Thursday, July 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ബിഷപ്പ് ഫ്രാങ്കോ മുളയ്‌ക്കല്‍ അറസ്റ്റില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 21, 2018, 01:48 pm IST
in Kerala

കൊച്ചി: അഴിയെണ്ണാതെ രക്ഷിക്കാന്‍ സിപിഎമ്മിന്റെ നേതൃത്വത്തില്‍ നടത്തിയ എല്ലാ ശ്രമങ്ങളും ജനരോഷത്തിനു മുന്നില്‍ പരാജയപ്പെട്ടപ്പോള്‍ കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ ജലന്ധര്‍ ബിഷപ് ഫ്രാങ്കോ മുളയ്‌ക്കലിനെ ഇന്നലെ രാത്രി അറസ്റ്റ് ചെയ്തു. തൃപ്പൂണിത്തുറ ക്രൈംബ്രാഞ്ച് ഓഫീസില്‍ തുടര്‍ച്ചയായി മൂന്നു ദിവസത്തെ ചോദ്യം ചെയ്യലിനൊടുവിലാണ് രാത്രി എട്ടു മണിക്ക് അറസ്റ്റ് നടന്നത്.

ബിഷപ്പിനെതിരെ തെളിവുകളെല്ലാം ലഭിച്ചിട്ടും പോലീസ് നാടകം കളിക്കുകയായിരുന്നു. രാത്രി എട്ടുമണിയോടെയാണ് കോട്ടയം എസ്പി ഹരിശങ്കര്‍ അറസ്റ്റ് സ്ഥിരീകരിച്ചത്. തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയില്‍ വൈദ്യപരിശോധനക്ക് ശേഷം രാത്രി കോട്ടയത്തേക്ക് കൊണ്ടുപോയി. രാവിലെ ളോഹയണിഞ്ഞ് ചോദ്യം ചെയ്യലിനു ഹാജരായ ഫ്രാങ്കോ രാത്രി ഒന്‍പതുമണിക്കു ശേഷം തൃപ്പൂണിത്തുറ ജനറല്‍ ആശുപത്രിയില്‍ വൈദ്യപരിശോധനക്കെത്തിയത് കുരിശുമാല ഊരി, ജുബ്ബയും പാന്റ്‌സും അണിഞ്ഞിരുന്നു. രാത്രി കോട്ടയം പോലീസ് ക്ലബ്ബിലാണ് ഫ്രാങ്കോയെ താമസിപ്പിച്ചത്. ഇന്നു രാവിലെ 11ന് പാലാ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കും.

കന്യാസ്ത്രീയുടെ പരാതി സത്യമാണെന്ന് അന്വേഷണ സംഘത്തിനു ബോധ്യപ്പെട്ടതായും എസ്പി ഹരിശങ്കര്‍ പറഞ്ഞു. എന്നാല്‍, ഫ്രാങ്കോ കുറ്റസമ്മതം നടത്തിയോ എന്ന ചോദ്യത്തിനു എസ്പി വ്യക്തമായി മറുപടി നല്‍കിയില്ല. ബലാത്സംഗം, ഭീഷണി, പ്രകൃതിവിരുദ്ധ ലൈംഗിക പീഡനം തുടങ്ങിയ കുറ്റങ്ങളാണ് ഫ്രാങ്കോയ്‌ക്കു മേല്‍ ചുമത്തിയിരിക്കുന്നതെന്ന് അറസ്റ്റിനു ശേഷം മാധ്യമങ്ങളെ കണ്ട ഹരിശങ്കര്‍ പറഞ്ഞു. 

ഇന്നലെ റിമാന്‍ഡ് റിപ്പോര്‍ട്ട് എറണാകുളം റേഞ്ച് ഐജി വിശദമായി പരിശോധിച്ചു. ഡിജിപിയുടെ അനുമതി കൂടി വാങ്ങിയ ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. രാവിലെ പത്തരയോടെ ചോദ്യം ചെയ്യല്‍ ആരംഭിച്ചു. ഉച്ചയായപ്പോഴേക്കും അറസ്റ്റ് രേഖപ്പെടുത്തുകയാണന്നും നിയമനടപടികളുമായി മുന്നോട്ടു പോകാമെന്നും അന്വേഷണ സംഘം ഫ്രാങ്കോയെ അറിയിച്ചു. 

ചോദ്യം ചെയ്യലിലുടനീളം ഫ്രാങ്കോയുടെ പ്രതികരണത്തില്‍ അന്വേഷണ സംഘം തൃപ്തരായിരുന്നില്ല. ചില കാര്യങ്ങളില്‍ വ്യക്തത വരുത്തുന്നതിനായി പരാതിക്കാരിയായ കന്യാസ്ത്രീയുടെ മൊഴി ഇന്നലെ രാവിലെ വീണ്ടും രേഖപ്പെടുത്തി. ഫ്രാങ്കോ പറഞ്ഞ ഒരു തീയതിയുടെ കാര്യത്തില്‍ വ്യക്തത വരുത്താനായിരുന്നു ഇത്. ഫ്രാങ്കോയുടെ മറുപടികളില്‍ വൈരുധ്യമുണ്ടെന്ന് പോലീസ് നേരത്തെ മാധ്യമങ്ങളെ അറിയിച്ചിരുന്നു. അന്വേഷണ ഉദ്യോഗസ്ഥനായ വൈക്കം ഡിവൈഎസ്പി കെ.സുഭാഷാണ് അറസ്റ്റ് വിവരം ഫ്രാങ്കോയെ അറിയിച്ചത്. കഴിഞ്ഞ രണ്ടു ദിവസങ്ങളിലും ചോദ്യം ചെയ്യലിനു ശേഷം ഫ്രാങ്കോയെ വിട്ടയയ്‌ക്കുകയായിരുന്നു. 

കനത്ത സുരക്ഷയാണ് ചോദ്യംചെയ്യല്‍ കേന്ദ്രത്തില്‍ ഏര്‍പ്പെടുത്തിയിരുന്നത്. മൂന്നാം ദിവസം നടന്ന ചോദ്യംചെയ്യലിനിടെ അസാധാരണമായ പ്രതിഷേധങ്ങളാണ് ക്രൈംബ്രാഞ്ച് ഓഫീസിനുമുന്നിലെ സമരപ്പന്തലില്‍ ഉണ്ടായത്. യുവമോര്‍ച്ച, കെഎസ്‌യു, എഐവൈഎഫ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി എത്തി. ഫ്രാങ്കോയുടെ കോലം കത്തിച്ച പ്രവര്‍ത്തകര്‍ പോലീസിനും ബിഷപ്പിനുമെതിരെ രൂക്ഷമായ മുദ്രാവാക്യം മുഴക്കി. ഉച്ചയ്‌ക്ക് തന്നെ അറസ്റ്റ് ചെയ്യാന്‍ തീരുമാനിച്ചെങ്കിലും ബിഷപ്പിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തുന്നത് തടയാന്‍ ഇരുട്ട് വീഴും വരെ കാത്തിരിക്കാനും പോലീസ് തയാറായി. അന്വേഷണ ഉദ്യോഗസ്ഥര്‍ രാത്രി വീണ്ടും ഐജിയെ കണ്ട് കാര്യങ്ങള്‍ വിലയിരുത്തി. 

സിപിഎമ്മില്‍ നിന്നുള്ള സമ്മര്‍ദത്തെത്തുടര്‍ന്ന് തുടക്കം മുതല്‍ ഫ്രാങ്കോയെ സംരക്ഷിക്കുകയും സഹായിക്കുകയും ചെയ്യുന്ന നിലപാടിലായിരുന്നു പോലീസിന്. എന്നാല്‍ കന്യാസ്ത്രീകള്‍ പതിന്നാല് ദിവസമായി നടത്തിയ സമരം ശക്തിപ്പെടുകയും ജനപങ്കാളിത്തം ഏറിവരികയും ചെയ്തതോടെയാണ്  പോലീസ് ഒളിച്ചുകളി അവസാനിപ്പിച്ചത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

യൂട്യൂബര്‍ ഖാദര്‍ കരിപ്പൊടി തനിക്ക് നേരെ നടത്തിയത് ക്വട്ടേഷന്‍ ആക്രമണമെന്ന് പ്രവാസി അബ്ദുല്‍ അഹദ്, അറസ്റ്റ് ചെയ്യാത്തത് സ്വാധീനം കാരണം

Gulf

പ്രവാസികൾക്ക് ആശ്വാസം : സൗദിയിൽ കാലഹരണപ്പെട്ട വർക്ക് പെർമിറ്റുകൾ ശരിയാക്കുന്നതിനുള്ള സമയപരിധി നീട്ടി

India

72-ാം ദേശീയ ചലച്ചിത്ര അവാര്‍ഡ് നാളെ പ്രഖ്യാപിക്കും : പ്രതീക്ഷയോടെ മലയാളം

Kerala

അമ്മ പ്രസിഡന്റ് സ്ഥാനം രാജിവച്ചിട്ടില്ലെന്ന് ശ്വേത മേനോന്‍, നിരപരാധിത്വം തെളിയിക്കാതെ പടിയിറങ്ങില്ല, അഡ്‌ഹോക് കമ്മിറ്റി നിയമവിരുദ്ധം

Kerala

ആദിവാസി യുവതിക്ക് ഗര്‍ഭകാലത്ത് പോഷകാഹാരങ്ങള്‍ നല്‍കിയില്ല,മുലപ്പാല്‍ കുറവായതിനാല്‍ കുഞ്ഞുങ്ങള്‍ക്ക് നല്‍കുന്നത് തിളപ്പിച്ചാറിയ വെള്ളം

പുതിയ വാര്‍ത്തകള്‍

ആട്ടിറച്ചിക്ക് പകരം ഹോട്ടലുകളിൽ ബീഫ് വിതരണം ചെയ്തു : ഇറച്ചിക്കട ഉടമ മുഹമ്മദ് ഉസ്മാനും സഹായി ജഹാംഗീറും അറസ്റ്റിൽ ; കണ്ടെടുത്തത് 50 കിലോ മാംസം

രാജസ്ഥാനിൽ 13 വയസ്സുള്ള പെൺകുട്ടിയെ 32 പേർ ബലാത്സംഗം ചെയ്തു : ക്രൂരത നടന്ന മൂന്ന് ഹോട്ടലുകൾ ബുൾഡോസറിന് ഇടിച്ചുനിരത്തി ഭരണകൂടം

രാം ലല്ലയെ എതിർക്കുന്ന സനാതന ധർമ്മത്തെ അവഹേളിക്കുന്ന അഖിലേഷ് ശ്രീകൃഷ്ണനായി ; എസ്പി മേധാവിയെ ദൈവമായി ചിത്രീകരിച്ച പാർട്ടി പ്രവർത്തകർ മാപ്പ് പറയണം 

റഡാറുകളുടെ കണ്ണ് വെട്ടിക്കുന്ന യൂണികോൺ ഇനി ഇന്ത്യയ്‌ക്കും ; കടലിൽ ചൈനയ്‌ക്ക് നാശം വിതയ്‌ക്കുന്ന പ്രതിരോധ കരാറിൽ ഒപ്പ് വച്ച് ഇന്ത്യയും , ജപ്പാനും

വാഹന പരിശോധന നടത്തിയ പൊലീസിന് നേരെ ആക്രമണം; വനിതാ ഉദ്യോഗസ്ഥയ്‌ക്കുള്‍പ്പെടെ പരിക്ക്

ശ്വേത മേനോന്‍ ഉള്‍പ്പെടെ ഭരണസമിതി അംഗങ്ങള്‍ ഇതുവരെ രാജിക്കത്ത് നല്‍കിയിട്ടില്ലെന്ന് രമേഷ് പിഷാരടി, പൊതുസമൂഹത്തെ ഉള്‍പ്പെടെ പറ്റിച്ചെന്ന് ഗണേഷ് കുമാര്‍

കെ.എം. ഷാജി എന്ന മോദീഭക്തന്‍

‘ ഇന്ത്യ വെള്ളം തടഞ്ഞാൽ ഞങ്ങൾ ആണവ ബോംബുകൾ പ്രയോഗിക്കും’ : രാജ്യം പട്ടിണി കിടക്കുമ്പോഴും ഇന്ത്യയെ ഭീഷണിപ്പെടുത്തി ബിലാവൽ ഭൂട്ടോ

മദ്യം വാങ്ങാന്‍ 23 വയസാകണമെന്ന നിബന്ധന കര്‍ശനമാക്കാന്‍ നീക്കം

‘അഭിഷേക് അഴിമതിയുടെ സൂത്രധാരനായിരുന്നു, മമതയ്‌ക്ക് എല്ലാം അറിയാമായിരുന്നു ‘ ; വെളിപ്പെടുത്തി അധ്യാപക നിയമന അഴിമതി കേസിൽ അറസ്റ്റിലായ തപസ് മണ്ഡൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.