Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

നാറാണത്തുഭ്രാന്തന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 1, 2018, 01:05 am IST
inSamskriti

മലയുടെ മുകളിലേക്ക് കല്ലുരുട്ടി കയറ്റി,  മുകളിലെത്തുമ്പോള്‍ കൈവിട്ട ശേഷം കല്ല് താഴേക്ക് ഉരുണ്ടു  വീഴുന്നതു കണ്ട് കൈകൊട്ടി ചിരിക്കുന്നതായിരുന്നു നാറാണത്തുഭ്രാന്തന്റെ പ്രധാന വിനോദം. 

ഏറെ ആയാസപ്പെട്ട് കല്ലുരുട്ടി കയറ്റി, അനായാസം അത് കീഴോട്ടിടുന്നത് ജീവിതത്തിന്റെ നിസ്സാരത ബോധ്യപ്പെടുത്താനാണോ എന്ന് തോന്നിപ്പിക്കുന്ന വിധത്തിലായിരുന്നു നാറാണത്തു ഭ്രാന്തന്റെ  പ്രവൃത്തി. ഭിക്ഷയെടുത്തായിരുന്നു അദ്ദേഹത്തിന്റെയും ഉപജീവനം. ഭിക്ഷ യാചിച്ചു കിട്ടുന്ന അരി ഭിക്ഷാടനം തീരുമ്പോള്‍ എവിടെയെത്തുന്നുവോ അവിടെ വെച്ച് പാകം ചെയ്ത് ഭക്ഷിക്കും. ഒരു നേരമാണ് ഭക്ഷണം. സ്വയം പാചകം ചെയ്‌തേ കഴിക്കൂ. ഊണുകഴിഞ്ഞ് അവിടെത്തന്നെയുറങ്ങി വെളുപ്പിനെണീറ്റു പോകും. പിന്നെയും ഭിക്ഷാടനം. ഇതാണ് ദിനചര്യ. ഉച്ചവരെ കല്ലുരുട്ടി കയറ്റി അതു കഴിഞ്ഞാണ് ഭിക്ഷയാചിക്കുന്നത്. 

ഒരിക്കലൊരു വൈകുന്നേരം അദ്ദേഹം എത്തിപ്പെട്ടത് ഒരു ശ്മശാനത്തിലായിരുന്നു. അവിടെ ഒരു ശവദാഹം കഴിഞ്ഞ് തീയും വിറകുമെല്ലാം ബാക്കിയുണ്ടായിരുന്നു. ഇതു കണ്ട നാറാണത്തു ഭ്രാന്തന്‍ അടുപ്പു കൂട്ടി അവിടെ ഭക്ഷണം പാകം ചെയ്തു. മന്തുള്ള ഇടതു കാല്‍ അടുപ്പു കല്ലില്‍ വെച്ച് തീ കാഞ്ഞു കൊണ്ടായിരുന്ന പാചകം. 

അങ്ങനെയിരിക്കെ ഭൂതപ്രേത പിശാചുക്കളുടെ അകമ്പടിയോടെ ചുടലഭദ്രകാളിയെത്തി. അവരുടെ ബഹളം കേട്ടിട്ടും കൂസലില്ലാതെ നാറാണാത്തു ഭ്രാന്തനിരുന്നു. അവിടം വിട്ടു പോകാന്‍ അവര്‍ നാറാണത്തു ഭ്രാന്തനോട് ആവശ്യപ്പെട്ടു. നിങ്ങള്‍ക്ക് കണ്ണില്ലേ, ഞാനൊരു മനുഷ്യനാണെന്നു കണ്ടില്ലേ, എനിക്കു പോകാന്‍ ഭാവമില്ലെന്ന് അദ്ദേഹം മറുപടി പറഞ്ഞു. എങ്കില്‍ നിന്നെ പേടിപ്പിക്കുമെന്നായി ഭദ്രകാളി. പേടിച്ചില്ലെങ്കിലോ എന്ന് ഭ്രാന്തന്‍. 

ഞങ്ങള്‍ പേടിപ്പിച്ചാല്‍ പേടിക്കാത്താവരായി ആരെങ്കിലുമുണ്ടോ എന്നു ചോദിച്ച കാളിയോട് പരീക്ഷിച്ചു നോക്കാന്‍ ഭ്രാന്തന്‍ പറഞ്ഞു. കോപം പൂണ്ട കാളി  തന്റെ കണ്ണുകള്‍ തുറിച്ചും ദംഷ്‌ട്രകള്‍ നീട്ടിയും അട്ടഹസിച്ച് നാറാണത്തു ഭ്രാന്തനെ പേടിപ്പിക്കാന്‍ ശ്രമിച്ചു. പക്ഷേ അദ്ദേഹം കൂസലില്ലാത അവിടെത്തന്നെ ഇരുന്നു. ഇതു കണ്ട് ഭദ്രകാളിയും ചുടലഭൂതങ്ങളും ലജ്ജിച്ച് തല താഴ്‌ത്തി.  അങ്ങൊരു സാധാരണ മനുഷ്യനാണെന്നു കരുതിയാണ് ഇങ്ങനെ ചെയ്തത്. അങ്ങൊരു അസാമാന്യ മനുഷ്യനാണെന്നു മനസ്സിലായി. അങ്ങ് ദയവു ചെയ്ത് ഇവിടുന്ന് മാറിത്തരണം, ഞങ്ങള്‍ക്ക് നൃത്തം ചെയ്യണമെന്ന് നാറാണത്തിനോട് അപേക്ഷിച്ചു. എന്നിട്ടും അദ്ദേഹം പോകാന്‍ കൂട്ടാക്കിയില്ല. മനുഷ്യര്‍ കാണ്‍കെ ഞങ്ങള്‍ നൃത്തം ചെയ്‌കയില്ലെന്ന് ഭദ്രകാളി വീണ്ടും പറഞ്ഞു.  എന്നാല്‍ നൃത്തം നാളെ ചെയ്‌തോളൂ, ഇന്നു ഞാന്‍ ഇവിടെ നിന്ന് പോകില്ലെന്നായി നാറാണത്ത്. വാഗ്വാദങ്ങള്‍ക്കൊടുവില്‍ കാളിയും കൂട്ടരും മടങ്ങിപ്പോകാനുറച്ചു. അക്കാര്യം നാറാണത്തിനെ അറിയിച്ചു. സാധാരണ മനുഷ്യരെ നേരിട്ട് കണ്ടു മുട്ടിയാല്‍ ഞങ്ങള്‍ ശപിക്കുകയാണ് പതിവ്. പക്ഷേ അങ്ങയെ ഞങ്ങള്‍ ശപിക്കുന്നില്ല. അനുഗ്രഹം നല്‍കാം എന്നു പറഞ്ഞു. പക്ഷേ നിങ്ങളുടെ അനുഗ്രഹമൊന്നും എനിക്കു വേണ്ടെന്നു നാറാണത്തും പറഞ്ഞു. അതു പറ്റില്ലെന്ന കാളിയുടെ തുടര്‍ച്ചയായ നിര്‍ബന്ധത്തെ തുടര്‍ന്ന് ഒടുവില്‍ അനുഗ്രഹം വാങ്ങാമെന്നായി നാറാണത്ത്.

ഞാനെന്നു മരിക്കുമെന്ന് നിങ്ങള്‍ക്ക് പറയാമോ എന്നു ചോദിച്ച നാറാണത്തിനോട് മുപ്പത്താറു സംവത്സരവും ആറുമാസവും പന്ത്രണ്ടു ദിവസവും അഞ്ചു നാഴികയും മൂന്നു വിനാഴികയും കഴിയുമ്പോള്‍ മരിക്കുമെന്ന് ഭദ്രകാളി പറഞ്ഞു. എന്നാല്‍ എന്റെ ആയുസ്സ് ഒരു ദിവസം കൂടി നീട്ടിത്തരാമോ എന്നായി നാറാണത്ത്.  അയ്യോ അതു വയ്യ, ഒരു മാത്രകൂടി നീട്ടിത്തരാനാവില്ലെന്നു പറഞ്ഞ കാളിയോട് എന്നാലെന്റെ മരണം ഒരു ദിവസം മുമ്പോട്ടാക്കണമെന്നായി നാറാണത്തിന്റെ ആവശ്യം. അതും വയ്യെന്നറിയിച്ചപ്പോള്‍ നിങ്ങള്‍ക്ക് ഒന്നും ചെയ്യാനാവില്ലെന്നും അനുഗ്രഹമൊന്നും വേണ്ടന്നും നാറാണത്ത് കോപിച്ചു.  ഒടുവില്‍ തന്റെ ഇടതു കാലിലെ മന്ത് വലതു കാലിലാക്കി തരണമെന്ന് പറഞ്ഞ നാറാണത്തിന് അത് സസന്തോഷം അനുഗ്രഹിച്ചു നല്‍കി കാളിയും കൂട്ടരും ശ്മശാനം വിട്ടു പോയി. 

(തുടരും)

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

India

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)
Entertainment

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

Astrology

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

Kerala

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

പുതിയ വാര്‍ത്തകള്‍

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

റോഹിംഗ്യക്കാരെ റോഡിൽ നിർത്തിയാൽ പടച്ചവൻ പൊറുക്കില്ലെന്ന് ഹാഷിം റിഫായ് ; പൊറുത്തില്ലേൽ ഞങ്ങൾക്ക് ആന മയില്‍ ഒട്ടകമാണെന്ന് യുവരാജ്

ഇന്ത്യ കരുത്താര്‍ജ്ജിക്കുന്നു-നരേന്ദ്രമോദി, കയറ്റുമതിയില്‍ റെക്കോര്‍ഡ്, നക്‌സലിസത്തിന്റെ നട്ടെല്ല് തകര്‍ന്നു,ഭീകരര്‍ക്ക് തിരിച്ചടി,ജനങ്ങള്‍ക്ക് നന്ദി

അനധികൃത മദ്യക്കേസ്: ആന്റോ അഗസ്റ്റിന്റെ ഭാര്യാമാതാവ് പ്രതിയല്ലെന്ന് പ്രോസിക്യൂഷന്‍, കോടതി ജാമ്യാപേക്ഷ പരിഗണിച്ചില്ല

പാറ്റകളെ നിങ്ങള്‍ രാജ്യത്തെ തകര്‍ക്കാമെന്നാണോ കരുതുന്നത്? ദേശപ്രേമികള്‍ അതിന് സമ്മതിക്കില്ല: മുംതാസ് അബ്ദുളിന്റെ പ്രസംഗം വൈറല്‍

ദുബായ് സഫാരി പാർക്ക്: എട്ടാമത് സീസൺ ഈ മാസം 12-ന് ആരംഭിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.