Sunday, May 3, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അടല്‍… അമര്‍ രഹേ…

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 17, 2018, 09:30 pm IST
in India

ന്യൂദല്‍ഹി: യമുനാ തീരത്തെ സ്മൃതി സ്ഥലില്‍ മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിക്ക് അന്ത്യവിശ്രമം. ഇന്ത്യന്‍ രാഷ്‌ട്രീയത്തിലെ അതികായന് യാത്രാമൊഴിയേകാന്‍ രാജ്യതലസ്ഥാനത്തേക്ക് ഒഴുകിയെത്തിയ ലക്ഷങ്ങളുടെ സാന്നിധ്യത്തിലായിരുന്നു സംസ്‌ക്കാര ചടങ്ങുകള്‍. 

ബിജെപി ആസ്ഥാനത്തു നിന്ന് യമുനാതീരത്തേക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ അടല്‍ജിയുടെ മൃതശരീരവും വഹിച്ചുകൊണ്ട് എത്തിച്ചേര്‍ന്ന ലക്ഷക്കണക്കിന് ജനങ്ങള്‍ ഭാരതത്തിന്റെ പരിച്ഛേദമായി മാറി. അടല്‍ ബിഹാരി… അമര്‍ രഹേ… (അടല്‍ ബിഹാരി അനശ്വരനായിരിക്കട്ടെ…) വിളികള്‍ക്കിടെ വൈകിട്ട് അഞ്ചു മണിക്ക് വളര്‍ത്തുമകള്‍ നമിതാ ഭട്ടാചാര്യ ചിതയ്‌ക്ക് തീ കൊളുത്തി. 

രാഷ്‌ട്രപതിയും ഉപരാഷ്‌ട്രപതിയും പ്രധാനമന്ത്രിയും വിവിധ ലോകരാജ്യങ്ങളുടെ പ്രതിനിധികളും കക്ഷി രാഷ്‌ട്രീയ ഭേദമന്യേ ദേശീയ നേതാക്കളും മുഖ്യമന്ത്രിമാരും എല്‍.കെ. അദ്വാനി ഉള്‍പ്പെടെയുള്ള ബിജെപി ദേശീയ നേതാക്കളും കേന്ദ്രമന്ത്രിമാരും അടങ്ങുന്ന വലിയ നിരയാണ് അടല്‍ജിക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാനായി യമുനാ തീരത്ത് എത്തിയത്. 

സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്, സര്‍കാര്യവാഹ് ഭയ്യാജി ജോഷി എന്നിവരടക്കമുള്ള ആര്‍എസ്എസ് ദേശീയ നേതൃത്വവും സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുത്തു. സമ്പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു ഒരു മണിക്കൂര്‍ നീണ്ടുനിന്ന സംസ്‌ക്കാര ചടങ്ങുകള്‍. 

ഇന്നലെ പുലര്‍ച്ചെയോടെ എയിംസില്‍ നിന്ന് കൃഷ്ണമേനോന്‍ മാര്‍ഗിലെ വസതിയിലെത്തിച്ച അടല്‍ജിയുടെ മൃതദേഹത്തില്‍ സാമൂഹ്യ സാംസ്‌ക്കാരിക രാഷ്‌ട്രീയ മേഖലകളിലെ നിരവധി പ്രമുഖരെത്തി അന്ത്യാഞ്ജലികള്‍ അര്‍പ്പിച്ചു. രാവിലെ 9 മണിയോടെ ദീനദയാല്‍ ഉപാധ്യായ മാര്‍ഗിലെ ബിജെപി കേന്ദ്ര ആസ്ഥാനത്തെത്തിച്ച മൃതശരീരത്തില്‍ അന്ത്യാഞ്ജലികള്‍ അര്‍പ്പിക്കുന്നതിനായി പതിനായിരക്കണക്കിന് ബിജെപി പ്രവര്‍ത്തകരാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഒഴുകിയെത്തിയത്. 

രണ്ടു മണിയോടെ ആരംഭിച്ച അന്ത്യയാത്രയ്‌ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായും നേതൃത്വം നല്‍കി. കിലോമീറ്ററുകളോളം കാല്‍നടയായി സഞ്ചരിച്ച് പ്രധാനമന്ത്രിയും പാര്‍ട്ടി അധ്യക്ഷനും അടല്‍ജിയുടെ അന്ത്യയാത്രയെ അനുഗമിച്ചു. 

മുന്‍ പ്രധാനമന്ത്രിമാരായ ജവഹര്‍ലാല്‍ നെഹ്‌റുവിന്റെയും ലാല്‍ ബഹാദൂര്‍ ശാസ്ത്രിയുടേയും അന്ത്യവിശ്രമ സ്ഥാനുകളുടെ മധ്യേയാണ് അടല്‍ജിക്ക് സ്മൃതി സ്ഥലമൊരുക്കിയിരിക്കുന്നത്. മുന്‍ അഫ്ഗാന്‍ പ്രസിഡന്റ് ഹമീദ് കര്‍സായി, ശ്രീലങ്കന്‍ വിദേശകാര്യമന്ത്രി ലക്ഷ്മണ്‍ കിരിയേല, ഭൂട്ടാന്‍ രാജാവ് ജിഗ്മേ ഖേസര്‍ വാങ്ചുക്, നേപ്പാള്‍ വിദേശകാര്യമന്ത്രി പ്രദീപ് കുമാര്‍ ഗ്യാവലി, പാക് നിയമമന്ത്രി അലി സഫര്‍, മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്, കോണ്‍ഗ്രസ് നേതാക്കളായ സോണിയാ ഗാന്ധി, രാഹുല്‍ ഗാന്ധി, വിവിധ സംസ്ഥാന ഗവര്‍ണര്‍മാര്‍, മുഖ്യമന്ത്രിമാര്‍. വിവിധ ദേശീയ പാര്‍ട്ടികളുടെ നേതാക്കള്‍ എന്നിവരെല്ലാം സ്മൃതി സ്ഥലില്‍ സംസ്‌ക്കാര ചടങ്ങുകളുടെ ഭാഗമായി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പൊന്നാനി കടലില്‍ മത്സ്യബന്ധന ബോട്ട് കപ്പലിനടിയില്‍പ്പെട്ടു :തൊഴിലാളികളെ രക്ഷപ്പെടുത്തി

Kerala

രാജീവ് ചന്ദ്രശഖര്‍ കിംഗ് മേക്കറാകുമോ?

Kerala

കോഴിക്കോട് സ്വകാര്യ പ്രസില്‍ തീപ്പിടിത്തത്തില്‍ വന്‍ നാശനഷ്ടം

Kerala

ആയുസ് മൊത്തം വിവാഹം കഴിക്കാതെ ഒരു വീട്ടില്‍ ഒരുമിച്ച് ജീവിച്ച 5 സഹോദരങ്ങളില്‍ അവസാനത്തെ ആളും യാത്രയായി

ഇന്ദിരാഗാന്ധിയും ഹെന്‍റി കിസ്സിഞ്ചറും (ഇടത്ത്)
Kerala

യുഎസിന്റെ ഏഴാം കപ്പല്‍ പടയെ ഇന്ദിരാഗാന്ധി വെല്ലുവിളിച്ചെന്ന് പറഞ്ഞ പ്രേമചന്ദ്രന്‍ എംപിയോട് ഇത് നുണക്കഥയെന്ന് തിരുത്തി ശ്രീജിത് പണിയ്‌ക്കര്‍

പുതിയ വാര്‍ത്തകള്‍

ഗാന്ധിജിയുടെ സ്വഭാവത്തിന്റെ ഗുണം രാഹുലിനില്ല, വെറും കോമാളി, പേരിൽ നിന്ന് ഗാന്ധി എന്ന വാക്ക് നീക്കം ചെയ്യണം : മുൻ കോൺഗ്രസ് നേതാവ് ആചാര്യ പ്രമോദ് കൃഷ്ണം

പൊലീസും സര്‍ക്കാരും ഒത്തു കളിക്കുന്നെന്ന് നിതിന്‍രാജിന്റെ പിതാവ് രാജന്‍

ക്ഷേത്രത്തിലെ പൂജാരി ധനസഹായം കിട്ടാന്‍ ആധാര്‍ കാര്‍ഡ് കാണിക്കണം, പള്ളിയിലെ ഇമാമിന് ഒന്നുമില്ലാതെ തന്നെ പണം കിട്ടും; മമതയുടെ ഇരട്ടത്താപ്പ്

ശുഭപ്രതീക്ഷയില്‍ ഫലം കാത്തിരിക്കുന്നു: രാജീവ് ചന്ദ്രശേഖര്‍,ജനങ്ങള്‍ക്ക് ഇടതു വലതു മുന്നണികളെ മടുത്തു, അപ്രതീക്ഷിത സീറ്റുകളില്‍ വിജയം നേടും

ഡിജോ കാപ്പന് വിട, സംസ്ഥാന ബഹുമതികളോടെ സംസ്‌കാരം

ജുഡീഷ്യൽ ഓഫീസർമാരെ ബന്ദികളാക്കിയ കേസ് : തൃണമൂൽ സ്ഥാനാർത്ഥി സബീന യാസ്മിൻ ഉൾപ്പെടെ ഒമ്പത് പേർക്ക് സമൻസ് അയച്ച് എൻഐഎ

വരന്റെ സുഹൃത്തുക്കളുടെ ആഡംബര കാറുകളിലെ അപകട യാത്ര;കാറുകളുടെ രജിസ്ട്രേഷന്‍ റദ്ദാക്കി,ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു

മലപ്പുറത്ത് 2 വയോധികര്‍ക്ക് ജപ്പാന്‍ മസ്തിഷ്‌കജ്വരം

ഭരണം ഇല്ലേലും പോ പുല്ലെന്ന് പറഞ്ഞ് നില്‍ക്കുന്നവരാണെന്ന് എം എം മണി,തുടര്‍ ഭരണം ഉറപ്പ്

മുഖ്യമന്ത്രി പദവി; ഘടകകക്ഷികളുമായി ചര്‍ച്ച നടത്തിയെന്ന് ദീപാ ദാസ് മുന്‍ഷി,കെപിസിസി ആസ്ഥാനത്ത് പന്തലൊരുങ്ങി, ഡി ജെ പരിപാടിയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.