മാഡ്രിഡ്: റയല്‍ മാഡ്രിഡ് വിട്ടുപോകാന്‍ ഉദ്ദേശ്യമില്ലെന്ന് പരിചയ സമ്പന്നായ പ്രതിരോധനിരക്കാരന്‍ മാഴ്‌സലോ. കരിയറിന്റെ അവസാനം വരെ യൂറോപ്യന്‍ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ കളിക്കാനാണ് ഇഷ്ടം. ഇതോടെ മാഴ്‌സലോ യുവന്റസിലേക്ക് ചേക്കേറുമെന്ന അഭ്യൂഹങ്ങള്‍ അവസാനിച്ചു.
റയല്‍ മാഡ്രിഡ് സ്റ്റാര്‍ സ്‌ട്രൈക്കറായിരുന്ന ക്രിസ്റ്റിയാനോ റൊണാള്‍ഡോ ജൂലൈയില്‍ ക്ലബ്ബ് വിട്ട് യുവന്റസില്‍ ചേര്‍ന്നതിന് പിന്നാലെ മാഴ്‌സലോയും യുവന്റസില്‍ ചേരുമെന്ന് അഭ്യൂഹം ഉണ്ടായി.
റയലില്‍ ഞാന്‍ സന്തോഷവാനാണ്. എന്റെ വീടാണത്. കരാര്‍ പ്രകാരം ഇനി കുറെ വര്‍ഷങ്ങള്‍ കൂടി റയലിനായി കളിക്കണം. കരിയര്‍ അവസാനിക്കുന്നത് വരെ റയല്‍ മാഡ്രിഡിനായി കളിക്കണമെന്നാണ് തന്റെ ആഗ്രഹമെന്ന് ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ബ്രസീലിയന്‍ താരമായ മാഴ്‌സെലോ പറഞ്ഞു.
അവസാന അഞ്ച് സീസണില്‍ നാല് തവണ റയലിന് ചാമ്പ്യന്‍സ് ലീഗ്് കിരീടം നേടിക്കൊടുത്തതില്‍ നിര്‍ണായക പങ്കു വഹിച്ച കളിക്കാരനാണ് മാഴ്‌സലോ. കോച്ച് സിനദിന്‍ സിദാനും സ്റ്റാര്‍ സ്‌ട്രൈക്കര്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും വിട്ടുപോയെങ്കിലും പുതിയ സീസണില്‍ റയല്‍ മാഡ്രിഡ് കുതിപ്പ് തുടരുകയാണ്. ലാ ലിഗയില്‍ കളിച്ച മൂന്ന് മത്സരങ്ങളിലും വിജയം നേടിയ റയല്‍ മാഡ്രിഡ് പോയിന്റ് നിലയില്‍ ബാഴ്‌സലോണയ്‌ക്ക്് പിന്നില്‍ രണ്ടാം സ്ഥാനത്താണ്.
















