Thursday, August 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Special Article

പോള്‍ ടെയ്‌ലര്‍: ആധുനിക നൃത്തത്തിന്റെ മറുപേര്‌

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 31, 2018, 04:35 pm IST
inSpecial Article

ആധുനിക നൃത്തത്തിന് കാവ്യാത്മകവും സംഗീതാത്മകവുമായ ആത്മാവ് നല്‍കിയ പോള്‍ ടെയ്‌ലര്‍ കടന്നുപോകുന്നത് അമേരിക്കയെ ഏറ്റവുംകൂടുതല്‍ സ്വാധീനിച്ച നര്‍ത്തകന്‍ എന്ന പെരുമയോടെയാണ്. അമേരിക്കയില്‍ പോള്‍ ടെയ്‌ലര്‍ കാലം എന്ന നിലയിലൊരു പ്രസരിപ്പ് അവശേഷിപ്പിച്ചുകൊണ്ട്  എണ്‍പത്തെട്ടുകാരനായ പോള്‍ കഴിഞ്ഞ ദിവസം മാന്‍ഹാട്ടണിലെ ആശുപത്രിയില്‍ അന്തരിക്കുമ്പോള്‍ ലോകത്തിലെ തന്നെ മികച്ച കൊറിയോഗ്രാഫറുടെ തന്നെ വിയോഗംകൂടി ആകുകയായിരുന്നു അത്.

നൃത്തത്തെ ഉടലിലേക്കും ഉടലിനെ നൃത്തത്തിലേക്കും പരസ്പരം ആവാഹിക്കുന്നൊരു നടനശരീരമായി സൃഷ്ടിക്കുന്നൊരു ആധുനിക രൂപമായിരുന്നു പോള്‍ ടെയ്‌ലറുടെ കല. ഉള്ളിലുണ്ടായിരുന്ന നടനത്തിന്റെ ഒരു തരി കണ്ടും കേട്ടും അറിഞ്ഞും ഉലയൂതുംപോലെ വലുതാക്കി നൃത്തകലയില്‍  അടിമുടി വിപ്‌ളവം തീര്‍ക്കുകയായിരുന്നു പോള്‍. അതിനു മുന്‍പ് ആധുനികമെന്നു തന്നെ വിളിപ്പേരോടുകൂടി നിലനിന്നിരുന്ന നൃത്തരൂപത്തെ 50കളില്‍ അടിമുടി പിഴുതെറിഞ്ഞ് തികച്ചും പുതിയ നൃത്തത്തെ ജനിപ്പിക്കുകയായിരുന്നു അദ്ദേഹം. അതിനായി നൃത്തത്തില്‍ മാത്രമല്ല പോള്‍ ആഴ്ന്നിറങ്ങിയതും നിരീക്ഷിച്ചതും. അതേ ആവേശത്തില്‍തന്നെ കായികവും സാഹിത്യപരവുമായ തലങ്ങളിലേക്കും പഠനം ഇറക്കിവിട്ടു. ശരീരത്തെ നൃത്തത്തിനായി ചിട്ടപ്പെടുത്തി. കളരി അഭ്യാസികളുടെ വ്യായാമം ചെയ്‌തെടുത്തപോലുള്ളതായിരുന്നു പോളിന്റേയും സഹപ്രവര്‍ത്തകരുടേയും ശരീരം. ആഴത്തിലും പരപ്പിലുമുള്ള സമൃദ്ധമായ വായന നൃത്തത്തെ കൂടുതല്‍ കാവ്യാത്മകവും ദാര്‍ശനികവുമാക്കി.  ദാന്തേ, ഷേക്‌സ്പിയര്‍, ഷോപനോവര്‍, സ്പിനോസ, വാര്‍ട്ട് വിറ്റ്മാന്‍, നെരൂദ തുടങ്ങി വിവിധ തട്ടിലും മാനങ്ങളിലുമുള്ള പഴയ പുതിയ എഴുത്തുകാരെയും മറ്റും ഉള്‍ക്കൊണ്ടുംകൂടിയാണ് അദ്ദേഹം തന്റെ സ്വന്തം നൃത്തം ചിട്ടപ്പെടുത്തിയത്.

പോളിന്റെ നാലാം വയസില്‍ അഛ്ഛന്‍ വേര്‍പിരിഞ്ഞപ്പോള്‍ ജീവിക്കാനായി അമ്മ മക്കളെ റെസ്റ്റോറന്റിലും മറ്റും ജോലിക്കായി വിട്ടെങ്കിലും എങ്ങനെയോ നൃത്തം ഉള്ളില്‍ ചുവടുവെച്ച പോള്‍ പിന്നീട് നൃത്തകലാലയങ്ങളില്‍ പഠിക്കുകയും അതില്‍ തന്നെ നിരവധി പരീക്ഷണങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്തു. തന്റേത് ഇതൊന്നുമല്ലെന്നും പുതിയൊരു രീതിയാണെന്നും ബോധ്യപ്പെട്ടപ്പോള്‍ അതു കണ്ടെത്താനായി വലിപ്പച്ചെറുപ്പങ്ങളോ പ്രായഭേദങ്ങളോ ഇല്ലാതെ ആരില്‍നിന്നും ഒരു വിദ്യാര്‍ഥിയെപ്പോലെ നടനശീലങ്ങള്‍ കണ്ടറിഞ്ഞ് അവയെ മറ്റൊരു തരത്തില്‍ പരിവര്‍ത്തിപ്പിക്കുകയായിരുന്നു. ഇതിനിടയിലാണ് മാര്‍ത്താ ഗ്രഹാമിനെപ്പോലുള്ള കൊറിയോഗ്രാഫറുമായി അടുക്കുന്നത്. അവരില്‍നിന്നും പലതും സ്വാംശീകരിക്കാന്‍ പോളിനു കഴിഞ്ഞു. 

ശരീരത്തെ എന്തിനേയും നേരിടാനാവുന്ന ഒന്നായാണ് പോള്‍ കണ്ടത്. അതുപക്ഷേ നൃത്തത്തോടുമാത്രം ചേര്‍ക്കപ്പെടണം എന്നു അദ്ദേഹത്തിനു നിര്‍ബന്ധമായിരുന്നു. നൃത്തം ചെയ്യുമ്പോള്‍ മാത്രമല്ല നടപ്പും ഇരിപ്പും ഓട്ടവും എന്നുവേണ്ട ശരീരത്തിന്റെ ചലനാത്മകമായ ഓരോന്നും നടനത്തോട് ബന്ധപ്പെട്ടാണ് പോള്‍ ചിന്തിച്ചിരുന്നത്. തെരുവിലും സ്റ്റുഡിയോകളിലും ഫെസ്റ്റുവെലുകളിലും മാത്രമല്ല അമേരിക്കയിലെ ലോകപ്രശസ്ത തിയറ്ററുകളിലും വര്‍ഷത്തിലൊരു പോള്‍ സീസണ്‍ ഉണ്ടായിരുന്നു. വലിയ നര്‍ത്തകനും അതിന്റെ ദാര്‍ശനികനും എഴുത്തുകാരനുമായിരുന്നു പോള്‍ ടെയ്‌ലര്‍. പ്രൈവറ്റ് ഡൊമയ്ന്‍ എന്ന അദ്ദേഹത്തിന്റെ ആത്മകഥ ആധുനിക നൃത്തത്തിന്റെ പാഠപുസ്തകംകൂടിയാണ്.

പോള്‍ ടെയ്‌ലറുടെ ആധുനിക നൃത്തകല എന്ന് അമേരിക്കയും ലോകവും ഒന്നടങ്കം പറയുമ്പോഴും പോളിന്റെ നിര്‍വചനം മറ്റൊന്നാണ്,നൃത്തം ഒരു അടയാളം മാത്രമാണ്.അതൊരിക്കലും യഥാര്‍ഥ വസ്തുതയേയല്ല.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

നെതന്യാഹു മോദിയെ വിളിച്ചു, പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ ചർച്ച ചെയ്തു

India

കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന 370ാം വകുപ്പ് തുടച്ചു നീക്കിയിട്ട് ഏഴ് വര്‍ഷം; കശ്മീര്‍ സ്വതന്ത്രമായി ഇന്ത്യയില്‍ പൂര്‍ണ്ണമായും ലയിക്കുമ്പോള്‍…

India

3000 കിലോമീറ്റർ അകലെ ഇരിക്കുന്ന ശത്രുവിനെ വരെ നശിപ്പിക്കും ; ഇന്ത്യയുടെ ‘അഗ്നി’ പരീക്ഷണം വിജയം

Kerala

5 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെളളിയാഴ്ച അവധി

Kerala

കേരള സര്‍വകലാശാലയില്‍ വിവിധ സെന്ററുകളിലെ ബോര്‍ഡുകളും ബാനറുകളും 24 മണിക്കൂറിനകം നീക്കം ചെയ്യണമെന്ന് വി സി

പുതിയ വാര്‍ത്തകള്‍

എന്റെ മുറിയിൽ ജീൻസും ജുബ്ബയുമിട്ട ഒരാൾ, അതൊരു ആത്മാവായിരുന്നു; ലെന

പ്രതിഷേധത്തിനിടെ പോലീസ് ഉദ്യോഗസ്ഥന്റെ കൈ കടിച്ച് മുറിച്ചു : ഇൽതിജ മുഫ്തിയ്‌ക്കെതിരെ കേസ്

കേന്ദ്രമന്ത്രി സുരേഷ് ഗോപി നല്‍കിയ ഉറപ്പില്‍ വള്ളം മറിഞ്ഞ് കാണാതായ ഗൗതം കൃഷ്ണയുടെ അമ്മ സമരം അവസാനിപ്പിച്ചു

ഫ്രാഗ്രൻറ് നേച്ചർ ഫിലിം ക്രിയേഷൻസ് ചിത്രം “ഹാഫ്” പ്രീമിയർ ടൊറന്റോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ

‘ജീൻസും ജുബ്ബയുമിട്ട് സഞ്ചിയുമായി ഒരാൾ, അതൊരു ആത്മാവായിരുന്നു: ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ലെന

നാനി – ശ്രീകാന്ത് ഒഡേല ചിത്രം ദ പാരഡൈസ് ടീസർ പുറത്ത് ; ചിത്രത്തിന്റെ ആഗോള റിലീസ് സെപ്റ്റംബർ 24 ന്

ജൻസികൾ ദേശവിരുദ്ധരല്ല, അവരുടെ പ്രതിഷേധം സംവിധാനം തിരുത്താനാകണം: ഡോ.മോഹൻ ഭാഗവത്

തിരുവനന്തപുരത്ത് ജയില്‍ സൂപ്രണ്ടിന് തടവുകാരന്റെ മര്‍ദ്ദനം

ഡിജിറ്റൽ പണമിടപാടിന് ഫീസ് ചുമത്താമെന്ന് നിയമം; നിലവിൽ വരില്ല

ഫ്രഷ് കട്ട് ഫാക്ടറി അടച്ചുപൂട്ടാനുള്ള ഉത്തരവിന് ഹൈക്കോടതിയുടെ സ്റ്റേ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.