Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

വേദജ്ഞോത്തമന്മാരുടെ മാഹാത്മ്യങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 8, 2018, 08:15 pm IST
inSamskriti

അനന്തമാണ് വേദജ്ഞോത്തമന്മാരുടെ മാഹാ്ത്മ്യം. അതു വര്‍ണിച്ചു കേള്‍പ്പിക്കാന്‍ ആയിരം നാവുള്ള അനന്തനുപോലും പ്രയാസമാണ്. അതിനാല്‍ അവരെ നമസ്‌കരിക്കുക മാത്രമേ ചെയ്യുന്നുള്ളൂ. വേദമറിയുന്നവരാണ് വേദജ്ഞര്‍.  ജ്ഞാനസ്വരൂപനായ പരമാത്മാവിന്റെ ജ്ഞാനമാണ് വേദമായി ബ്രഹ്മാവിന്റെ  നാലുമുഖങ്ങളിലൂടെ ബഹിര്‍ഗമിച്ചത്. ഇപ്പോഴും ആ പ്രക്രിയ അവസാനമില്ലാതെ തുടര്‍ന്നുകൊണ്ടിരിക്കുന്നു. അതിനെ അറിഞ്ഞവന്‍-വേദജ്ഞന്‍- അതായിത്തീരുന്നു. ശ്രീരാമനെ അറിയുന്നതു മറ്റുപദാര്‍ത്ഥങ്ങളെ അറിയുന്നതുപോലെ ത്രിപു

ടീ സംഹിതമായിട്ടാകരുതെന്നു നേരത്തേ വ്യക്തമാക്കിയിട്ടുണ്ട്. അത്തരമറിവ് തുടക്കം മാത്രമേ ആകുന്നുള്ളൂ. തന്നില്‍നിന്ന് അന്യമായ മറ്റൊന്നായി മനസ്സിലാക്കുന്നതിനാണു ത്രിപുടീസഹിതമായ അറിവെന്നു പറയുന്നത്. അവിടെ അറിയുന്നവനും 

അറിയപ്പെടുന്ന പദാര്‍ത്ഥവും അതിനെപ്പറ്റിയുള്ള അറിവും മൂന്നായി നില്‍ക്കുന്നു. അവ ഒന്നായിത്തീരുന്ന അറിവാണ് ത്രിപുടീരഹിതമായ അറിവ്. അവിടെ രാമനും ഭക്തനും രാമനെപ്പറ്റിയുള്ള അറിവും ഒന്നായിരിക്കുന്നു. ഇതാണ് ബ്രഹ്മത്തെ അറിഞ്ഞവന്‍ ബ്രഹ്മമായിത്തീരുന്നു എന്നു പറയുന്നതിനു കാരണം. ബ്രഹ്മം അനാദി അനന്തമാണ്. ബ്രഹ്മത്തിന്റെ മഹിമാവും അങ്ങനെ തന്നെ. അതു ഒരേസമയം അണുവിനെക്കാള്‍ അണുവും മഹത്തുമാണെന്നു കഠോപനിഷത്ത് വ്യക്തമാക്കിയിട്ടുണ്ട്. ബ്രഹ്മത്തിന്റെ അഥവാ വേദത്തിന്റെ പ്രത്യക്ഷജ്ഞാനം നേടി ഐക്യം പ്രാപിച്ച വേദജ്ഞോത്തമന്റെ മഹിമാവും അങ്ങനെതന്നെ. ആ മാഹാത്മ്യശേഖരം വര്‍ണനാതീതമാണ്.

ബ്രഹ്മശ്രീ നീലകണ്ഠ ഗുരുപാദരെ കണ്ടിട്ടുള്ളവര്‍ക്ക് എഴുത്തച്ഛന്റെ ഈ വാക്കുകളുടെ സാംഗത്യം എളുപ്പം പിടികിട്ടും. ശബരിമല തീര്‍ത്ഥാടനത്തിനു പോകുന്ന ആശ്രമ ബന്ധുക്കളായ ഭക്തജനങ്ങളില്‍ പലരും ആശ്രമത്തില്‍ വന്നു കെട്ടുനിറച്ചു മലയ്‌ക്കുപോകാറുണ്ട്. ചിലര്‍ കെട്ടുനിറച്ചശേഷം അതുമെടുത്തു ആശ്രമത്തിലെത്തി ദര്‍ശനം കഴിച്ചു മലയ്‌ക്കുപോകും. നീലകണ്ഠ ഗുരുപാദര്‍ ഒരിക്കല്‍ ഒരു സംഘം അയ്യപ്പഭക്തന്മാരോട് ”എടോ ഞങ്ങളും കൂടി വരുന്നുണ്ട് കേട്ടോ” എന്നു പറഞ്ഞയച്ചിരുന്നു. ഇന്നത്തെപ്പോലെ തിക്കും തിരക്കുമൊന്നുമില്ലാതിരുന്ന അക്കാലത്ത് എരുമേലി വഴിയുള്ള കാല്‍നട യാത്ര ക്ലേശഭൂയിഷ്ഠമായിരുന്നു എന്നുപറയേണ്ടതില്ലല്ലൊ. കാട്ടുമൃഗങ്ങളുടെ ശല്യവും അക്കാലത്ത് ധാരാളമായിരുന്നു. ആശ്രമത്തിലെത്തി ദര്‍ശനം കഴിച്ചു പുറപ്പെട്ടവര്‍ വലിയാനവട്ടത്തെത്തി രാത്രി വിശ്രമത്തിനായി വിരിവച്ചു. അര്‍ദ്ധരാത്രിയോടെ കാട്ടിനുള്ളില്‍ ഒരു ഞെരിപ്പുകേട്ട് എല്ലാവരും ഉണര്‍ന്നു. ഉറക്കെ ശരണം വിളിയും തകരപ്പാട്ടയില്‍ തല്ലി ശബ്ദമുണ്ടാക്കലും ആരംഭിച്ചു. അതുകേട്ടു ഭയന്ന കാട്ടുമൃഗങ്ങള്‍ ചിതറിയോടുന്ന ശബ്ദം കേള്‍ക്കാമായിരുന്നു. പക്ഷേ അക്കൂട്ടത്തിലുണ്ടായിരുന്ന ഒരു പൊട്ടന്‍ കടുവ മാത്രം പിന്തിരിഞ്ഞോടാതെ വിരികളുടെ നേരെ നീങ്ങി. പെട്ടെന്ന് അവിടേക്ക് എടുത്തുചാടിയ ഒരു വലിയ കടുവ അവനുമായി കടിപിടിയായി. പൊട്ടന്‍ കടുവയെ ആഭിമാകാരന്‍ മറിച്ചിട്ടു. തുടര്‍ന്നു രണ്ടും കാട്ടിനുള്ളിലേക്ക് ഓടിക്കയറി. ഭക്തജനങ്ങള്‍ക്കു ശ്വാസം വീണത് അതിനുശേഷമായിരുന്നു.

ദര്‍ശനം കഴിഞ്ഞു മടങ്ങി ആശ്രമത്തിലെത്തുമ്പോള്‍ അവര്‍ക്കു മുഖ്യമായും പറയാനുണ്ടായിരുന്നത് ഈ സംഭവമായിരുന്നു. ഗുരുപാദര്‍ അതുകേട്ടു പുഞ്ചിരി തൂകിക്കൊണ്ട് ഇങ്ങനെ സമാധാനിപ്പിച്ചു: ”അവരാരും നിങ്ങളെ ഉപദ്രവിക്കാന്‍ വന്നില്ലല്ലൊ. കണ്ടപ്പോള്‍ ഓടിമറഞ്ഞതല്ലേയുള്ളൂ. ”കാലം കുറച്ചു കഴിഞ്ഞു. ഒരുനാള്‍ ഒരുയോഗിവര്യന്‍ സ്വാമിജിയെ കാണാന്‍ ആശ്രമത്തില്‍ വന്നു. യൂറോപ്യന്മാര്‍ക്കിണങ്ങുന്ന വേഷവിധാനങ്ങളില്‍ ഒരു പച്ചപ്പരിഷ്‌കാരിയെപ്പോലെയായിരുന്നു അദ്ദേഹത്തിന്റെ വരവ്. ഒരു യോഗിക്കു മാത്രമേ വേറൊരു യോഗിയെ അറിയാന്‍ പറ്റൂ. ലോകോപകാരപ്രദമായി താന്‍ പ്രയോഗിക്കാറുള്ള സിദ്ധികള്‍ മറ്റാരുമറിയരുതെന്ന് പ്രശസ്തി ആഗ്രഹിക്കാത്ത ഗുരുപാദര്‍ക്കു നിര്‍ബന്ധമുണ്ടായിരുന്നു. അതിനാ

ല്‍ എത്രയും വേഗം ഗുരുപാദര്‍ പറഞ്ഞുവിടുന്നതിനിടയ്‌ക്ക് അതിഥിയായ യോഗി ചെയ്ത ചില പരാമര്‍ശങ്ങളില്‍നിന്നാണ് പൊട്ടന്‍ കടുവയോടുകൂടിയ വലിയ കടുവ ആരാണെന്ന് ആശ്രമത്തില്‍ കൂടി നിന്നവര്‍ക്കു പിടികിട്ടിയത്. അക്കാര്യം അവര്‍ ഗുരുപാദരോടുതന്നെ ചോദിച്ചപ്പോള്‍ അജ്ഞത നടിച്ചുകൊണ്ട് ആ മഹാനുഭാവന്‍ ഇങ്ങനെ പറഞ്ഞു: ”എടോ ഞങ്ങള്‍ക്കറിഞ്ഞുകൂടാ. അവന്‍ വല്ല കള്ളവും പറഞ്ഞിട്ടു പോയതായിരിക്കും. ദാ പോയവരൊക്കെ നില്‍പ്പുണ്ട്. അവരോടു ചോദിക്ക്”. ”അതേ, വേദജ്ഞോത്തമന്മാരുടെ മാഹാത്മ്യങ്ങള്‍ അനന്തമാണ്. അതറിയുക സാധാരണക്കാര്‍ക്കു ദുഷ്‌കരം തന്നെ. രക്ഷിക്കേണ്ടുന്നവരെ വളരെ വിദൂരങ്ങളിലിരുന്നുകൊണ്ടുതന്നെ രക്ഷിക്കാന്‍ അവര്‍ക്ക് യാതൊരു പ്രയാസവുമില്ല. കാലദേശങ്ങളുടെ അകലങ്ങള്‍ ആത്മസാക്ഷാത്കാരം നേടിയവരുടെ മുന്നില്‍ കൊഴിഞ്ഞുപോകുന്നു.

ലോകത്തിന്റെ സൃഷ്ടിസ്ഥിതി സംഹാര കര്‍മങ്ങള്‍ നിര്‍വഹിക്കുന്നത് ഭഗവാനാണ്. അതിലേക്കായി ബ്രഹ്മവിഷ്ണു രുദ്രന്മാരായി-മൂര്‍ത്തിത്രയങ്ങളായി- അദ്ദേഹം ഭവിക്കുന്നു. അറിവില്ലാതെ നിസ്സാര കാര്യങ്ങള്‍ പോലും ചെയ്യാനാവുകയില്ലെന്നു പ്രസിദ്ധമാണല്ലൊ. ആ നിലയ്‌ക്കു പ്രപഞ്ചസൃഷ്ട്യാദികള്‍ക്കു അറിവ് അനുപേക്ഷണീയമാണെന്നു പറയേണ്ടതില്ല. പൂര്‍ണമായ അറിവാണ് അതിലേക്കു വേണ്ടത്. അതിനാല്‍ വേദം ഭഗവാനുപോലും ആരാധനീയമായിരിക്കുന്നു. വേദത്തെ മനുഷ്യലോകത്തില്‍ നിലനി

ര്‍ത്തുന്നവരാണ് വേദജ്ഞന്മാര്‍. അവരുടെ വാക്കുകളും ചിന്തകളും പ്രവൃത്തിയും വേദാര്‍ത്ഥത്തിന്റെ വിപുലീകരണമായിരിക്കും. ആ രീതിയിലുള്ള വിശിഷ്ട വ്യക്തിത്വങ്ങള്‍ എല്ലാക്കാലത്തും എല്ലാ ജാതികളിലുമുണ്ടായിട്ടുണ്ട്. നൂറ്റാണ്ടുകള്‍ക്കു മുന്‍പു കേരളക്കരയില്‍ ജീവിച്ചു ചിലപ്പതികാരമെന്ന കാവ്യഗ്രന്ഥം നമുക്കുനല്‍കിയ ചേരരാജകുമാരനായ ഇളങ്കോ അടികള്‍ അത്തരമൊരു വ്യക്തിത്വമാണ്. തന്റെ യൗവനത്തില്‍ അച്ഛന്‍ വിരാജിക്കുന്ന രാജസഭയില്‍ വച്ച് ജ്യേഷ്ഠനായ ചേരന്‍ ചെങ്കുട്ടുവന്‍ ജീവിച്ചിരിക്കെ താന്‍ ചക്രവര്‍ത്തിയാകുമെന്ന് ജ്യോതിഷി പ്രവചിച്ചത് സഹിക്കാത്ത വ്യക്തിത്വമാണ് അദ്ദേഹത്തിന്റേത്. ഭീഷ്മന്റേതുപോലെ അത്യുഗ്ര പ്രതിജ്ഞയായിരുന്നു അന്നു ഇളങ്കോ കൈക്കൊണ്ടത്. സിംഹാസനം കൈയേല്‍ക്കില്ലെന്നും നിത്യ ബ്രഹ്മചാരിയായി കഴിയുമെന്നുമായിരുന്നു ആ നിശ്ചയം. വേദം ഇളങ്കോയിലൂടെ പ്രകാശിക്കുന്നത് ലോകം അന്നു കണ്ടു. ചിലപ്പതികാരത്തിന് ഇത്രയേറെ വശ്യതയും മാഹാത്മ്യവും കൈവന്നത് അദ്ദേഹത്തിന്റെ വേദജ്ഞത മൂലമാണ്. എഴുത്തച്ഛനു സമകാലികരായി പൂ

ന്താനം നമ്പൂതിരി, മേല്‍പ്പുത്തൂര്‍ നാരായണ ഭട്ടതിരി, തൃക്കണ്ടിയൂര്‍ അച്യുതപ്പിഷാരടി തുടങ്ങിയ വേദജ്ഞര്‍ പലരുണ്ട്. ഭാരതീയ വേദാന്ത ശാസ്ത്രത്തിന്റെ പരമാചാര്യനായ ശ്രീശങ്കരാചാര്യ സ്വാമികള്‍ പ്രപഞ്ചത്തെ മുഴുവന്‍ അദ്ഭുതപ്പെടുത്തിക്കൊണ്ട് ഉയരങ്ങളില്‍ നില്‍ക്കുന്നു. വൈകുണ്ഠസ്വാമികളും വിദ്യാധിരാജ ചട്ടമ്പി സ്വാമികളും ശ്രീനാരായണ ഗുരുദേവനും ശുഭാനന്ദ ഗുരുദേവനും ആഗമാനന്ദ സ്വാമികളും ആധുനിക കാലത്തിനു പ്രകാശം പകര്‍ന്ന വേദജ്ഞരാണ്. ചട്ടമ്പി സ്വാമികളെഴുതിയ വേദാധികാര നിരൂപണവും അതിനെപ്പറ്റി നടരാജ ഗുരുവിന്റെ അഭിപ്രായവും വായിച്ചുകൊള്‍ക.

വേദജ്ഞന്മാരുടെ വാക്കുകളും പ്രവൃത്തിയും മൂര്‍ത്തിത്രയങ്ങള്‍ പോലും മാനിക്കുന്നു. ഭൃഗുമഹര്‍ഷിയുടെ കാല്‍പ്പാടിനെയാണ് തന്റെ ആഭരണങ്ങളില്‍വച്ച് പരമശ്രേഷ്ഠമായി മാനിച്ച് മഹാവിഷ്ണു സ്വന്തം മാറില്‍ ധരിക്കുന്നത്. അതിഥിയെ കണ്ടിട്ടും യോഗനിദ്ര തുടരുന്ന ഭഗവാനോട് കയര്‍ത്ത് ഭൃഗു അദ്ദേഹത്തിന്റെ തിരുമാറില്‍ തൊഴിച്ചതിന്റെ പാടാണ് ഭഗവാന് പ്രിയപ്പെട്ട ശ്രീവത്സം. വേദജ്ഞന്മാരുടെ മഹത്വം അതില്‍നിന്നു ഗ്രഹിക്കാം. എത്ര വര്‍ണിച്ചാലും തീരാത്തവിധം അവരുടെ അപദാനങ്ങള്‍ അവസാനമില്ലാതെ തുടരുന്നു. അതിനാല്‍ വേദജ്ഞാനത്തിന്റെ ജീവിക്കുന്ന മാതൃകകളായ ആ മഹാത്മാക്കളെ നമിക്കുകയാണ് വേണ്ടത്. അതുകൊണ്ടു ധന്യത കൈവരുന്നത് നമുക്കു തന്നെയാകുന്നു.

(തുടരും)

സത്യാനന്ദ സുധ- 24

ഡോ. പൂജപ്പുര കൃഷ്ണന്‍ നായര്‍

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഏപ്രിൽ 27ന് കൗൺസിൽ യോഗത്തിൽ ആര്‍. സുഗതന്‍ പങ്കെടുത്തതിന്റെ ദൃശ്യങ്ങൾ പുറത്ത് ; മേയറെ പ്രതിയാക്കി എടുത്ത കേസിൽ ട്വിസ്റ്റ്

India

ദീപാവലിക്ക് മുമ്പ് ആമസോണിൽ കൂട്ടപ്പിരിച്ചുവിടൽ; ഇന്ത്യയിലും ജീവനക്കാർക്ക് ജോലി നഷ്ടമായേക്കും

Kerala

സിപിഎം വിപുലീകൃത കമ്മിറ്റിയില്‍ പിണറായിക്കെതിരെ വിമർശനം; തോൽവിക്ക് എക്സാലോജിക്കും ശബരിമല സ്വർണക്കൊള്ളയും കാരണമായി

Kerala

11 കാരനെ ലൈംഗികമായി പീഡിപ്പിച്ചു ; ഇൻഫ്ലുവൻസർ നിഷ റാഫേലിനെതിരെ പോക്‌സോ കേസ്

India

‘ രാജ്യത്തിനായി ഇതെങ്കിലും എനിക്ക് ചെയ്യണം ‘ ; സിനിമ ഉപേക്ഷിച്ച് കാർഗിൽ യുദ്ധത്തിൽ പങ്കെടുക്കാൻ എത്തിയ നാനാ പടേക്കർ

പുതിയ വാര്‍ത്തകള്‍

കുട്ടികളുടെ ഓൺലൈൻ സുരക്ഷ ശക്തമാക്കാൻ മെറ്റ; ലൈംഗിക ചൂഷണം തടയാൻ പുതിയ എഐ സംവിധാനങ്ങൾ

വ്യാജ ആരോപണങ്ങൾക്കെതിരെ നിയമപോരാട്ടവുമായി മേയർ വി.വി.രാജേഷ്; ദീപക്കിനെതിരെ 5 കോടി രൂപയുടെ മാനനഷ്ടക്കേസ്

കരുത്താര്‍ജിക്കുന്ന സ്‌നേഹാഗ്നി

ലഹരി നൽകി അബോധാവസ്ഥയിലാക്കിയ ശേഷം ശരണ്യ അതിക്രൂരമായി ലൈംഗിക അതിക്രമത്തിന് ഇരയാക്കി- യുവതിയുടെ മൊഴി

സുഗതന്റെ മോചനം നീതിയുടെ വിജയം

മഴക്കാലരോഗങ്ങളും പ്രതിരോധമാര്‍ഗങ്ങളും

സിആർപിഎഫിൽ സ്പോർട്ട്സ് ക്വോട്ട വഴി വൻ അവസരം; ഹെഡ് കോൺസ്റ്റബിൾ, കോൺസ്റ്റബിൾ തസ്തികകളിലേക്ക് നിയമനം

രാജ്യത്തിന്റെ ഡിജിറ്റൽ ശൃംഖല ശക്തമാകുന്നു; ടെലികോം രംഗത്തെ നേട്ടങ്ങൾ ഉയർത്തിക്കാട്ടി മോദി

ശക്തമായ ശബ്ദം നിലച്ചു; നാനാ പടേക്കറിന് ആദരാഞ്ജലി, ഇന്ത്യൻ സിനിമയ്‌ക്ക് നികത്താനാകാത്ത നഷ്ടം: അനുശോചിച്ച് സുവേന്ദു അധികാരി

മതപരിവർത്തന പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന സംഘടനകൾക്ക് FCRA രജിസ്ട്രേഷൻ നൽകാനാകില്ല: മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.