Tuesday, September 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Entertainment

വിധിയുടെ കിരീടവുമണിഞ്ഞ് സേതുമാധവന്‍ എത്രകാലം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 3, 2018, 11:38 pm IST
inEntertainment

ഇന്നും മലയാള സിനിമയില്‍ ഇരുപത്തൊന്‍പതു വയസായിട്ടും വളരാത്ത ഒരു കഥാപാത്രമുണ്ട്, സേതുമാധവന്‍. കിരീടത്തില്‍ മോഹന്‍ലാല്‍ ജീവന്‍നല്‍കിയ കഥാപാത്രം. കിരീടം കണ്ട പ്രേക്ഷകര്‍ ഒരുപോലെ സ്നേഹിച്ചും അനുതപിച്ചും വളര്‍ത്താന്‍ മനപ്പൂര്‍വം മറന്നുപോയ കഥാപാത്രമാണ് സേതുമാധവന്‍. പ്രേക്ഷകന്‍ ഒന്നടങ്കം നെഞ്ചിടിപ്പോടെ കണ്ട ചിത്രമാണിത്. സങ്കടപ്പെട്ടും കരഞ്ഞുമാണ് പലരും അന്നു തിയറ്റര്‍ വിട്ടത്. ചുറ്റുപാടുകള്‍ മനുഷ്യനെ ദുരന്തങ്ങളുടെ ചക്രവ്യൂഹത്തിലാക്കി സ്വപ്നങ്ങള്‍ ഞെരിച്ചുകളയുന്നതെങ്ങനെയെന്ന് മുന്‍പൊരിക്കലും സിനിമയില്‍ കാണാത്തതാണ് സേതുമാധവനിലൂടെ കാണികള്‍ അറിഞ്ഞത്. സാഹചര്യങ്ങളുടെ സമ്മര്‍ദങ്ങളാല്‍ പുറത്തുചാടാനിരിക്കുന്ന ഒരു സേതുമാധവന്‍ തങ്ങളിലുമുണ്ടോയെന്ന് അന്നത്തെ പ്രേക്ഷകന്‍ ഭയന്നിരുന്നു. ഇന്നും ഭയക്കുന്നു. അതുകൊണ്ടാവണം മൂന്നു പതിറ്റാണ്ടായിട്ടും സേതുമാധവന്‍ എന്ന ചെറുപ്പക്കാരന്‍ വളരാതെ അന്നത്തെ കാണികള്‍ മനസില്‍കൊണ്ടു നടക്കുന്നത്.

നാട്ടിന്‍പുറത്തെ നല്ലവനും സര്‍വസാധാരണക്കാരനുമായ ചെറുപ്പക്കാരനായിരുന്നു സേതുമാധവന്‍. അച്ഛനും അമ്മയും പെങ്ങളും മുത്തശിയുമടങ്ങിയ സ്നേഹ വാത്സല്യങ്ങള്‍ നിറഞ്ഞ കുടുംബമായിരുന്നു അയാളുടേത്. അയാളെ ആറ്റുനോറ്റു കാത്തിരുന്ന കാമുകി. പോലീസ് കോണ്‍സ്റ്റബിളായ അച്ചുതന്‍നായര്‍ മകന്‍ എസ് ഐയാകാന്‍ കാത്തിരിക്കുകയാണ്. സത്യസന്ധനും നീതിമാനുമായ അയാള്‍ കിട്ടുന്നതില്‍ ചുരങ്ങി മകന്റെ ദേഹരക്ഷയ്‌ക്കുവേണ്ടിക്കൂടി ശ്രദ്ധിച്ചിരുന്നു. ചെറുമകന്റെ കൈപിടിച്ചു മസിലുനോക്കുന്ന മുത്തശി. അതിനിടയിലാണ് കീരിക്കാടന്‍ ജോസ് എന്ന ഗുണ്ട ജീവിതത്തിന്റെ എതിര്‍ വിധി വേഷമായി വന്ന് സേതുമാധവന്റേയും കുടുംബത്തിന്റേയും സ്വപ്നങ്ങള്‍ ഞെരുക്കിക്കളയുന്നത്. അച്ഛനെ ഗുണ്ട തല്ലുന്നത് നോക്കിനില്‍ക്കാന്‍ ഒരു മകന് സാധിക്കാത്തതുപോലെ സേതുമാധവനും കഴിഞ്ഞില്ല. ഗുണ്ടയെ അയാള്‍ പട്ടിയെപ്പോലെ തല്ലിച്ചതക്കുന്നു. അതോടെ അയാളുടേയും കുടുംബത്തിന്റേയും മോഹങ്ങള്‍ ദുരന്തത്തിന്റെ കയത്തിലേക്കു വീഴുകയായിരുന്നു. പോലീസുകാരനായ അച്ഛനുതന്നെ എസ് ഐയാകാന്‍ കാത്തിരുന്ന മകനെതിരെ യോഗ്യനല്ല എന്നു റിപ്പോര്‍ട്ടെഴുതേണ്ടിവരുന്നു. പോലീസ് തൊപ്പിവെക്കേണ്ട ശിരസില്‍ കുറ്റവാളിയുടെ കിരീടവുമായി സേതുമാധവന്‍ ജയിലിലേക്കുപോകുന്നു.

വിധി വിളയാടിയ അനവധി സേതുമാധവന്‍മാര്‍ പലതരത്തില്‍ സമൂഹത്തിലുണ്ട്. അറിയാതെ ജീവിതത്തില്‍ വിവിധവേഷങ്ങളിലായിപ്പോകുന്ന മനുഷ്യന്റെ നിസാരതയുടെ പടുകുഴിചിത്രമാണ് സേതുമാധവനിലൂടെ മലയാളി അന്നു കണ്ടത് . ഒരിക്കലും മങ്ങാത്ത സത്യത്തിന്റെ കാഴ്ചയാണത്. നുണകള്‍ സത്യമായി അവതരിപ്പിക്കുന്നതാണ് സിനിമയെന്ന് ഗൊദാര്‍ദ് ഭാഷ്യം ചിലപ്പോള്‍ സത്യത്തിന്റെ കാഴ്ചയാണ് സിനിമയെന്ന വസ്തുതയില്‍ തട്ടി ചിതറിപ്പോകുന്നു.ആദ്യത്തെ സേതുമാധവനാകാന്‍ ഓരോ മലയാളിയും ആഗ്രഹിച്ചിട്ടുണ്ടെങ്കില്‍ നിയതിയുടെ പരിണതിയില്‍ ആയിത്തീര്‍ന്ന അയാളുടെ രണ്ടാംഭാവമോര്‍ത്ത് അവര്‍ നടുങ്ങിയിട്ടുമുണ്ടാകണം.

സമൂഹം കുറ്റവാളി ഉണ്ടാകാന്‍വേണ്ടി വാരിക്കുഴികള്‍ ഒരുക്കിവെക്കുമ്പോള്‍ ചിലര്‍ അതില്‍ ചെന്നുവീഴുന്നുവെന്നു പറയാറുണ്ട്. അത് തെറ്റോ ശരിയോ ആകാം. എംടിയുടെ മഞ്ഞില്‍ വിമലയെ കാത്തിരിക്കാന്‍ പ്രേരിപ്പിക്കുന്നത് അവള്‍ ജീവിക്കുന്ന പ്രദേശത്തിന്റെ പ്രത്യേകതയാണെന്ന് നിരൂപകര്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ചിലര്‍ ജയിലില്‍നിന്നുമിറങ്ങുമ്പോഴാണ് ഉറപ്പാര്‍ന്ന ജീവിതത്തെക്കുറിച്ചു ചിന്തിക്കുന്നതെന്നും പറയാറുണ്ട്. അതുപോലെ തന്നെയാണ് സാഹചര്യം സേതുമാധവനെ വേഷംകെട്ടിച്ചോടിച്ചത്. കിരീടം വന്‍ ഹിറ്റായിരുന്നു. പക്ഷേ പലര്‍ക്കും രണ്ടാമതൊന്നു കാണാനുള്ള ചങ്കുറപ്പുണ്ടായിരുന്നില്ല. അത്ര നെഞ്ചിടിപ്പുണ്ടാക്കി ആ ചിത്രം. 

മലയാള സിനിമ കിരീടംവെച്ചിട്ട് ഈ ആഗസ്റ്റ് ഏഴിന് 29 വര്‍ഷമാകുന്നു. മലയാളത്തിലെ ഏറ്റവും മികച്ച പത്ത് ചിത്രങ്ങളില്‍ ഒന്നായാണ് കിരീടം നിരീക്ഷിക്കപ്പെടുന്നത്. മോഹന്‍ലാലിന്റേയും തിലകന്റേയും നടനജീവിതത്തിലെ ഇതിഹാസ കഥാപാത്രങ്ങളാണ് സേതുമാധവനും അച്ചുതന്‍നായരും.ലോഹിതദാസിന്റെ മികച്ച തിരക്കഥയില്‍ മുന്നിലാണ് കിരീടം. സിബി മലയിലിന്റെ ഏറ്റവും മികച്ച സംവിധാനങ്ങളില്‍ ഒന്നും. കൃപാ ഫിലിംസിന്റെ ബാനറില്‍,പിന്നീട് കിരീടം ഉണ്ണി എന്നറിയപ്പെട്ട ഉണ്ണിയാണ് ചിത്രം നിര്‍മിച്ചത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

18 വയസ്സുവരെയുള്ള ജന്മനാ ഹൃദ്രോഗമുള്ള കുട്ടികൾക്ക് സൗജന്യ ചികിത്സ; ‘ഹൃദ്യം’ പദ്ധതിയിൽ കിംസ്ഹെൽത്ത് പങ്കാളിയായി, ഉദ്ഘാടനം മേയർ നടത്തി

India

പാകിസ്ഥാന് പിന്തുണ ; യുഎന്നിൽ കശ്മീർ പ്രശ്നത്തിൽ ഇടപെട്ട് എർദോഗൻ : അനാവശ്യ പരാമർശങ്ങൾ നടത്തരുതെന്ന് ഇന്ത്യ

Kottayam

മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി രണ്ടുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

Kerala

കുഞ്ഞിനെ പ്രസവിച്ചയുടനെ കൊലപ്പെടുത്തി തൊഴുത്തില്‍ ഒളിപ്പിച്ച അമ്മയ്‌ക്ക് ജീവപര്യന്തം തടവ്

India

സൊഹ്‌റാബുദ്ദീൻ ഷെയ്ഖ് കേസ്: അമിത് ഷായെ കുറ്റവിമുക്തനാക്കിയ വിധി പുനപരിശോധിക്കില്ലെന്ന് സുപ്രീംകോടതി

പുതിയ വാര്‍ത്തകള്‍

റെസ്റ്റോറന്റുകളിലെ ഹുക്ക ബാറുകള്‍ക്ക് നിരോധനം, ശുദ്ധവായു ശ്വസിക്കാനുള്ള അവകാശം മൗലികാവകാശമെന്ന് കോടതി

ഇനി കളറാകുമോ? ടൂറിസ്റ്റ് ബസുകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന ഏകീകൃത കളര്‍ കോഡ് പുനഃപരിശോധിക്കാന്‍ സര്‍ക്കാര്‍ ഉത്തരവ്

യൂട്യൂബറുടെ വീട് കുത്തിത്തുറന്ന് കൊള്ളയടിച്ച സംഭവത്തിൽ 4 പേർ അറസ്റ്റിൽ, 98 പവൻ കണ്ടെത്തി

കേരളത്തിന് ആശ്വാസം പകര്‍ന്ന് റെയില്‍വേ; മലബാര്‍, മാവേലി എക്സ്പ്രസുകളില്‍ അധിക കോച്ചുകള്‍ അനുവദിച്ച്‌ റെയില്‍വേ

46 കിണറുകള്‍ കുഴിച്ചിട്ടും എണ്ണകിട്ടാത്ത ഗയാന ഒടുവില്‍ കണ്ടെത്തി വന്‍എണ്ണശേഖരം..ഈ പാഠം ഉള്‍ക്കൊണ്ട് ആന്‍ഡമാനില്‍ എണ്ണപര്യവേക്ഷണത്തിന് ഇന്ത്യ

“ഡ്രിങ്ക് & ഡ്രൈവ് – ഒരു അനാവശ്യ ത്രില്ലർ”; അശ്വന്ത് കോക്കിനെ ട്രോളി കേരള പോലീസ്

ഇലക്ഷൻ കഴിഞ്ഞില്ലേ, ഇനിയല്പം ഇരുട്ടാവാം! വീണ്ടും പവർ കട്ട്, 6:45 മുതൽ രാത്രി 12 മണി വരെ നിയന്ത്രണമെന്ന് കെഎസ്ഇബി

സ്വകാര്യ ആശുപത്രികള്‍ ലാഭം മാത്രം ലക്ഷ്യമിടുന്ന വ്യവസായങ്ങളായി മാറിയെന്ന് സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശനം

നന്ദിഗ്രാമില്‍ ഹസിരാനിയുടെ സ്ഥാനാര്‍ത്ഥിത്വം തടയാനുള്ള കോണ്‍ഗ്രസ് ശ്രമം പാളി, ഹര്‍ജി തള്ളി ഹൈക്കോടതി

നഷ്ടമായത് തപസ്വിയായ മഹാസംഘാടകനെ : തപസ്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.