Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

ഹനുമാന്റെ രാമഭക്തി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 29, 2018, 03:01 am IST
inSamskriti

മക്കളേ,

ആയിരത്താണ്ടുകളിലൂടെ വികസിച്ച നമ്മുടെ സംസ്‌കാരത്തിന്റെ കണ്ണാടിയാണ് രാമായണം. ജീവിതമൂല്യങ്ങളുടെ സമഗ്രദര്‍ശനം അതില്‍ നമുക്കു കാണാം. അച്ഛനമ്മമാരും മക്കളും തമ്മിലുള്ള ഉദാത്തമായ ബന്ധം, സ്വാര്‍ത്ഥതയില്ലാത്ത സഹോദര സ്‌നേഹം, ത്യാഗപൂര്‍ണ്ണമായ ദാമ്പത്യജീവിതം, ഉത്തമമായ ഗുരുശിഷ്യബന്ധം, ക്ഷീണമെന്തെന്നറിയാത്ത സേവകഭാവം ഇവയെല്ലാം രാമായണത്തില്‍ തെളിഞ്ഞുകാണാം. ജ്ഞാനവും ഭക്തിയും കര്‍മ്മവും യോഗവും എല്ലാം വേണ്ടവിധം അതില്‍നിന്ന് ഉള്‍ക്കൊള്ളാന്‍ സാധിക്കും. ഈ വിധം അനേകമൂല്യങ്ങളുടെ ഒരു കലവറ തന്നെയാണ് രാമായണം.

രാമായണത്തിലെ ഓരോ കഥാപാത്രത്തില്‍ നിന്നും, നമുക്കു പഠിക്കുവാനുണ്ട്. നന്മ തിന്മകളും ധര്‍മ്മാധര്‍മ്മങ്ങളും അവരുടെ ജീവിതത്തിലൂടെ നമ്മള്‍ വേര്‍തിരിച്ചറിയുന്നു. ഒരര്‍ത്ഥത്തില്‍ രാമായണത്തിലെ രാമനും ലക്ഷ്മണനും ഭരതനും സീതയും രാവണനും

 ബാലിയുമെല്ലാം നമ്മുടെ ഉള്ളില്‍ തന്നെയാണ്. ഉത്തമരായ  വ്യക്തികള്‍പോലും അവിവേകം മൂലം എങ്ങനെ അധഃപതിക്കുന്നുവെന്ന് ദശരഥന്‍ കൈകേയി തുടങ്ങിയ കഥാപാത്രങ്ങളിലൂടെ വ്യക്തമാകുന്നു. നമ്മുടെ ഉള്ളിലെ ശ്രേഷ്ഠവും നീചവുമായ ഈ ഭാവങ്ങളെ തിരിച്ചറിഞ്ഞു ശരിയായ മാര്‍ഗത്തിലൂടെ മുന്നേറുക എന്നതാണു നമ്മുടെ ധര്‍മം. അതിനുള്ള മാര്‍ഗ്ഗദര്‍ശിയാണു രാമായണം. അങ്ങനെ ലോകജീവിതത്തിലുണ്ടാകുന്ന പ്രതിബന്ധങ്ങളെ തരണം ചെയ്ത് എങ്ങനെ പരമപദം പൂകാമെന്ന് നമ്മെ പഠിപ്പിക്കുന്ന മഹദ്ഗ്രന്ഥം കൂടിയാണ് രാമായണം.

രാമായണത്തില്‍ ആദര്‍ശ കഥാപാത്രങ്ങള്‍ നിരവധിയാണ്.  അവയില്‍ ഏറ്റവും തിളക്കമാര്‍ന്ന വ്യക്തിത്വങ്ങളില്‍ ഒന്നാണ് ഹനുമാന്റേത്. രാമഭക്തന്മാരില്‍ ഒന്നാമനും ഹനുമാന്‍ തന്നെയാണ്. ഹനുമാന്റെ വീര്യം, ഉത്സാഹം, പാണ്ഡിത്യം, വിവേകം എല്ലാം അതുല്യം തന്നെ. എന്നിട്ടും, ഹനുമാനില്‍ ഞാനെന്ന ഭാവം ലവലേശമില്ല. തന്റെ ശരീരവും മനസ്സും സര്‍വ്വശക്തികളും ഹനുമാന്‍ രാമനുവേണ്ടി സമര്‍പ്പിച്ചു. രാമകാര്യത്തിനുവേണ്ടി പ്രയത്‌നിക്കുമ്പോള്‍ വിശ്രമം എന്ന വാക്കുതന്നെ ഹനുമാന്‍ മറക്കുന്നു. രാമനാമം ജപിക്കാനും രാമകഥ കേള്‍ക്കാനുംവേണ്ടി മാത്രം ഹനുമാന്‍ ഇന്നും ചിരഞ്ജീവിയായി കഴിയുന്നുവെന്നാണ് വിശ്വാസം. 

ശരിയായ ഗുരുശിഷ്യബന്ധം എങ്ങനെയായിരിക്കണം എന്നു കാണിക്കുന്ന ഒരു സംഭവം ഹനുമാന്റെ ജീവിതത്തിലുണ്ട്. ഒരിക്കല്‍ ഒരു ഋഷി നദിയിലിറങ്ങി നിന്ന് കയ്യില്‍ നദീജലമെടുത്ത് സന്ധ്യാവന്ദനം ചെയ്യുമ്പോള്‍ ആകാശത്തിലൂടെ സഞ്ചരിച്ചിരുന്ന ഒരു ഗന്ധര്‍വ്വന്‍ താഴേയ്‌ക്ക് തുപ്പി. അതു ഋഷിയുടെ കൈക്കുമ്പിളിലെ വെള്ളത്തില്‍ വീണു. ഋഷിക്ക് ദുഃഖവും അമര്‍ഷവും തോന്നി. അദ്ദേഹം ശ്രീരാമന്റെ അടുക്കല്‍ച്ചെന്ന്, തന്നെ അപമാനിച്ച ഗന്ധര്‍വ്വനെ വധിച്ച് നീതി നടപ്പാക്കണമെന്ന് അപേക്ഷിച്ചു. രാമന്‍ ഋഷിയുടെ അപേക്ഷ കൈക്കൊണ്ടു. ഇതറിഞ്ഞ ഗന്ധര്‍വ്വന്‍ ഉടനെ ഹനുമാന്റെ അമ്മയെ ശരണം പ്രാപി

ച്ച് കരഞ്ഞുകൊണ്ട് അവരോട് അപേക്ഷിച്ചു, ”അമ്മേ, ഞാന്‍ ഒരാപത്തില്‍ പെട്ടിരിക്കുകയാണ്. അമ്മ എന്നെ രക്ഷിക്കണം. അമ്മ എനിക്കു വാക്കു തരണം.” അഞ്ജനയുടെ മാതൃഹൃദയത്തിന് ആ അപേക്ഷ നിരസിക്കാനായില്ല. അവര്‍ ഹനുമാനോട് പറഞ്ഞു, ”മകനേ, ഇദ്ദേഹത്തിന്റെ ജീവന്‍ രക്ഷിക്കാമെന്ന് ഞാന്‍ വാക്കുകൊടുത്തു. നീ എന്റെ വാക്ക് സത്യമാക്കണം”. അമ്മയുടെ വാഗ്ദാനം നിറവേറ്റാമെന്ന് ഹനുമാന്‍ ഏറ്റു. ഗന്ധര്‍വ്വനെ വധിക്കാനായി ശ്രീരാമന്‍ എത്തിച്ചേര്‍ന്നു. ഹനുമാന്‍ ഗന്ധര്‍വ്വനെ തന്റെ പുറകില്‍ നിര്‍ത്തിക്കൊണ്ട് അയാളോട് രാമനാമം ജപിക്കാന്‍ പറഞ്ഞു. ഹനുമാനും തൊഴുകൈയ്യുമായി രാമനാമം ജപിച്ചുകൊണ്ടിരുന്നു. ശ്രീരാമന്‍ ഗന്ധര്‍വ്വന്റെ നേരെ എയ്ത അമ്പുകളെല്ലാം തിരിച്ചുവന്ന് രാമന്റെ തന്നെ പാദത്തില്‍ പുഷ്പങ്ങളായി വീണു. ഒരമ്പുപോലും ഗന്ധര്‍വ്വനു കൊള്ളുന്നില്ല. ഹനുമാനും ഗന്ധര്‍വ്വനും രാമനാമം ജപിക്കുക മാത്രം ചെയ്തുകൊണ്ടിരുന്നു. ഒടുവില്‍ ഹനുമാന്‍ ശ്രീരാമനോട് വിനയപൂര്‍വ്വം പ്രാര്‍ത്ഥിച്ചു, ”ഭഗവാനേ, അവിടുന്ന് അനുവദിച്ചാല്‍ ഗന്ധര്‍വ്വന്‍ ഋഷിയോടു ക്ഷമ യാചിക്കുവാന്‍ തയ്യാറാണ്.” ശ്രീരാമനും ഋഷിയും അതിനു സമ്മതിച്ചു. അങ്ങനെ അവരുടെ വഴക്ക് ഒത്തുതീര്‍പ്പായി. ഗന്ധര്‍വ്വന് പ്രാണഭയത്തില്‍ നിന്ന് മോചനവും കിട്ടി.  

ഒന്നുമറിയാതെയാണ്  ഹനുമാന്റെ അമ്മ ഗന്ധര്‍വന് വാക്കുകൊടുത്തത്. എന്നാല്‍ ത്രികാലജ്ഞാനിയായ ശ്രീരാമന് എല്ലാമറിയാമല്ലോ. എന്തിനാണ് അദ്ദേഹം ഋഷിക്ക് വാക്കുകൊടുത്തത്, എന്നു ഹനുമാന് ചിന്തിക്കാമായിരുന്നു. എന്നാല്‍ ഹനുമാന്‍ അങ്ങനെ ചിന്തിച്ചില്ല. ശ്രീരാമനോട് ഏറ്റുമുട്ടേണ്ടിവന്നപ്പോള്‍പോലും രാമനെയും രാമമന്ത്രത്തെയും ആശ്രയിക്കുക മാത്രമാണ് ഹനുമാന്‍ ചെയ്തത്. മാത്രമല്ല, മറ്റുള്ളവരെയും രാമഭക്തിയുടെ മാര്‍ഗത്തിലേയ്‌ക്കു നയിച്ചു. ഒരു ശിഷ്യന്റെ പരമമായ ധര്‍മമാണ് ഹനുമാന്‍ കാട്ടിത്തന്നത്. തന്റെ നേര്‍ക്ക് ശ്രീരാമന്‍ അമ്പയച്ചിട്ടുപോലും ഹനുമാന് രാമനിലുള്ള വിശ്വാസത്തിന് അല്‍പവും കോട്ടം തട്ടിയില്ല. ഹനുമാന്റെ  ഭക്തിയുടെ മഹിമ മൂലം ഗന്ധര്‍വനെ രക്ഷിക്കാനും കഴിഞ്ഞു. ഇതെല്ലാം ഒരുപക്ഷേ ഭഗവാന്റെ  ലീലയായിരിക്കാം. ഹനുമാന് തന്നില്‍ എത്രമാത്രം ഭക്തിയും വിശ്വാസവുമുണ്ടെന്ന് അളക്കാന്‍ ശ്രീരാമന്‍ സൃഷ്ടിച്ച ഒരു സാഹചര്യമായിരിക്കാം. എന്തായാലും ഹനുമാനെപ്പോലെ ഒരു ഉത്തമശിഷ്യന്‍ വേറെ കാണില്ല. 

മാതാ അമൃതാനന്ദമയി

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

India

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)
Entertainment

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

Astrology

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

Kerala

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

പുതിയ വാര്‍ത്തകള്‍

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

റോഹിംഗ്യക്കാരെ റോഡിൽ നിർത്തിയാൽ പടച്ചവൻ പൊറുക്കില്ലെന്ന് ഹാഷിം റിഫായ് ; പൊറുത്തില്ലേൽ ഞങ്ങൾക്ക് ആന മയില്‍ ഒട്ടകമാണെന്ന് യുവരാജ്

ഇന്ത്യ കരുത്താര്‍ജ്ജിക്കുന്നു-നരേന്ദ്രമോദി, കയറ്റുമതിയില്‍ റെക്കോര്‍ഡ്, നക്‌സലിസത്തിന്റെ നട്ടെല്ല് തകര്‍ന്നു,ഭീകരര്‍ക്ക് തിരിച്ചടി,ജനങ്ങള്‍ക്ക് നന്ദി

അനധികൃത മദ്യക്കേസ്: ആന്റോ അഗസ്റ്റിന്റെ ഭാര്യാമാതാവ് പ്രതിയല്ലെന്ന് പ്രോസിക്യൂഷന്‍, കോടതി ജാമ്യാപേക്ഷ പരിഗണിച്ചില്ല

പാറ്റകളെ നിങ്ങള്‍ രാജ്യത്തെ തകര്‍ക്കാമെന്നാണോ കരുതുന്നത്? ദേശപ്രേമികള്‍ അതിന് സമ്മതിക്കില്ല: മുംതാസ് അബ്ദുളിന്റെ പ്രസംഗം വൈറല്‍

ദുബായ് സഫാരി പാർക്ക്: എട്ടാമത് സീസൺ ഈ മാസം 12-ന് ആരംഭിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.