Tuesday, May 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Automobile

ജീപ് കോമ്പസിനെ അനുകരിച്ച് ഹ്യുണ്ടായി ക്രെറ്റ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 15, 2018, 01:03 am IST
in Automobile

കോമ്പാക്ട് എസ്യുവി ശ്രേണിയില്‍ ഏറ്റവുമധികം പ്രചാരമുള്ള മോഡലുകളിലൊന്നാണ് ഹ്യുണ്ടായി ക്രെറ്റ. കാണാന്‍ ചന്തം ധാരാളം. കരുത്തന്‍ എഞ്ചിനുകളുടെയും പ്രീമിയം പരിവേഷത്തിന്റെയും പിന്‍ബലത്തില്‍ ഹ്യുണ്ടായി എസ്യുവി വിപണിയില്‍ ആരാധകരെ സമ്പാദിച്ചു. അടുത്തിടെ അവതരിച്ച ഫെയ്സ്ലിഫ്റ്റ് പതിപ്പില്‍ കൂടുതല്‍ പക്വതയും ആധുനികതയും ക്രെറ്റ കൈയടക്കുകയും ചെയ്തു. 

അതേസമയം പുതിയ ക്രെറ്റ ഫെയ്സ്ലിഫ്റ്റ് വന്നതോടെ തങ്ങളുടെ എസ്യുവി പഴഞ്ചനായെന്നു പഴയ ക്രെറ്റ ഉടമകള്‍ക്ക് തോന്നിത്തുടങ്ങുകയാണ്. അതുകൊണ്ടായിരിക്കണം പഴയ ക്രെറ്റയെ പുതുക്കാന്‍ ഉടമകള്‍തന്നെ മുന്നോട്ടുവരുന്നത്. ജീപ് കോമ്പസിനെ അനുകരിക്കാന്‍ ശ്രമിച്ച ഹ്യുണ്ടായി ക്രെറ്റയാണ് ഇക്കൂട്ടത്തില്‍ വിരുതന്‍. ജീപ് കുടുംബത്തില്‍നിന്നാണ് താനെന്നു പറഞ്ഞുവയ്‌ക്കാനുള്ള ക്രെറ്റയുടെ ശ്രമം ചിത്രങ്ങളില്‍ വ്യക്തമായി കാണാം. 

ദല്‍ഹി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സിപില്‍ ഓട്ടോമോട്ടീവാണ് ക്രെറ്റയുടെ ഈ രൂപമാറ്റത്തിന് പിന്നില്‍. ജീപ് മുഖം വേണമെന്നുണ്ടെങ്കില്‍ ഗ്രില്ലില്‍നിന്നു തുടങ്ങണം എല്ലാ പണികളും. ഇവര്‍ ചെയ്തതും ഇതുതന്നെ. ക്രെറ്റയുടെ ഗ്രില്ലിനെ എടുത്തുമാറ്റി. പകരം ഏഴു സ്ലാറ്റ് ജീപ് ഗ്രില്ലിനെ എസ്യുവിയുടെ മുന്നില്‍ പ്രതിഷ്ഠിച്ചു. കോമ്പസിന്റെ മാതൃകയില്‍ ഏഴു സ്ലാറ്റ് ഗ്രില്ലിന് ചുറ്റും ക്രോം അലങ്കാരങ്ങള്‍ കാണാം. ഗ്രില്ല് കഴിഞ്ഞാല്‍ അടുത്തത് മുന്‍ബമ്പര്‍. കസ്റ്റം നിര്‍മ്മിത ബമ്പറില്‍ ഫോഗ്ലാമ്പ് ശൈലി വേറിട്ടു നില്‍ക്കുന്നു. 

ആകെ നാലായിരം രൂപയാണ് ക്രെറ്റയെ ‘ജീപ്പാക്കി’ മാറ്റിയതിനുള്ള ചെലവ്. ഇതില്‍ 2,400 രൂപ ഗ്രില്ലിന് മാത്രമുള്ളതാണ്. ഗ്രില്ലും ബമ്പറും ഒഴികെ വേറെ മാറ്റങ്ങളൊന്നും ക്രെറ്റയ്‌ക്ക് ലഭിച്ചിട്ടില്ല. ജീപ് കോമ്പസായി മാറാന്‍ ഹ്യുണ്ടായി ക്രെറ്റയ്‌ക്ക് കഴിഞ്ഞോയെന്ന കാര്യം സംശയമാണ്. ഗ്രില്ല് മാറ്റി നിര്‍ത്തിയാല്‍ വിദൂര സാമ്യം പോലും ക്രെറ്റയും കോമ്പസും തമ്മിലില്ല. എന്തായാലും പുതുക്കിയ ബമ്പര്‍ എസ്യുവിയുടെ രൂപഭാവത്തെ സ്വാധീനിക്കുന്നുണ്ട്. മോഡല്‍ കൂടുതല്‍ സ്പോര്‍ടിയായെന്നു സമ്മതിക്കേണ്ടി വരും. 

മറ്റു മാറ്റങ്ങളെന്നും ഈ ക്രെറ്റ അവകാശപ്പെടുന്നില്ല. മൂന്നു എഞ്ചിന്‍ പതിപ്പുകളിലാണ് ഹ്യുണ്ടായി ക്രെറ്റ വില്‍പനയ്‌ക്ക് എത്തുന്നത്. പ്രാരംഭ 1.6 ലിറ്റര്‍ പെട്രോള്‍ പതിപ്പ് 121 ബിഎച്ച്പി കരുത്തും 151 എന്‍എം ടോര്‍ക്യുവും പരമാവധി ഉത്പാദിപ്പിക്കും. ആറു സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സ് സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറായും ആറു സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്സ് ഓപ്ഷനല്‍ ഫീച്ചറായും ക്രെറ്റയില്‍ ഹ്യുണ്ടായി നല്‍കുന്നുണ്ട്. 1.4 ലിറ്റര്‍, 1.6 സിആര്‍ഡിഐ ടര്‍ബ്ബോചാര്‍ജ്ഡ് എഞ്ചിനുകളാണ് ക്രെറ്റ ഡീസല്‍ നിരയില്‍. 1.4 ലിറ്റര്‍ ഡീസല്‍ എഞ്ചിന് 89 ബിഎച്ച്പി കരുത്തും 220 എന്‍എം ടോര്‍ക്യുവും പരമാവധി സൃഷ്ടിക്കാനാവും. ആറു സ്പീഡാണ് മാനുവല്‍ ഗിയര്‍ബോക്സ്. 126 ബിഎച്ച്പി കരുത്തും 260എന്‍എം ടോര്‍ക്യുവും 1.6 ലിറ്റര്‍ ഡീസല്‍ പതിപ്പു പരമാവധി രേഖപ്പെടുത്തും. ആറു സ്പീഡ് മാനുവല്‍, ആറു സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്സ് ഓപ്ഷനുകള്‍ 1.6 ലിറ്റര്‍ ഡീസല്‍ ക്രെറ്റയില്‍ ലഭ്യമാണ്. 9.43 ലക്ഷം രൂപ മുതലാണ് പുതിയ ക്രെറ്റ ഫെയ്സ്ലിഫ്റ്റിന് വില തുടങ്ങുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഭാരതം സനാതന രാഷ്‌ട്രം, ഭാരതത്തിന്റെ ദേശീയത ഋഷിപാരമ്പര്യത്തില്‍ നിന്നും രൂപപ്പെട്ടത്: അരുണ്‍കുമാര്‍

Marukara

നവകേരളാ യാത്രയ്‌ക്കിടെ യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് മര്‍ദ്ദനം: ജാമ്യാപേക്ഷയുമായി പിണറായിയുടെ 3 സുരക്ഷാസേനാംഗങ്ങള്‍ കൂടി

India

കേരളത്തിൽ തീർന്നപ്പോൾ കർണാടകയിൽ തുടങ്ങി ; മുഖ്യമന്ത്രി സ്ഥാനം രാജിവയ്‌ക്കില്ലെന്ന് സിദ്ധരാമയ്യ ; ഹിജാബ് വിലക്ക് നീക്കിയത് മുസ്ലീങ്ങളെ ഒപ്പം നിർത്താൻ

Kerala

എസ് പി ഓഫീസിലേക്ക് എസ്എഫ്‌ഐയുടെ പ്രതിഷേധത്തില്‍ അക്രമം: നൂറോളം പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കും എതിരെ കേസ്

Kerala

നടക്കുന്നത് എസ്എഫ്‌ഐയുടെ ‘എക്‌സര്‍സൈസ് ‘, പ്രതിഷേധങ്ങളെ പരിഹസിച്ച് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല,സംയമനം പാലിക്കണമെന്ന് പൊലീസിന് നിര്‍ദേശം നല്‍കി

പുതിയ വാര്‍ത്തകള്‍

പൈസയുണ്ടാക്കുക, ശാപ്പാടടിക്കുക, ലോകം കറങ്ങുക…സിപിഎമ്മിന്റെ തലപ്പത്തിരിക്കുന്നവര്‍ എന്ന് ജി. സുധാകരന്‍ ഉദ്ദേശിച്ചത് എം.എ.ബേബിയെ ആണോ?

വന്യജീവി ആക്രമണം തടയാന്‍ അടിയന്തര നടപടികള്‍  എത്രയും വേഗം നടപ്പാക്കണം,സര്‍ക്കാരിന്റെ കണ്ണുതുറക്കാന്‍ ഇനിയുമെത്ര ജീവനുകള്‍ നഷ്ടപ്പെടണം : അനൂപ് ആന്റണി

പുതുതലമുറ ആകാശ് മിസൈല്‍ സംവിധാനം അഥവാ ആകാശ് എന്‍ജി (ഇടത്ത്) പ്രളയ് മിസൈല്‍ (വലത്ത്)

വാങ്ങിയ വിലയ്‌ക്ക് മൂല്യം…അര്‍മേനിയയ്‌ക്ക് ഇന്ത്യന്‍ ആയുധങ്ങള്‍ ബോധിച്ചു, ഇനി ഇന്ത്യയുടെ ന്യൂജെന്‍ ആകാശും പിനാക റോക്കറ്റ് ലോഞ്ചറുകളും വേണം

ശബരിമല സ്വര്‍ണക്കൊള്ളയില്‍ സിബിഐ അന്വേഷണം,വിശ്വാസികള്‍ക്കെതിരായ മുഴുവന്‍ കേസുകളും പിന്‍വലിക്കണം- മുഖ്യമന്ത്രിക്ക് കത്തുനല്‍കി ബിജെപി എംഎല്‍എമാര്‍

കാന്താരയിലെ ദൈവക്കോലത്തെ പരിഹസിച്ചതിൽ മാപ്പ് അപേക്ഷിച്ച് രൺവീർ സിംഗ് ; ചാമുണ്ഡേശ്വരി ക്ഷേത്രത്തിൽ പ്രത്യേക പൂജകളും , പ്രാർത്ഥനകളും

ബംഗാളിൽ അഞ്ചുരൂപയ്‌ക്ക് ചോറും മീൻകറിയും; മദ്യഷാപ്പുകൾ അനുവദിക്കുന്നതിന് കർക്കശ നിയന്ത്രണം; സുവേന്ദു പറഞ്ഞ് പദ്ധതികൾ തുടങ്ങി

ശബരിമല സ്വര്‍ണക്കൊള്ളയിലെ സിബിഐ അന്വേഷണം: മുഖ്യമന്ത്രി വി.ഡി സതീശന്റെ മൗനം ദുരൂഹമെന്ന് രാജീവ് ചന്ദ്രശേഖര്‍

കണ്ടെത്തിയ ബംഗ്ലാദേശികളെ അതിവേഗം നാടുകടത്തണം: സുവേന്ദു

ലീഗിനെയും, ജമാഅത്തെ ഇസ്ലാമിയെയും പിണക്കി സതീശന് ഒന്നും ചെയ്യാനാകില്ല ; മുനമ്പത്തേത് സഭാ നേതൃത്വത്തിന്റെ അറിവോടെ ലീഗും കോൺഗ്രസ്സും നടത്തിയ നാടകം ; കാസ

കേരളത്തിലെ വഖഫ് ബോര്‍ഡ് പിരിച്ചുവിടണം, പിരിച്ചുവിടാന്‍ മുഖ്യമന്ത്രിക്ക് 10 മിനിറ്റ് പോലും വേണ്ട, ഇല്ലെങ്കില്‍ നിയമനടപടി-ഷോണ്‍ ജോര്‍ജ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.