Monday, May 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ജസ്റ്റീസ് കെ.എം. ജോസഫിന്റെ സത്യപ്രതിജ്ഞ: അതിസൂക്ഷ്മ വിവരണം ഇങ്ങനെ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 7, 2018, 08:39 pm IST
in India

ന്യൂദല്‍ഹി: ജസ്റ്റീസ് കെ.എം. ജോസഫ് സുപ്രീം കോടതിയില്‍ സത്യപ്രതിജ്ഞചെയ്ത് അധികാരമേറ്റു. മലയാളിയായ മറ്റൊരു ജസ്റ്റീസുകൂടി. നിയമനത്തിന് നടപടിക്രമത്തില്‍ തടസങ്ങളുണ്ടായി ഒടുവില്‍ നീങ്ങി ചൊവ്വാഴ്ചയാണ് അധികാരംമേറ്റത്. 

സത്യപ്രതിജ്ഞയുടെ അതിസൂക്ഷ്മ വിവരണം, സുപ്രീം കോടതി നടപടികള്‍ റിപ്പോര്‍ട്ടുചെയ്യുന്നതിലെ കൃത്യതയും സൂക്ഷ്മയും വഴി ഏറെ ശ്രദ്ധേയനായ ബാലഗോപാല്‍ ബി. നായര്‍ ഫേസ്ബുക് പോസ്റ്റില്‍ നടപടികള്‍ ഇങ്ങനെ വിവരിക്കുന്നു:

ജസ്റ്റിസ് ബെഞ്ചമിൻ കാർഡോസോയുടെ

ഇന്ത്യൻ പതിപ്പിന്റെ സ്ഥാനാരോഹണം. 


അമേരിക്കൻ സുപ്രീം കോടതിയിലെ ജഡ്ജി ആയിരുന്ന ബെഞ്ചമിൻ കാർഡോസോയെ കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി വായിച്ചിട്ടുണ്ടോ എന്ന് വ്യക്തമല്ല. എന്നാൽ ബെഞ്ചമിൻ കാർഡോസോയെ കുറിച്ച് അദ്ദേഹത്തതിന്റെ മന്ത്രിസഭയിലെ മുതിർന്ന അംഗം അരുൺ ജെയ്റ്റിലിക്ക് നല്ലത് പോലെ അറിയാൻ ആണ് സാധ്യത. പ്രൊഫസ്സർ എൻ. ആർ. മാധവ മേനോന്റെ ശിഷ്യൻ ആയ അരുൺ ജെയ്റ്റിലി ഒരുപക്ഷേ ബെഞ്ചമിൻ കാർഡോസോയുടെ ആരാധകൻ ആയാൽ പോലും അതിൽ അത്ഭുതപെടാൻ ഇല്ല. കാരണം അമേരിക്കൻ ജുഡീഷ്യറി ലോകത്തിന് സംഭാവന ചെയ്ത ഏറ്റവും മികച്ച ന്യായാധിപൻ മാരിൽ ഒരാളാണ് ജസ്റ്റിസ് ബെഞ്ചമിൻ നാഥൻ കാർഡോസോ. 

ബെഞ്ചമിൻ കാർഡോസോ

ജഡ്ജിമാരുടെ നിയമനവും രാഷ്‌ട്രീയ ഇടപെടലും എന്ന വിഷയത്തിൽ രാജ്യാന്തര തലത്തിൽ നടക്കുന്ന അക്കാദമിക ചർച്ചകൾ ബെഞ്ചമിൻ കാർഡോസോയെ കുറിച്ച് പരാമർശിക്കാതെ കടന്ന് പോകാറില്ല. ചരിത്രം ഇങ്ങനെ. 1932 ൽ ജസ്റ്റിസ് ഒലിവർ വെണ്ടേൽ ഹോംസ് വിരമിച്ചതിനെ തുടർന്ന് അമേരിക്കൻ സുപ്രീം കോടതിയിൽ ഒരു ഒഴിവ് ഉണ്ടാകുന്നു. ന്യൂയോർക്കിലെ ഏറ്റവും ഉയർന്ന കോടതിയിലെ ചീഫ് ജസ്റ്റിസ് ആയിരുന്ന ബെഞ്ചമിൻ കാർഡോസോയെ സുപ്രീം കോടതിയിലെ ആ ഒഴിവിലേക്ക് പരിഗണിക്കണം എന്ന ആവശ്യം ഉയർന്നു. എന്നാൽ ബെഞ്ചമിൻ കാർഡോസോയെ സുപ്രീം കോടതി ജഡ്ജി ആയി നിയമിക്കുന്നതിന് എതിരെയും ചില അഭിപ്രായങ്ങൾ ഉണ്ടായി. കാർഡോസോ ജൂത മതത്തിൽ നിന്നുള്ള വ്യക്തി ആയിരുന്നു. അമേരിക്കൻ സുപ്രീം കോടതിയിൽ അക്കാലത്ത് ജൂത മതത്തിൽ നിന്നുള്ള ലൂയിസ് ബ്രാൻഡെയ്സ് ജഡ്ജി ആയിരുന്നു. പ്രാദേശിക പ്രാതിനിധ്യവും ബെഞ്ചമിൻ കാർഡോസോയ്‌ക്ക് എതിരായിരുന്നു. ചീഫ് ജസ്റ്റിസ് ആയിരുന്ന ചാൾസ് ഇവാൻസ് ഹ്യൂഗ്സ്സും ജഡ്ജി ആയിരുന്ന ഹാർലൻ സ്റ്റോണും ബെഞ്ചമിൻ കാർഡോസോയെ പോലെ ന്യൂയോർക്ക് സ്വദേശികൾ ആയിരുന്നു.

അമേരിക്കൻ രാഷ്‌ട്രപതി ഹെർബർട്ട് ഹൂവറിനെ അലട്ടിയ പ്രധാന ഘടകം ഇത് ഒന്നും ആയിരുന്നില്ല. ബെഞ്ചമിൻ കാർഡോസോ ഡെമോക്രാറ്റ് അനുഭാവി ആയിരുന്നു. ഡെമോക്രാറ്റ്കാരനെ സുപ്രീം കോടതി ജഡ്ജി ആക്കുന്നതിനെ ഹെർബർട്ട് ഹൂവറിന്റെ റിപ്പബ്ലിക്കൻ സർക്കാരിലെ ഭൂരിപക്ഷവും എതിർത്തു. എന്നാൽ എതിർപ്പുകൾ ഒക്കെ അവഗണിച്ച് ഹൂവർ ജസ്റ്റിസ് ബെഞ്ചമിൻ കാർഡോസോയുടെ നിയമന ഉത്തരവിൽ ഒപ്പു വച്ചു. ഹൂവർ അമേരിക്കൻ രാഷ്‌ട്രപതി ആയിരുന്ന കാലഘട്ടത്തിൽ ബെഞ്ചമിൻ കാർഡോസിന്റേത് പോലെ വിവാദം സൃഷ്ടിച്ച മറ്റൊരു ജഡ്ജി നിയമനവും ഉണ്ടായിട്ടില്ല. അതേസമയം അമേരിക്കൻ സുപ്രീം കോടതിയിലെ വിധികൾ ലോകത്തെ വിവിധ കോടതികൾക്ക് മാതൃക ആക്കുന്നതിൽ ജസ്റ്റിസ് ബെഞ്ചമിൻ കാർഡോസോ വഹിച്ച് പങ്ക് പല ചരിത്രകാരൻമാരും സാക്ഷിപെടുത്തിയിട്ടുണ്ട്.

അമേരിക്കയിലെ പരമോന്നത നീതിപീഠത്തിലേക്ക് രാഷ്‌ട്രീയ വിവാദങ്ങൾക്ക് ശേഷം നടന്ന ബെഞ്ചമിൻ കാർഡോസോയുടെ സ്ഥാനാരോഹണത്തിന് സമാനം ആയ ഒരു സ്ഥാനാരോഹണത്തിന് ആണ് ഇന്ത്യൻ സുപ്രീം കോടതി ഇന്ന് സാക്ഷ്യം വഹിച്ചത്. തിരുവിതാംകൂറിന്റെ പഴയ വാണിജ്യകേന്ദ്രം ആയ കോട്ടയത്തെ അതിരമ്പുഴ ഗ്രാമത്തിലെ കുറ്റിയിൽ കുടുംബാംഗം ജസ്റ്റിസ് കെ എം ജോസഫിന്റെ സത്യപ്രതിജ്ഞ. സുപ്രീം കോടതിയിലെ ചീഫ് ജസ്റ്റിസ് കോടതിയിൽ ഇടത് വലത് ചുമരുകളിൽ ഉള്ള സ്വന്തന്ത്ര ഇന്ത്യയുടെ ആദ്യ ചീഫ് ജസ്റ്റിസ് മധുകർ ഹീരാലാൽ കാനിയുടെയും, നാലാമത്തെ ചീഫ് ജസ്റ്റിസ് ബി. കെ. മുഖർജിയുടെയും ഛായചിത്രങ്ങൾ സാക്ഷിനിറുത്തി സുപ്രീം കോടതി ജഡ്ജി ആയി സത്യപ്രതിജ്ഞ ചെയ്യുന്ന അതിരമ്പുഴ കുറ്റിയിൽ കുടുംബത്തിലെ രണ്ടാമൻ ആണ് ജസ്റ്റിസ് കെ എം ജോസഫ്. സുപ്രീം കോടതി ജഡ്ജി ആകുന്ന ആദ്യ കുറ്റിയിൽ കുടംബാംഗം ജസ്റ്റിസ് കെ എം ജോസഫിന്റെ പിതാവ് ജസ്റ്റിസ് കെ കെ മാത്യു.

വിവാദങ്ങൾക്ക് ഇടയിൽ

ജഡ്ജിമാരുടെ സീനിയോറിറ്റി വിവാദങ്ങൾക്ക് ഇടയിൽ ആയിരുന്നു ജസ്റ്റിസ് കെ എം ജോസഫിന്റെ സത്യപ്രതിജ്ഞ ചടങ്ങ്. ചീഫ് ജസ്റ്റിസ് കോടതിക്ക് പുറത്ത് രാവിലെ മുതൽ നല്ല തിരക്ക്. ഇന്ന് സത്യപ്രതിജ്ഞ ചെയ്യുന്ന ജഡ്ജിമാരുടെ കുടുംബ അംഗങ്ങളെയും വിവിധ ഹൈകോടതികളിൽ നിന്ന് സത്യപ്രതിജ്ഞ കാണാൻ എത്തിയ ജഡ്ജിമാരെയും ആദ്യം തന്നെ കോടതിയിൽ പ്രവേശിപ്പിച്ചിരുന്നു. കൃത്യം പത്ത് മണിക്ക് ചീഫ് ജസ്റ്റിസ് കോടതിയിൽ അഭിഭാഷകർക്ക് പ്രവേശിക്കാവുന്ന പ്രധാന വാതിൽ തുറന്നു. തൊട്ട് പിന്നാലെ സന്ദർശകർക്കും മാധ്യമപ്രവർത്തകർക്കും പ്രവേശിക്കാനുള്ള സന്ദർശക ഗ്യാലറിയിലേക്കുള്ള രണ്ട് വാതിലുകളും. 

ആദ്യം കോടതിയിലേക്ക് പ്രവേശിച്ച അഭിഭാഷകരിൽ ദുഷ്യന്ത് ദാവെ, ജയ്ദീപ് ഗുപ്‌ത, പി എച്ച് പരേഖ് എന്നിവർ ഉൾപെടും. കോടതിയുടെ രണ്ടാം നിരയിൽ ഇവർ സ്ഥാനം ഉറപ്പിച്ചു. ഒന്നാം നിരയിൽ ഇന്ന് സത്യപ്രതിജ്ഞ ചെയ്യുന്ന ജസ്റ്റിസ് ഇന്ദിര ബാനർജി, ജസ്റ്റിസ് വിനീത് ശരൺ, ജസ്റ്റിസ് കെ എം ജോസഫ് എന്നിവരുടെ കുടുംബാംഗങ്ങൾ. ഒന്നാം നിരയിലെ ഇടത് ഭാഗത്ത് ആയിരുന്നു ജസ്റ്റിസ് കെ എം ജോസഫിന്റെ ഭാര്യ ശാന്ത കാക്കപ്പൻ. തൊട്ട് അടുത്ത് മകൾ ടാനിയ. അതിന് അപ്പുറത്ത് മരുമകൻ അരുൺ. തൊട്ട് അപ്പുറത്ത് മകൻ വിനയ്, സഹോദരൻ കെ എം കുര്യൻ. 10. 10 ഓടെ കോടതി മുറി നിറഞ്ഞ് കവിഞ്ഞു.

സമയം 10. 22. സുപ്രീം കോടതി ബാർ അസോസിയേഷൻ പ്രസിഡന്റ് വികാസ് സിംഗ് ചീഫ് ജസ്റ്റിസ് കോടതിയിൽ എത്തി. ആദ്യ നിരയിലെ ഇടത് ഭാഗത്തെ ആദ്യ കസേരയിൽ ഇരുന്നു. രണ്ട് മിനുട്ടിനുള്ളിൽ അറ്റോർണി ജനറൽ കെ കെ വേണുഗോപാൽ കോടതി മുറിയുടെ പിന്നിൽ എത്തി. പതിവ് പോലെ മുഖത്തെ ചിരിക്കും പ്രസന്നതയ്‌ക്കും ഒരു കുറവും ഇല്ല. തിക്കിനും തിരക്കിനും ഇടയിലൂടെ അറ്റോർണി ജനറലിൽ ഒന്നാം നിരയിലെ വലത് ഭാഗത്ത് ഉള്ള ആദ്യ കസേര ലക്ഷ്യം വച്ച് നടക്കവേ മാധ്യമ പ്രവർത്തകർ ട്വിറ്ററിൽ എ ജി യുടെ കോടതിയിലേക്കുള്ള വരവ് ട്വീറ്റ് ചെയ്യുക ആയിരുന്നു.

സമയം 10. 27. ചീഫ് ജസ്റ്റിസ് കോടതിയിലേക്ക് സുപ്രീം കോടതി രജിസ്ട്രാർ ജനറൽ രവീന്ദ്ര മൈതാനി എത്തി. കോർട്ട് മാസ്റ്റർമാർക്കായുള്ള കസേരകളിൽ വലത് ഭാഗത്ത് അദ്ദേഹം ഇരുന്നു. 

സമയം 10. 28. ചീഫ് ജസ്റ്റിസ് കോടതിയിലെ കോർട്ട് മാസ്റ്റർറുടെ (ഇടത് വശത്ത് ) മുന്നിൽ ഉള്ള മൈക്കിന്റെ അറ്റത്തുള്ള ചുവന്ന ബൾബ് കത്തി. കോർട്ട് മാസ്റ്റർ എണീറ്റ് ചടങ്ങുകൾ അൽപ്പ സമയത്തിനുള്ളിൽ ആരംഭിക്കും എന്ന് അറിയിച്ചു. മൂന്ന് വ്യവസ്ഥകളും അദ്ദേഹം മൈക്കിലൂടെ അനൗൺസ് ചെയ്തു. കൈകൊട്ടാൻ പാടില്ല. മുദ്രാവാക്യം വിളിക്കാൻ പാടില്ല. ശബ്ദം ഉണ്ടാക്കാൻ പാടില്ല. മൊബൈൽ ഫോൺ ഉള്ളവർ അത് സൈലന്റ് മോഡിൽ ആക്കാനും നിർദേശിച്ചു.

സമയം 10. 30. ചീഫ് ജസ്റ്റിസ് കോടതിയിലെ ജഡ്ജിമാർ പ്രവേശിക്കുന്ന ഇടത് വലത് ഭാഗങ്ങളിലെ വാതിലുകൾ തുറന്നു. ഇടത് ഭാഗത്തെ വാതിലൂടെ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ആദ്യം കോടതിയിൽ പ്രവേശിച്ചു. തൊട്ട് പിന്നാലെ ഇടത് ഭാഗത്തെയും വലത് ഭാഗത്തെയും വാതിലിലൂടെ ജഡ്ജിമാർ കോടതിയിലേക്ക്. ചീഫ് ജസ്റ്റിസിന് പുറമെ കോടതിയിൽ ജസ്റ്റിസ് മാരായ രഞ്ജൻ ഗോഗോയി, കുര്യൻ ജോസഫ്, അരുൺ മിശ്ര, അഭയ് മനോഹർ സാപ്രെ, ഡി വൈ ചന്ദ്രചൂഡ്, എൽ നാഗേശ്വർ റാവു എന്നിവർ ആണ് ഇടത് ഭാഗത്തെ വാതിലൂടെ കോടതിയിൽ പ്രവേശിച്ചത്. ഇവർ ആദ്യ നിരയിൽ ചീഫ് ജസ്റ്റിസിന്റെ ഇടത് ഭാഗത്ത് ഇരുന്നു. ജസ്റ്റിസ് മാരായ മദൻ ബി ലോക്കൂർ, എ. കെ. സിക്രി, എസ് എ ബോബ്‌ഡെ, എൻ വി രമണ, റോഹിങ്ടൻ നരിമാൻ, ആർ ഭാനുമതി, യു യു ലളിത്, എ. എൻ. ഖാൻവിൽക്കർ, അശോക് ഭൂഷൺ എന്നിവർ വലത് ഭാഗത്തെ വാതിലൂടെ കടന്ന് വന്ന് ചീഫ് ജസ്റ്റിസിന്റെ വലത് ഭാഗത്ത് ഇരുന്നു.

ഇവർക്ക് പിന്നാലെ ജസ്റ്റിസ്മാരായ സഞ്ജയ് കിഷൻ കൗൾ അബ്ദുൽ നസീർ, ദീപക് ഗുപ്ത എന്നിവർ വലത് വാതിലൂടെയും ജസ്റ്റിസ് മാരായ മോഹന ശാന്തന ഗൗഡർ, നവീൻ സിൻഹ, ഇന്ദു മൽഹോത്ര എന്നിവർ ഇടത് വാതിലിലൂടെയും കോടതിയിലേക്ക് കടന്ന് പിൻനിരയിൽ ഇരുന്നു. പുതുതായി സത്യപ്രതിജ്ഞ ചെയ്യുന്നവരിൽ ജസ്റ്റിസ് ഇന്ദിര ബാനർജി ഇടത് വാതലിലൂടെ കടന്ന് പിൻനിരയിൽ ജസ്റ്റിസ് ദീപക് ഗുപ്‌തയ്‌ക്ക് സമീപം ഇരുന്നു. തൊട്ട് പിന്നാലെ ജസ്റ്റിസ് വിനീത് ശരൺ വലത് വാതലിലൂടെ കടന്ന് പിൻനിരയിൽ ജസ്റ്റിസ് ഇന്ദു മൽഹോത്രയ്‌ക്ക് സമീപത്ത് ഇരുന്നു. ഏറ്റവും ഒടുവിലായി ജസ്റ്റിസ് കെ എം ജോസഫ് ഇടത് വാതിലിലൂടെ കടന്ന് പിൻനിരയിൽ ജസ്റ്റിസ് ഇന്ദിര ബാനർജിക്ക് സമീപത്തെ കസേരയിൽ ഇരുന്നു.

സത്യ പ്രതിജ്ഞ ചടങ്ങ് ആരംഭിക്കാൻ ഉള്ള അനുമതി സുപ്രീം കോടതി രജിസ്ട്രാർ ജനറൽ രവീന്ദ്ര മൈതാനി ചീഫ് ജസ്റ്റിസ് നോട് ആരാഞ്ഞു. ചീഫ് ജസ്റ്റിസ് അനുമതി നൽകി. രാഷ്‌ട്രപതി ഭവൻ പുറത്ത് ഇറക്കിയ നിയമന ഉത്തരവുകൾ രവീന്ദ്ര മൈതാനി വായിച്ചു. ആദ്യം ജസ്റ്റിസ് കെ എം ജോസഫിന്റേത്. പിന്നീട് വിനീത് ശരൺതേത്. ഏറ്റവും ഒടുവിൽ ജസ്റ്റിസ് ഇന്ദിര ബാനർജിയുടേത്. അതിന് ശേഷം രാഷ്‌ട്രപതി ഭവൻ പുറത്ത് ഇറക്കിയ വാറന്റ് വായിച്ചു. ആദ്യം ജസ്റ്റിസ് ഇന്ദിര ബാനർജിയുടേത്. തുടർന്ന് ജസ്റ്റിസ് ഇന്ദിര ബാനർജിക്ക് ചീഫ് ജസ്റ്റിസ് സത്യവാചകം ചൊല്ലി കൊടുത്തു. വിനീത് ശരൺനിന്റേതായിരുന്നു രണ്ടാം ഊഴം.

മൂന്നാമത് ആണ് ജസ്റ്റിസ് കുറ്റിയിൽ മാത്യു ജോസഫിന്റെ വാറന്റ് രജിസ്ട്രാർ ജനറൽ വായിച്ചത്. രജിസ്‌ട്രാർ ജനറൽ വാറന്റ് വായിക്കുമ്പോൾ ജസ്റ്റിസ് രഞ്ജൻ ഗോഗോയി ജസ്റ്റിസ് കുര്യൻ ജോസഫിനോട് എന്തോ സംസാരിക്കുന്നത് കാണാം ആയിരുന്നു. ജസ്റ്റിസ് കുര്യൻ ജോസഫ് ഒന്നാം നിരയിൽ ഇടത് ഭാഗത്ത് ഇരുന്ന ജസ്റ്റിസ് കെ എം ജോസഫിന്റെ കുടുംബത്തെ നോക്കി ജസ്റ്റിസ് രഞ്ജൻ ഗോഗോയിയോട് എന്തോ പറയുന്നതും കാണാം ആയിരുന്നു. ജസ്റ്റിസ് രഞ്ജൻ ഗോഗോയി ഇടത് ഭാഗത്തേക്ക് നോക്കുന്നതും കണ്ടു. ഇതിനിടെ സത്യപ്രതിജ്ഞയ്‌ക്ക് ആയി ജസ്റ്റിസ് കെ എം ജോസഫ് ഒന്നാം നിരയിലെ മധ്യ ഭാഗത്ത് എത്തി. സത്യ പ്രതിജ്ഞയ്‌ക്കായി ഒന്നാം നിരയിലേക്ക് വരുമ്പോഴും ആ മുഖത്ത് കാര്യമായ ഭാവ വ്യത്യാസം കണ്ടില്ല. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര വായിച്ച സത്യപ്രതിജ്ഞ ദൈവ നാമത്തിൽ ഏറ്റ് ചൊല്ലി. തുടർന്ന് ഔദ്യോഗിക രേഖയിൽ ഒപ്പു വച്ചു. ചീഫ് ജസ്റ്റിസും ഔദ്യോഗിക രേഖകളിൽ ഒപ്പു വയ്‌ക്കുന്നതിനിടെ ജസ്റ്റിസ് ജോസഫിനെ വലത് ഭാഗത്ത് ഇരുന്ന ജസ്റ്റിസ് മദൻ ബി ലോക്കൂർ അഭിനന്ദിച്ച് ഹസ്തദാനം ചെയ്യുന്നത് കാണാം ആയിരുന്നു.

ഔദ്യോഗിക രേഖകളിൽ ഒപ്പ് വച്ച ശേഷം ആയിരുന്നു ചീഫ് ജസ്റ്റിസിന്റെ അഭിനന്ദ ഹസ്തദാനം. ജസ്റ്റിസ് ജോസഫ് തന്റെ ഇരിപ്പിടത്തിലേക്ക് മടങ്ങിയതോടെ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ജസ്റ്റിസ് രഞ്ജൻ ഗോഗോയിയോട് എന്തോ സംസാരിക്കുന്നത് കണ്ടു. ഇതിന് ശേഷം കോടതി നടപടികൾ 11. 30 ന് ആരംഭിക്കും എന്ന് അറിയിച്ച് ചീഫ് ജസ്റ്റിസ് കോടതി മുറിക്ക് പുറത്തേക്ക് പോയി. തൊട്ട് പിന്നാലെ ഇടത് വാതിലിൽ കൂടി പ്രവേശിച്ചവർ ഇടത് ഭാഗത്തൂടെയും വലത് വാതിലിൽ കൂടി പ്രവേശിച്ചവർ വലത് ഭാഗത്തൂടെയും സീനിയോറിറ്റിയുടെ അടിസ്ഥാനത്തിൽ കോടതിക്ക് പുറത്തേക്ക് പോയി. ഏറ്റവും ഒടുവിൽ കോടതിയിൽ നിന്ന് ഇറങ്ങിയത് സീനിയോറിറ്റിയിൽ ഏറ്റവും ജൂനിയർ ആയ ജസ്റ്റിസ് കെ എം ജോസഫ്.

സത്യപ്രതിജ്ഞ ചടങ്ങ് കാണാൻ ജസ്റ്റിസ് കെ എം ജോസഫിന്റെ സഹോദരൻ കെ എം കുര്യനും എത്തിയിരുന്നു. 1971 ഒക്ടോബർ 4 ന് പിതാവ് ജസ്റ്റിസ് കെ കെ മാത്യു സുപ്രീം കോടതി ജഡ്ജി ആയി സത്യപ്രതിജ്ഞ ചൊല്ലി ചുമതല ഏറ്റെടുക്കുന്നത് കാണാൻ കെ എം കുര്യനും, സഹോദരിയും, കെ എം ജോസ്ഫ്ഉം അമ്മയ്‌ക്ക് ഒപ്പം സുപ്രീം കോടതിയിൽ എത്തിയിരുന്നു. അക്കാലത്ത് എറണാകുളത്തെ കേന്ദ്രിയ വിദ്യാലയത്തിലെ വിദ്യാർത്ഥി ആയിരുന്നു കെ എം ജോസഫ്. അച്ഛൻ സുപ്രീം കോടതി ജഡ്ജി ആയതോടെ ഡൽഹിയിലെ ഗോൾ മാർക്കറ്റിലെ കേന്ദ്രിയ വിദ്യാലയത്തിലേക്ക് ജസ്റ്റിസ് ജോസഫിനെ മാറ്റി. അക്കാലത്ത് അയൽവാസിയും കൂട്ടുകാരനും ആയിരുന്ന ധനഞ്ജയ് ചന്ദ്രചൂഡ് ഇന്ന് സുപ്രീം കോടതി ജഡ്ജി ആയി ജസ്റ്റിസ് ജോസഫിന്റെ സത്യപ്രതിജ്ഞക്ക് സാക്ഷ്യം വഹിച്ചു. അച്ഛനും സഹോദരനും സുപ്രീം കോടതി ജഡ്ജിമാർ ആയി സത്യപ്രതിജ്ഞ ചെയ്യുന്നത് കാണാൻ ഉള്ള അപൂർവ്വ ഭാഗ്യം ആണ് കെ എം കുര്യന് ലഭിച്ചത്.

കേരള ഹൈകോടതിയിൽ നിന്ന് ജസ്റ്റിസ് എ മുഹമ്മദ് മുഷ്താഖും ജസ്റ്റിസ് അനിൽ കെ നരേന്ദ്രനും ആണ് സത്യാപ്രതിജ്ഞ ചടങ്ങിന് സാക്ഷ്യം വഹിക്കാൻ സുപ്രീം കോടതിയിൽ എത്തിയത്. സത്യപ്രതിജ്ഞ ചടങ്ങിന് ശേഷം ചീഫ് ജസ്റ്റിസ് കോടതിക്ക് മുന്നിൽ വച്ച് ഹാരീസ് ബീരാൻ പറയുമ്പോഴാണ് ഇരുവരെയും തിരിച്ച് അറിയാൻ കഴിഞ്ഞത്. നേരത്തെ കണ്ടിട്ട് ഇല്ലാത്തതിനാൽ ഇരുവരെയും നേരത്തെ ശ്രദ്ധിക്കാൻ സാധിച്ചില്ല.

സത്യപ്രതിജ്ഞയ്‌ക്കും ചായ സൽക്കാരത്തിനും ശേഷം ജസ്റ്റിസ് കെ എം ജോസഫ് മൂന്നാം നമ്പർ കോടതിയിൽ ആണ് ഇന്ന് ജസ്റ്റിസ് മദൻ ബി ലോക്കൂറിനും ജസ്റ്റിസ് ദീപക് ഗുപ്‌തയ്‌ക്കും ഒപ്പം കേസ്സുകൾ പരിഗണിച്ചത്. ദൈവനാമത്തിൽ ആണ് ജസ്റ്റിസ് കെ എം ജോസഫ് സത്യപ്രതിജ്ഞ ചെയ്ത് ചുമതല ഏറ്റെടുത്തത്. സംഖ്യ ശാസ്ത്രത്തിൽ ജസ്റ്റിസ് ജോസഫിന് വിശ്വാസം ഉണ്ടോ എന്ന് അറിയില്ല. പക്ഷേ മൂന്ന് എന്ന സംഖ്യയും ആയി ജസ്റ്റിസ് ജോസഫിന് എന്തൊക്കെയോ ബന്ധങ്ങൾ ഉണ്ടെന്ന് തോന്നിപോകും. മൂന്നാമത് ആയിട്ട് ആയിരുന്നു ഇന്ന് സത്യപ്രതിജ്ഞ. ആദ്യ ദിവസം ഇരുന്നത് മൂന്നാം നമ്പർ കോടതിയിൽ. അതും ജസ്റ്റിസ് മദൻ ബി ലോക്കൂർ ജസ്റ്റിസ് ദീപക് ഗുപ്ത എന്നിവർക്ക് ഒപ്പം മൂന്ന് അംഗ ബെഞ്ചിൽ. നാല് വർഷവും പത്ത് മാസവും 9 ദിവസവും കഴിഞ്ഞ് സുപ്രീം കോടതിയിൽ നിന്ന് ജസ്റ്റിസ് ജോസഫ് പടി ഇറങ്ങുന്നമ്പോൾ ഇതേ മൂന്നാം നമ്പർ കോടതിയിലെ പ്രെസിഡിങ് ജഡ്ജി ആയിരിക്കും. മൂന്നിനോട് ഉള്ള ജസ്റ്റിസ് ജോസഫിന്റെ ബന്ധം അവിടെയും അവസാനിക്കുന്നില്ല.

ജസ്റ്റിസ് ജോസഫിന്റെ പേര് കൊളീജിയം ആദ്യം ശുപാർശ ചെയ്തത് ജനുവരി 10 ന്. ആ ശുപാർശ കേന്ദ്ര സർക്കാർ ഏപ്രിലിൽ മടക്കി. മെയ് 2 കൊളീജിയം യോഗം ചേർന്ന് കേന്ദ്ര സർക്കാരിന്റെ കത്ത് ചർച്ച ചെയ്തു. ഒരു തീരുമാനവും ഉണ്ടായില്ല. ഒടുവിൽ മെയ് 16 ന് കൊളീജിയം മൂന്നാമത് യോഗം ചേർന്നാണ് ശുപാർശ വീണ്ടും കേന്ദ്ര സർക്കാരിന് നൽകാൻ തീരുമാനിച്ചത്. 

ജസ്റ്റിസ് ബെഞ്ചമിൻ കാർഡോസോയെ കുറിച്ച് പരാമർശിച്ച് കൊണ്ടാണ് ഈ പോസ്റ്റ് ആരംഭിച്ചത്. ഹൈകോടതിയിൽ നിന്ന് സുപ്രീം കോടതിയിലേക്ക് ഉയർത്തുന്നതും ആയി ബന്ധപ്പെട്ട വിവാദങ്ങളുടെ പശ്ചാത്തലത്തിൽ ആണ് ജസ്റ്റിസ് കെ എം ജോസഫിനെ ജസ്റ്റിസ് ബെഞ്ചമിൻ കാർഡോസോയും ആയി ഉപമിച്ചത്. ജസ്റ്റിസ് ബെഞ്ചമിൻ കാർഡോസോയെ പോലെ ലോക ശ്രദ്ധ നേടുന്ന രാജ്യാന്തര തലത്തിൽ ചർച്ച ചെയ്യുന്ന സാമൂഹിക പ്രതിബദ്ധത ഉള്ള വിധികൾ സുപ്രീം കോടതി ജഡ്ജി എന്ന നിലയിൽ എഴുതാൻ ജസ്റ്റിസ് ജോസഫിന് സാധിക്കട്ടെ എന്ന് ആശംസിക്കുന്നു. 

ഒരു ചെറിയ കാര്യം കൂടി പരാമർശിക്കാതെ ഈ പോസ്റ്റ് അവസാനിപ്പിക്കുന്നത് അനുചിതം ആകും. ജസ്റ്റിസ് കെ കെ മാത്യുവിന്റെ 25 ആം ചരമ വാർഷികത്തോട് അനുബന്ധിച്ച് ദി ഹിന്ദു ദിനപത്രത്തിൽ എഴുതിയ ലേഖനത്തിൽ ഫാലി എസ് നരിമാൻ ജസ്റ്റിസ് മാത്യുവിനെ വിശേഷിപ്പിച്ചത് ജസ്റ്റിസ് ബെഞ്ചമിൻ കാർഡോസോയുടെ ഇന്ത്യൻ പതിപ്പ് എന്നായിരുന്നു.ജസ്റ്റിസ് കെ കെ മാത്യു എഴുതിയ വിധികൾ ചൂണ്ടിക്കാട്ടി ആയിരുന്നു ഫാലി എസ് നരിമാന്റെ അഭിപ്രായ പ്രകടനം. എന്റെ ആദ്യ വിശേഷണത്തിൽ ഒരു ചെറിയ ഭേദഗതി വരുത്തുന്നു. ജസ്റ്റിസ് ബെഞ്ചമിൻ കാർഡോസോയുടെ പുതിയ ഇന്ത്യൻ പതിപ്പ് ആണ് ജസ്റ്റിസ് കെ എം ജോസഫ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

നൊബേല്‍ സമ്മാന ജേതാവ് നര്‍ഗീസ് മുഹമ്മദിയുടെ ആരോഗ്യനില അതീവ ഗുരുതരാവസ്ഥയില്‍

India

45 ലക്ഷം കുടുംബങ്ങളില്‍ സൗരോര്‍ജം

Kerala

ഫലമറിയാന്‍ മണിക്കൂറുകള്‍ ബാക്കി, കൂട്ടിയും കിഴിച്ചും മുന്നണികള്‍

ദൃഷ്ടി, സ്‌പേസ് എക്‌സിന്റെ ഫാല്‍ക്കണ്‍ 9 റോക്കറ്റ് ഭ്രമണപഥത്തില്‍
India

ലോകത്തെ ആദ്യ ഒപ്‌റ്റോസാര്‍ ദൃഷ്ടി വിക്ഷേപിച്ചു

നാഷണല്‍ സിറ്റിസണ്‍ പാര്‍ട്ടി പാര്‍ലമെന്റ് അംഗം അക്തര്‍ ഹൊസൈന്‍ പാര്‍ലമെന്റില്‍ സംസാരിക്കുന്നു
India

ബംഗാളിലെ ബിജെപി വിജയത്തില്‍ ആശങ്ക ബംഗ്ലാദേശിന്; രേഖകളില്ലാത്ത കുടിയേറ്റക്കാര്‍ മടങ്ങാന്‍ ഇടയാക്കും

പുതിയ വാര്‍ത്തകള്‍

അമാലിയയും അലക്സിയയും

ഡച്ച് രാജകുമാരിമാരെ വധിക്കാന്‍ ശ്രമം:വിശദാംശങ്ങള്‍ പുറത്ത്

ചൈനയ്‌ക്ക് വേണ്ടി ഗാന്ധികുടുംബം ഗ്രേറ്റ് നിക്കോബാര്‍ പദ്ധതിയെ അട്ടിമറിക്കുന്നു, രാഹുല്‍ ഗാന്ധി ലക്ഷ്യം വെയ്‌ക്കുന്നത് അദാനിയെ

ഭൂമിയേയും ചൂടുപിടിപ്പിക്കുന്ന ലോക രാഷ്‌ട്ര സംഘര്‍ഷങ്ങള്‍

ലവ് ജിഹാദിന്റെ ഇരയായ ശ്രുതി എഴുതിയ പുസ്തകം നാലാം ലക്കത്തിലേക്ക്…ശ്രുതി റഹ്മത്തായി പിന്നീട് സനാതനധര്‍മ്മത്തിലേക്ക് തിരിച്ചുവന്നു

എസ് ഡിപിഐ പത്ത് വര്‍ഷത്തിനുള്ളില്‍ കേരളത്തിലെ പ്രധാന രാഷ്‌ട്രീയപാര്‍ട്ടിയായി മാറും: ഫക്രൂദ്ദീന്‍ അലി

45,000 ടണ്‍ എല്‍പിജിയുമായി സര്‍വ്ശക്തി ഹോര്‍മൂസ് കടന്നു

വട്ടിയൂര്‍ക്കാവില്‍ ശ്രീലേഖ, സുരേന്ദ്രനും അശ്വിനിയ്‌ക്കും ശോഭയ്‌ക്കും സാധ്യത, ബലാബലത്തില്‍ പിസി ജോര്‍ജ്ജും റെനീഷും മുകുന്ദനും കൃഷ്ണകുമാറും

ലൈസൻസ് ഇല്ലാത്ത ഖലീഫാ കഫേ പൂട്ടിച്ച് തിരുവനന്തപുരം കോർപ്പറേഷൻ : ഇരവാദം മുഴക്കി പാഞ്ഞെത്തി ഇസ്ലാമിസ്റ്റുകൾ

ഭാരതത്തിലെ തെരഞ്ഞെടുപ്പില്‍ അമേരിക്കയില്‍ വാതുവെപ്പ് സജീവം

ട്രംപിന്റെ കടല്‍ക്കൊള്ള പരാമര്‍ശം; യുഎന്‍ ഇടപെടണമെന്ന് ഇറാന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.