Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

നാറാണത്തു ഭ്രാന്തനും അകവൂര്‍ ചാത്തനും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 7, 2018, 03:16 am IST
inSamskriti

ഒരിക്കല്‍ ഒരു നീചജാതിക്കാരന്റെ ചാത്തമുണ്ണാന്‍ നാറാണത്തു ഭ്രാന്തന്‍ പോയി. അദ്ദേഹത്തോടൊപ്പം മറ്റൊരാള്‍ കൂടിയുണ്ടായിരുന്നു. രണ്ടു പേരും  ഭക്ഷണം കഴിച്ച് തിരിച്ചിറങ്ങിയതും ഒരുമിച്ചാണ്. വഴിമധ്യേ തനിക്ക് ദാഹിക്കുന്നുണ്ടെന്ന് നാറാണത്തു പറഞ്ഞു. തനിക്കും ദാഹം സഹിക്കവയ്യെന്ന് കൂടെയുള്ളയാളും പറഞ്ഞു. അതിന് നിവൃത്തിയുണ്ടാക്കാമെന്നായി നാറാണത്ത്. അല്പദൂരം ചെന്നപ്പോള്‍ ഒരു മൂശാരിയുടെ ആലയില്‍ വലിയൊരു വാര്‍പ്പ് വാര്‍ക്കാനായി  ഓട് ചൂളയില്‍ വെച്ചിരിക്കുന്നതു കണ്ടു. ഉടനെ  നാറാണത്ത് തിളച്ചുമറിയുന്ന ഓട് കൈകൊണ്ട് കോരിക്കുടിച്ചു. കൂടെയുള്ളയാളോടും കുടിച്ചോളാന്‍ പറഞ്ഞു. അയ്യോ, പൊള്ളിച്ചത്തു പോ

കും, എനിക്കുവേണ്ടെന്ന് അയാള്‍ വിലക്കി.  തനിക്ക് ഭ്രഷ്ടുണ്ട്. ഞാന്‍ ഉണ്ണുന്നിടത്ത് വന്ന് ഉണ്ടാല്‍  കുടിക്കുന്നിടത്തു നിന്ന് കുടിക്കുകയും വേണമെന്നായി നാറാണത്ത്. 

‘ മുറ്റുമൊരുത്തന്‍ പ്രവര്‍ത്തിച്ചതിനെന്തു

 മൂലമെന്നുള്ള വിചാരവും കൂടാതെ

 മറ്റവന്‍കൂടെ പ്രവര്‍ത്തിക്കിലിങ്ങനെ

 കുറ്റം ഭവിക്കുമെന്നോര്‍ത്തു കൊണ്ടീടുവിന്‍ ‘ 

എന്ന സാരോപദേശത്തിന് ഈ കഥ ഉദാഹരണമാണ്.  

കട്ടുറുമ്പുകള്‍ വരിവരിയായി പോകുമ്പോള്‍ എണ്ണിത്തിട്ടപ്പെടുത്തുന്ന പതിവുണ്ട് നാറാണത്തിന്. ഒരിക്കല്‍ അതു കണ്ട് ഒരാള്‍, എത്രയായി എന്നു ചോദിച്ചു. പതിനായിരം പോയി, പതിനായിരമുണ്ട് അതുകൂടി പോയാല്‍ സുഖമായി എന്നു പറഞ്ഞു. 

 എത്രയായി എന്നു ചോദിച്ചയാള്‍ക്ക് ഏറെനാളായി ഒരു വയറുവേദനയുണ്ടായിരുന്നു. അതിന്റെ ചികിത്സയ്‌ക്ക് പതിനായിരം രൂപ ചെലവായിരുന്നു. ഇതു കൂടാതെ ഒരു പതിനായിരം രൂപ അയാളുടെ കൈവശമുണ്ടായിരുന്നു. ആ പതിനായിരം കൂടി ചെലവായാല്‍ വയറ്റില്‍ വേദന ഭേദമാകുമെന്നായിരുന്നു നാറാണത്ത് പറഞ്ഞതിന്റെ സാരം. ഇതു മനസ്സിലാക്കി, അദ്ദേഹം ബാക്കിയിരുന്ന പതിനായിരം കൂടി ചികിത്സയ്‌ക്കും സത്കര്‍മങ്ങള്‍ക്കുമായി ചെലവാക്കുകയും അസുഖം ഭേദമാകുകയും ചെയ്തു. 

നാറാണത്തിനെ പോലെ ദിവ്യനായിരുന്നു സഹോദരനായ അകവൂര്‍ ചാത്തനും. അകവൂര്‍ നമ്പൂരിപ്പാട്ടിലെ ഭൃത്യനായിരുന്നു അദ്ദേഹം. ആ മനയ്‌ക്കലായിരുന്നു താമസം. മനയ്‌ക്കലെ അച്ഛന്‍ നമ്പൂരിപ്പാട്ടിന് ഒരിക്കല്‍ അനര്‍ഹയായ ഒരു സ്ത്രീയില്‍ താത്പര്യമുണ്ടായി. അതിനു പരിഹാരമായി അദ്ദേഹം ഗംഗാസ്‌നാനത്തിനിറങ്ങി. കൂടെ ചാത്തനും പോയിരുന്നു. ചാത്തന്റെ കൈയില്‍ ഒരു ചുരയ്‌ക്കയും ഉണ്ടായിരുന്നു. നമ്പൂരിപ്പാട് സ്‌നാനം കഴിച്ച തീര്‍ഥങ്ങളിലെല്ലാം ചാത്തന്‍ കൈയിലിരുന്ന ചുരയ്‌ക്കയും മുക്കി. പക്ഷേ ചാത്തന്‍ സ്‌നാനം ചെയ്തില്ല. നമ്പൂരിപ്പാട് തിരികെ വീട്ടിലെത്തി. പാപം മുഴുവന്‍ തീര്‍ന്നെന്ന ചാരിതാര്‍ഥ്യത്തിലായിരുന്നു. 

അങ്ങനെയൊരിക്കല്‍ ചാത്തന്‍ കൈയിലിരുന്ന ചുരയ്‌ക്ക കറിയ്‌ക്ക് നുറുക്കിക്കൊടുത്തു. കയ്‌പുള്ള ചുരയ്‌ക്കയായതിനാല്‍ കൂട്ടാന്‍ വായില്‍ വെയ്‌ക്കാനാവാത്ത അവസ്ഥയായിരുന്നു. കൂട്ടാന്‍ വായില്‍ വെച്ച നമ്പൂരിപ്പാട് അന്തര്‍ജനത്തോട് കയര്‍ത്തു. കൂട്ടാന് നുറുക്കി തന്നത് ചാത്തനാണ് കഷണമെന്തെന്നറിയില്ലെന്ന് അന്തര്‍ജനം പറഞ്ഞു. ഊണു കഴിഞ്ഞ നമ്പൂരിപ്പാട് ചാത്തനെ വിളിച്ച് കൂട്ടാനു നുറക്കി കൊടുത്ത കഷ്ണം കയ്‌ക്കുന്നതെന്തെന്നു ചോദിച്ചു. കയ്‌ക്കുന്നത് തിരുമനസ്സിലെ പാപം തീരാത്തതു കൊണ്ടെന്നായിരുന്നു ചാത്തന്റെ മറുപടി. തിരുമേനി സ്‌നാനം ചെയ്തിടങ്ങളിലെല്ലാം മുക്കിയെടുത്ത ചുരയ്‌ക്കയാണ് കറിക്കു നുറുക്കി കൊടുത്തത് എന്ന് ചാത്തന്‍ പറഞ്ഞു. ഇതു കേട്ട നമ്പൂരിപ്പാടിന് ചാത്തന്‍ തന്നെ പരിഹസിക്കാനാണ് ചുരയ്‌ക്ക മുക്കിയെടുത്തതെന്നു മനസ്സിലായി. അദ്ദേഹത്തിന്റെ കോപം മാറി.

ഇനി പാപം മാറാന്‍ ചാത്തന്‍ തന്നെ പ്രതിവിധി നിശ്ചയിക്കൂ എന്നു പറഞ്ഞു നമ്പൂരിപ്പാട്. തിരുമേനി യാതൊന്നിനെ ആഗ്രഹിച്ചുവോ അതിന്റെ  ഇരുമ്പു പ്രതിമയുണ്ടാക്കി,തീയിലിട്ടു പഴുപ്പിച്ച്  ജനക്കൂട്ടത്തിനു നടുവില്‍ നിന്ന്, ഏതു പാപം തീരാനാണോ, അക്കാര്യം ഉറക്കെ വിളിച്ചു പറഞ്ഞ് പ്രതിമയെ ആലിംഗനം ചെയ്യണം എന്നായിരുന്നു ചാത്തന്‍ പ്രതിവിധി നിര്‍ദേശിച്ചത്. അങ്ങനെ ചെയ്യാമെന്നു നമ്പൂതിരി തീരുമാനിച്ചു. പറഞ്ഞതു പോലെ സ്ത്രീപ്രതിമയുണ്ടാക്കി, പ്രായശ്ചിത്തം നടത്തുന്നതിനെക്കുറിച്ച് നാടൊട്ടുക്കും പരസ്യം ചെയ്ത് താന്‍ ചെയ്ത പാപം വിളിച്ചു പറഞ്ഞ് ചുട്ടു പഴുത്ത പ്രതിമയെ ആലിംഗനം ചെയ്യാനായി ഓടിയടുത്തു. ഇതു കണ്ട ചാത്തന്‍ അദ്ദേഹത്തെ തടഞ്ഞു കൊണ്ട്,   മതി നിര്‍ത്തൂ, അങ്ങയുടെ പാപമെല്ലാം തീര്‍ന്നിരിക്കുന്നു എന്നു പറഞ്ഞു. കൂടിനിന്ന ജനങ്ങളും അക്കാര്യം ഒരേ മനസ്സോടെ സമ്മതിച്ചു. പാപമോചനത്തിന് ഗംഗാസ്‌നാനമല്ല, പശ്ചാത്താപവും മനഃശുദ്ധിയുമാണ് വേണ്ടതെന്ന് ഇതിലൂടെ സ്പഷ്ടമാകുന്നു. 

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യൻ ചലച്ചിത്ര ലോകത്തെ വിഖ്യാത നടനും നിർമാതാവുമായ നാനാ പടേക്കർ അന്തരിച്ചു

Samskriti

കണ്ടകശ്ശനി എന്നു കേട്ടാല്‍ ഭയപ്പെടേണ്ട: ഇത്രയും ശ്രദ്ധിച്ചാല്‍ ശനി അനുകൂലമാകും

Samskriti

ക്ഷേത്ര ദർശനം നടത്തുമ്പോൾ ആദ്യം തൊഴേണ്ടത് കൊടിമരത്തെ: അറിയാം ഇക്കാര്യങ്ങൾ

India

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

India

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

പുതിയ വാര്‍ത്തകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

റോഹിംഗ്യക്കാരെ റോഡിൽ നിർത്തിയാൽ പടച്ചവൻ പൊറുക്കില്ലെന്ന് ഹാഷിം റിഫായ് ; പൊറുത്തില്ലേൽ ഞങ്ങൾക്ക് ആന മയില്‍ ഒട്ടകമാണെന്ന് യുവരാജ്

ഇന്ത്യ കരുത്താര്‍ജ്ജിക്കുന്നു-നരേന്ദ്രമോദി, കയറ്റുമതിയില്‍ റെക്കോര്‍ഡ്, നക്‌സലിസത്തിന്റെ നട്ടെല്ല് തകര്‍ന്നു,ഭീകരര്‍ക്ക് തിരിച്ചടി,ജനങ്ങള്‍ക്ക് നന്ദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.