Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഇനിയില്ല ആ കറുത്ത കണ്ണടയുടെ വെളിച്ചം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 8, 2018, 02:51 pm IST
in India

ചെന്നൈ കാവേരി ആശുപത്രിക്കു മുന്നില്‍ ഒരു കണ്ണീര്‍ മഴ ഒഴുകി. തമിഴര്‍ നെഞ്ചോടു ചേര്‍ത്ത കരുണാനിധിയുടെ മരണം അവരില്‍നിന്നും ഒഴുക്കിയതായിരുന്നു ആ കണ്ണീര്‍മഴ. ഇനിയത് തമിഴ്‌നാട് മുഴുവന്‍ നിറയും. കഴിഞ്ഞ പത്തുദിവസമായി കാവേരി ആശുപത്രിക്കു മുന്നില്‍ തിരുമ്പിവാ എന്നു പറഞ്ഞ് കണ്ണീരിന്റെ നീരൊഴുക്കുണ്ടായിരുന്നു. ഇനി കലൈഞ്ജര്‍ കുണാനിധി എന്ന ഓര്‍മയിലേക്ക് അത് തളംകെട്ടി നില്‍ക്കും.

കരുണാനിധിയുടെ മരണത്തോടെ ദ്രാവിഡ രാഷ്‌ട്രീയത്തില്‍ മാത്രമല്ല തമിഴ്‌നാട്ടില്‍ തന്നെ ഒരധ്യായം അടയുകയും നിരവധി അധ്യായങ്ങള്‍ തുറക്കുകയുമാണ്. രാഷ്‌ട്രീയത്തിലും സിനിമയിലും അനവധി ഹിറ്റ് തിരക്കഥകള്‍ രചിച്ച് തമിഴ്മക്കളെ കയ്യിലെടുത്ത കരുണാനിധിയെക്കുറിച്ചുള്ള സ്മരണകളുടേതാകും ഇനി ഏറെ എഴുതപ്പെടുക. കണ്ണനക്കങ്ങളിലെ നയതന്ത്രങ്ങള്‍ മറച്ചുവെച്ച് തമിഴ്‌നാട്ടില്‍ ബ്രാന്റായിരുന്ന ആ കറുത്ത കണ്ണടയ്‌ക്കു തന്നെ എത്രകഥകള്‍ പറയാനുണ്ടാവും!

കളിച്ചുനടക്കേണ്ട 13 ാംവയസില്‍ സാമൂഹ്യപ്രവര്‍ത്തനത്തിലേക്കു കാലെടുത്തുവെച്ച മുത്തുവേല്‍ കരുണാനിധി  ദാരിദ്ര്യത്തിന്റെ ബാല്യത്തില്‍നിന്നും നടന്നും ഓടിയും നയതന്ത്രപോരാട്ടങ്ങളിലൂടെ പിടിച്ചടക്കിയതാണ് അധികാരത്തിന്റെ കസേരകള്‍. പിന്നെ അത് ഇന്ത്യതന്നെ കാതുകൊടുക്കുന്ന ശബ്ദത്തോളമെത്തി. ദ്രാവിഡ രാഷ്‌ട്രീയത്തിന്റെ വിത്തുംവേരുമായിരുന്ന പെരിയോരും അണ്ണാദുരയും നേടാത്തതാണ് കരുണാനിധി ദ്രാവിഡ രാഷ്‌ട്രീയത്തില്‍ നേടിയത്.1969 ല്‍ കരുണാനിധി ഡിഎംകെയുടെ അധ്യക്ഷനായതോടെയാണ് ആ പാര്‍ട്ടി തമിഴ്‌നാട്ടില്‍ വടവൃക്ഷമായത്.

അണ്ണാദുരൈയുടെ വലംകയ്യായി തീരുകയും വളരുകയും ചെയ്്ത കരുണാനിധിയില്‍ വിശ്വാസമായിരുന്നു ഗുരുവിന്. താന്‍ തോറ്റ തെരഞ്ഞെടുപ്പില്‍കരുണാനിധി വിജയിച്ചപ്പോള്‍ അണ്ണാദുരൈയും ഞെട്ടിയിട്ടുണ്ടാകണം. വാക്കുകളായിരുന്നു അദ്ദേഹത്തിന്റെ ശക്തി. അര്‍ഥവും പ്രാസവും മുനകൂര്‍പ്പുമുളള വാക്കുകളായിരുന്നു ശക്തിയും വാളും പരിചയും.എന്തിനെക്കുറിച്ചും ചാട്ടുളിപോലെയും മൃദുപുഷ്പം പോലെയും അദ്ദേഹം അഭിപ്രായം പറഞ്ഞു. ജനത്തിന്റെ മനസും വികാരവുമറിഞ്ഞ് കരുണാനിധിയെപ്പോലെ പ്രസംഗിക്കുന്നവര്‍ തമിഴ് നേതാക്കളില്‍ മറ്റൊരാളുണ്ടായിട്ടില്ല. ഓരോവാക്കും വാചകവും തമിഴരെ ആവേശഭരിതരാക്കി തന്നോടൊപ്പം മനസില്‍ ചേര്‍ത്താകും കരുണാനിധി വേദിയില്‍നിന്നും മടങ്ങുക.

രാഷ്‌ട്രീയത്തിലെ  അടവുകളുടേയും തന്ത്രങ്ങളുടേയും ആശാനായിരുന്നു കരുണാനിധി. പാവപ്പെട്ടവന്റെ വീട്ടിലെ വിളക്കായിരിക്കും ഡിഎംകെ എന്നു പ്രഖ്യാപിച്ച അദ്ദേഹത്തെ തെരഞ്ഞെടുപ്പില്‍ തോറ്റപ്പോഴും ജനം കയ്യൊഴിഞ്ഞില്ല. പരാജയപ്പെട്ടപ്പോഴും കലൈഞ്്ജര്‍ അനിഷേധ്യനായിരുന്നു. അങ്ങനെ തോറ്റും ജയിച്ചും ജയിച്ചും അഞ്ചു തവണയാണ് കരുണാനിധി തമിഴ്‌നാടിന്റെ മുഖ്യമന്ത്രിയായത്.

രാഷ്‌ട്രീയവും കലയും സാഹിത്യവും ഒരുപോലെ വഴങ്ങി കരുണാനിധിക്ക്. ഒരു ജന്മംകൊണ്ട് വിവിധ ജീവിതങ്ങള്‍പോലെ അദ്ദേഹം കവിയും ഗാനരചയിതാവും നാടകക്കാരനും തിരക്കഥാകൃത്തും പ്രഭാഷകനുമായി പലതായിരുന്നു കരുണാനിധി. നിരവധി ഹിറ്റ് ചിത്രങ്ങളുടെ തിരക്കഥാ രചയിതാവാണ് അദ്ദേഹം. അന്നും ഇന്നും തകര്‍ത്തോടുന്ന സിനിമകളാണ് അതിനധികവും. പ്രസംഗംപോലെ അദ്ദേഹത്തിന്റെ തിരക്കഥകളും തമിഴരെ വൈകാരികമായി സ്വാധീനിച്ചു.   

എംജിആറിനെ ഡിഎംകെയില്‍കൊണ്ടു വന്നതും സ്ഥാനംകൊടുത്തതും കരുണാനിധിയാണ്. പിന്നീട് എംജിആറിന്റെ സിനിമാതാരം എന്ന നിലയിലുള്ള വളര്‍ച്ച കരുണാനിധിയേയും ഡിഎംകെയേയും കടന്നുപോയപ്പോള്‍ കരുണാനിധിയും ഞെട്ടി. പണ്ട് അണ്ണാദുരൈ ഞെട്ടിയപോലെ.അതൊരു ്കല്‍ച്ചയുടേയുംകൂടി ആരംഭമായിരുന്നു.കരുണാനിധി തന്റെ മകനെ എംജിആറിനു പകരം താരമാക്കാന്‍ ശ്രമിച്ചപ്പോള്‍ ആ അകല്‍ച്ച വീണ്ടുംകൂടി. അത് എഐഡിഎംകെയുടെ രൂപീകരണംവരേയുമെത്തി. എല്ലാം കാണുന്ന, ബ്രാന്റായ ആ കറുത്ത കണ്ണടയുടെ വെളിച്ചം ഇനിയില്ല. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബെംഗളൂരു ഡേ കെയറിലെ ക്രൂരത; സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്ത എല്ലാ സെന്ററുകളും ഉടനടി അടച്ചുപൂട്ടാൻ നിർദ്ദേശം

Entertainment

അമീര്‍ഖാന്റെ മൂന്നാം വിവാഹം ജൂലൈ 5ന്; ചടങ്ങിന് സാക്ഷികളാകാന്‍ നാല് മക്കളും

India

സാങ്കേതിക തകരാര്‍; ദുബൈ-കൊച്ചി വിമാനം റദ്ദാക്കി

Kerala

യാത്രക്കാരുടെ ശ്രദ്ധയ്‌ക്ക്… ചെന്നൈ-മംഗളൂരു വെസ്റ്റ് കോസ്റ്റ് എക്‌സ്പ്രസിന് സമയമാറ്റം

കോട്ടുകാല്‍ പുന്നക്കുളത്ത് നിന്ന് കരിങ്കല്ല് മാറ്റിയ ശേഷം രൂപപ്പെട്ട വിശാലമായ കുളം
Kerala

വിഴിഞ്ഞം തുറമുഖം; സര്‍ക്കാര്‍ ഏറ്റെടുത്ത ഭൂമി കാടുമൂടിയ നിലയില്‍, ലക്ഷ്യം കാണാതെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍

പുതിയ വാര്‍ത്തകള്‍

നടൻ ജോയ് മാത്യു അമ്മ നിർവാഹക സമിതിയിൽ നിന്നും രാജിവച്ചു

വിജയ് ജൂലൈ 10ന് കരൂരിൽ: ദുരന്തത്തിൽ മരിച്ച 41 പേരുടെ ബന്ധുക്കൾക്ക് സർക്കാർ ജോലി

സംസ്ഥാനത്ത് ബീഫിനും വില കൂടുന്നു; കിലോയ്‌ക്ക് 60 മുതൽ 100 രൂപവരെ കൂടും, പുതുക്കിയ വില ജൂലൈ 15 മുതൽ

ഈ ‘പഞ്ചാബ് മോഡൽ’ കണ്ടോ? കേരളത്തിനും മാതൃകയാക്കാം; ബാലകൃഷ്ണപിള്ളയുടെ മോഡലല്ല

ഒഴിവുകൾ മൂന്നാഴ്ചയ്‌ക്കകം പിഎസ്‌സിക്ക് റിപ്പോർട്ട് ചെയ്യണം; ഉത്തരവിറക്കി ഉദ്യോഗസ്ഥ ഭരണ പരിഷ്കരണ വകുപ്പ്

അമർനാഥ് യാത്രയ്‌ക്ക് പ്രൗഢമായ തുടക്കം; ആദ്യ സംഘത്തിൽ 4800 തീർത്ഥാടകർ

അമ്മായിഅമ്മയുടെ സ്വർണം കൈക്കലാക്കാൻ ഗർഭനാടകം; യുവതിയും ഭർത്താവും പോലീസ് പിടിയിൽ

ഭീകരൻ എന്നാൽ ഭീകരൻ എന്നുതന്നെയാണർത്ഥം; കർശന നിലപാടുമായി ഭാരതം യുഎന്നിൽ

സുരക്ഷ: വാട്‌സ് ആപ്പിനു പിന്നാലെ ടെലിഗ്രാമിനും കേന്ദ്രസർക്കാരിന്റെ നോട്ടീസ്

സിനിമാതാരം അമൃത വിനോദ് അടക്കം നാല് യുവതികള്‍ കഞ്ചാവുമായി എക്‌സൈസിന്റെ പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.