Friday, August 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

എംഎല്‍എമാരോടും കടക്ക് പുറത്ത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 1, 2018, 03:45 am IST
inEditorial

അവസാനം സിപിഎം എംഎല്‍എമാരോടും മുഖ്യമന്ത്രി പിണറായി വിജയന്‍ സര്‍ക്കാര്‍ അത് പറഞ്ഞിരിക്കുന്നു- കടക്ക് പുറത്ത്. പ്രളയദുരിതത്തെക്കുറിച്ച് ചര്‍ച്ച നടത്താന്‍ വിളിച്ചുചേര്‍ത്ത പ്രത്യേക നിയമസഭാ സമ്മേളനത്തിലാണ് ഭരണകക്ഷി എംഎല്‍എമാരായ രാജു എബ്രഹാം, സജി ചെറിയാന്‍, ഒ.ആര്‍. കേളു എന്നിവരെ സംസാരിക്കാന്‍ അനുവദിക്കാതിരുന്നത്. വേണ്ടത്ര മുന്നൊരുക്കമില്ലാതെയും, ജനങ്ങള്‍ക്ക് യഥാസമയം വിവരങ്ങള്‍ നല്‍കാതെയും അണക്കെട്ടുകള്‍ തുറന്നുവിട്ടതാണ് പ്രളയത്തിനിടയാക്കിയതെന്നും, സര്‍ക്കാരിന്റെ രക്ഷാ-ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമല്ലെന്നും അഭിപ്രായപ്പെട്ടതാണ് ഈ എംഎല്‍എമാര്‍ക്ക് ചര്‍ച്ചയില്‍ വിലക്കേര്‍പ്പെടുത്താന്‍ കാരണമായത്.

ശബരിഗിരി പദ്ധതിയിലെ അണക്കെട്ടുകള്‍ മുന്നറിയിപ്പില്ലാതെ ഒന്നിച്ചു തുറന്നതാണ് പ്രളയകാരണമെന്ന് റാന്നി എംഎല്‍എ രാജു എബ്രഹാം പറഞ്ഞിരുന്നു. അടിയന്തര സഹായം എത്തിയില്ലെങ്കില്‍ ആയിരങ്ങള്‍ ഒലിച്ചുപോകുമെന്നാണ് ചെങ്ങന്നൂര്‍ എംഎല്‍എ സജി ചെറിയാന്‍ വിലപിച്ചത്. വയനാട്ടില്‍ മണ്ണിടിഞ്ഞ് ജനങ്ങള്‍ ഒറ്റപ്പെട്ടെന്നും, ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമല്ലെന്നുമാണ് മാനന്തവാടി എംഎല്‍എ കേളു വിമര്‍ശിച്ചത്.

എന്തുകൊണ്ടാണ് ഈ എംഎല്‍എമാരെ നിയമസഭയില്‍ സംസാരിക്കാന്‍ പിണറായി സര്‍ക്കാര്‍ അനുവദിക്കാതിരുന്നതെന്ന് വ്യക്തം. പ്രളയദുരന്തം സര്‍ക്കാരിന്റെ സൃഷ്ടിയാണെന്നും, രക്ഷാ-ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതില്‍ സര്‍ക്കാര്‍ വന്‍പരാജയമാണെന്നുമുള്ള വിമര്‍ശനം ഇപ്പോള്‍ ശക്തമാണ്. ഇത് ശരിവയ്‌ക്കുന്ന തരത്തിലുള്ള അഭിപ്രായങ്ങള്‍ ഭരണകക്ഷി എംഎല്‍എമാര്‍തന്നെ നിയമസഭയില്‍ പറയുമ്പോള്‍ മറുപടി പറയാന്‍ മുഖ്യമന്ത്രിയും മറ്റും വിയര്‍ക്കും. പ്രളയത്തിന്റെ കാര്യത്തില്‍ തങ്ങള്‍ പ്രകടിപ്പിച്ച അഭിപ്രായങ്ങള്‍ വിഴുങ്ങി നിയമസഭയില്‍ ഈ എംഎല്‍എമാര്‍ മാറ്റിപ്പറഞ്ഞാല്‍ അതുതന്നെ വലിയ ചര്‍ച്ചാവിഷയമാകും. അങ്ങേയറ്റം പ്രതികൂലമായ ഈ സാഹചര്യം ഒഴിവാക്കാനാണ് എംഎല്‍എമാരുടെ അഭിപ്രായ സ്വാതന്ത്ര്യത്തിന് വിലക്കേര്‍പ്പെടുത്തുന്ന ജനവിരുദ്ധ നടപടി സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടായത്.

കേരളത്തിലെ ജനങ്ങളെ ദുരന്തത്തിലേക്കും ദുരിതത്തിലേക്കും തള്ളിവിട്ട പ്രളയം പിണറായി സര്‍ക്കാരിന്റെ പിടിപ്പുകേടുകൊണ്ട് സംഭവിച്ചതാണ്. പ്രൊഫ. മാധവ് ഗാഡ്ഗിലിനേയും മേധാ പട്ക്കറെയുംപോലുള്ള പരിസ്ഥിതി പ്രവര്‍ത്തകര്‍ ഇക്കാര്യം ആവര്‍ത്തിച്ചു വ്യക്തമാക്കുകയും ചെയ്തിരിക്കുന്നു. ഇതിനൊന്നും വ്യക്തമായ മറുപടിയില്ലാതെ വൈദ്യുതിമന്ത്രി എം.എം. മണിയെക്കൊണ്ടും കെഎസ്ഇബിയെക്കൊണ്ടും അസത്യപ്രസ്താവനകള്‍ നടത്തിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് പിണറായി സര്‍ക്കാര്‍ ശ്രമിക്കുന്നത്. എല്ലാം ശരിയാക്കാമെന്നു പറഞ്ഞ് അധികാരത്തിലേറിയവര്‍ക്ക് ജനജീവിതത്തിന്റെ സമഗ്ര മേഖലകളിലും പാര്‍ട്ടി വാഴ്ച നടത്താനല്ലാതെ ഒന്നുമറിയില്ലെന്ന് പ്രളയദുരന്തവും തെളിയിച്ചു. 

ആവശ്യമുള്ള എന്തു സഹായവും നല്‍കുമെന്ന് പറഞ്ഞ കേന്ദ്രസര്‍ക്കാരിനെതിരെ കുപ്രചാരണം നടത്തി തങ്ങളുടെ വീഴ്ച മറച്ചുപിടിക്കാനും പിണറായിയും സിപിഎമ്മും ശ്രമിക്കുന്നുണ്ട്. യുഎഇയില്‍നിന്ന് ലഭിക്കാത്ത 700 കോടിയുടെ കണക്കും പൊക്കിപ്പിടിച്ച് രാജ്യത്തെ നാണംകെടുത്താനും ഇക്കൂട്ടര്‍ ശ്രമിച്ചു.

നിയമസഭയില്‍ സ്വന്തം അവകാശം നിഷേധിക്കപ്പെട്ട എംഎല്‍എമാര്‍ മുഖ്യമന്ത്രിയുടെ പാര്‍ട്ടി നേതാക്കളായിരിക്കാം. പക്ഷേ അവര്‍ ജനപ്രതിനിധികളുമാണ്. ജനങ്ങള്‍ക്കുവേണ്ടി സംസാരിക്കാന്‍ ബാധ്യസ്ഥരാണ്. ഇതിന് അനുവദിക്കാതിരുന്നത് സ്വേച്ഛാധിപത്യപരവും ജനങ്ങളെ അടിച്ചമര്‍ത്തുന്നതിന് തുല്യവുമാണ്. ജനാധിപത്യത്തെ വെറും അടവുനയമായാണ് സിപിഎം കൊണ്ടുനടക്കുന്നത്. നിയമസഭയ്‌ക്കകത്തുതന്നെ ആക്രമണമഴിച്ചുവിട്ട് ഇതവര്‍ ആവര്‍ത്തിച്ച് തെളിയിച്ചിട്ടുമുണ്ട്. 

ഈ ജനാധിപത്യ വിദേ്വഷം ഇപ്പോള്‍ സ്വന്തം എംഎല്‍എമാര്‍ക്കെതിരെയും പ്രകടിപ്പിക്കുന്നു എന്നുമാത്രം. പാര്‍ട്ടി സെക്രട്ടറിയുടെ കുപ്പായം അഴിച്ചുവച്ചിട്ടില്ലാത്ത പിണറായിക്ക് ഭീഷണിപ്പെടുത്താനല്ലാതെ ഭരിക്കാന്‍ അറിയില്ല. പക്ഷേ, നിയമസഭ പാര്‍ട്ടി വേദിയല്ലെന്ന് മറക്കരുത്. എംഎല്‍എമാരോടുള്ള ധാര്‍ഷ്ട്യം അനുവദിച്ചുകൊടുത്താല്‍ ജനാധിപത്യ പ്രഹസനമാവുമെന്ന് ഉറപ്പാണ്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ടാറ്റയിലെ ചെയര്‍മാന്‍ സ്ഥാനം ഒഴിഞ്ഞ എന്‍. ചന്ദ്രശേഖരന്‍ (ഇടത്ത്) ടാറ്റയുടെ ചെയര്‍മാന്‍ സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്ന മലയാളിയായ ടി.വി. നരേന്ദ്രന്‍ (വലത്ത്)
India

എന്‍. ചന്ദ്രശേഖരന്‍ പടിയിറങ്ങിയതോടെ ടാറ്റ ഓഹരികള്‍ ഇടിഞ്ഞു; ടാറ്റയുടെ രക്ഷകനായി ഇക്കണ്ടവാര്യരുടെ ചെറുമകനായ ടി.വി. നരേന്ദ്രന്‍ വരുമോ?

India

എന്റെ കാഴ്ചപ്പാടുകൾ തെറ്റായി ചിത്രീകരിച്ചു ,രാജ്യത്തെ യുവാക്കളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമം: പാറ്റ വിവാദത്തിൽ മൗനം വെടിഞ്ഞ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് 

Kerala

മദ്യത്തിന് കൈക്കൂലി: ബെവ്‌കോ ഔട്ട്‌ലെറ്റിലെ 2 ജീവനക്കാര്‍ക്ക് സസ്പന്‍ഷന്‍

Kerala

ഭാര്യയുടെ ഗൂഗിള്‍ പേ അക്കൗണ്ട് വഴി കൈക്കൂലി, വൈക്കം അസി. ലേബര്‍ ഓഫീസറെ വിജിലന്‍സ് കുടുക്കി

Kerala

ഡോ സിസ തോമസിനെ എസ് എഫ് ഐ കൈയ്യേറ്റം ചെയ്തതില്‍ കടുത്ത ആശങ്ക രേഖപ്പെടുത്തി ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍

പുതിയ വാര്‍ത്തകള്‍

ഭീകര ശൃംഖലകൾക്കെതിരെ ആക്രമണം നടത്താനുള്ള ഇന്ത്യയുടെ കഴിവ് ഓപ്പറേഷൻ സിന്ദൂർ തെളിയിച്ചു: പ്രസിഡന്റ് മുർമു

അര്‍ജുന്‍ ആയങ്കിയെ തിങ്കളാഴ്ചവരെ റിമാന്‍ഡ് ചെയ്തു

മൈക്രോഫിനാന്‍സ് തട്ടിപ്പ് കേസ്: ആകെ 124 കേസുകള്‍, ഒന്നില്‍ പോലും കുറ്റപത്രമായിട്ടില്ലെന്ന് വിജിലന്‍സ്

പവിത്ര ഗൗഡ (ഇടത്ത്) കൊലപാതകക്കേസില്‍ ജയിലിലായ കന്നഡ നടന്‍ ദര്‍ശന്‍ (വലത്ത്)

പവിത്ര ഗൗഡ എന്ന കാമുകിക്ക് വേണ്ടി ദര്‍ശന്‍ എന്ന സൂപ്പര്‍ സ്റ്റാര്‍ നടത്തിയ കൊല; കൊല്ലാന്‍ രേണുകസ്വാമിയുടെ നെഞ്ചില്‍ ദര്‍ശൻ ചവിട്ടിനിന്നു

എല്ലാവര്‍ക്കും ഇന്ത്യയെ മുന്‍നിര രാഷ്‌ട്രമാക്കുകയെന്ന ലക്ഷ്യത്തിനായി പ്രവര്‍ത്തിക്കാനാകുന്നതാണ് സ്വാതന്ത്ര്യത്തിന്റെ യഥാര്‍ത്ഥ അര്‍ത്ഥം:ദ്രൗപദിമുര്‍മു

പ്രമുഖ ഹൃദയ ശാസ്ത്രക്രിയ വിദഗ്ധന്‍ ഡോ. ടി കെ ജയകുമാറിന് ബൈപ്പാസ് ശസ്ത്രക്രിയ, വിജയകരമെന്ന് അധികൃതര്‍

സമയ് റെയ്നയ്‌ക്കും ടീമിനും എതിരെയുള്ള കേസുകള്‍ സുപ്രീം കോടതി റദ്ദാക്കി, ഒപ്പം അഭിനന്ദനവും

മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതിന് പിതാവ് ശാസിച്ചു: 13 കാരി ജീവനൊടുക്കി

ഗാന്ധി എന്ന് കുടുംബപ്പേരുള്ള ഒരാൾക്ക് ഇത്രയും ലജ്ജാകരമായ പരാമർശം നടത്താൻ കഴിയുമോ ? രാഹുലിനെതിരെ രാജ്നാഥ് സിംഗ് 

‘ഫ്രീഡം അറ്റ് മിഡ്‌നൈറ്റ്’ : പുരുഷന്മാര്‍ക്ക് റോഡിലൂടെ നടക്കാം, കോണ്‍ക്‌ളേവില്‍ പങ്കെടുക്കാനാവില്ലെന്ന് സര്‍ക്കാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.