Tuesday, September 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Entertainment

നടനത്തിന്റെ ആധാരം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 6, 2018, 06:30 am IST
inEntertainment

ചിലര്‍ വിടപറഞ്ഞാലും മനസില്‍നിന്നും ഇറങ്ങിപ്പോകാതിരിക്കാന്‍ ഓര്‍മ വാതില്‍ക്കല്‍ നമ്മളിരിക്കും. നടനഭാഷയ്‌ക്ക് പുതിയ വ്യാകരണം നല്‍കിയ മുരളി യാത്രയായിട്ട് ഇന്നേയ്‌ക്ക് ഒന്‍പതുവര്‍ഷം. കാണികളുടെ കൂടെയിരുന്ന് സിനിമ കാണുംപോലൊരു പ്രതീതി ജനിപ്പിക്കാന്‍ നടന്‍ മുരളിക്കു കഴിഞ്ഞതുകൊണ്ടാണ് ഇന്നും ഓര്‍മവാതില്‍ക്കല്‍ അദ്ദേഹം നില്‍ക്കുന്നത്. പഞ്ചാഗ്നിയിലൂടെ കണ്ടപ്പോള്‍ നടനത്തിന്റെ അഗ്നി പരീക്ഷകള്‍ കഴിഞ്ഞെത്തിയ ഒരുപക്വത കാഴ്ചക്കാര്‍ മുരളിയില്‍ കണ്ടിരുന്നു. അദ്ദേഹത്തിന്റെ ശരീരഭാഷയും ശബ്ദഗാംഭീര്യവും എംടി തിരിച്ചറിഞ്ഞതാണ് ആ സിനിമയിലേക്കു കാല്‍ച്ചുവടായത്. അതിനു മുന്‍പ് ഗോപിയുടെ ഞാറ്റടിയിലെ മുരളിയുടെ സാന്നിധ്യം പ്രേക്ഷകന്‍ അറിയാന്‍ ആ സിനിമ റിലീസായില്ല.

നാടകത്തിന്റെ അച്ചടക്ക നടനത്തില്‍ നിന്നാണ് മുരളിയിലെ നടന്‍ സെല്ലുലോയ്ഡിലെത്തുന്നത്. റീ ടേക്കുകളില്ലാത്ത നാടകത്തിന്റെ പിന്‍ബലം മുരളിക്ക് സിനിമയില്‍ പെട്ടെന്നുളള  വഴക്കമായി. നരേന്ദ്രപ്രസാദിന്റെ നാട്യഗൃഹവുമായി മുരളി സഹകരിച്ചിരുന്നു. അമേച്വര്‍ നാടകത്തിലെ വിവിധ കഥാപാത്രങ്ങളും സി.എന്‍ ശ്രീകണ്ഠന്‍ നായരുടെ ലങ്കാലക്ഷ്മിയിലെ രാവണന്‍ തുടങ്ങിയ അസാധാരണ വേഷങ്ങളും സഹജാവ ബോധത്തിനൊപ്പം ശരീര ഭാവ പെരുമാറ്റങ്ങള്‍ക്ക് ഈ നടന് കൂടുതല്‍ ശിക്ഷണം നല്‍കിയതായിക്കാണാം. 

ആധാരം എന്ന ചിത്രം മുരളിക്ക് സിനിമയില്‍ ഒരു ആധാരം ഉണ്ടാക്കിക്കൊടുത്തു. ലോഹിതദാസിന്റെ രചനയില്‍ ജോര്‍ജ് കിത്തു സംവിധാനം ചെയ്ത ഈ ചിത്രമാണ് മുരളിക്ക് നടനലോകത്ത് സ്വന്തം കസേര വലിച്ചിട്ടിരിക്കാന്‍ തന്റേടമാക്കിയത്. അതിലെ വേഷത്തിന് സംസ്ഥാന അവാര്‍ഡ് ഉള്‍പ്പടെ നിരവധി പുരസ്‌ക്കാരങ്ങള്‍ ലഭിച്ചു. അതിഭാവുകത്വമോ നാടകിയതയോ ഇല്ലാത്ത തന്മയായിരുന്നു മുരളിയുടെ വേഷങ്ങള്‍. നായകനും വില്ലനും തുടങ്ങി ഏതു വേഷവും ആ ശരീരത്തിലും മുഖത്തും ശബ്ദത്തിലുമൊക്കെ ഭദ്രമായിരുന്നു. 

പൗരുഷത്തിന്റേയും നിസഹായതയുടേയും വിവിധഭാവങ്ങള്‍ തിരയിളക്കിയ മുരളീരസങ്ങള്‍ക്കു തന്നെയുണ്ടായിരുന്നു മലയാളത്തില്‍ ഒത്തിരി ആരാധകര്‍. അഭിനയത്തിനുപകരം പെരുമാറുന്നതാണ് മുരളിയുടെ കഥാപാത്രങ്ങളില്‍ കണ്ടത്. ഒരു വേഷവും മോശമല്ലെന്ന അംഗീകാരം കിട്ടിയ മലയാളത്തിലെ ആപൂര്‍വം നടന്‍മാരില്‍ ഒരാളാണ് മുരളി.

അഭിനയത്തിലോ താരപ്രഭയിലോ മാത്രം സുരക്ഷിതത്വം കണ്ടെത്തുന്ന നമ്മുടെ സിനിമാക്കാര്‍ക്കിടയില്‍ വായനയും ചിന്തയും എഴുത്തുംകൊണ്ട് വേറിട്ട് വ്യക്തിത്വം പുലര്‍ത്തിയ നടനാണ്് മുരളി. അഞ്ച് പുസ്തകങ്ങള്‍  അദ്ദേഹത്തിന്റേതായുണ്ട്. മഞ്ചാടിക്കുരുവരെ മലയാളവും തമിഴും തെലുങ്കുമായി 170 ചിത്രങ്ങള്‍. നെയ്‌ത്തുകാരനിലൂടെ ദേശീയ പുരസ്‌ക്കാരം. അഞ്ചു തവണ സംസ്ഥാന അവാര്‍ഡുള്‍പ്പെടെ നിരവധി അംഗീകാരമാണ് മുരളിയെത്തേടി വന്നത്. 

1954 മെയ് 25ന് കൊല്ലത്തു ജനിച്ച മുരളി 2009 ആഗസ്റ്റ് 6ന് അന്‍പത്തഞ്ചാം വയസില്‍ തിരുവനന്തപുരത്ത് അന്തരിച്ചു. മുരളി ആടിത്തിമിര്‍ത്ത വേഷങ്ങള്‍ ഇപ്പോഴും പ്രേക്ഷകനോട് ജീവിതത്തിന്റെ ഭാഷയില്‍ സംവദിച്ചുകൊണ്ടിരിക്കുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

18 വയസ്സുവരെയുള്ള ജന്മനാ ഹൃദ്രോഗമുള്ള കുട്ടികൾക്ക് സൗജന്യ ചികിത്സ; ‘ഹൃദ്യം’ പദ്ധതിയിൽ കിംസ്ഹെൽത്ത് പങ്കാളിയായി, ഉദ്ഘാടനം മേയർ നടത്തി

India

പാകിസ്ഥാന് പിന്തുണ ; യുഎന്നിൽ കശ്മീർ പ്രശ്നത്തിൽ ഇടപെട്ട് എർദോഗൻ : അനാവശ്യ പരാമർശങ്ങൾ നടത്തരുതെന്ന് ഇന്ത്യ

Kottayam

മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി രണ്ടുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

Kerala

കുഞ്ഞിനെ പ്രസവിച്ചയുടനെ കൊലപ്പെടുത്തി തൊഴുത്തില്‍ ഒളിപ്പിച്ച അമ്മയ്‌ക്ക് ജീവപര്യന്തം തടവ്

India

സൊഹ്‌റാബുദ്ദീൻ ഷെയ്ഖ് കേസ്: അമിത് ഷായെ കുറ്റവിമുക്തനാക്കിയ വിധി പുനപരിശോധിക്കില്ലെന്ന് സുപ്രീംകോടതി

പുതിയ വാര്‍ത്തകള്‍

റെസ്റ്റോറന്റുകളിലെ ഹുക്ക ബാറുകള്‍ക്ക് നിരോധനം, ശുദ്ധവായു ശ്വസിക്കാനുള്ള അവകാശം മൗലികാവകാശമെന്ന് കോടതി

ഇനി കളറാകുമോ? ടൂറിസ്റ്റ് ബസുകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന ഏകീകൃത കളര്‍ കോഡ് പുനഃപരിശോധിക്കാന്‍ സര്‍ക്കാര്‍ ഉത്തരവ്

യൂട്യൂബറുടെ വീട് കുത്തിത്തുറന്ന് കൊള്ളയടിച്ച സംഭവത്തിൽ 4 പേർ അറസ്റ്റിൽ, 98 പവൻ കണ്ടെത്തി

കേരളത്തിന് ആശ്വാസം പകര്‍ന്ന് റെയില്‍വേ; മലബാര്‍, മാവേലി എക്സ്പ്രസുകളില്‍ അധിക കോച്ചുകള്‍ അനുവദിച്ച്‌ റെയില്‍വേ

46 കിണറുകള്‍ കുഴിച്ചിട്ടും എണ്ണകിട്ടാത്ത ഗയാന ഒടുവില്‍ കണ്ടെത്തി വന്‍എണ്ണശേഖരം..ഈ പാഠം ഉള്‍ക്കൊണ്ട് ആന്‍ഡമാനില്‍ എണ്ണപര്യവേക്ഷണത്തിന് ഇന്ത്യ

“ഡ്രിങ്ക് & ഡ്രൈവ് – ഒരു അനാവശ്യ ത്രില്ലർ”; അശ്വന്ത് കോക്കിനെ ട്രോളി കേരള പോലീസ്

ഇലക്ഷൻ കഴിഞ്ഞില്ലേ, ഇനിയല്പം ഇരുട്ടാവാം! വീണ്ടും പവർ കട്ട്, 6:45 മുതൽ രാത്രി 12 മണി വരെ നിയന്ത്രണമെന്ന് കെഎസ്ഇബി

സ്വകാര്യ ആശുപത്രികള്‍ ലാഭം മാത്രം ലക്ഷ്യമിടുന്ന വ്യവസായങ്ങളായി മാറിയെന്ന് സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശനം

നന്ദിഗ്രാമില്‍ ഹസിരാനിയുടെ സ്ഥാനാര്‍ത്ഥിത്വം തടയാനുള്ള കോണ്‍ഗ്രസ് ശ്രമം പാളി, ഹര്‍ജി തള്ളി ഹൈക്കോടതി

നഷ്ടമായത് തപസ്വിയായ മഹാസംഘാടകനെ : തപസ്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.