Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

എഴുത്തച്ഛന്റെ മന്ത്ര കവിത

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 30, 2018, 01:00 am IST
inSamskriti

അദ്ധ്യാത്മരാമായണത്തിലൂടെ

അദ്ധ്യാത്മ രാമായണം മന്ത്ര കവിതയാണ്. കിളിപ്പാട്ടെന്ന പേര് അക്കാര്യം കൂടി സൂചിപ്പിക്കുന്നു. ശ്രദ്ധയോടുകൂടി അദ്ധ്യാത്മരാമായണം വായിക്കുകയോ ഹൃദയപൂര്‍വം ഈ മഹാഗ്രന്ഥം വായിച്ചു കേള്‍ക്കുകയോ ചെയ്യുന്ന ആളുകള്‍ സ്വാനുഭവത്തെ ശാസ്ത്രീയമായി അപഗ്രഥിച്ചു നോക്കുകയാണെങ്കില്‍ ഇക്കാര്യം പകല്‍പോലെ വ്യക്തമായിക്കൊള്ളും. മറ്റേതൊരു ഭാഷാ കാവ്യം വായിച്ചാലും ലഭിക്കാത്ത അലൗകികമായ സന്തോഷം ഇതിന്റെ പാരായണത്തിലൂടെ സിദ്ധമായിത്തീരുന്നതായാണു ആരുടെയും അനുഭവം. ജീവിതത്തിലെ ക്ലേശങ്ങള്‍ എന്തുതന്നെയായിക്കൊള്ളട്ടെ മനസ്സിനെ ഉന്മഥിക്കുന്ന ദുഃഖങ്ങള്‍ എത്ര തന്നെ പ്രചണ്ഡമായിക്കൊള്ളട്ടെ, അതിനെയെല്ലാം അനായാസമായി ദൂരീകരിക്കാനും സഹൃദയനെ ആനന്ദത്തിന്റെ ഉപരിമണ്ഡലങ്ങളിലേക്കെത്തിക്കാനും ഈ കാവ്യത്തിനുള്ള സാമര്‍ത്ഥ്യം ഒന്നുവേറെ തന്നെയാണ്. ഋഗ്വേദ മന്ത്രങ്ങള്‍ക്കും വാല്മീകി, വ്യാസന്‍ തുടങ്ങിയ മഹര്‍ഷിമാരുടെ കാവ്യങ്ങള്‍ക്കും മാത്രം കൈവന്നിട്ടുള്ള സിദ്ധിവിശേഷമാണിത്. അതാണ് ആയിരത്താണ്ടുകള്‍ പലതു കഴിഞ്ഞിട്ടും പ്രഭ മങ്ങാതെ രാമായണ മഹാഭാരതങ്ങളെ ഇതിഹാസ പദവിയില്‍ നിലനിര്‍ത്തിയിരിക്കുന്നത്. മന്ത്രകവിതയുടെ മഹത്വം കുടികൊള്ളുന്നതവിടെയാകുന്നു.

കാവ്യമേളം ശബ്ദാര്‍ത്ഥ മയമാണ്. ശ്വാസകോശത്തില്‍നിന്ന് പുറപ്പെട്ട് കണ്ഠനാളത്തിലൂടെ ബഹിര്‍ഗമിക്കുന്ന വായു ചുണ്ടുകള്‍, പല്ല്, താലു മുതലായ ഭാഗങ്ങളില്‍ വച്ചു തടയപ്പെട്ടു തുറന്നുവിടുമ്പോള്‍ ശബ്ദങ്ങള്‍ അഥവാ വര്‍ണ്ണങ്ങള്‍ ഉണ്ടാകുന്നു എന്നും അവ കൂടിച്ചേര്‍ന്ന് വാക്കുകളും വാക്യങ്ങളും രൂപപ്പെടുമ്പോള്‍ അര്‍ത്ഥനിവേദന ക്ഷമമായ ഭാഷാപ്രയോഗം സംഭവിക്കുന്നു എന്നുമൊക്കെയാണ് പ്രസിദ്ധി. പക്ഷേ വര്‍ണ്ണങ്ങളുണ്ടാകുന്നത് വായ്, നാക്ക് മുതലായ ഉച്ചാരണാവയവങ്ങളില്‍ നിന്നല്ല. ഉള്ളിലിരിക്കുന്ന ശബ്ദത്തെ പുറത്തു കേള്‍പ്പിക്കുക മാത്രമേ യഥാര്‍ത്ഥത്തില്‍ അവ ചെയ്യുന്നുള്ളൂ. ശ്രീരാമരാമരാമ ശ്രീരാമചന്ദ്രജയ എന്ന് ഉറക്കെ ചൊല്ലുന്നപോലെ തന്നെ മനസ്സില്‍ വായിക്കുകയും സാധ്യമാണല്ലൊ. ഉച്ചരിക്കാതെ തന്നെ പ്രസ്തുത ശബ്ദങ്ങള്‍ ഹൃദയത്തില്‍ മുഴങ്ങുന്നത് അപ്പോള്‍ അനുഭവിക്കാം. മനസ്സുകൊണ്ട് എന്തുചിന്തിച്ചാലും വര്‍ണ്ണങ്ങളും വാക്കുകളും വാക്യങ്ങളും ഉള്ളില്‍ തുടിക്കും. എന്തുകൊണ്ട്? വര്‍ണ്ണങ്ങള്‍ ഉണ്ടാകുന്നത് ഉള്ളില്‍നിന്നാണ്. വെളിയില്‍നിന്നല്ല. പുറംലോകം ശബ്ദായമാനമാണെന്ന് നമുക്കു തോന്നിയാലും നിശ്ശബ്ദമാണെന്നതാണ് യഥാര്‍ത്ഥം. നമ്മുടെ ഉള്ളില്‍ ശബ്ദാനുഭവം തോന്നിക്കാന്‍ സഹായകമായ പദാര്‍ത്ഥ സ്പന്ദനങ്ങള്‍ മാത്രമേ പുറത്തുള്ളൂ. ശബ്ദം പുറത്തില്ല. ഉള്ളിലേയുള്ളൂ. അദ്ധ്യാത്മരാമായണം ക്രമേണ ഇതിന്റെയെല്ലാം രഹസ്യം വെളിവാക്കിത്തരും.

നമ്മുടെ ഉള്ളിന്റെ ഉള്ളില്‍ കുടികൊള്ളുന്ന  ശ്രീരാമനില്‍ ശക്തി സ്പന്ദിച്ചാണു ഇക്കാണായ ജഗത്തുമുഴുവന്‍ ഉണ്ടാകുന്നതെന്നു നേരത്തേ പറഞ്ഞിട്ടുണ്ട്. മറ്റുലോക പദാര്‍ത്ഥങ്ങളെപ്പോലെ ശബ്ദമുണ്ടാകുന്നതും ശ്രീരാമചന്ദ്രനില്‍നിന്നാകുന്നു. രാമനാണ് ശബ്ദതത്ത്വം. ആദ്യവസാനങ്ങളില്ലാത്ത ബ്രഹ്മമാണ് അക്ഷരമായ ശബ്ദ തത്ത്വമെന്ന് വാക്യപദീയമെന്ന വ്യാകരണ ശാസ്ത്രഗ്രന്ഥത്തില്‍ ഭര്‍ത്തൃഹരി രേഖപ്പെടുത്തിയിരിക്കുന്നത് അതിനാലാകുന്നു. പരാ എന്നുപേരുള്ള ശബ്ദതത്ത്വം മൂലാധാരത്തില്‍ നിന്നുയര്‍ന്നു പശ്യന്തിയും അനന്തരം മദ്ധ്യമയുമായിത്തീരുന്നു. അതാണ് കണ്ഠസ്ഥാനത്തെത്തി വൈഖരിയായി വാഗിന്ദ്രിയത്തിന് ഉച്ചരിക്കുവാനും അന്തരിക്ഷാദിമാദ്ധ്യമങ്ങള്‍ക്കു സംവഹിക്കുവാനും കാതുകള്‍ക്കു പിടിച്ചെടുക്കുവാനും പറ്റുന്ന അവസ്ഥയെ കൈവരിക്കുന്നത്. വൈഖരി ഭൂലോകവുമായി ബന്ധപ്പെട്ടുകിടക്കുന്നു. എന്നാല്‍ മദ്ധ്യമാ ശബ്ദമാകട്ടെ സ്വര്‍ലോക മഹര്‍ ലോകങ്ങളിലാണു (മനുഷ്യ ശരീരത്തില്‍ അതു യഥാക്രമം മനസ്സും ബുദ്ധിയുമായിരിക്കുന്നു) വ്യാപിക്കുന്നത്. മഹര്‍ലോകത്തെത്തി നിന്നുകൊണ്ടു യോഗിമാര്‍ ഉള്ളിലേക്കു നോക്കിക്കാണുന്ന സൂക്ഷ്മശബ്ദമാണു പശ്യന്തി. അതില്‍ വര്‍ണ്ണങ്ങള്‍ പലതായി വേര്‍തിരിഞ്ഞുനില്‍ക്കുന്നില്ല. അതിനുമപ്പുറമാണ് അത്യന്ത സൂക്ഷ്മമായ പര അഥവാ ശ്രീരാമനെന്ന ശബ്ദതത്ത്വം.

നൈസര്‍ഗ്ഗികമായ സൗന്ദര്യാനന്ദങ്ങള്‍ക്കു തെല്ലും തടസ്സമുണ്ടാകാതെ മദ്ധ്യമയുടെ ഉപരിമണ്ഡലങ്ങളില്‍ നിന്ന് (അഥവാ മഹര്‍ലോകത്തുനിന്നു) പ്രവഹിച്ചു വൈഖരീ രൂപത്തില്‍ കേള്‍ക്കപ്പെടുന്ന കവിതയാണു എഴുത്തച്ഛന്റെ കിളിപ്പാട്ട്. ആരിലും ഇങ്ങനെയാണു ശബ്ദം പുറപ്പെടുന്നതെങ്കിലും ഉള്ളിലെ അഹന്ത അതിന്റെ ജ്ഞാനാനന്ദങ്ങളെ മറച്ച് വികാരമലീമസമാക്കിത്തീര്‍ക്കുന്നതിനാല്‍ കാവ്യങ്ങള്‍ സൗന്ദര്യഹീനമായിപ്പോകുന്നു എന്നുമാത്രം. പ്രൊജക്ടറിലൂടെ കടന്നുവരുന്ന വെളിച്ചത്തില്‍ മലിനമായ നിറങ്ങളുടെ പലതരം വൈവിധ്യങ്ങള്‍ അഭ്രപാളി ഉണ്ടാക്കിത്തീര്‍ക്കുന്നതിനു സമാനമായ പ്രക്രിയയാണിത്. എഴുത്തച്ഛന്റെ ഹൃദയത്തില്‍ അഹന്തയാകുന്ന ഫിലിമില്ല. അതിനാല്‍ ശബ്ദം കലര്‍പ്പേതുമില്ലാതെ കടന്നുപോരുന്നു.   തടവെന്യേ പ്രകാശിക്കുന്ന പ്രസ്തുത ശബ്ദം സത്യശിവസൗന്ദര്യങ്ങളിണങ്ങിയ ശ്രീരാമതത്ത്വത്തെ സമര്‍ത്ഥമായി ആവിഷ്‌കരിക്കുന്നു.

അങ്ങനെ ജ്ഞാനാനന്ദമയമായ കിളിപ്പാട്ട് സഹൃദയന്മാരെ ഹഠാദാകര്‍ഷിക്കാന്‍ പോന്നതാണ്. ശ്രദ്ധയോടെ അതു വായിക്കുകയും കേള്‍ക്കുകയും ചെയ്യുമ്പോള്‍ ആദ്യം അതു വൈഖരിയുടെ ഭൂലോകത്തില്‍നിന്നു ഭക്തനെ ഉയര്‍ത്തി സ്വര്‍ലോക മഹര്‍ലോകങ്ങളുടെ മദ്ധ്യമയിലെത്തിക്കും.  അവിടെനിന്നുകൊണ്ട് പശ്യന്തിയുടെ ഉപരിലോകങ്ങള്‍   കാട്ടിക്കൊടുക്കും. മഹായോഗിയായ എഴുത്തച്ഛന്‍ വിളങ്ങിനിന്നിരുന്ന ദിവ്യലോകങ്ങളിലേക്കാണ് അദ്ധ്യാത്മ രാമായണം ആരെയും ഉയര്‍ത്തിക്കൊണ്ടുപോകുന്നത് എന്നു വ്യക്തം. അതാണു ശ്രദ്ധയോടെ അദ്ധ്യാത്മ രാമായണം വായിക്കുന്നവര്‍ക്കു ലഭിക്കുന്ന അലൗകികാനന്ദാനുഭവം. പിന്നെ ആനന്ദസ്വരൂപനായ ശ്രീരാമചന്ദ്രനിലെത്തിച്ചേരാന്‍  ദൂരമധികമില്ല. ഇങ്ങനെ കാവ്യാസ്വാദകനെ ഭഗവത് സവിധത്തിലേക്കുയര്‍ത്തിക്കൊണ്ടുപോകുന്ന കവിതയ്‌ക്കാണ് ഭാരതീയ ശാസ്ത്രം മന്ത്രകവിതയെന്നു പേരിട്ടിരിക്കുന്നത്. ഋക്-യജുഃ-സാമ-അഥര്‍വ വേദകവിതകള്‍ ഈ വിഭാഗത്തില്‍പ്പെടുന്നു. വാല്മീകി, വ്യാസന്‍, എഴുത്തച്ഛന്‍, നായനാര്‍മാര്‍, ആള്‍വാര്‍മാര്‍ എന്നിങ്ങനെ അനേകം ഋഷിവര്യന്മാരുടെ കൃതികളും മന്ത്രകവിതയായുണ്ട്.

(തുടരും)

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

India

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)
Entertainment

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

Astrology

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

Kerala

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

പുതിയ വാര്‍ത്തകള്‍

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

റോഹിംഗ്യക്കാരെ റോഡിൽ നിർത്തിയാൽ പടച്ചവൻ പൊറുക്കില്ലെന്ന് ഹാഷിം റിഫായ് ; പൊറുത്തില്ലേൽ ഞങ്ങൾക്ക് ആന മയില്‍ ഒട്ടകമാണെന്ന് യുവരാജ്

ഇന്ത്യ കരുത്താര്‍ജ്ജിക്കുന്നു-നരേന്ദ്രമോദി, കയറ്റുമതിയില്‍ റെക്കോര്‍ഡ്, നക്‌സലിസത്തിന്റെ നട്ടെല്ല് തകര്‍ന്നു,ഭീകരര്‍ക്ക് തിരിച്ചടി,ജനങ്ങള്‍ക്ക് നന്ദി

അനധികൃത മദ്യക്കേസ്: ആന്റോ അഗസ്റ്റിന്റെ ഭാര്യാമാതാവ് പ്രതിയല്ലെന്ന് പ്രോസിക്യൂഷന്‍, കോടതി ജാമ്യാപേക്ഷ പരിഗണിച്ചില്ല

പാറ്റകളെ നിങ്ങള്‍ രാജ്യത്തെ തകര്‍ക്കാമെന്നാണോ കരുതുന്നത്? ദേശപ്രേമികള്‍ അതിന് സമ്മതിക്കില്ല: മുംതാസ് അബ്ദുളിന്റെ പ്രസംഗം വൈറല്‍

ദുബായ് സഫാരി പാർക്ക്: എട്ടാമത് സീസൺ ഈ മാസം 12-ന് ആരംഭിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.