന അഖിലേഷ് ശ്രീകൃഷ്ണനായി ; എസ്പി മേധാവിയെ ദൈവമായി ചിത്രീകരിച്ച പാർട്ടി പ്രവർത്തകർ മാപ്പ് പറയണം 

India

റഡാറുകളുടെ കണ്ണ് വെട്ടിക്കുന്ന യൂണികോൺ ഇനി ഇന്ത്യയ്‌ക്കും ; കടലിൽ ചൈനയ്‌ക്ക് നാശം വിതയ്‌ക്കുന്ന പ്രതിരോധ കരാറിൽ ഒപ്പ് വച്ച് ഇന്ത്യയും , ജപ്പാനും

പുതിയ വാര്‍ത്തകള്‍

വാഹന പരിശോധന നടത്തിയ പൊലീസിന് നേരെ ആക്രമണം; വനിതാ ഉദ്യോഗസ്ഥയ്‌ക്കുള്‍പ്പെടെ പരിക്ക്

ശ്വേത മേനോന്‍ ഉള്‍പ്പെടെ ഭരണസമിതി അംഗങ്ങള്‍ ഇതുവരെ രാജിക്കത്ത് നല്‍കിയിട്ടില്ലെന്ന് രമേഷ് പിഷാരടി, പൊതുസമൂഹത്തെ ഉള്‍പ്പെടെ പറ്റിച്ചെന്ന് ഗണേഷ് കുമാര്‍

കെ.എം. ഷാജി എന്ന മോദീഭക്തന്‍

‘ ഇന്ത്യ വെള്ളം തടഞ്ഞാൽ ഞങ്ങൾ ആണവ ബോംബുകൾ പ്രയോഗിക്കും’ : രാജ്യം പട്ടിണി കിടക്കുമ്പോഴും ഇന്ത്യയെ ഭീഷണിപ്പെടുത്തി ബിലാവൽ ഭൂട്ടോ

മദ്യം വാങ്ങാന്‍ 23 വയസാകണമെന്ന നിബന്ധന കര്‍ശനമാക്കാന്‍ നീക്കം

‘അഭിഷേക് അഴിമതിയുടെ സൂത്രധാരനായിരുന്നു, മമതയ്‌ക്ക് എല്ലാം അറിയാമായിരുന്നു ‘ ; വെളിപ്പെടുത്തി അധ്യാപക നിയമന അഴിമതി കേസിൽ അറസ്റ്റിലായ തപസ് മണ്ഡൽ

ഇന്ത്യ പാക് യുദ്ധം ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് മോദിക്ക് കത്തെഴുതിയ സോണിയ, മണിശങ്കര്‍ അയ്യര്‍, മെഹ്ബൂബ് മുഫ്തി, ഫാറൂഖ് അബ്ദുള്ള, മനോജ് ത്ഡാ തുടങ്ങിയ ഇന്ത്യാ വിരുദ്ധര്‍

രണ്ടാം ഓപ്പറേഷന്‍ സിന്ദൂറില്‍ നിന്നും പാകിസ്ഥാനെ രക്ഷിക്കാന്‍ സോണിയാഗാന്ധിയും 60 ഇന്ത്യാവിരുദ്ധ രാഷട്രീയ ബുദ്ധിജീവികളും

തളിപ്പറമ്പിലെ തോല്‍വിയില്‍ നേതാക്കളെ വിമര്‍ശിച്ച ബ്രാഞ്ച് സെക്രട്ടറിക്കും ലോക്കല്‍ കമ്മിറ്റി അംഗത്തിനുമെതിരെ നടപടിയുമായി സി പി എം

ജീവിച്ചിരിക്കുന്നയാളുടെ മരണാനന്തര ചടങ്ങിന് പണപ്പിരിവ് നടത്തിയെന്ന പരാതിയില്‍ കേസെടുത്തു

റഹീമും, ഗോവിന്ദനും, ശിവൻകുട്ടിയും അകത്താകാതിരിക്കാൻ കൊണ്ടുപിടിച്ച ശ്രമങ്ങൾ : ഫർമാന് വേണ്ടി എത്തിയത് മുൻ അഡ്വക്കേറ്റ് ജനറൽ ഗോപാലകൃഷ്ണ കുറുപ്പ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.