Thursday, July 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

മാതാവിന്റെ അനുമതി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 6, 2018, 02:07 am IST
in Samskriti

രാമന്റെ ഉപദേശത്തിനു മറുപടിയായി ലക്ഷ്മണന്‍ പറഞ്ഞത്  നമ്മുടെ പിതാവിന്റെ ആജ്ഞ ധര്‍മത്തിനു നിരക്കാത്തതായതിനാല്‍ അവഗണിക്കത്തക്കതാണ് എന്നത്രേ. വിധിയേക്കാള്‍ ശക്തി ബാഹുബലത്തിനാണെന്നും അതിനാല്‍ ആയുധം എടുത്ത് അഭിഷേകവിഘ്‌നം വരുത്തുന്നവരെ നേരിടണമെന്നുമാണ് ലക്ഷ്മണന്റെ  പക്ഷം. ഒരു ക്രുദ്ധസര്‍പ്പത്തേപ്പോലെയായിരുന്നു ലക്ഷ്മണന്റെ  പെരുമാറ്റം. 

ജ്യേഷ്ഠനോടുള്ള ആദരവും സ്‌നേഹവും കാരണം രാമനോടു കാട്ടുന്ന അനീതി ലക്ഷ്മണന് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. പിതാവു നല്‍കിയ വരത്തിന്റെ കാര്യം സത്യമായിരുന്നുവെങ്കില്‍ അഭിഷേകത്തിനു തുനിയും മുമ്പു തന്നെ അത് നടപ്പാക്കുമായിരുന്നേനെ. വീരനായ ജ്യേഷ്ഠാ, അങ്ങയുടേതല്ലാത്ത ആരുടേയും അഭിഷേകം എനിക്കു ചിന്തിക്കുവാന്‍ കൂടി കഴിയില്ല. എന്നോടു ക്ഷമിക്കൂ. അഭിഷേകം നടത്താതിരിക്കുവാനുള്ള മാതാപിതാക്കളെന്ന ശത്രുക്കളുടെ തീരുമാനം അവഗണിക്കുകയാണു വേണ്ടത്. ഏതു ശത്രുവിനേയാണ് എന്റെ  ആയുധങ്ങള്‍ നാമാവശേഷമാക്കേണ്ടത്?

ലക്ഷ്മണന്റെ കണ്ണുനീര്‍ രാമന്‍ പല തവണ തുടച്ചു. ലക്ഷ്മണനെ ആശ്വസിപ്പിച്ചുകൊണ്ട് സ്‌നേഹത്തോടെ രാമന്‍ പറഞ്ഞു ‘എന്റെ  മാതാപിതാക്കളുടെ ആജ്ഞ നിറവേറ്റുകയാണ് എന്റെ  ധര്‍മ്മം  എന്നറിയൂ. കാരണം ധര്‍മാത്മാക്കളുടെ മാര്‍ഗ്ഗം അതാണു ലക്ഷ്മണാ’.

രാജകീയ സൗകര്യങ്ങളെല്ലാം അനുഭവിച്ചുവന്ന രാമന്‍ അതൊന്നുമില്ലാതെ വനത്തില്‍ എങ്ങനെ ജീവിക്കും എന്നത് കൗസല്യാദേവിക്കു സഹിക്കുവാന്‍ കഴിഞ്ഞില്ല. അവര്‍ രാമനോടൊപ്പം വനത്തിലേക്കു പോകുമെന്ന് നിശ്ചയിച്ചു. ഇതുമനസ്സിലാക്കിയ രാമന്‍ മാതാവിനോടിങ്ങനെ പറയുകയുണ്ടായി കൈകേയി മാതാവിനാല്‍ വഞ്ചിക്കപ്പെട്ട രാജാവ് ഞാന്‍ വനത്തിലേക്കു പോയശേഷം മാതാവുകൂടി ഉപേക്ഷിച്ചാല്‍ പിന്നെ ജീവിച്ചിരിക്കയില്ല.

കൂടാതെ ഒരു സ്ത്രീക്ക് ഭര്‍ത്താവിനെ ഉപേക്ഷിച്ചു പോകുന്നത് ഭൂഷണമല്ല. ഞാന്‍ വനത്തിലേക്കു പോയശേഷവും മാതാവ് പിതാവിനുവേണ്ടുന്ന ശുശ്രൂഷകള്‍ ചെയ്ത് അദ്ദഹം ജീവിച്ചിരിക്കുവോളം കാലം അദ്ദേഹത്തോടൊപ്പം കഴിയണം.

രാമന്‍ തുടര്‍ന്നു,  ‘പിതാവ് ജീവിച്ചിരിക്കുവോളം കാലം നമ്മള്‍ അനാഥരല്ല. സ്ത്രീയുടെ ദൈവമാണ് ഭര്‍ത്താവ്. ഭരതനാണെങ്കില്‍ ധര്‍മാത്മാവുമാണ്. ഭരതന്‍ ധര്‍മമേ പ്രവര്‍ത്തിക്കൂ. അവന്‍ മാതാവിനോട് അപ്രിയമൊന്നും പ്രവര്‍ത്തിക്കില്ല. മാതാവിനു വേണ്ട ശുശ്രൂഷകള്‍ ആ കുമാരന്‍ ചെയ്യും. ഉത്തമയായ പത്‌നി ഭര്‍ത്താവിനു വേണ്ടതെല്ലാം ചെയ്യും. ഇതാണ് ശ്രുതിയിലും സ്മൃതിയിലും പറഞ്ഞിരിക്കുന്നത്’. 

കൗസല്യാദേവിയുടെ ഹൃദയം കര്‍ത്തവ്യത്തിന്റെ വിളി അറിഞ്ഞു. അവര്‍ പുത്രനോടു പറഞ്ഞു ‘ശരി, പോയിവരൂ. വിധിയെത്തടുക്കുവാന്‍ ആര്‍ക്കുമാവില്ല. ചാഞ്ചല്യമില്ലാത്ത മനസ്സോടെ പോകൂ. നിനക്കു നല്ലതു വരും. എന്റെ ദുഃഖം നീ മടങ്ങിവരുമ്പോഴായിരിക്കും മാറുക. അന്ന് ഞാന്‍ ആഹ്‌ളാദിക്കും. നിന്നെ ധര്‍മം രക്ഷിക്കട്ടെ. ദേവാലയങ്ങളിലും വീഥികളിലും നീ ആരേയൊക്കെ കുമ്പിടുന്നുവോ അവരെല്ലാം നിന്നെ കാത്തുകൊള്ളട്ടെ. ബ്രഹ്മര്‍ഷിയായ വിശ്വാമിത്രന്‍ നല്‍കിയ അസ്ത്രശസ്ത്രങ്ങള്‍ നിന്നെ സംരക്ഷിക്കട്ടെ. പിതാവിനും മാതാക്കള്‍ക്കും നല്‍കിയ ഉത്തമസേവനത്തിന്റെ ഫലമായും നിന്റെ സത്യത്തിന്റെ ഫലമായും നീ ദീര്‍ഘായുസ്സായിരിക്കട്ടെ. ദേവന്മാരും ദിക്പാലന്മാരും പിതൃക്കളും കാലവും നിനക്ക് മംഗളം വരുത്തട്ടെ’. 

ഇങ്ങനെ പുത്രനെ സുദീര്‍ഘമായി അനുഗ്രഹിച്ച മാതാവ് മകനെ പ്രദിക്ഷണം ചെയ്തു. മാതാവിന്റെ പാദങ്ങളില്‍ നമസ്‌കരിച്ച രാമന്‍ അവിടെനിന്നും സീതാദേവിയുടെ അടുത്തക്കാണ് പോയത്. മാതാവിന്റെ അനുഗ്രഹത്തിന്റെ  ഫലമെന്നു തോന്നുമാറ് രാമന്‍ അതീവ തേജസ്വിയായി കാണപ്പെട്ടു.

രാമായണസുഗന്ധം-15

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

നടന്‍ വിജയ് (ഇടത്ത്) മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ (വലത്ത്)
India

തമിഴ്‌നാട്ടിൽ വിജയ്‌ സർക്കാരിനെ അട്ടിമറിക്കാൻ സ്റ്റാലിന്റെ ഗൂഢാലോചന?; 35 കോടിയുമായി ടിവികെ എംഎല്‍എമാരെ വിലക്ക് വാങ്ങാനെത്തി

India

ആർഎസ്എസ് പ്രാന്ത പ്രചാരക് ബൈഠക് കര്‍ണ്ണാടകയിലെ ബെളഗാവിയിൽ

India

ഇറക്കുമതി നിലച്ചില്ല, പമ്പുകളിൽ ക്യൂ വന്നില്ല; ഹോർമുസ് അടഞ്ഞപ്പോഴും ഇന്ത്യ പതറാത്തതിന്റെ രഹസ്യം, പിന്നില്‍ മോദിയുടെ നയതന്ത്രവും കഠിനാധ്വാനവും

India

രാഹുല്‍ ഗാന്ധി ഉത്തരവാദിത്വങ്ങളില്‍ നിന്നും ഒളിച്ചോടുന്ന നേതാവായിരുന്നുവെന്ന് ജേണലിസ്റ്റ് രാജ് ദീപ് സര്‍ദേശായി

India

വഖഫ് സ്വത്തുക്കൾ രജിസ്റ്റർ ചെയ്യുന്നതിനുള്ള സമയപരിധി അവസാനിച്ചു : രജിസ്റ്റർ ചെയ്യാത്ത 200,000-ത്തിലധികം സ്വത്തുക്കൾ സർക്കാരിന് സ്വന്തമാകുമോ ?

പുതിയ വാര്‍ത്തകള്‍

ഇന്ത്യയിലേയ്‌ക്ക് വരാൻ തിരക്ക് കൂട്ടി ബംഗ്ലാദേശികൾ ;  24 മണിക്കൂറിനുള്ളിൽ 1.40 ലക്ഷത്തിലധികം അപേക്ഷകൾ

വീണ്ടും കേരളത്തിന്റെ വികസനം മുടക്കാന്‍ കമ്മ്യൂണിസ്റ്റ് ഭൂതം വരുന്നു….തോമസ് ഐസക്കിനെ ആര് നിയന്ത്രിക്കും?

30 ദിവസം ജയിലിൽ കിടന്നാൽ മന്ത്രി സ്ഥാനം തെറിക്കും : നിർണ്ണായക ബില്ലുമായി കേന്ദ്രസർക്കാർ : ജെപിസി അംഗീകാരം നൽകിയേക്കും

ഹിന്ദുക്കളെ മതത്തിന്റെ പേരിൽ വിഡ്ഢികളാക്കുകയായിരുന്നു, അത് തുടരും ; രാമക്ഷേത്രത്തിന്റെ പേരിൽ സനാതനവിശ്വാസികളെ അവഹേളിച്ച് കോൺഗ്രസ്

ഇംഗ്ലണ്ടിന്‍റെ രണ്ട് ഗോളുകള്‍ക്കും പിന്നില്‍ പ്രവര്‍ത്തിച്ച പകരക്കാരനായി ഇറങ്ങിയ ആന്തണി ഗോര്‍ഡന്‍ (വലത്ത്) ഇംഗ്ലണ്ട് ക്യാപ്റ്റനും ഈ രണ്ടു ഗോളുകളും അടിക്കുകയും ചെയ്ത ഹാരി കെയ്ന്‍ സന്തോഷത്തോടെ ആന്തണി ഗോര്‍ഡനെ ആലിംഗനം ചെയ്യുന്നു (ഇടത്ത്)

അവസാന മിനിറ്റുകളില്‍ ഇംഗ്ലണ്ടിന്റെ രക്ഷനായി ഹാരി കെയ്ന്‍, 74, 86 മനിറ്റുകളില്‍ നേടിയ ഗോളുകളിലൂടെ ഇംഗ്ലണ്ട് കോംഗോയെ തകര്‍ത്ത് പ്രീക്വാര്‍ട്ടറില്‍

ഭൂട്ടാന്‍ കാര്‍ കടത്ത് ; ദുല്‍ഖര്‍ സല്‍മാനെ കസ്റ്റംസ് ചോദ്യം ചെയ്തു , കാർ എത്തിച്ചത് എങ്ങനെയെന്ന് തനിക്കറിയില്ലെന്ന് നടൻ

ഹിന്ദു വിവാഹമാകണമെങ്കില്‍ ചടങ്ങുകള്‍ നടത്തണം, അല്ലാതുള്ള സര്‍ട്ടിഫിക്കറ്റ് അസാധുവെന്ന് കോടതി

ടിക്കറ്റിതര വരുമാനത്തിന് സ്റ്റാന്‍ഡില്‍ പലഹാരക്കച്ചവടം, ഗതാഗത മന്ത്രിയെ ട്രോളി സ്വകാര്യബസ് ജീവനക്കാര്‍

എൻ ശേഷാദ്രിനാഥൻ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ; നിയമന ഉത്തരവിൽ ഒപ്പിട്ട് ഗവർണർ

മൈക്രോസോഫ്റ്റ് വീണ്ടും കൂട്ടപ്പിരിച്ചുവിടലിന് പദ്ധതിയിടുന്നു? പുറത്താവുക ഗെയിമിംഗ്, സെയില്‍സ്, കണ്‍സള്‍ട്ടിംഗ് വിഭാഗക്കാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.