കെഎസ്ആര്‍ടിസിയുടെ വേണാട് ചെയിന്‍ സര്‍വ്വീസുകള്‍ പലയിടത്തും യാത്രക്കാരെ വലയ്ക്കുന്നു. പുതിയ ബസുകള്‍ ഇറക്കാത്തതും പഴയ ബസുകള്‍ കൃത്യമായി സര്‍വ്വീസ് നടത്താത്തതുമാണ് വേണാട് ചെയിന്‍ സര്‍വ്വീസ് ഉള്‍പ്പെടെയുള്ളവ വഴിമുടക്കികളാകുന്നത്. ആഴ്ചയില്‍ രണ്ടും മൂന്നും ദിവസം ഓരോ റൂട്ടിലും പല ബസുകളും പണിമുടക്കുന്നു. സ്വകാര്യബസുകള്‍ അടക്കിവാഴുന്ന റൂട്ടുകളില്‍ ഇതിന്റെ ഗുണം ലഭിക്കുന്നത് സ്വകാര്യ ബസ് മുതലാളിമാര്‍ക്കാണ്.
പുതിയ ബസ് അനുവദിക്കാത്തത് സ്വകാര്യബസുകളെ സഹായിക്കാനാണെന്ന ആക്ഷേപമുയര്‍ന്നിട്ടും പലയിടങ്ങളിലും അധികൃതര്‍ അനങ്ങുന്നില്ലെന്നും ആരോപണം ഉണ്ട്. ഡ്യൂട്ടി കണ്ടക്ടറും ഡ്രൈവറും ആവശ്യപ്പെട്ടാലും അറ്റകുറ്റപ്പണികള്‍ക്ക് പലപ്പോഴും നടപടികളുണ്ടാകുന്നില്ല. പരാതിപ്പെട്ടാല്‍പോലും രക്ഷയില്ലാത്ത അവസ്ഥയാണുള്ളത്. ഇത് ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് ഗ്രാമീണ മേഖലയിലുള്ളവരെയാണ്. പലപ്പോഴും മുന്നറിയിപ്പുകള്‍ പോലുമില്ലാതെ ബസ് സര്‍വ്വീസുകള്‍ റദ്ദാക്കുമ്പോള്‍ സാധാരണക്കാര്‍ക്ക് ഏറെ ബുദ്ധിമുട്ടുകളാണ് നേരിടേണ്ടി വരുന്നത്.
രാമകൃഷ്ണന്,
കൊല്ലം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: