Monday, September 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ബ്രഹ്മാദി ദേവസ്തുതി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 7, 2018, 03:11 am IST
inSamskriti

സൃഷ്ടിസ്ഥിതി സംഹാരകര്‍മങ്ങള്‍ ചെയ്യുന്ന ബ്രഹ്മവിഷ്ണു മഹേശ്വരന്മാര്‍ പരമാത്മ സ്വരൂപനായ ശ്രീരാമചന്ദ്രന്റെ അഥവാ ശിവന്റെ അംശങ്ങളാണ്. മുപ്പത്തിമുക്കോടി വരുന്ന ദേവന്മാരും അങ്ങനെ തന്നെ. അതിനാല്‍ അവരെല്ലാം പൂജ അര്‍ഹിക്കുന്നു. അതാണ് വാരിജോല്‍ഭവനാദിയാകിയ ദേവന്മാരും നാരദപ്രമുഖന്മാരാകിയ മുനികളുമെന്ന് എഴുത്തച്ഛന്‍ തുടര്‍ന്നു സ്തുതിക്കുനനത്. അതേപോലെ തന്നെ പൂജാര്‍ഹരാണ് മഹേശപത്‌നിയായ പാര്‍വതിയും വിഷ്ണുപത്‌നിയായ ലക്ഷ്ണീ ഭഗവതിയും

ലോകമുണ്ടാകുന്നതിനു മുന്‍പ് പരമാത്മാവ് അഥവാ പരബ്രഹ്മം മാത്രമേ ഉണ്ടായിരുന്നുള്ളൂ. അവര്‍ പ്രപഞ്ചസൃഷ്ടിക്കായി സങ്കല്‍പിച്ചു. അതോടെ ഏകനായ പരമാത്മാവുതന്നെ നാനാത്വങ്ങള്‍ നിറഞ്ഞ ലോകമായി വികസിച്ചു. അതാണ് പരബ്രഹ്മമെന്ന പേര് അതിനു കൊടുത്തത്. ബൃംഹണം ചെയ്യുന്നവന്‍ അഥവാ വികസിക്കുന്നവനാണ് ബ്രഹ്മം. പരമാത്മാവില്‍ മൊട്ടിട്ട സ്പന്ദനമായാണ് അതിന്റെ ആവിര്‍ഭാവം. അത് ഒരേ ഒരു സ്പന്ദന കേന്ദ്രത്തില്‍ നിന്നു പുറപ്പെടുന്ന അനേകവലയങ്ങളുടെ ആകൃതിയില്‍ വളരാന്‍ തുടങ്ങി. അതിന്റെ പരമാവധിയായാല്‍ അതേവിധം സ്പന്ദന കേന്ദ്രത്തില്‍ തിരിച്ചെത്തി അവ ലയിച്ചടങ്ങുകയും ചെയ്യും. അപ്പോള്‍ എല്ലാം അതിന് താമരയുടെ ആകൃതിവിശേഷം കൈവരുന്നു. അതാണ് വിഷ്ണുവിന്റെ (പരബ്രഹ്മത്തിന്റെ) നാഭിയിലുണ്ടായ സമരസ്പന്ദനത്തിന്റെ കേന്ദ്രമാണ് വിഷ്ണുവിന്റെ നാഭി. പ്രപഞ്ച സൃഷ്ടിയില്‍ കലാശിക്കുന്ന ഈ താമരയുടെ ഉത്പത്തി വിഷ്ണുവിനെ അഥവാ ശ്രീരാമനെ പദ്മനാഭനാക്കിത്തീര്‍ക്കുന്നു.

പരമാത്മാവിലാണല്ലൊ ഈ തരംഗമാലകളുണ്ടാകുന്നത്. അതാണ് ലോകമാതാവായ മൂലപ്രകൃതി അഥവാ ശക്തി. വെള്ളത്തിലുണ്ടാകുന്ന തിരമാലകളില്‍ വെള്ളമുള്ളതുപോലെ വിഷ്ണുവിലുണ്ടാകുന്ന ഈ സൃഷ്ടിതരംഗങ്ങളില്‍ അംശംകൊണ്ട് അദ്ദേഹം  അടങ്ങിയിരിപ്പുണ്ട്. ജലമില്ലാതെ തരംഗമില്ല. അതേവിധം വിഷ്ണുവില്ലാതെ മൂലപ്രകൃതിയുമില്ല. പ്രവൃത്യുന്മുഖമായ പ്രകൃതി ശക്തിയോടു ഇങ്ങനെ ബന്ധപ്പെട്ടു നില്‍ക്കുന്ന ബ്രഹ്മമാണ് ഈശ്വര ബ്രഹ്മതത്വം ഈശ്വരനുമപ്പുറത്താണെന്ന് മനസ്സിലാക്കിക്കൊള്ളണം. സത്വം, രജസ്സ്, തമസ്സ് എന്നു മൂന്നുഗുണങ്ങളോടുകൂടിയതാണ് മൂലപ്രകൃതി. അതില്‍ സാത്വിക ഗുണം കണ്ണാടിപോലെ നിര്‍മലമാണ്. ശുദ്ധമായ കണ്ണാടി അഥവാ സ്ഫടികം പ്രകാശത്തെ തടയാത്തതുപോ

ലെ സാത്വികഗുണം ആത്മപ്രകാശത്തെ മറയ്‌ക്കുന്നില്ല. അതിനാല്‍ ജ്ഞാനാനന്ദങ്ങള്‍ക്ക് അതില്‍ കുറവ് സംഭവിക്കുന്നില്ല. ഇതില്‍നിന്ന് ഭിന്നമാണ് രാജസവും താമസവുമായ ഗുണങ്ങള്‍. അവയുടെ കാര്യങ്ങള്‍ വേറൊരവസരത്തില്‍ ചര്‍ച്ച ചെയ്യുമെന്നതിനാല്‍ ഇവിടെ വിശദീകരിക്കുന്നില്ലെന്നു മാത്രം. ആത്മപ്രകാശത്തെ തടയുകയും മറ്റുവിധങ്ങളില്‍ രൂപാന്തരപ്പെടുത്തിക്കാണിക്കുകയും ചെയ്യുന്ന ഗുണങ്ങളാണവ.

മൂലപ്രകൃതിയിലുള്ള സാത്വികഗുണത്തിന്റെ ആകത്തുകയും മായയെന്നാണ് സാങ്കേതിക നാമം. അതു വീണ്ടും മൂന്നായി പിരിയും. സത്വത്തിലെ സത്വം, സത്വത്തിലെ രജസ്സ്, സത്വത്തിലെ തമസ്സ് എന്നിവയാണവ. പരമാത്മാവ് അംശംകൊണ്ട് മൂലപ്രകൃതിയുമായി ബന്ധപ്പെട്ടു നില്‍ക്കുന്നു എന്നുപറയുമ്പോള്‍ തന്നെ  മായയുടെ മേല്‍പ്പറഞ്ഞ മൂന്നംശങ്ങളോടും ബന്ധപ്പെടുന്നു എന്നു സിദ്ധമാണല്ലൊ.  സൃഷ്ടിസ്ഥിതി സംഹാരങ്ങള്‍ നിരന്തരം നിര്‍വഹിച്ചുകൊണ്ടിരിക്കുന്ന പ്രപഞ്ചതത്വങ്ങളാണവ. മേല്‍പ്പറഞ്ഞ സൂക്ഷ്മാംശങ്ങള്‍ സാധാരണക്കാര്‍ക്കു സുഗ്രഹമല്ലാത്തതിനാല്‍ അവയെ ത്രിമൂര്‍ത്തികളായി പൗരാണികര്‍ പരിചയപ്പെടുത്തി.  സത്വത്തില്‍ സത്വവുമായി ബന്ധപ്പെട്ടു നില്‍ക്കുന്ന പരമാത്മാവാണ് ലോകരക്ഷയുടെ ചുമതല വഹിക്കുന്ന വിഷ്ണു. സത്വത്തില്‍ രജസ്സുമായി ബന്ധപ്പെട്ട പരമാത്മാവാണ് ലോകസൃഷ്ടിചെയ്യുന്ന ബ്രഹ്മാവ് അഥവാ ചതുര്‍മുഖന്‍. സത്വത്തില്‍ തമസ്സുമായി ബന്ധപ്പെട്ടുനി

ല്‍ക്കുന്ന പരമാത്മാവാണു സംഹാരകര്‍ത്താവായ രുദ്രന്‍. ഇവിടെ ഒരു സംശയം സാധാരണ പലര്‍ക്കും ഉണ്ടാകാറുണ്ട്. വിഷ്ണു രുദ്രന്‍ (ശിവന്‍) മുതലായ പേരുകള്‍ പരമാത്മാവെന്ന അര്‍ത്ഥത്തിലും പരമാത്മാവിന്റെ അംശഭൂതരായ ത്രിമൂര്‍ത്തികളില്‍ രക്ഷയുടെയും സംഹാരത്തിന്റെയും കര്‍ത്താക്കളെന്ന അര്‍ത്ഥത്തിലും പ്രയോഗിച്ചു കാണുന്നതാണു സംശയത്തിനുള്ള ഹേതു. ഒരേ പേര് രണ്ടുപേര്‍ക്കു വന്നു എന്നുമാത്രമേ  ആദ്യം മനസ്സിലാക്കേണ്ടൂ. അതോടെ സംശയം നീങ്ങിക്കൊള്ളും. അനാദ്യനന്തമായ പരമാത്മാവാണ് തന്റെ അംശംകൊണ്ടു ത്രിമൂര്‍ത്തികളായി ഭവിക്കുന്നത് എന്നതിനാല്‍ ഒരേ പേരിട്ടതിനു സാംഗത്യമുണ്ട്. ത്രിമൂര്‍ത്തികളുള്‍പ്പെടെ സര്‍വവും ഏകനായ പരമാത്മാവുതന്നെയാണെന്ന സത്യം മനസ്സിലാക്കാനും അതു പ്രയോജനപ്പെടും.

ലോകസൃഷ്ടിക്കായി പരമാത്മാവിലാരംഭിച്ച ശക്തിസ്പന്ദനം ത്രിമൂര്‍ത്തികളെ നിര്‍മിച്ച് ബ്രഹ്മാവിലൂടെ പതിന്നാലു ലോകങ്ങളുടെയും അവയില്‍ വസിക്കുന്ന ജീവജാലങ്ങളുടെയും ജീവനില്ലാത്ത പദാര്‍ത്ഥങ്ങളുടെയും നിര്‍മിതിയിലേക്ക് പുരോഗമിക്കുന്നു. അതിനുവേണ്ടി ബ്രഹ്മാവിലേക്ക് ഒഴുകിയെത്തുന്ന പരമാത്മ ചൈതന്യം നാനാപദാര്‍ഥ നിര്‍മാണത്തിനായി മുപ്പത്തിമുക്കോടി ശാഖകളായി പിരിഞ്ഞു പ്രവര്‍ത്തിക്കുന്നു. അവയാണ് അവന്മാര്‍.  ഗംഗയില്‍നിന്നു ശാഖോപശാഖകളായി പിരിഞ്ഞു ഒഴുകുന്ന നദികളെല്ലാം ഗംഗയാണെന്നതിന് സംശയം വേണ്ട. അതേവിധം മുപ്പത്തിമുക്കോടി ശാഖകളും പരമാത്മാവുതന്നെ എന്നതിനു തര്‍ക്കവും ആവശ്യമില്ല. ലോകസൃഷ്ടി എന്ന ഏകലക്ഷ്യത്തോടുകൂടിയ അവയുടെ അഥവാ ദേവന്മാരുടെ പ്രവര്‍ത്തന ഫലമാണ് ജഡചേതനമയമായ സര്‍വപദാര്‍ഥങ്ങളും അവന്മാര്‍ ഈ പദാര്‍ത്ഥങ്ങളുള്ളിലും പുറത്തും കുടികൊണ്ട് അവയെ നമുക്ക് അനുഭവപ്പെടുത്തുന്നു. സൃഷ്ടിയുടെ കാര്യം മാത്രമേ ഇപ്പോള്‍ ചിന്തിച്ചുള്ളൂ. സ്ഥിതിയും സംഹാരവും ഇതിനു സഹായകമായി ഇതോടു ബന്ധപ്പെട്ടിരിക്കുന്നു.

ഹൈന്ദവ പുരാണപ്രസിദ്ധമായ ദേവന്മാര്‍ വ്യക്തികളല്ല ശാസ്ത്രസത്യങ്ങളാണെന്ന് ഇപ്പോള്‍ വ്യക്തമായിട്ടുണ്ടാകും. ഹിന്ദു ദേവീദേവന്മാരെക്കുറിച്ച് പണ്ഡിതന്മാരില്‍ പലരും പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്ന ആശയങ്ങളുടെ അബദ്ധജടിലതയും ഇവിടെ സ്പഷ്ടമാകുന്നു. പരബ്രഹ്മം മുതല്‍ ദേവന്മാര്‍ വരെ സര്‍വവും നമ്മുടെ ഓരോരുത്തരുടെയും ഉള്ളിലിരിക്കുന്നു. അവര്‍ വ്യക്തതയോടെ നമ്മില്‍ വളരേണ്ടത് ജീവിത വിജയത്തിനാവശ്യമാണ്. അതാണ് വാരിജോത്ഭവനാദിയാകിയവരോട് ചെയ്യുന്ന പ്രാര്‍ഥനയുടെ ലക്ഷ്യം. നാരദനെപ്പറ്റി നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. പരമാത്മതത്ത്വം പഠിപ്പിച്ചുതരുന്നയാളാണദ്ദേഹം. അങ്ങനെയുള്ള മുനിമാര്‍ വേറെയുമുണ്ട്. അവര്‍ ശരിയായ വഴി കാട്ടിത്തരണം. പ്രപഞ്ചത്തിന്റെ പരമരഹസ്യമറിഞ്ഞിട്ടുള്ളവര്‍ക്കു മാത്രമേ വഴികാട്ടാന്‍ കഴിയൂ. മാര്‍ഗവിഘ്‌നം വരുത്തുന്ന ഘടകങ്ങളെ കണ്ടെത്തി നിവാരണം ചെയ്യാന്‍ പറ്റൂ. പഠിച്ചകാര്യങ്ങള്‍ ഭൗതികജഗത്തില്‍ നടപ്പില്‍വരുത്താനാകണമെങ്കില്‍ ബലവും സമ്പത്തും വേണം. അതിനു പാര്‍വതീദേവിയും മഹാലക്ഷ്മിയും തുണയ്‌ക്കണം. പ്രപഞ്ച ഘടനമുതല്‍ ജീവിതവിജയ രഹസ്യം വരെയുള്ള കാര്യങ്ങള്‍ ഈ നാലുവരികളില്‍ ഉള്‍ക്കൊണ്ടിരിക്കുന്നു.

(തുടരും)

ഡോ. പൂജപ്പുര കൃഷ്ണന്‍ നായര്‍

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഭീകരത ഹിന്ദു പറഞ്ഞാൽ ജയിൽ ; ഭീകരത മുസ്ലീം പറഞ്ഞാൽ നടപടി മരവിപ്പിക്കൽ ; ആരിഫ് ഹുസൈൻ തെരുവത്ത്

India

പ്രധാനമന്ത്രി മോദി നാളെ ഗുജറാത്ത്, മഹാരാഷ്‌ട്ര എന്നിവിടങ്ങൾ സന്ദർശിക്കും : വഡോദരയിൽ ജനറൽ-ഇസഡുമായി നേരിട്ട് സംവദിക്കും

Entertainment

അന്‍സിബയ്‌ക്ക് എതിരായി കുറ്റകൃത്യമുണ്ടോ? ഉത്തരവിടാതെ കേസ് മജിസ്‌ട്രേറ്റിന് തിരിച്ചയച്ച് ഹൈക്കോടതി

World

മിയാമി വിമാനത്താവളത്തിൽ ചരക്ക് വിമാനം തകർന്നുവീണ് തീപിടിച്ചു : അഞ്ച് പേർ മരിച്ചു

Kerala

കട്ടിംഗ് സൗത്തുകാരെ….കരീനകപൂര്‍ പറഞ്ഞത് കേട്ടോ, നോര്‍ത്ത്, സൗത്ത് എന്നൊന്നുമില്ല…സിനിമയില്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ കൂറ് പുലര്‍ത്തേണ്ടത് എക്‌സിക്യൂട്ടീവിനോടല്ലെന്ന് അലഹബാദ് ഹൈക്കോടതി

പങ്കജ് ത്രിപാഠി (വലത്ത്)

പുതിയ ട്രെന്‍റ്…ആമസോണ്‍ ടെലിവിഷന്‍ പരമ്പര സിനിമയായി മാറുന്നൂ….മൂന്ന് ദിവസത്തില്‍ 100 കോടി ക്ലബ്ബില്‍ കയറി പങ്കജ് ത്രിപാഠി നായകനായ ‘മിര്‍സാപൂര്‍’

സിബിഎസ്ഇ ക്രമക്കേട് ആരോപണം: എന്‍ എസ് യുവിന്‌റെ ‘പൊതുതാല്‍പ്പര്യം’ ഹൈക്കോടതിയില്‍ വിലപ്പോയില്ല

സ്വതന്ത്ര ഭരദ്വാജിനെ കോടതി റിമാന്‍ഡു ചെയ്തു, ഹേബിയസ് കോര്‍പ്പസ് ഹര്‍ജി തള്ളി

ലഹരിക്കേസ് വിചാരണകള്‍ വേഗത്തിലാക്കാന്‍ ഉറച്ച് സുപ്രീം കോടതി, 449 പ്രത്യേക കോടതികള്‍ സ്ഥാപിക്കണം

കാന്തപുരത്തിന്റെ കാര്യം ചോദിച്ചപ്പോൾ നാണവും ചിരിയും ; ഇതെന്താ കാന്തപുരത്തിന്റെ കുടുംബത്തീന്ന് കെ.സിയെ കല്ല്യാണം ആലോചിക്കാന്‍ ചെന്നതാണോ

ഭാര്യയുടെ സമ്മതമില്ലാതെയുള്ള ലൈംഗിക ബന്ധം: 9 ന് കേന്ദ്ര സര്‍ക്കാരിന്റെ വാദം കേള്‍ക്കും

നാലു സംസ്ഥാനങ്ങളിൽ ആറിടത്ത് ഒക്‌ടോബർ 6 ന് തെരഞ്ഞെടുപ്പ്, അസമിൽ ലോക്‌സഭയിലേക്ക്

ദേവിക്ക് പുഷ്പാർച്ചന നടത്തുമ്പോൾ മദ്യം വിളമ്പില്ല : മഹാഷ്ടമി ദിനത്തിൽ മദ്യവിൽപ്പന നിരോധിക്കുമെന്ന് സുവേന്ദു അധികാരി

ജന്തര്‍ മന്തര്‍ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് മുംബൈ പൊലീസ് വാഹനം തടയുന്ന റിയ ആഹിര്‍ (ഇടത്ത്) ഹിന്ദി ബിഗ് ബോസ് പതിപ്പിലെ ആദ്യ എലിമിനേഷന്‍ റൗണ്ടില്‍ ജനങ്ങളുടെ വോട്ട് കുറഞ്ഞതിനാല്‍ റിയ ആഹിര്‍ പുറത്തായതായി പ്രഖ്യാപിച്ച് ബിഗ് ബോസ് അവതാരകന്‍ സല്‍മാന്‍ ഖാന്‍ (വലത്ത്)

മോദിയെ താഴെയിറക്കാന്‍ ജെന്‍ സീയ്‌ക്കൊപ്പം നിന്ന താരം ബിഗ് ബോസില്‍; പക്ഷെ ജനങ്ങളുടെ വോട്ടില്ല; ആദ്യറൗണ്ടില്‍ സല്‍മാന്‍ഖാന്‍ പുറത്താക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.