മുംബൈ: മുംബൈ ഗണേശോല്‍സവത്തിന് ഒരുങ്ങുന്നു. ആഗസ്ത് 12ന് ഗണേശോല്‍സവങ്ങള്‍ക്കുള്ള ഒരുക്കങ്ങ്യിലേക്ക് മുംബൈ ആഴ്ന്നിറങ്ങും. സെപ്തംബര്‍ 3 മുതല്‍ 13 വരെ ഓരോ കവലകളും ഗണപതി ക്ഷേത്രങ്ങളായി മാറും.
ഇതിനുള്ള അണിയറ പ്രവര്‍ത്തനങ്ങള്‍ സജീവമാണ്. പ്ലാസ്റ്റര്‍ ഓഫ് പാരീസും ചണച്ചാക്കുകളും മരക്കമ്പുകളും ഉപയോഗിച്ച് 3 അടി മുതല്‍ 20 അടിവരെ ഉയരമുള്ള വിഗ്രഹങ്ങളാണ് നിര്‍മ്മിക്കുന്നത്. കൃത്രിമ രത്‌നകല്ലുകള്‍ കൊണ്ട് അലങ്കരിച്ച വിഗ്രഹങ്ങള്‍ക്ക് 3000 മുതല്‍ 250000 രൂപ വിലവരും ഉയരത്തിനും അലങ്കാരത്തിനും അനുസരിച്ചാണ് വില മുംബൈ ബോറിവാലി യോഗിനഗറിലെ ശ്രീ സായി ആര്‍ട്സ്സിലെ 15 തൊഴിലാളികള്‍ 6 മാസമായി അഹോരാത്രം പണിയെടുക്കുകയാണ്.
വിനായക ചതുര്‍ഥി ദിവസം (സെപ്തംബര്‍ 13) ഈ വിഗ്രഹങ്ങള്‍ വന്‍ ഘോഷയാത്രയോടുകൂടി മുംബയിലെ വിവിധ കടല്‍ തീരങ്ങളില്‍ എത്തിച്ചു കടലില്‍ നിമജ്ജനം ചെയ്യും. വലിയവിഗ്രഹങ്ങള്‍ നിമജ്ജനം ചെയ്യുന്നത് നിരോധിച്ചട്ടുള്ളതിനാല്‍ പ്രതീകാത്്മകമായി ചെറിയവിഗ്രഹങ്ങളാണ് ഉപയോഗിക്കുക.
















