Thursday, July 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ചരാചരജാതികള്‍ അനുഗ്രഹിക്കേണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 12, 2018, 02:17 am IST
in Samskriti

എഴുത്തച്ഛന്‍ അദ്വൈതിയാണ്. അത് ആ മഹാപുരുഷനു ബൗദ്ധികജ്ഞാനം മാത്രമായിരുന്നില്ല. നേരിട്ടുള്ള അനുഭവമായിരുന്നു. എഴുത്തച്ഛന്‍ ഈ ഭൂമിയില്‍ ഇതരമനുഷ്യരോടൊപ്പം ജീവിച്ചിരുന്ന ആളാണെങ്കിലും സ്ഥിതിചെയ്തിരുന്നത് ആദ്ധ്യാത്മികമായ ഔന്നത്യങ്ങളിലാണെന്നു നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്.  അതിന്റെ മഹത്വമാണ് എഴുത്തച്ഛനെന്ന് ആദരപൂര്‍വം വിളിക്കാന്‍ ലോകരെ പ്രേരിപ്പിച്ചതെന്നും പറഞ്ഞു. ആ മഹാഗുരു നിലകൊണ്ടിരുന്ന മഹൗന്നത്യത്തെ വീണ്ടും സ്പഷ്ടമാക്കുന്ന വരികളാണ് സുരസംഹതി പതി തദനു സ്വാഹാപതി… എന്നാരംഭിക്കുന്നത്. അദ്വൈതി പ്രപഞ്ചത്തെ കാണേണ്ടതും പ്രപഞ്ചത്തില്‍ പ്രവര്‍ത്തിക്കേണ്ടതും എങ്ങനെയെന്ന് അത് വ്യക്തമാക്കിത്തരുന്നു.

ബ്രഹ്മസത്യം ജഗന്മിഥ്യ എന്നതാണല്ലൊ അദ്വൈതാദര്‍ശം. അതിന്‍പ്രകാരം ഉള്ള വസ്തു ബ്രഹ്മം മാത്രമാണ്. പരമാത്മാവെന്നും ശ്രീരാമനെന്നും നേരത്തെ പ്രതിപാദിച്ചിട്ടുള്ള തത്ത്വത്തെയാണു ബ്രഹ്മമെന്നും പറയുന്നത്. അണുവിനെക്കാള്‍ അണുവായി അത്യന്തസൂക്ഷ്മമായിരിക്കുന്ന ആ തത്ത്വം വലുതായ ലോകമായി വളരുന്നതിനാലാണ് ബ്രഹ്മമെന്നു പേര്‍ കൊണ്ടിട്ടുള്ളത്. അത് നീയാകുന്നു-തത്ത്വമസി- ഇതാണ് വേദാന്തവിദ്യയുടെ സിംഹനാദം. അതു പ്രത്യക്ഷാനുഭൂതിയായിത്തീരുന്നതാണ് അദ്വൈതാനുഭവം. ദ്വൈതം വിശിഷ്ടാദ്വൈതം തുടങ്ങിയ ദര്‍ശനപദ്ധതികള്‍ കൂടി ഇതിനോടു ചേര്‍ന്നിട്ടുണ്ട്. എഴുത്തച്ഛന്‍ അവയ്‌ക്കും യഥായോഗ്യം അദ്ധ്യാത്മരാമായണത്തില്‍ സ്ഥാനം നല്‍കിക്കാണുന്നു. എന്നാല്‍ ആസ്തിക ദര്‍ശനങ്ങളും അദ്വൈതത്തില്‍ കലാശിക്കുകയാല്‍ എഴുത്തച്ഛന്റെ നിലപാടും അതുതന്നെയായിത്തിര്‍ന്നിട്ടുണ്ട്.

ബ്രഹ്മം ഒന്നുമാത്രമേ സത്യമായിട്ടുള്ളൂ എങ്കിലും നാം നില്‍ക്കുന്നത് നാനാത്വങ്ങളുടെ നടുവിലാണ്. ഈ പ്രപഞ്ചാനുഭവം ഇല്ലാത്തതാണെന്നു പറഞ്ഞു തള്ളിക്കളയാന്‍ തക്കവണ്ണം നാം വളര്‍ന്നു കഴിഞ്ഞിട്ടുമില്ല. അദ്വൈതാനുഭവമാണ് ഏതൊരു ജീവന്റെയും പരമലക്ഷ്യം. അക്കാര്യത്തില്‍ സംശയത്തിനു വകയില്ല. പക്ഷേ അതിലേക്കുള്ള യാത്ര ഇപ്പോള്‍ നില്‍ക്കുന്നിടത്തുനിന്നുതന്നെ ആരംഭിക്കേണ്ടിയിരിക്കുന്നു. ഏകമേവ അദ്വിതീയം- ഒന്നുമാത്രം രണ്ടില്ലാത്തത്- എന്നു ഉപനിഷത്തുക്കള്‍ പരിചയപ്പെടുത്തിത്തരുന്ന ബ്രഹ്മതത്ത്വം നാനാത്വം നിറഞ്ഞ ലോകമായി അനുഭവപ്പെടുന്നതിനിടയ്‌ക്ക് അനുഭവങ്ങളുടെ തലങ്ങള്‍ പലതുണ്ട് എന്ന കാര്യം മറന്നുകൂടാ. അവയെയാണു ഭുവര്‍ലോക സ്വര്‍ലോകാദി ഉപരിലോകങ്ങളായി പുരാണങ്ങള്‍ ചിത്രീകരിച്ചിട്ടുള്ളത്. അതെല്ലാം കടന്നുവേണം ഏതൊരു സാധകനും പരമലക്ഷ്യത്തിലെത്തിച്ചേരാന്‍. അത്തരം അനുഭവതലങ്ങളില്‍ ഒന്നുപോ

ലും നമുക്കു തടസ്സം സൃഷ്ടിക്കരുത്. നമ്മെ ബന്ധിക്കരുത്. അത്തരം തടസ്സങ്ങള്‍ ലക്ഷ്യപ്രാപ്തിക്കു വൈഷമ്യങ്ങള്‍ ഏറെയുണ്ടാക്കും. അതിനാല്‍ അവയുടെയെല്ലാം ആനുകൂല്യം എഴുത്തച്ഛന്‍  പ്രാര്‍ത്ഥിക്കുകയും അതേ മാര്‍ഗത്തിലൂടെ നമ്മെ നടത്തുകയും ചെയ്യുന്നതിനു സാംഗത്യമുണ്ട്.

ഏതൊരു സാധകനും തന്നെ ഒരു വ്യക്തിയായാണ് അറിയുന്നത്. വ്യക്തിത്വമാകട്ടെ പരിമിതകളോടു കൂടിയതുമാണ്. ശരീരത്തിന്റെ പരിമിതികളാണ് അക്കൂട്ടത്തില്‍ ആദ്യത്തേത്. നിരന്തരമായ മാറ്റങ്ങള്‍ക്കു വിധേയമായതും മരണധര്‍മത്തോടു കൂടിയതുമാണ് ഈ ശരീരം. മരണത്തെയും രോഗവാര്‍ദ്ധക്യാദികളെയും ആരും തന്നെ ഇഷ്ടപ്പെടുന്നില്ലെങ്കിലും അതൊഴിവാക്കാന്‍ ആര്‍ക്കും സാധിക്കുന്നുമില്ല. ഇതേവിധം അനേക പരിമിതികള്‍ മനോബുദ്ധ്യാദികളെയും വലയം ചെയ്തിരിക്കുന്നു. ദുഃഖ ദൗര്‍ബല്യാദികള്‍ക്കു കാരണം ഇത്തരം പരിമിതികളാണ്. അവയെ കടന്നുകയറിയാലേ ആനന്ദം അഖണ്ഡമായി ലഭിക്കൂ. ദുഃഖഹേതുവായ പരിമിതികളില്‍നിന്ന് ആനന്ദപൂര്‍ണമായ അപരിമിതത്വത്തിലേക്കുള്ള വളര്‍ച്ചയാണിത്. മറ്റു പ്രപഞ്ച പദാര്‍ത്ഥങ്ങളൊന്നും താനല്ലെന്ന് നിഷേധിച്ച് ശരീരമനോ

ബുദ്ധികളൊരുക്കുന്ന കൊച്ചുകോട്ടയ്‌ക്കുള്ളില്‍ ഒളിഞ്ഞിരിക്കാന്‍ ശ്രമിക്കാതെ സര്‍വപദാര്‍ഥങ്ങളും തന്റെ തന്നെ ഭാഗമാണെന്നു തിരിച്ചറിഞ്ഞ് അവയെ എല്ലാം ഉള്‍ക്കൊണ്ട് വിശ്വമായി വളരലാണ് ആദ്യം വേണ്ടത്. പരിമിതമായ സത്വത്തില്‍ നിന്നും സ്വാര്‍ഥതയില്‍ നിന്നും അപരിചിതമായ നിസ്വാര്‍ഥതയിലേക്കുമുള്ള വളര്‍ച്ചയാണത്. തുടര്‍ന്നു പ്രപഞ്ച സീമകളും കടന്നു സര്‍വത്ര വ്യാപിച്ചുനില്‍ക്കുന്ന പരമാത്മാവുമായി- ശ്രീരാമചന്ദ്രനുമായി- ഒന്നായിത്തീരണം. അതാണ് അദ്വൈതാനുഭവം. ആദ്യപടി കൈവരിക്കുന്നതോടെ എനിക്ക് മരണമില്ലെന്നു ബോധ്യപ്പെടും. രണ്ടാമത്തെ ചുവടുകൂടിയാകുമ്പോള്‍ ആനന്ദസ്വരൂപനാണു താനെന്നു പ്രത്യക്ഷാനുഭവമുണ്ടാകും.

ആനന്ദചിന്മയഹരേ, ഗോപികാരമണ,

ഞാനെന്ന ഭാവമതു തോന്നായ്‌ക വേണമിഹ

തോന്നുന്നതാകിലഖിലം ഞാനിതെന്ന വഴി

തോന്നേണമേ വരദ നാരായണായ നമഃ

എന്ന് ഈ വളര്‍ച്ചയുടെ തത്ത്വം ഹരിനാമകീര്‍ത്തനത്തില്‍ ആ മഹാഗുരു പരിചയപ്പെടുത്തിത്തന്നിട്ടുമുണ്ട്. ചരാചരജാതികളില്‍ പെട്ടതായി ഈ ലോകത്ത് എന്തൊക്കെയുണ്ടോ അവയെല്ലാം അനുഗ്രഹിക്കേണമെന്ന പ്രാര്‍ത്ഥന അഖിലം ഞാനിതെന്നു തോന്നാന്‍ എല്ലാം ഞാന്‍ തന്നെയാണെന്നു വേണ്ടിയുള്ള സാധക തപസ്സാണ്.

ഭൗതികജഗത്തില്‍ നാം കാണുന്ന പദാര്‍ത്ഥങ്ങളെല്ലാം എട്ടും രണ്ടും എന്ന വിധത്തില്‍ പത്തു ദിക്കിലുമായി വ്യാപിച്ചുകിടക്കുന്നു. ഇപ്പോള്‍ ശരീരത്തില്‍ ഒതുങ്ങി നില്‍ക്കുന്ന ബോധത്തെ അത്രത്തോളം വളര്‍ത്താന്‍ വേണ്ടിയാണ് ദിക്പാലകരെ ആദരിക്കുന്നത്.  അവരുമായി ഒന്നായിത്തീരലാണ് അതിന്റെ ഫലം. കിഴക്കുദിക്കിന് ഇന്ദ്രനും

 തെക്കുകിഴക്കിന് അഗ്നിയും തെക്കേദിക്കിനു യമനും തെക്കുപടിഞ്ഞാറിനു നിര്യതിയും പടിഞ്ഞാറെ ദിക്കിനുവരുണനും വടക്കുപടിഞ്ഞാറിനു നിര്യതിയും പടിഞ്ഞാറേ ദിക്കിനു വരുണനും

 വടക്കുപടിഞ്ഞാറിനു വായുവും വടക്കേദിക്കിനു കുബേരനും വടക്കുകിഴക്കിന് ഈശാനനുമാണ് ദിക്പാലകന്മാര്‍. ഈവിധമായ സ്ഥൂല ലോകത്തിനാധാരം സൂക്ഷ്മലോകങ്ങളാകുന്നു. അവയെയാണ് വിവിധങ്ങളായ അനുഭവതലങ്ങളായി നേരത്തെ സൂചിപ്പിച്ചത്. സകലതിനും ആധാരമായി ഒരൊറ്റ തത്ത്വമേയുള്ളൂ (ഏകമേവലാ ദ്വിതീയം) അതാണ് ബ്രഹ്മം അഥവാ ശ്രീരാമന്‍. അതാണു പരമലക്ഷ്യം. സ്ഥൂലജഗത്തിനും പരമാത്മാവിനുമിടയ്‌ക്കുള്ള സകലതലങ്ങളിലുള്ള ദേവതാഭാവങ്ങളെയും എഴുത്തച്ഛന്‍ ഇവിടെ സ്തുതിക്കുന്നുണ്ട്. എല്ലാ അനുഭവതലങ്ങളുമായും ഒന്നായിത്തീരാനുള്ള മാനസിക സാധനയാണത്. സമസ്ത ഭൂതങ്ങളുടെയും അധിനായകനായ ഗണപതി, ദേവസേനാധിപനായ സുബ്രഹ്മണ്യന്‍, സൂര്യന്‍, ചന്ദ്രന്‍ എന്നിങ്ങനെ എഴുത്തച്ഛന്‍ അവരെ പരിചയപ്പെടുത്തിത്തന്നിരിക്കുന്നു. അവരുമായെല്ലാം ഹൃദയം കൊണ്ട് ഒന്നായിത്തീരുമ്പോള്‍ ദുഃഖ ദൗര്‍ബല്യാദികളെല്ലാം അസ്തമിക്കുന്നു. സമസ്ത ചരാചരങ്ങളായി സ്പന്ദിക്കുന്നത് താന്‍ തന്നെയാണെന്ന പ്രത്യക്ഷാനുഭവമുണ്ടാകുമ്പോല്‍ ജീവിതം ആനന്ദമയമായ ലീലയായി പരിണമിക്കുന്നു.  ക്രമേണ സാധകന്‍ അവിദ്യാ ബന്ധങ്ങള്‍ തീര്‍ന്ന് ശ്രീരാമനുമായി ഐക്യം പ്രാപിക്കുന്നു. അതാണ് അദ്വൈതിയുടെ ജീവിതതത്ത്വ ശാസ്ത്രം.

(തുടരും)

ഡോ.പൂജപ്പുര കൃഷ്ണന്‍ നായര്‍

സത്യാനന്ദ സുധ -27

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

നടന്‍ വിജയ് (ഇടത്ത്) മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ (വലത്ത്)
India

തമിഴ്‌നാട്ടിൽ വിജയ്‌ സർക്കാരിനെ അട്ടിമറിക്കാൻ സ്റ്റാലിന്റെ ഗൂഢാലോചന?; 35 കോടിയുമായി ടിവികെ എംഎല്‍എമാരെ വിലക്ക് വാങ്ങാനെത്തി

India

ആർഎസ്എസ് പ്രാന്ത പ്രചാരക് ബൈഠക് കര്‍ണ്ണാടകയിലെ ബെളഗാവിയിൽ

India

ഇറക്കുമതി നിലച്ചില്ല, പമ്പുകളിൽ ക്യൂ വന്നില്ല; ഹോർമുസ് അടഞ്ഞപ്പോഴും ഇന്ത്യ പതറാത്തതിന്റെ രഹസ്യം, പിന്നില്‍ മോദിയുടെ നയതന്ത്രവും കഠിനാധ്വാനവും

India

രാഹുല്‍ ഗാന്ധി ഉത്തരവാദിത്വങ്ങളില്‍ നിന്നും ഒളിച്ചോടുന്ന നേതാവായിരുന്നുവെന്ന് ജേണലിസ്റ്റ് രാജ് ദീപ് സര്‍ദേശായി

India

വഖഫ് സ്വത്തുക്കൾ രജിസ്റ്റർ ചെയ്യുന്നതിനുള്ള സമയപരിധി അവസാനിച്ചു : രജിസ്റ്റർ ചെയ്യാത്ത 200,000-ത്തിലധികം സ്വത്തുക്കൾ സർക്കാരിന് സ്വന്തമാകുമോ ?

പുതിയ വാര്‍ത്തകള്‍

ഇന്ത്യയിലേയ്‌ക്ക് വരാൻ തിരക്ക് കൂട്ടി ബംഗ്ലാദേശികൾ ;  24 മണിക്കൂറിനുള്ളിൽ 1.40 ലക്ഷത്തിലധികം അപേക്ഷകൾ

വീണ്ടും കേരളത്തിന്റെ വികസനം മുടക്കാന്‍ കമ്മ്യൂണിസ്റ്റ് ഭൂതം വരുന്നു….തോമസ് ഐസക്കിനെ ആര് നിയന്ത്രിക്കും?

30 ദിവസം ജയിലിൽ കിടന്നാൽ മന്ത്രി സ്ഥാനം തെറിക്കും : നിർണ്ണായക ബില്ലുമായി കേന്ദ്രസർക്കാർ : ജെപിസി അംഗീകാരം നൽകിയേക്കും

ഹിന്ദുക്കളെ മതത്തിന്റെ പേരിൽ വിഡ്ഢികളാക്കുകയായിരുന്നു, അത് തുടരും ; രാമക്ഷേത്രത്തിന്റെ പേരിൽ സനാതനവിശ്വാസികളെ അവഹേളിച്ച് കോൺഗ്രസ്

ഇംഗ്ലണ്ടിന്‍റെ രണ്ട് ഗോളുകള്‍ക്കും പിന്നില്‍ പ്രവര്‍ത്തിച്ച പകരക്കാരനായി ഇറങ്ങിയ ആന്തണി ഗോര്‍ഡന്‍ (വലത്ത്) ഇംഗ്ലണ്ട് ക്യാപ്റ്റനും ഈ രണ്ടു ഗോളുകളും അടിക്കുകയും ചെയ്ത ഹാരി കെയ്ന്‍ സന്തോഷത്തോടെ ആന്തണി ഗോര്‍ഡനെ ആലിംഗനം ചെയ്യുന്നു (ഇടത്ത്)

അവസാന മിനിറ്റുകളില്‍ ഇംഗ്ലണ്ടിന്റെ രക്ഷനായി ഹാരി കെയ്ന്‍, 74, 86 മനിറ്റുകളില്‍ നേടിയ ഗോളുകളിലൂടെ ഇംഗ്ലണ്ട് കോംഗോയെ തകര്‍ത്ത് പ്രീക്വാര്‍ട്ടറില്‍

ഭൂട്ടാന്‍ കാര്‍ കടത്ത് ; ദുല്‍ഖര്‍ സല്‍മാനെ കസ്റ്റംസ് ചോദ്യം ചെയ്തു , കാർ എത്തിച്ചത് എങ്ങനെയെന്ന് തനിക്കറിയില്ലെന്ന് നടൻ

ഹിന്ദു വിവാഹമാകണമെങ്കില്‍ ചടങ്ങുകള്‍ നടത്തണം, അല്ലാതുള്ള സര്‍ട്ടിഫിക്കറ്റ് അസാധുവെന്ന് കോടതി

ടിക്കറ്റിതര വരുമാനത്തിന് സ്റ്റാന്‍ഡില്‍ പലഹാരക്കച്ചവടം, ഗതാഗത മന്ത്രിയെ ട്രോളി സ്വകാര്യബസ് ജീവനക്കാര്‍

എൻ ശേഷാദ്രിനാഥൻ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ; നിയമന ഉത്തരവിൽ ഒപ്പിട്ട് ഗവർണർ

മൈക്രോസോഫ്റ്റ് വീണ്ടും കൂട്ടപ്പിരിച്ചുവിടലിന് പദ്ധതിയിടുന്നു? പുറത്താവുക ഗെയിമിംഗ്, സെയില്‍സ്, കണ്‍സള്‍ട്ടിംഗ് വിഭാഗക്കാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.