Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

കൈകേയിയുടെ മാതാവ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 13, 2018, 01:01 am IST
inSamskriti

വളരെ ക്രുദ്ധനായ സുമന്ത്രര്‍ കൈകേയിയെ ശകാരിക്കുകയുണ്ടായി. അവരുടെ പ്രവൃത്തിയിലെ നീതികേട് എണ്ണിപ്പറഞ്ഞ് അവരെ ഭര്‍ത്താവിന്റെ കൊലപാതകിയെന്ന് സുമന്ത്രര്‍ വിളിച്ചു. അവര്‍ ഇക്ഷ്വാകു വംശത്തിന്റെ രീതികളെ മാറ്റിമറിച്ചുവെന്നും സുമന്ത്രര്‍ തുടര്‍ന്നു പറഞ്ഞു.

നിങ്ങളുടെ പുത്രനായ ഭരതനെ രാജാവാക്കിക്കൊള്ളൂ. ഞങ്ങളെല്ലാവരും രാമനോടൊപ്പം പോകയാണ്. ഈ രാജ്യത്ത് ഒരു ബ്രാഹ്മണന്‍ പോലും ഉണ്ടാകുകയില്ല. എല്ലാവരും ഉപേക്ഷിച്ചു പോയാല്‍ പിന്നെ നിങ്ങള്‍ക്ക് എന്താണ് ആഹ്ലാദിക്കുവാന്‍ ഉള്ളത്. നിങ്ങളുടെ സ്വഭാവം നിങ്ങളുടെ മാതാവിന്റേതു പോലെ തന്നെയത്രേ.

”നിങ്ങളുടെ മാതാവിന്റെ ദുഃസ്വഭാവത്തെപ്പറ്റി കുറേ കേട്ടിരിക്കുന്നു. അനുഗ്രഹങ്ങള്‍ നല്‍കുവാന്‍ ശക്തനായ ആരോ നിങ്ങളുടെ പിതാവിന് ഒരു വരം നല്‍കുകയുണ്ടായി. അതുമൂലം അദ്ദേഹത്തിന് പക്ഷികളുടേയും മറ്റു ജീവികളുടേയും ഭാഷ മനസ്സിലാകുമായിരുന്നു. ഒരിക്കല്‍ അദ്ദേഹം ശയ്യയില്‍ കിടക്കുമ്പോള്‍ ഒരു പക്ഷിയുടെ ചിലക്കല്‍ കേട്ട് ചിരിച്ചുപോയി. ഉടനെ നിങ്ങളുടെ മാതാവിന് അതിന്റെ രഹസ്യമറിയണം. കേകയരാജാവ് പത്‌നിയോടു പറഞ്ഞു അതിന്റെ രഹസ്യം പുറത്തു പറഞ്ഞാല്‍ എന്റെ മരണം ആസന്നമാകും. നിങ്ങളുടെ മാതാവ് മറുപടിയായി പറഞ്ഞത് ഇങ്ങനെയായിരുന്നു രാജന്‍ അങ്ങു മരിക്കുകയോ ജീവിക്കുകയോ എന്തുമാകട്ടെ, ആ രഹസ്യം എന്നോടു പറയൂ. ഇക്കാര്യം രാജാവ് വരം നല്‍കിയ ഋഷിയോടു പറഞ്ഞു. അദ്ദേഹം സന്തുഷ്ടനാവുകയും പത്‌നി മരിച്ചാലും പിതൃഗൃഹത്തലേക്കു പോയാലും ആ രഹസ്യം പുറത്തുപറയരുത് എന്ന് രാജാവിനെ ഉപദേശിക്കുകയും ചെയ്തു. മാതാവിനെപ്പോലെ നിങ്ങളും ഭര്‍ത്താവിനെ തെറ്റായ മാര്‍ഗത്തിലേക്കു നയിക്കുകയാണ്. അങ്ങനെ ചെയ്യരുതേ. 

നിങ്ങളെ മാത്രമല്ല എല്ലാ സൃഷ്ടികളേയും സംരക്ഷിക്കുവാന്‍ കഴിയുന്ന രാമനെ അയോധ്യയുടെ സിംഹാസനത്തില്‍ അവരോധിക്കൂ. രാമന്‍ വനത്തിലേക്കു പോയാല്‍ നിങ്ങള്‍ക്കുണ്ടാകുന്നത് ഭയങ്കരമായ പേരുദോഷമാണ്” ഇങ്ങനെ സുമന്ത്രര്‍ തൊഴുകൈകളോടെ കൈകേയിയോട് അപേക്ഷിക്കുകയുണ്ടായി എങ്കിലും അവരുടെ നിലപാടില്‍ തെല്ലും മാറ്റമുണ്ടായില്ല.

രാമന്റെ വനവാസം സുരക്ഷിതവും രാജകീയവും ആകണമെന്ന ആഗ്രഹത്തോടെ, രാമനോടൊപ്പം ചതുരംഗസേനയുടെ ഒരു ഭാഗവും സമ്പത്തും സ്ത്രീകളും ബലവാന്മാരും വനജീവിതത്തെക്കുറിച്ച് അറിയാവുന്ന മറ്റാളുകളും രാജ്യത്തിന്റെ ധാന്യശേഖരത്തിന്റെയും ധനത്തിന്റെയും അധികാരികളും പോകേണ്ടതാണെന്ന് ദശരഥന്‍ സുമന്ത്രര്‍ക്ക് ആജ്ഞ നല്‍കി. ഇതുകേട്ട് ഞെട്ടിപ്പോയ കൈകേയി സമ്പത്തില്ലാത്ത രാജ്യം ഭരതന്‍ സ്വീകരിക്കയില്ല എന്നു പറഞ്ഞു. ഈ കുലത്തിലെ തന്നെ രാജാവായിരുന്ന സഗരന്‍ തന്റെ ജ്യേഷ്ഠപുത്രനായ അസമഞ്ജസിനെ ഒന്നും നല്‍കാതെയാണ് ഉപേക്ഷിച്ചതെന്നും രാമനും അതുപോലെ വെറും കൈയോടെ പോകണമെന്നും കൈകേയി ശഠിക്കുകയുമുണ്ടായി. ഇതിന് ദശരഥന്‍ ‘ലജ്ജാകരം’ എന്ന് മറുപടിനല്‍കി. അവിടെയുണ്ടായിരുന്നവരൊക്കെ ഇതേ അഭിപ്രായമുള്ളവരായിരുന്നു.

(തുടരും)

[email protected]

 9496166416

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

US

എണ്ണവില കുത്തനെ ഇടിയുമെന്ന് ട്രംപ്, ഇറാന്റെ ആണവശക്തി ഇല്ലാതാക്കിയെന്നും യുദ്ധം ഉടൻ അവസാനിക്കുമെന്നും അമേരിക്കൻ പ്രസിഡന്റ്

Kerala

പ്രേം നസീറിന്റെ മൂത്ത മകൾ ലൈല റഷീദ് അന്തരിച്ചു

India

ഇന്ത്യൻ ചലച്ചിത്ര ലോകത്തെ വിഖ്യാത നടനും നിർമാതാവുമായ നാനാ പടേക്കർ അന്തരിച്ചു

Astrology

മനസ്സിന് സന്തോഷം നൽകുന്ന വാർത്തകൾ കേൾക്കാൻ അവസരം, സാമ്പത്തിക സ്ഥിതി മെച്ചപ്പെടും, പുതിയ വീട്, വാഹനം വാങ്ങാൻ യോഗം

Samskriti

കണ്ടകശ്ശനി എന്നു കേട്ടാല്‍ ഭയപ്പെടേണ്ട: ഇത്രയും ശ്രദ്ധിച്ചാല്‍ ശനി അനുകൂലമാകും

പുതിയ വാര്‍ത്തകള്‍

ക്ഷേത്ര ദർശനം നടത്തുമ്പോൾ ആദ്യം തൊഴേണ്ടത് കൊടിമരത്തെ: അറിയാം ഇക്കാര്യങ്ങൾ

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.