Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

ആവിഷ്‌ക്കാര സ്വാതന്ത്ര്യകാലത്തെ അധ്യാപകന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 5, 2018, 01:21 am IST
inVicharam

സമൂഹം നവീകരണത്തിലൂടെ പുതുമ തേടി മുന്നേറുന്നുവെന്നത് ചരിത്ര വസ്തുതയാണ്. നന്മയുടെയും ലോക ബോധത്തിന്റെയും അംശങ്ങള്‍ സ്വീകരിച്ച് ഗമിക്കുമ്പോള്‍ പൈതൃകമായി ഉള്ളിലുറപ്പിച്ചിരുന്ന സംസ്‌കാരത്തെ അപ്പാടെ ഒഴുക്കിക്കളയുന്നത് അംഗീകരിക്കാവുന്നതല്ല. ഇത്തരം കുടഞ്ഞെറിയലുകള്‍ പുരോഗമനത്തിന്റെ ലക്ഷണമാണെന്ന വാദത്തിന് അക്കാദമിക രംഗത്ത് നിന്നും പരോക്ഷമായ ശക്തി ലഭിക്കുന്ന കാലത്താണ് ഒരു അധ്യാപക ദിനം കൂടി വന്നെത്തുന്നത്. 

എങ്ങനെയായിരിക്കണം അധ്യാപകന്‍ വിദ്യാര്‍ത്ഥിയോട് സംവദിക്കേണ്ടത്. വിദ്യാര്‍ത്ഥി അധ്യാപകനോട് എങ്ങനെ പെരുമാറണം എന്നിങ്ങനെയുള്ള കാര്യങ്ങള്‍ക്ക് പഴമയിലേക്ക് എത്തിനോക്കിയാല്‍ കൃത്യമായ ലിഖിത രേഖ കണ്ടെത്താന്‍ ക്ലേശിക്കേണ്ടതില്ല. ഗുരുവും ശിക്ഷ്യനും തമ്മിലുള്ള ബന്ധം വ്യക്തമാകുന്ന അനേകം സന്ദര്‍ഭങ്ങള്‍ ഇതിഹാസങ്ങളില്‍ നിന്നും പുരാണങ്ങളില്‍ നിന്നും കണ്ടെത്താനാകും. 

ഗുരുവിന്റെ വീട്ടില്‍ താമസിച്ച് സകല വിദ്യകളും അഭ്യസിച്ച് സ്വന്തം വീട്ടില്‍ മടങ്ങിയെത്തു വിദ്യാര്‍ത്ഥികളെക്കുറിച്ച് രാമായണം, മഹാഭാരതം എന്നീ കൃതികളില്‍ സുവ്യക്തമാക്കുന്നുണ്ട്. സാന്ദീപനി മഹര്‍ഷിയുടെ ആശ്രമത്തില്‍ ശ്രീകൃഷ്ണനും കുചേലനും പഠിച്ച കാലത്തെ മഹാഭാരതത്തില്‍ വിവരിക്കുന്നു. 

പഠന കാലത്ത് ശ്രീകൃഷ്ണനെയും കുചേലനെയും കാട്ടില്‍ വിറക് ശേഖരിക്കാന്‍ വിട്ടതും, അവിചാരിതമായി പെയ്തമഴയില്‍ ഇരുവരും പേടിച്ച് കാട്ടില്‍ തന്നെ കഴിഞ്ഞതും, ശിക്ഷ്യരെക്കാണാഞ്ഞ് ഉള്ളുരുകി നടന്ന സാന്ദീപനി മഹര്‍ഷിയെക്കുറിച്ചുമൊക്കെ കുചേലവൃത്തം വഞ്ചിപ്പാട്ടില്‍ രാമപുരത്ത് വാര്യര്‍ സചിത്രേന വിശദീകരിക്കുന്നുണ്ട്. ഈ കൃതി എട്ടാം തരത്തിലെ ഒന്നാം പാഠമായി നല്‍കിയിട്ടുണ്ട്. അന്ന് നിലനിന്നിരുന്ന വിദ്യാഭ്യാസ രീതിയെക്കുറിച്ചുള്ള കേട്ടറിവുമാത്രമായി പാഠംമാറുന്നു എന്ന പരിമിതി ഉന്നയിക്കാമെങ്കിലും കാലഘട്ടത്തിന്റെ ചരിത്ര രേഖയാണ് ഈ കൃതി.

ഗുരുവിന്റെ മൗനം പോലും വ്യാഖ്യാനത്തിന്റെ ഉള്ളറകള്‍ തുറന്നിരുന്ന ആര്‍ഷ സംസ്‌കൃതിയില്‍ നിന്ന് കുതറിമാറിയപ്പോള്‍ ജീവിത മൂല്യങ്ങള്‍ക്ക് ഇടിവ് സംഭവിച്ചു. മാതാ-പിതാ-ഗുരുര്‍ദൈവം എന്ന് പഠിപ്പിക്കുകയും ആചരിക്കുകയും ചെയ്തിരുന്ന തലമുറ അധിനിവേശ ശക്തികള്‍ക്ക് കീഴ്‌പ്പെടേണ്ടിവന്നതോടെ കടുത്ത ആലസ്യത്തിലാണ്ടുപോയി.

നൂറ്റാണ്ടുകളായി ഭാരതത്തില്‍ നിലനിന്ന പാശ്ചാത്യ അധിനിവേശഭരണം വിദ്യാഭാസത്തെ അടിമുടി മാറ്റി. ഈ മാറ്റം നാടിന്റെ പാരമ്പര്യ നിരാസത്തില്‍ ഊന്നി നിന്നതായിരുന്നു. പാരമ്പര്യമെന്നത് താല്ക്കാലിക വായനശാലയാണെന്ന പ്രചാരണം ശക്തിപ്പെടുത്തിയ വൈദേശിക ശക്തികള്‍ പാഠ്യവിഷയങ്ങളില്‍ വരുത്തിയ മാറ്റം ചരിത്ര സത്യങ്ങളോടുള്ള വഞ്ചന കൂടിയാണ്. 

എന്തൊക്കെ പഠിപ്പിക്കണം, എന്തൊക്കെ പഠിക്കണം എന്നിങ്ങനെയുള്ള തിരഞ്ഞെടുപ്പിനുള്ള സ്വാതന്ത്ര്യം സിലബസ് വല്‍ക്കരണവും വിദ്യാഭ്യാസ സ്ഥാപനവല്‍ക്കരണവും മൂലം ലംഘിക്കപ്പെട്ടു. അധ്യാപകന്‍ അധ്യാപകന്‍ മാത്രമായി പരിമിതപ്പെടുത്തുന്ന സ്ഥിതിയുണ്ടായത് മേല്‍സൂചിപ്പിച്ച കൊളോണിയല്‍ ഭരണക്രമം രൂപപ്പെട്ട കാലത്താണ്.

സ്വാതന്ത്ര്യം ലഭിച്ചതിന് ശേഷം വിദ്യാഭ്യാസമേഖലയില്‍ പുരോഗതി ഏറെ ഉണ്ടായിട്ടുണ്ടെങ്കിലും പാരമ്പര്യപക്ഷത്തേയ്‌ക്കുള്ള അതിന്റെ തിരിച്ച് വരവിന് വേഗത കുറവാണ്. സമര്‍പ്പണഭാവം ചുരുക്കം ചില അധ്യാപകരിലൂടെയെങ്കിലും നിലനില്‍ക്കുന്നുവെന്നത് ആത്മവിശ്വാസത്തിന് വഴിയൊരുക്കുന്നു.

നിലപാടുകളില്‍ ഇളവ് നല്‍കാതെ മുന്നോട്ടുപോകുന്ന അധ്യാപകരുടെ സൈ്വര്യജീവിതത്തിന് ഈ സമൂഹം കവചമൊരുക്കേണ്ടിയിരിക്കുന്നു. സമീപകാലത്ത് കേരളത്തിലെ തലയെടുപ്പും പാരമ്പര്യവുമുള്ള കലാലയങ്ങളുടെ ചുമതല വഹിച്ചിരുന്ന അധ്യാപകര്‍ക്ക് നേരെ നടന്ന ആക്രമണം ഗുരുനിന്ദയുടെ കാണാപ്പതിപ്പാണ്്. 

(പാലക്കാട് വിക്‌ടോറിയ കോളേജ് പ്രിന്‍സിപ്പല്‍, എറണാകുളം മഹാരാജാസ് കോളേജ്, കാഞ്ഞങ്ങാട് നെഹ്‌റു കോളേജ് പ്രിന്‍സിപ്പല്‍ എന്നിവര്‍ക്ക് നേരെ നടന്ന സമാനതകളില്ലാത്ത ആക്രമണം ഓര്‍മ്മിക്കാം) തങ്ങളുടെ ഇഷ്ടത്തിനനുസരിച്ച് നില്‍ക്കാത്ത അധ്യാപകരെ വരുതിക്ക് നിര്‍ത്താന്‍ മാനസികവും കായികവുമായ പീഢനമുറകള്‍ അഴിച്ച് വിട്ട് കീഴ്‌പ്പെടുത്താമെന്ന ചില സംഘടനകളുടെ ശ്രമം കേരളത്തിന് മാനക്കേടുണ്ടാക്കി. 

ഏത് ദുര്‍ഘടസ്ഥിതിയുണ്ടായാലും നീതിബോധം പണയപ്പെടുത്തില്ലെന്ന് പീഢനത്തിനിരയാക്കപ്പെട്ട അധ്യാപകര്‍ ഉറക്കെ പറഞ്ഞത് ഏറെ പ്രതീക്ഷ നല്‍കുന്നുണ്ട്. ആവിഷ്‌ക്കാര സ്വാതന്ത്ര്യം എന്ന് മുറിവിളികൂട്ടുന്ന കാലത്ത് നിയമവഴിയേ സഞ്ചരിക്കാന്‍ ഒരു അധ്യാപകന് കഴിയാതെ വരുന്നു എന്നത് ജീവിക്കാനുള്ള സ്വാതന്ത്ര്യത്തിന് നേരേയുള്ള മരണവാറന്റായേ കാണാന്‍ കഴിയൂ. 

നീതിബോധം കേവലം രാഷ്‌ട്രീയ ലക്ഷ്യം മുന്‍നിര്‍ത്തിയുള്ള പ്രത്യയശാസ്ത്രത്തിന് പണയം വയ്‌ക്കാത്ത അധ്യാപകര്‍ ആക്രമിക്കപ്പെടുമ്പോള്‍ സാംസ്‌കാരിക രംഗത്ത് കനത്ത സംഭാവന നല്‍കിയ അധ്യാപക ശ്രേഷ്ഠന്മാര്‍ പുലത്തുന്ന മൗനമാണ് ഏറെ അപകടകരം. ഇത്തരം അപകടകരമായ മൗനത്തിനെതിരെയുള്ള പ്രതിഷേധത്തിന് കൂടി ഈ അധ്യാപക ദിനത്തില്‍ ഇടമുണ്ടാകുമെന്ന് പ്രത്യാശയിലാണ് കേരളത്തിന്റെ അക്കാദമിക ഭാവി.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Ernakulam

കട കുത്തി തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ സാധനങ്ങൾ മോഷ്ടിച്ച രണ്ടുപേർ അറസ്റ്റിൽ

Kerala

റിപ്പോര്‍ട്ടര്‍ ടിവിയുടെ മുഴുവന്‍ സാമ്പത്തിക ഇടപാടുകളും , നിയമന രേഖകളും 12 ന് മുൻപ് ഹാജരാക്കണം : നിർദേശം നൽകി കേന്ദ്രസർക്കാർ

India

ബംഗാളിൽ മുസ്ലീം ഭൂരിപക്ഷ സീറ്റുകളിൽ വിജയിച്ച് ബിജെപി : പുതുച്ചേരിയിലും എൻഡിഎ സ്ഥാനാർത്ഥിക്ക് വിജയം: ന്യൂനപക്ഷ സമൂഹം ഒപ്പമുണ്ടെന്ന് സുവേന്ദു അധികാരി

യോഗി ആദിത്യനാഥ് (ഇടത്ത്) നിതിന്‍ നബീന്‍ (നടുവില്‍) ഭജന്‍ലാല്‍ ശര്‍മ്മ (വലത്ത്)
India

ഗണ്ടി കുടുംബത്തിലെ പെണ്ണുങ്ങള്‍ പ്രസവം നിര്‍ത്തിയാല്‍ തീരുന്നതേയുള്ളൂ ഈ ഹൈക്കമാന്‍റ്; പക്ഷെ, ബിജെപിയിലുള്ളത് ജനാധിപത്യത്തിന്റെ സൗന്ദര്യം

Kerala

കട കുത്തിത്തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ മലഞ്ചരക്ക് സാധനങ്ങള്‍ മോഷ്ടിച്ച യുവാക്കള്‍ പിടിയിലായി

പുതിയ വാര്‍ത്തകള്‍

തുടർച്ചയായ അനുഗ്രഹങ്ങൾക്ക് ജനങ്ങൾക്ക് നന്ദി : ഉപതിരഞ്ഞെടുപ്പുകളിലെ ബിജെപിയുടെ വിജയത്തിന് വോട്ടർമാർക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി മോദി 

തീയാളിയല്ല , രാഹുൽ പോരാളിയാണെന്ന് വിഡി സതീശൻ ; മോദി സർക്കാരിനെ താഴെയിറക്കാൻ കഴിയുന്ന ഒരേ ഒരു നേതാവ് രാഹുൽ മാത്രമാണെന്നും മുഖ്യമന്ത്രി

ഹൂത്തികളുടെ ആക്രമണത്തിനിരയായ റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്‌ട്ര വിമാനത്താവളം വീണ്ടും തുറന്നു

ബസില്‍ വയോധികയുടെ മാല കവരാന്‍ ശ്രമിച്ച ഇതരസംസ്ഥാനക്കാരായ യുവതികള്‍ പിടിയിലായി

രാഷ്‌ട്രപതിയെ കാണാന്‍ പോയ രാഹുല്‍ ഗാന്ധിയ്‌ക്ക് തിരിച്ചടി; ‘വോട്ട് ചോരി’യെപ്പറ്റി പറഞ്ഞപ്പോള്‍ തെളിവ് ചോദിച്ച് രാഷ്‌ട്രപതി

പ്രിയങ്ക ചതുര്‍വേദി എന്ന ഉദ്ധവ് വിഭാഗം ശിവസേന എംപി (ഇടത്ത്) പ്രധാനമന്ത്രി മോദി പ്രിയങ്ക ചതുര്‍വേദിയ്ക്കും അവരുടെ കുടുംബത്തോടുമൊപ്പം (വലത്ത്)

നരേന്ദ്ര മോദിജി, അങ്ങയുടെ സമയത്തിനും സ്നേഹനിർഭരമായ വാക്കുകൾക്കും ഞാൻ അങ്ങേയറ്റം നന്ദിയുള്ളവളാണ്: പ്രിയങ്ക ചതുര്‍വേദി

സുഹൃത്തുമൊത്ത് ബൈക്കില്‍ സഞ്ചരിക്കവെ മുണ്ടക്കയം സ്വദേശിനിയായ നഴ്‌സ് അപകടത്തില്‍ മരിച്ചു

ഗൾഫിലും കരിങ്കടലിലും ഇനി ഒരു കപ്പലിനെയും ആക്രമിക്കാൻ ആരും മുതിരരുത് : ഇന്ത്യയുടെ നേതൃത്വത്തിൽ 25 രാജ്യങ്ങളടങ്ങിയ മാരിടൈം സെക്യൂരിറ്റി ടീം റെഡി

പിണറായി വിജയന്‍ പ്രതിപക്ഷ നേതാവ് സ്ഥാനം രാജിവെക്കണം; കേസില്‍ ഉടന്‍ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യണം: ബിജെപി

നന്ദി​ഗ്രാമിൽ റെക്കോർഡ് ഭൂരിപക്ഷത്തോടെ ബിജെപി ; ഹസിറാണി രഥ് 1,22,753 വോട്ടിന് വിജയിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.