Tuesday, September 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Entertainment

‘മറഡോണ’ മാസാണ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 29, 2018, 02:59 pm IST
inEntertainment

കാൽപന്തുകളിലൂടെ ലോകം കീഴടക്കിയ നായകൻ. വില്ലത്തരം ഉണ്ടെങ്കിലും ദൈവത്തിന്റെ കൈയിലൂടെ മറഡോണ നായകനായി മാറി. വിഷ്ണു നാരായണൻ സംവിധാനം ചെയ്ത ‘മറഡോണ’ എന്ന സിനിമയിലെ ‘മറഡോണ’യും വില്ലനാണ്. നായകനായി മാറുന്ന വില്ലൻ. ‘മറഡോണ’ എന്ന ചിത്രവും ഫുട്ബോളുമായി യാതൊരു ബന്ധവുമില്ല. പക്ഷേ ഫുട്ബോളിന്റെ പോലെ ആവേശവും ചടുതലയും വശ്യമനോഹാരിതയുമൊക്കെ ‘മറഡോണ’ എന്ന ചിത്രത്തിലുമുണ്ട്. മറഡോണയായി ടൊവിനോ തോമസ് പ്രേക്ഷക ഹൃദയങ്ങൾ കീഴ്പ്പെടുത്തുകയാണ്.

‘മറഡോണ’ ആരെന്ന് സൂചന നൽകിയാണ് ചിത്രം തുടങ്ങുന്നത്. സിനിമയിലെ പ്രധാന കഥാപാത്രങ്ങളെല്ലാം ഒരു തരത്തിൽ വില്ലന്മാരാണ്, നായകന്മാരും. കുട്ടിക്കാലം മുതൽ ഒരുമിച്ചു വളർന്ന രണ്ടു സുഹൃത്തുക്കളുടെ ആത്മബന്ധം കൂടി ചിത്രം പറയുന്നു. മറഡോണയും സുധിയും(ടിറ്റോ വിൽസൺ) എന്തിനും തയ്യാറായ വില്ലന്മാരാണ്.

“ചിലർ അങ്ങനാ, ഒരു ജന്മത്തിലും നന്നാവില്ല” എന്ന് സ്വന്തം വീട്ടുകാർ പോലും എഴുതി തള്ളുന്ന ക്വട്ടേഷനും ഗുണ്ടാപണിയുമായി നടക്കുന്ന ചെറുപ്പക്കാർ. ഒരു വില്ലന്റെയും നായകന്റെയും കാമുകന്റെയും സുഹൃത്തിന്റെയും ഭാവങ്ങൾ ടൊവിനോ മികവുറ്റതാക്കിയിരിക്കുന്നു. കുഞ്ഞുങ്ങളോട് പോലും ദാക്ഷിണ്യം കാണിക്കാത്ത വില്ലനിൽ നിന്നും നിസഹായനായ മനുഷ്യനിലേക്ക് പ്രണയം നിറഞ്ഞ കാമുകനിലേക്ക് നന്മ നിറഞ്ഞ നായകനിലേക്കുള്ള മറഡോണയുടെ വേഷപ്പകർച്ചയാണ് സിനിമയുടെ കാതൽ.

എതിരാളികളിൽ നിന്നും രക്ഷപ്പെടാൻ പായുന്ന മറഡോണയിൽ തുടങ്ങിയ ഫ്ലാഷ് ബാക്കിലൂടെയാണ് ചിത്രം നായകനിലെ വില്ലനെ അവതരിപ്പിക്കുന്നത്. ജീവൻ രക്ഷിക്കാനുള്ള പാച്ചിലിൽ താൻ എത്തിപ്പെടുന്ന ഫ്ലാറ്റിൽ പുറത്തിറങ്ങാനാവാതെ ആരോടും മിണ്ടാനാവാത നിസഹായനായി തീരുന്ന മറഡോണയ്‌ക്കു മുന്നിൽ പുതിയ ലോകവും ഒരു പറ്റം പുതിയ മനുഷ്യരും. പെൺകുട്ടികളെ തമാശ രൂപേണ കണ്ടിരുന്ന നായകൻ താൻ ശരിക്കും പ്രണയിക്കുന്നുണ്ടോ എന്ന് സ്വയം ചോദിക്കുന്ന അവസ്ഥ. അസ്വസ്ഥനായ നായകന്റെ മനസിലേക്ക് പ്രണയത്തിന്റെ പുതുമഴ പെയ്യിക്കുകയാണ് ആശ എന്ന പെൺകുട്ടി. ശരണ്യ ആർ നായർ എന്ന പുതുമുഖനായികയിൽ “ആശ” എന്ന കഥാപാത്രം ഭദ്രമായിരുന്നു. അവർ തമ്മിലുള്ള സൗഹൃദവും പ്രണയവും അതിന്റെ ആഴവും ബോറടികളില്ലാതെ അവതരിപ്പിക്കാൻ സംവിധായകന് കഴിഞ്ഞു.

വില്ലൻ പരിവേഷമില്ലാതെ വില്ലനായെത്തുന്ന ചെമ്പൻ വിനോദ് തന്റെ പ്രതിഭ തെളിയിക്കുന്നുണ്ട്. സുധിയായി ടിറ്റോ വിൽസണും മറഡോണയുടെ സുഹൃത്തിന്റെ സഹോദരിയായി ലിയോണ ലിഷോയ് തിളങ്ങുന്നു. ഓരോ ക്രിമിനലിന്റെയും ഉള്ളിൽ പച്ചയായ മനുഷ്യനുണ്ട്, നന്മയുണ്ട് എന്ന് പറയാൻ കൂടി ചിത്രം ശ്രമിക്കുന്നു. സ്നേഹിച്ചു തുടങ്ങിയ നിമിഷം ജീവിതം കൈവിട്ടു പോകുമെന്ന അവസ്ഥയിലേക്കെത്തുന്ന നായകന്റെ അതിജീവനത്തിന്റെ കഥകൂടിയാണ് മറഡോണ. കൃഷ്ണമൂർത്തിയുടെ രചനയിൽ എസ് വിനോദ് കുമാർ നിർമ്മിച്ച ചിത്രത്തിൽ സുഫിൻ ശ്യാമിന്റെ സംഗീതവും ദീപക്കിന്റെ ഛായാഗ്രഹണവും ശ്രദ്ധ നേടുന്നുണ്ട്. തേടിയെത്തിയ കഥാപാത്രങ്ങൾ തന്റെ കൈയിൽ ഭദ്രമാണെന്ന് ഒരിക്കൽകൂടി തെളിയിക്കുകയാണ് ‘മറഡോണ’യിലൂടെ ടൊവിനോ തോമസ്. ‘മറഡോണ’യെത്തേടിയെത്തുന്ന പ്രേക്ഷകന് എന്തായാലും നിരാശപ്പെടേണ്ടി വരില്ല.

സി.രാജ

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

18 വയസ്സുവരെയുള്ള ജന്മനാ ഹൃദ്രോഗമുള്ള കുട്ടികൾക്ക് സൗജന്യ ചികിത്സ; ‘ഹൃദ്യം’ പദ്ധതിയിൽ കിംസ്ഹെൽത്ത് പങ്കാളിയായി, ഉദ്ഘാടനം മേയർ നടത്തി

India

പാകിസ്ഥാന് പിന്തുണ ; യുഎന്നിൽ കശ്മീർ പ്രശ്നത്തിൽ ഇടപെട്ട് എർദോഗൻ : അനാവശ്യ പരാമർശങ്ങൾ നടത്തരുതെന്ന് ഇന്ത്യ

Kottayam

മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി രണ്ടുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

Kerala

കുഞ്ഞിനെ പ്രസവിച്ചയുടനെ കൊലപ്പെടുത്തി തൊഴുത്തില്‍ ഒളിപ്പിച്ച അമ്മയ്‌ക്ക് ജീവപര്യന്തം തടവ്

India

സൊഹ്‌റാബുദ്ദീൻ ഷെയ്ഖ് കേസ്: അമിത് ഷായെ കുറ്റവിമുക്തനാക്കിയ വിധി പുനപരിശോധിക്കില്ലെന്ന് സുപ്രീംകോടതി

പുതിയ വാര്‍ത്തകള്‍

റെസ്റ്റോറന്റുകളിലെ ഹുക്ക ബാറുകള്‍ക്ക് നിരോധനം, ശുദ്ധവായു ശ്വസിക്കാനുള്ള അവകാശം മൗലികാവകാശമെന്ന് കോടതി

ഇനി കളറാകുമോ? ടൂറിസ്റ്റ് ബസുകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന ഏകീകൃത കളര്‍ കോഡ് പുനഃപരിശോധിക്കാന്‍ സര്‍ക്കാര്‍ ഉത്തരവ്

യൂട്യൂബറുടെ വീട് കുത്തിത്തുറന്ന് കൊള്ളയടിച്ച സംഭവത്തിൽ 4 പേർ അറസ്റ്റിൽ, 98 പവൻ കണ്ടെത്തി

കേരളത്തിന് ആശ്വാസം പകര്‍ന്ന് റെയില്‍വേ; മലബാര്‍, മാവേലി എക്സ്പ്രസുകളില്‍ അധിക കോച്ചുകള്‍ അനുവദിച്ച്‌ റെയില്‍വേ

46 കിണറുകള്‍ കുഴിച്ചിട്ടും എണ്ണകിട്ടാത്ത ഗയാന ഒടുവില്‍ കണ്ടെത്തി വന്‍എണ്ണശേഖരം..ഈ പാഠം ഉള്‍ക്കൊണ്ട് ആന്‍ഡമാനില്‍ എണ്ണപര്യവേക്ഷണത്തിന് ഇന്ത്യ

“ഡ്രിങ്ക് & ഡ്രൈവ് – ഒരു അനാവശ്യ ത്രില്ലർ”; അശ്വന്ത് കോക്കിനെ ട്രോളി കേരള പോലീസ്

ഇലക്ഷൻ കഴിഞ്ഞില്ലേ, ഇനിയല്പം ഇരുട്ടാവാം! വീണ്ടും പവർ കട്ട്, 6:45 മുതൽ രാത്രി 12 മണി വരെ നിയന്ത്രണമെന്ന് കെഎസ്ഇബി

സ്വകാര്യ ആശുപത്രികള്‍ ലാഭം മാത്രം ലക്ഷ്യമിടുന്ന വ്യവസായങ്ങളായി മാറിയെന്ന് സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശനം

നന്ദിഗ്രാമില്‍ ഹസിരാനിയുടെ സ്ഥാനാര്‍ത്ഥിത്വം തടയാനുള്ള കോണ്‍ഗ്രസ് ശ്രമം പാളി, ഹര്‍ജി തള്ളി ഹൈക്കോടതി

നഷ്ടമായത് തപസ്വിയായ മഹാസംഘാടകനെ : തപസ്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.