Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

ഉള്‍ക്കുരുന്നിങ്കല്‍ വാഴ്ക രാമനാമാചാര്യനും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 13, 2018, 01:00 am IST
inSamskriti

ജഗദ്ഗുരുസ്വാമി സത്യാനന്ദ സരസ്വതി രചിച്ച പ്രൗഢമായ ഗ്രന്ഥമാണ് ഗുരുത്വമെന്ന ശാസ്ത്രം. ഗുരു ആരാണെന്നും ഗുരുത്വമെന്താണെന്നും സംസ്‌കാരത്തെയും ലോകത്തെയും നിലനിര്‍ത്തുന്നതില്‍ ഗുരുത്വത്തിന്റെ പങ്കെന്താണെന്നും ആരെയും അത്ഭുതപ്പെടുത്തുമാറ് അതില്‍ അദ്ദേഹം പ്രതിപാദിച്ചിരിക്കുന്നു. സൂക്ഷ്മാല്‍ സൂക്ഷ്മതരമായ കണങ്ങള്‍ മുതല്‍ അത്യന്തസ്ഥൂലമായ ഗോളസമൂഹങ്ങള്‍ വരെ ഗുരുത്വത്തില്‍ എങ്ങനെ കോര്‍ത്തിണക്കപ്പെട്ടിരിക്കുന്നു എന്ന് അറിയണമെങ്കില്‍ ആ മഹാഗ്രന്ഥം സനിഷ്‌കര്‍ഷം പഠിക്കണം. ജഗത്ത് മുഴുവന്‍ ഗുരുത്വത്തെ ആശ്രയിച്ചു നില്‍ക്കുന്നു എന്ന് അതിലൂടെ അദ്ദേഹം തെളിയിച്ചുവച്ചിരിക്കുന്നു.

ഭാരതീയ സംസ്‌കൃതിയുടെ ആദികിരണങ്ങള്‍ വിരിഞ്ഞത് ഗുരുത്വത്തെ അവലംബിച്ചാണ്. ഗുരുത്വത്തെ ആധാരമാക്കുമ്പോഴാണ് സംസ്‌കാരമുണരുന്നത് എന്നതാണ് വാസ്തവം. ഗുരുത്വമാണു സംസ്‌കാര ബീജം. ഗുരുത്വത്തെ കൈവിട്ടാല്‍ ഒന്നിനും നിലനില്‍പ്പുണ്ടാവുകയില്ല. നൂലുപൊട്ടിയ പട്ടത്തിന്റെ വിനാശകരമായ അവസ്ഥയായിരിക്കും അവയെ കാത്തിരിക്കുക. അതിനാല്‍ എന്തും ഗുരുത്വത്തില്‍ പടുത്തുയര്‍ത്തിയതായിരിക്കണെന്നത് ഭാരതീയരുടെ അടിസ്ഥാന പ്രമാണമാണ്. ലോകങ്ങള്‍ക്കു മുഴുവന്‍ ആധാരമായിരിക്കുന്ന പരബ്രഹ്മം അഥവാ പരമാത്മാവാണ് പരമഗുരു. വേദോപനിഷത്ത് പഠനങ്ങള്‍ ആരംഭിക്കുമ്പോള്‍ പരമ്പരയായി ഉപയോഗിച്ചുവരുന്ന ഗുരുമന്ത്രം ശ്രദ്ധിക്കുക.

ഓം സദാശിവസമാരംഭാം ശങ്കരാചാര്യമദ്ധ്യമാം

അസ്മദാചാര്യപര്യന്താം വന്ദേ ഗുരുപരമ്പരാം

സദാശിവന്‍ അഥവാ ബ്രഹ്മമാണ് ഗുരുപരമ്പരയുടെ തുടക്കം. നാരായണ സമാരംഭാം എന്നു ചൊല്ലിയാലും അര്‍ത്ഥത്തിനു വ്യത്യാസമില്ല. പ്രപഞ്ച പദാര്‍ത്ഥങ്ങളാണല്ലൊ നാരങ്ങള്‍. അതില്‍ അയനം ചെയ്യുന്നവന്‍ നാരായണന്‍. സച്ചിദാനന്ദമയമായ ബ്രഹ്മമെന്നു ചുരുക്കം. അങ്ങനെ പരമാത്മാവിലാരംഭിച്ച് ആയിരത്താണ്ടുകളിലൂടെ അനേകതലമുറകള്‍ കടന്നുപോന്നതാണ് മഹനീയമായ ഈ ഗുരു പരമ്പര. അതിനെ ഒരുഹാരമായി സങ്കല്‍പ്പിച്ചാല്‍ ഒത്ത നടുക്കു വിലസുന്ന രത്‌നം ഭാരതീയ വിദ്യയുടെ പരമാചാര്യനായ ശ്രീശങ്കര ഭഗവത് പാദങ്ങളാകുന്നു. ഇപ്പോള്‍ എന്റെ ആചാര്യനില്‍ എത്തിച്ചേര്‍ന്നിരിക്കുന്ന ഈ ഗുരുപരമ്പരയെ ഞാന്‍ പ്രണമിക്കുന്നു എന്നാണ് ഈ വന്ദനശ്ലോകത്തിനര്‍ഥം.

ഭാരതീയ ജീവിതത്തില്‍ ഗുരുവിനുള്ള പ്രാധാന്യവും ഗുരുപരമ്പരയുടെ നൈരന്തര്യവും ഗുരുമഹിമയും എന്തെന്നു വ്യക്തമാക്കുന്ന ശ്ലോകമാണിത്. പരിധി നിശ്ചയിക്കാനാകാത്ത പൂര്‍ണസച്ചിദാനന്ദ സ്വരൂപമായ ബ്രഹ്മതത്ത്വമാണ് ഗുരുത്വം എന്നു സാരം. അതിനു പകരം വെക്കാന്‍ വേറൊന്നില്ല. ഗുരുത്വത്തിലാണു പ്രപഞ്ചം ഉണ്ടാകുന്നത്. ഗുരുത്വത്തിലാണു പ്രപഞ്ചം നിലനില്‍ക്കുന്നത്. ഗുരുത്വത്തിലാണ്  പ്രപഞ്ചം ലയിച്ചടങ്ങുന്നത്. അതിനു മുകളില്‍ യാതൊന്നുമില്ല. സാമ്രാജ്യാധിപന്മാരുടെ കിരീടങ്ങള്‍ മഹാഗുരുവിന്റെ പാദങ്ങളില്‍ പ്രണമിച്ചു നില്‍ക്കുന്നു.  ലോലചാമരയായ രാജലക്ഷ്മിയാല്‍ പര്‍ണശാലകള്‍ മുറ്റമടിക്കുന്ന നാടെന്ന് മഹാകവി വള്ളത്തോള്‍ ഭാരതത്തെ വിശേഷിപ്പിച്ചിരിക്കുന്നതു കാണുക. സര്‍വസംഗപരിത്യാഗികളായി ഭൗതികസുഖ സൗകര്യങ്ങള്‍ക്കു സ്വന്തം ജീവിതത്തില്‍ യാതൊരു സ്ഥാനവും നല്‍കാതെ, ഏകാന്തത നിറഞ്ഞ കാടുകള്‍ക്കുള്ളില്‍ കൊച്ചുകുടിലുകളില്‍ തപോമയമായ ദിവ്യജീവിതം നയിച്ചു ലോകത്തെ അനുഗ്രഹിച്ച ആ മനീഷിമാരുടെ നിര്‍ദേശങ്ങള്‍ക്കായി ലോകം തൊഴുകൈയോടെ കാത്തുനിന്നു. ചക്രവര്‍ത്തിമാരും സാധാരണക്കാരുമേവരും സ്വന്തം കുഞ്ഞുങ്ങളെ പഠിപ്പിച്ചത് ആ മഹാഗുരു സന്നിധിയിലായിരുന്നു. മനുഷ്യനെ മനുഷ്യനാക്കുന്ന മഹാമന്ത്രം അവിടെ നിന്നാണ് ലോകമെമ്പാടും പുറപ്പെട്ടത്. ദേവാദികള്‍ പോലും ആ പാദങ്ങളില്‍ നമിച്ചു നിന്നു. തെറ്റുചെയ്ത ഇന്ദ്രനെപ്പോലും ശിക്ഷിക്കാനുള്ള തപോബലം ആ ഗുരുവര്യന്മാര്‍ സൂക്ഷിച്ചിരുന്നു.

ഗുരു ബ്രഹ്മമാണ് ഗുരു വിഷ്ണുവാണ് ഗുരു മഹേശ്വരനാണ്. സൃഷ്ടിസ്ഥിതി സംഹാര കര്‍ത്താക്കളായ ഈ മൂര്‍ത്തികള്‍ മൂവരും ഒന്നായിണങ്ങിയ പരബ്രഹ്മമാണു ഗുരു എന്നു ഭാരതീയ പാരമ്പര്യം നമ്മെ പഠിപ്പിക്കുന്നു. അജ്ഞാന തിമിരം ബാധിച്ച കണ്ണുകള്‍ക്കു ജ്ഞാനത്തിലൂടെ കാഴ്ചശക്തി പകരുന്ന ഭവരോഗഭിഷഗ്വരനാണു ഗുരു. അഖണ്ഡമണ്ഡലകാരമായി എങ്ങും നിറഞ്ഞു നില്‍ക്കുന്ന ബ്രഹ്മപദത്തെ കാട്ടിത്തരുന്ന വിജ്ഞാന സാഗരമാണ് ഗുരുനാഥന്‍. ഗുരുവും ഈശ്വരനും ഒന്നിച്ചു പ്രത്യക്ഷപ്പെട്ടാല്‍ ആദ്യം ആരുടെ പാദം വന്ദിക്കണമെന്ന കാര്യത്തില്‍ ഭാരതീയ പാരമ്പര്യത്തിനു സംശയമേ ഇല്ല. ആദ്യം നമസ്‌കരിക്കേണ്ടതു ഗുരുവിനെയാണെന്ന് കബീര്‍ദാസ് വ്യക്തമാക്കിയിട്ടുള്ളതു പ്രസിദ്ധമാണ്. എന്തുകൊണ്ടെന്നാല്‍ ഭഗവാനെ കാട്ടിത്തരുന്നതു ഗുരുവാകുന്നു. ഗോപികമാര്‍ക്ക് ഗുരു മഹിമയെപ്പറ്റി കൃഷ്ണന്‍ നല്‍കിയ ഉപദേശം ഗര്‍ഗ ഭാഗവതത്തിലുണ്ട്. ഇതാണ് പ്രസ്തുത ഉപദേശം. ”സ്വന്തം ഗുരുവിനെ ഞാനെന്ന്-കൃഷ്ണനെന്ന്-കരുതിക്കൊള്ളണം. ഒരു കാരണവശാലും അദ്ദേഹത്തിന്റെ മഹിമയെ കുറച്ചു കാണരുത്. എല്ലാ ദേവന്മാരും ഒന്നായിണങ്ങിയ സര്‍വേശ്വരനാണു ഗുരുവെന്നറിഞ്ഞുകൊള്ളണം. മനുഷ്യശരീരം ധരിച്ചിരുന്നെങ്കിലും ഗുരുവിനെ മനുഷ്യന്‍ മാത്രമായി കരുതിക്കളയരുത്.

വേദങ്ങള്‍ പ്രകാശിച്ചത് ഗുരുക്കന്മാരിലൂടെയാണ്. ഈശ്വരന്‍ ആദിമഗുരുക്കള്‍ക്ക് വേദമന്ത്രങ്ങള്‍ ഗുരുക്കന്മാരിലൂടെയാണ്. ഈശ്വരന്‍ ആദിമഗുരുക്കന്മാര്‍ക്ക് വേദമന്ത്രങ്ങള്‍ കാട്ടിക്കൊടുക്കുകയായിരുന്നു. അവര്‍  മന്ത്രദ്രഷ്ടാക്കളാണ്. അവരുടെ മുഖത്തുനിന്ന് ഋഷിമാര്‍ വേദമന്ത്രങ്ങള്‍ കേട്ടുപഠിച്ചു. അങ്ങനെ അവര്‍ ശ്രുതഋഷിമാരായി. അവരിലൂടെയാണ് അറിവിന്റെ മഹാഗംഗ ഈ നാടുമുഴുവന്‍ പരന്നൊഴുകിയത്. ലോകത്തിനുമുന്നില്‍ ഭാരതം വിദ്യാഗുരുവായി നിന്നതും ലോകമെമ്പാടും നിന്ന് പഠിക്കാനായി വിദ്യാര്‍ഥികള്‍ ഈ നാട്ടിലെത്തിയിരുന്നതും വിശ്വചരിത്രത്തിലെ സ്വര്‍ണാഭമായ ഏടുകളാണ്.

കാരുണ്യത്തിന്റെ മഹാസമുദ്രമാണ് ഗുരുക്കന്മാര്‍. കാരണം കൂടാതെ തന്നെ ആരിലും വര്‍ഷിക്കുന്ന സ്‌നേഹത്തിന്റെ മഹാഗംഗയാണു ഗുരു. എല്ലാം ഞാന്‍ തന്നെയാണെന്നു പ്രത്യക്ഷമായറിയുന്നവരാണ് അവര്‍. അതിനാല്‍ സമസ്ത ചരാചരങ്ങളിലും കാരുണ്യവും സ്‌നേഹാനുഗ്രഹങ്ങളും ചൊരിയുക അവരുടെ സ്വഭാവമായിരിക്കുന്നു. വര്‍ഗ, വര്‍ണ, ആചാര, ഭാഷാ, ദേശ ഭേദങ്ങളൊന്നും അവരുടെ കാരുണ്യത്തെ പ്രതിബന്ധിക്കുന്നില്ല. ഗുരുകാരുണ്യത്തെ നേരിട്ടറിയണമെങ്കില്‍ ബ്രഹ്മശ്രീ നീലകണ്ഠഗുരുപാദരെയും ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തൃപ്പാദങ്ങളെയും അടുത്തറിയണം. ശിഷ്യന് ഗുരുവിനോടുള്ള ഭക്തി തിരിച്ചറിയണമെങ്കിലും അവരെ മനസ്സിലാക്കിയാലേ പറ്റൂ.

ഭാരതീയ ഗുരുസങ്കല്‍പത്തിന്റെ മഹിമ അനുഭവപ്പെടുത്തുന്ന വാക്കുകളാണ് ജ്യേഷ്ഠനും ഗുരുനാഥനുമായ രാമനെ സ്തുതിക്കുവാന്‍ എഴുത്തച്ഛന്‍ പ്രയോഗിച്ചിരിക്കുന്നത്. സജ്ജനങ്ങളായ വിദ്വാന്മാരില്‍ അഗ്രേസരനും അനേകം ശിഷ്യന്മാര്‍ക്കു ആചാര്യനുമായിരുന്നു അദ്ദേഹം. സമകാലീനരില്‍ രാമന്റെ പേരു മാത്രമേ രാമായണ മഹാഗ്രന്ഥത്തില്‍ എഴുത്തച്ഛന്‍ സ്മരിച്ചിട്ടുള്ളൂ. ഹരിനാമകീര്‍ത്തനത്തില്‍ നീലകണ്ഠഗുരുവിന്റെ പേരും കേള്‍ക്കാം. മറ്റു ഗുരുക്കന്മാരെ പേരെടുത്തു പറയാതെ അദ്ദേഹം സ്തുതിച്ചിരിക്കുന്നു. ബ്രഹ്മവിദ്യയുടെ ഔന്നത്യങ്ങളില്‍ നില്‍ക്കുമ്പോള്‍ സ്മരണീയമായിട്ടുള്ളത് ഗുരുചരണങ്ങള്‍ മാത്രമാണ്. അതാണ് പരമാത്മ പദം. അതു മാത്രമാണ് സത്യം. അതുമാത്രമാണ് ശിവം. അതുമാത്രമാണ് സുന്ദരം. അതാണ് സര്‍വവും. ഉള്‍ക്കുരുന്നിങ്കല്‍ നിറഞ്ഞുവിളങ്ങേണ്ടതു ഗുരുപാദങ്ങളാണെന്നു വന്നതും അതുകൊണ്ടാകുന്നു.

(തുടരും)

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Vicharam

മഴക്കാലരോഗങ്ങളും പ്രതിരോധമാര്‍ഗങ്ങളും

Career

സിആർപിഎഫിൽ സ്പോർട്ട്സ് ക്വോട്ട വഴി വൻ അവസരം; ഹെഡ് കോൺസ്റ്റബിൾ, കോൺസ്റ്റബിൾ തസ്തികകളിലേക്ക് നിയമനം

India

രാജ്യത്തിന്റെ ഡിജിറ്റൽ ശൃംഖല ശക്തമാകുന്നു; ടെലികോം രംഗത്തെ നേട്ടങ്ങൾ ഉയർത്തിക്കാട്ടി മോദി

India

ശക്തമായ ശബ്ദം നിലച്ചു; നാനാ പടേക്കറിന് ആദരാഞ്ജലി, ഇന്ത്യൻ സിനിമയ്‌ക്ക് നികത്താനാകാത്ത നഷ്ടം: അനുശോചിച്ച് സുവേന്ദു അധികാരി

India

മതപരിവർത്തന പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന സംഘടനകൾക്ക് FCRA രജിസ്ട്രേഷൻ നൽകാനാകില്ല: മദ്രാസ് ഹൈക്കോടതി

പുതിയ വാര്‍ത്തകള്‍

സൗദിയിൽ രണ്ട് വിമാനത്താവളങ്ങളിലായി ഹൂതി ആക്രമണം: 3 മരണം, ഹൂതികളുടെ 82 സൈനിക കേന്ദ്രങ്ങളിൽ ആക്രമണം നടത്തിയതായി സൗദി

ഇതൊരു യുഗത്തിന്റെ അന്ത്യം; വെള്ളിത്തിരയ്‌ക്ക് പുറത്തും നാനാ പടേക്കർ ഒരു യഥാർത്ഥ നായകൻ, അനുസ്മരിച്ച് നടൻ റിതേഷ് ദേശ്മുഖ്

ഇന്ത്യൻ സിനിമയ്‌ക്ക് നഷ്ടമായത് അതിശക്തനായ ഒരു പ്രതിഭയെ; നാനാപടേക്കറെ അനുസ്മരിച്ച് പ്രധാനമന്ത്രി

‘2026 നോബൽ സമാധാന പുരസ്‌കാരം എനിക്ക് ലഭിക്കേണ്ടത്, ട്രംപിന്റെ ‘നൊബേൽ’ അവകാശവാദം വീണ്ടും; 8 യുദ്ധങ്ങൾ അവസാനിപ്പിച്ചുവെന്ന് യുഎസ് പ്രസിഡന്റ്

എണ്ണവില കുത്തനെ ഇടിയുമെന്ന് ട്രംപ്, ഇറാന്റെ ആണവശക്തി ഇല്ലാതാക്കിയെന്നും യുദ്ധം ഉടൻ അവസാനിക്കുമെന്നും അമേരിക്കൻ പ്രസിഡന്റ്

പ്രേം നസീറിന്റെ മൂത്ത മകൾ ലൈല റഷീദ് അന്തരിച്ചു

ഇന്ത്യൻ ചലച്ചിത്ര ലോകത്തെ വിഖ്യാത നടനും നിർമാതാവുമായ നാനാ പടേക്കർ അന്തരിച്ചു

മനസ്സിന് സന്തോഷം നൽകുന്ന വാർത്തകൾ കേൾക്കാൻ അവസരം, സാമ്പത്തിക സ്ഥിതി മെച്ചപ്പെടും, പുതിയ വീട്, വാഹനം വാങ്ങാൻ യോഗം

കണ്ടകശ്ശനി എന്നു കേട്ടാല്‍ ഭയപ്പെടേണ്ട: ഇത്രയും ശ്രദ്ധിച്ചാല്‍ ശനി അനുകൂലമാകും

ക്ഷേത്ര ദർശനം നടത്തുമ്പോൾ ആദ്യം തൊഴേണ്ടത് കൊടിമരത്തെ: അറിയാം ഇക്കാര്യങ്ങൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.