കൊല്ലം: മാതാ അമൃതാനന്ദമയി ദേവിയുടെ അറുപത്തിയഞ്ചാം ജന്മദിനം ആഘോഷങ്ങള്‍ ഒഴിവാക്കി അമൃതപുരിയില്‍ നടത്തും. പ്രളയത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. അമൃത സര്‍വകലാശാലയുടെ അമൃതപുരി ക്യാമ്പസില്‍ 27നാണ് ജന്മദിന ചടങ്ങുകള്‍ നടക്കുക.
പതിറ്റാണ്ടുകളായി അമ്മയുടെ ജന്മദിനം കേരളത്തിലെ വലിയ ആഘോഷ പരിപാടികളില്‍ ഒന്നാണ്. ലോകമെമ്പാടുമുള്ള അമ്മയുടെ ലക്ഷക്കണക്കിന് ഭക്തര്‍ ആ ദിവസം അമൃതപുരിയില്‍ ഒത്തുചേരുകയും നിരവധി സേവാ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്തിരുന്നു. 27ന് അമ്മയുടെ ഭക്തര്‍ അമൃതപുരിയില്‍ എത്തി വിശ്വശാന്തിക്കായുള്ള പ്രത്യേക പ്രാര്‍ഥനകളിലും സേവാ പ്രവര്‍ത്തനങ്ങളിലും പങ്കെടുക്കും. കൂടാതെ പതിവുപോലെ മഠത്തിന്റെ നേതൃത്വത്തിലുള്ള നിരവധി ജീവകാരുണ്യ പദ്ധതികള്‍ക്ക് അന്നേദിവസം തുടക്കം കുറിക്കും.
















