പൊന്‍കുന്നം: കാണുന്നതെല്ലാം ആര്‍എസ്എസുകാര്‍ക്കും ബിജെപിക്കാര്‍ക്കും എതിരെ തിരിച്ച് വിടുന്ന സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മാനസികാവസ്ഥയെ പറ്റി നല്ല ഡോക്ടറെ കാണിച്ച് പരിശോധിക്കണമെന്നും ഇങ്ങനെ വരുന്ന മാനിയ ഒരു രോഗമാണെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ അഡ്വ. പി.എസ്. ശ്രീധരന്‍ പിള്ള. രാഷ്‌ട്രീയ നേട്ടത്തിന് വേണ്ടി ഏതുതലം വരെയും പോകുന്ന അധ:പതിച്ച രാഷ്‌ട്രീയക്കാരനായി കോടിയേരി മാറിയെന്നും അദ്ദേഹം ആരോപിച്ചു. പൊന്‍കുന്നത്ത് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ശ്രീധരന്‍പിള്ള.
കന്യാസ്ത്രീകള്‍ നടത്തിയ സമരം ബിജെപിയും ആര്‍എസ്എസും അടക്കമുള്ള ഹിന്ദു വര്‍ഗീയ വാദികള്‍ ക്രിസ്ത്യാനികള്‍ക്കെതിരെ നടത്തുന്ന പോരാട്ടാമാണെന്നാണ് കോടിയേരിപറയുന്നത്. സമരത്തെ ബിജെപി മുതലെടുക്കാന്‍ ശ്രമിച്ചിട്ടില്ല, അദ്ദേഹം പറഞ്ഞു.
















