Sunday, May 3, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പ്രളയ ദുരന്തം: സര്‍ക്കാര്‍ ഒരുക്കിയതു തന്നെ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 27, 2018, 01:08 am IST
in Kerala

തിരുവനന്തപുരം: പ്രളയ ദുരന്തത്തിലേക്ക് വഴി തെളിച്ചത് ഉത്തരവാദിത്വപ്പെട്ടവരുടെ കൈപ്പിഴ. ന്യൂനമര്‍ദം രൂപപ്പെടുകയാണെന്നും ഇതേത്തതുടര്‍ന്ന് ശക്തമായ മഴയുണ്ടാകുമെന്നും കാലാവസ്ഥാ മുന്നറിയിപ്പ് ഉണ്ടായിരുന്നിട്ടും ദുരന്തനിവാരണത്തിനായി സര്‍ക്കാര്‍ യാതൊരു മുന്നൊരുക്കങ്ങളും നടത്തിയില്ല. ഉദ്യോഗസ്ഥരുടെ ഇഷ്ടത്തിനനുസരിച്ച് ഡാമുകള്‍ ഒന്നിച്ച് തുറന്നുവിടാന്‍ പാടില്ല. മുഖ്യമന്ത്രി ചെയര്‍മാനും റവന്യു മന്ത്രി വൈസ് ചെയര്‍മാനുമായ സംസ്ഥാന ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അതോറിറ്റിക്ക് ഡാമുകള്‍ തുറന്ന് വിടുന്നതിന് മുമ്പ് വ്യക്തമായ ധാരണ ഉണ്ടായിരിക്കണം. ഇത് സംബന്ധിച്ച് വിദഗ്ധരുടെ അഭിപ്രായവും ആരാഞ്ഞിരിക്കണം. എന്നാല്‍ ഓഖി പോലെ മുന്നൊരുക്കങ്ങളിലെ പരാജയം മൂലമാണ് ഡാമുകള്‍ എല്ലാം ഒന്നിച്ച് തുറന്നുവിടേണ്ടി വന്നത്. കനത്ത കാലവര്‍ഷത്തില്‍ ജൂണോടെ അണക്കെട്ടുകളുടെ സംഭരണശേഷിയുടെ അടുത്ത് ജലനിരപ്പ് എത്തിയിട്ടും പരാമാവധി വെള്ളം ശേഖരിക്കാന്‍ വൈദ്യുതി വകുപ്പും വാട്ടര്‍ അതോറിട്ടിയും തീരുമാനമെടുത്തതും കേരളത്തെ പ്രളയക്കെടുതിയിലാക്കുന്നതിന് ആക്കം കൂട്ടി. ഒന്നര മാസമായി ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്ന കുട്ടനാട്ടുകാരുടെ ദുരിതവും വെള്ളം തുറന്ന് വിട്ടവര്‍ കണ്ടില്ല.

മുല്ലപ്പെരിയാറില്‍ നിന്നു പഠിച്ചില്ല

മുല്ലപ്പെരിയാറിന്റെ പരമാവധി സംഭരണ ശേഷിയില്‍ നിന്നും മൂന്ന് അടി കുറച്ച് മാത്രമേ ജലനിരപ്പ് പാടുള്ളൂ എന്ന സുപ്രീം കോടതിയുടെ നിര്‍ദേശം കേരളത്തിലെ ഡാമുകളിലും ബാധകമാക്കിയിരുന്നെങ്കില്‍ ജനങ്ങള്‍ ഇത്ര ദുരിതം അനുഭവിക്കേണ്ടി വരില്ലായിരുന്നു. കനത്ത പേമാരിയില്‍ സംസ്ഥാനത്തെ അണക്കെട്ടുകള്‍ തുറന്ന് വിട്ടത് പരമാവധി സംഭരണശേഷയില്‍ എത്തിയതിനു ശേഷം.

ആഗസ്റ്റ്് 9നാണ് ഇടുക്കി അണക്കെട്ടിന്റെ ഷട്ടര്‍ തുറക്കുന്നത്. ഡാമിന്റെ പരാമാവധി സംഭരണ ശേഷി 2403 അടി. ഷട്ടര്‍ തുറക്കുമ്പോള്‍ 2401 ഉം.  ട്രയല്‍ റണ്‍ നടത്തി ചെറുതോണി അണക്കെട്ട് തുറന്നുവിട്ടു. മഴ കനത്തതോടെ 10ന് അണക്കെട്ടിന്റെ എല്ലാ ഷട്ടറുകളും തുറന്നുവിട്ടു. ഇടമലയാറില്‍ എത്തിയപ്പോള്‍ എല്ലാം തെറ്റി.  ഇടമലയാറിന്റെ പരമാവധി സംഭരണ ശേഷി 168 മീറ്റര്‍. വെള്ളം തുറന്ന് വിട്ടപ്പോള്‍ ജലനിരപ്പ് 169.5 മീറ്റര്‍. സംഭരണ ശേഷിയെക്കാള്‍ അധികമായപ്പോഴാണ് തുറന്നുവിടല്‍.  ഇടുക്കിയിലെ  മുന്നറിയിപ്പ് നിലനിന്നതിനാല്‍ പെരിയാറിന്റെ നദീതീരങ്ങളിലുള്ളവര്‍ ജാഗ്രത പാലിച്ചു. അതിനാല്‍ ആളപായത്തിന്റെ എണ്ണം കുറഞ്ഞു. അപ്പോഴും സംസ്ഥാന വ്യാപകമായി മഴയ്‌ക്ക് ശമനമുണ്ടായിരുന്നില്ല.  ചെറുതും വലുതുമായ എല്ലാ ഡാമുകളും നിറയുന്നുണ്ടായിരുന്നു. ഈ സമയം ഷട്ടറുകള്‍ ഉയര്‍ത്തി  ജലനിരപ്പ് നിയന്ത്രണ വിധേയമാക്കാന്‍ ബന്ധപ്പെട്ടവര്‍ തയാറായില്ല.  പകരം സംഭരണ ശേഷിയോട് അടുത്ത് ജല നിരപ്പ് എത്തിക്കുകയായിരുന്നു.  കഴിഞ്ഞ വര്‍ഷം സംസ്ഥാനത്തെ അണക്കെട്ടുകളില്‍ ഈ സമയത്തെ ജലനിരപ്പ് 18 നും 21 ശതമാനത്തിനും ഇടയിലായിരുന്നതിനാല്‍ വെള്ളം സംഭരിക്കുക എന്നതായിരുന്നു പ്രധാനം.

ശബരിഗിരിയിലെ ഡാമുകള്‍ തുറന്നപ്പോള്‍

ശബരിഗിരി പദ്ധതിയിലെ അണക്കെട്ടുകളാണ് ദുരന്തത്തിന് ആക്കം കൂട്ടിയത്. പ്രധാന അണക്കെട്ടായ കൊച്ചു പമ്പാ ഡാമിന്റെ പരമാവധി സംഭരണ ശേഷി 986.66 മീറ്റര്‍. 14ന് ഷട്ടറുകള്‍ തുറക്കുമ്പോള്‍ ജലനിരപ്പ് 985.2 മീറ്റര്‍. കക്കി ആനത്തോട് ഡാമുകളുടെ പരമാവധി സംഭരണ ശേഷി 981.46 മീറ്റര്‍. വെള്ളം തുറന്ന് വിടുമ്പോള്‍ 981 മീറ്റര്‍.  കക്കി ആനത്തോട് ഷട്ടറുകള്‍ തുറന്ന് വിട്ടതോടെ പമ്പയില്‍ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നു. ശബരിഗിരി പദ്ധതിയിലെ വൈദ്യുതി ഉല്‍പ്പാദനമാണ് കാര്യങ്ങള്‍ കൈവിട്ടുപോകാന്‍ കാരണം. ജനങ്ങള്‍ വെള്ളത്തില്‍ മുങ്ങിയപ്പോള്‍ അഞ്ചു ജനറേറ്ററുകളില്‍നിന്നായി 5.99 ദശലക്ഷം വൈദ്യുതി ഉല്‍പ്പാദിപ്പിച്ച് കെഎസ്ഇബി നേട്ടം കൊയ്തു. എന്നിട്ടും ജല നിരപ്പ് കുറയ്‌ക്കാനായില്ല. ഇതോടെയാണ് വെള്ളം തുറന്ന് വിട്ടത്. കനത്ത മഴ ഉണ്ടായിരുന്നിട്ടും ഇടുക്കി ഡാമും ഇടമലയാര്‍ ഡാമും തുറന്ന് വിട്ട് അഞ്ചു ദിവസം പിന്നിട്ട ശേഷമാണ് ശബരിഗിരി പദ്ധതിയിലെ ഡാമുകള്‍ തുറക്കുന്നത്. അതേ ദിവസം തന്നെ മൂഴിയാറിന്റെയും മണിയാറിന്റെയും ഷട്ടറുകള്‍ ഉയര്‍ത്തി. 14ന് രാത്രിയില്‍ ഷട്ടറുകള്‍ തുറന്നെങ്കിലും വെള്ളം കുത്തിയൊലിച്ച് വീടുകളില്‍ എത്തി  15ന് പുലര്‍ച്ചെയാണ് മുന്നറിയിപ്പ് നല്‍കിയത്. 

കാലാവസ്ഥാ മുന്നറിയിപ്പ് മുന്നില്‍ക്കണ്ട് ചെറിയ ഡാമുകളിലെ ജല നിരപ്പ് നേരത്തെ കുറച്ചിരുന്നെങ്കില്‍ ഇത്രയും വലിയ മഹാപ്രളയത്തിനു കേരളം സാക്ഷ്യം വഹിക്കേണ്ടി വരില്ലായിരുന്നു. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഗാന്ധിജിയുടെ സ്വഭാവത്തിന്റെ ഗുണം രാഹുലിനില്ല, വെറും കോമാളി, പേരിൽ നിന്ന് ഗാന്ധി എന്ന വാക്ക് നീക്കം ചെയ്യണം : മുൻ കോൺഗ്രസ് നേതാവ് ആചാര്യ പ്രമോദ് കൃഷ്ണം

Kerala

പൊലീസും സര്‍ക്കാരും ഒത്തു കളിക്കുന്നെന്ന് നിതിന്‍രാജിന്റെ പിതാവ് രാജന്‍

India

ക്ഷേത്രത്തിലെ പൂജാരി ധനസഹായം കിട്ടാന്‍ ആധാര്‍ കാര്‍ഡ് കാണിക്കണം, പള്ളിയിലെ ഇമാമിന് ഒന്നുമില്ലാതെ തന്നെ പണം കിട്ടും; മമതയുടെ ഇരട്ടത്താപ്പ്

Kerala

ശുഭപ്രതീക്ഷയില്‍ ഫലം കാത്തിരിക്കുന്നു: രാജീവ് ചന്ദ്രശേഖര്‍,ജനങ്ങള്‍ക്ക് ഇടതു വലതു മുന്നണികളെ മടുത്തു, അപ്രതീക്ഷിത സീറ്റുകളില്‍ വിജയം നേടും

Kerala

ഡിജോ കാപ്പന് വിട, സംസ്ഥാന ബഹുമതികളോടെ സംസ്‌കാരം

പുതിയ വാര്‍ത്തകള്‍

ജുഡീഷ്യൽ ഓഫീസർമാരെ ബന്ദികളാക്കിയ കേസ് : തൃണമൂൽ സ്ഥാനാർത്ഥി സബീന യാസ്മിൻ ഉൾപ്പെടെ ഒമ്പത് പേർക്ക് സമൻസ് അയച്ച് എൻഐഎ

വരന്റെ സുഹൃത്തുക്കളുടെ ആഡംബര കാറുകളിലെ അപകട യാത്ര;കാറുകളുടെ രജിസ്ട്രേഷന്‍ റദ്ദാക്കി,ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു

മലപ്പുറത്ത് 2 വയോധികര്‍ക്ക് ജപ്പാന്‍ മസ്തിഷ്‌കജ്വരം

ഭരണം ഇല്ലേലും പോ പുല്ലെന്ന് പറഞ്ഞ് നില്‍ക്കുന്നവരാണെന്ന് എം എം മണി,തുടര്‍ ഭരണം ഉറപ്പ്

മുഖ്യമന്ത്രി പദവി; ഘടകകക്ഷികളുമായി ചര്‍ച്ച നടത്തിയെന്ന് ദീപാ ദാസ് മുന്‍ഷി,കെപിസിസി ആസ്ഥാനത്ത് പന്തലൊരുങ്ങി, ഡി ജെ പരിപാടിയും

മക്കളെ ഉപേക്ഷിച്ച് അമ്മയുടെ സ്വർണം മോഷ്ടിച്ച് ആൺ സുഹൃത്തിനൊപ്പം പോയ വീട്ടമ്മ അറസ്റ്റിൽ, സ്വർണം പണയം വെച്ചതിന് യുവാവിനെതിരെ കേസ്

തമിഴ്നാട്ടിൽ തങ്ങളുടെ സ്ഥാനാർത്ഥികളെ ഡിഎംകെ ചാക്കിട്ട് പിടിക്കാതിരിക്കാൻ റിസോർട്ട് ബുക്ക് ചെയ്ത് വിജയ്

സൂര്യന്റെ നക്ഷത്ര മാറ്റം: ഈ രാശിക്കാർക്ക് ഇനി പണത്തിന്റെ പെരുമഴയും സൗഭാഗ്യവും

സംസ്ഥാനത്ത് ബിജെപി അക്കൗണ്ട് തുറക്കുമെന്ന് വെളളാപ്പളളി, എല്‍ഡിഎഫ് ജയിക്കണമെന്ന് ആഗ്രഹം,പാണക്കാട് കോണ്‍ഗ്രസിന്റെ ഹൈക്കമാന്‍ഡ് ആകുന്നുവെന്നും വിമര്‍ശനം

ഗ്രേറ്റ് നിക്കോബാര്‍ മെഗാ പദ്ധതി ഇന്ത്യയുടെ ഹോർമുസ്: വിദേശശക്തികളെ ചെറുത്ത് പ്രതിരോധ കരുത്താകും- ചൈനയുടെ നെഞ്ചിടിപ്പേറ്റി മോദി മുന്നോട്ട് തന്നെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.