Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

പറയിപെറ്റ പന്തിരുകുലം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 27, 2018, 01:04 am IST
in Samskriti

ഐതീഹ്യമാലയിലൂടെ-8

കായ്‌കനികള്‍ ഭക്ഷിച്ചും ഭിക്ഷയെടുത്തും ഭര്‍ത്താവിനൊപ്പം ദേശാടനം നടത്താന്‍ വരരുചിയുടെ ഭാര്യയ്‌ക്ക് യാതൊരു മടിയും ഉണ്ടായിരുന്നില്ല. യാത്രക്കിടയില്‍ പലയിടങ്ങളിലായി ആകെ പതിനൊന്നു മക്കള്‍ക്ക് അവര്‍ ജന്മം നല്‍കി. കുട്ടികളെയെല്ലാം അവര്‍ വഴിയിലുപേക്ഷിച്ചു. അവരെ ബ്രാഹ്മണനുള്‍പ്പെടെ പല ജാതിയില്‍ പെട്ടവര്‍ എടുത്തു വളര്‍ത്തി. പന്ത്രണ്ടാമതും ഗര്‍ഭം ധരിച്ചപ്പോള്‍  ആ കുട്ടിയെ വഴിയിലുപേക്ഷിക്കില്ലെന്ന് വരരുചിയുടെ ഭാര്യ നിശ്ചയിച്ചു. ഇത്തവണ കുട്ടിക്ക് വായയുണ്ടോ എന്ന് ഭര്‍ത്താവ് അന്വേഷിച്ചാല്‍ ഇല്ലെന്ന് മറുപടി പറയണമെന്നും അവര്‍ തീരുമാനിച്ചു. അങ്ങനെയെങ്കില്‍ കുഞ്ഞിനെ കൂടെക്കൂട്ടാന്‍ അനുവദിക്കുമെന്നായിരുന്നു അവരുടെ പ്രതീക്ഷ. 

 പ്രസവം കഴിഞ്ഞപ്പോള്‍ പതിവു പോലെ കുഞ്ഞിനു വായയുണ്ടോ എന്ന പതിവു ചോദ്യം വരരുചി ആവര്‍ത്തിച്ചു. ഇല്ലെന്നായിരുന്നു ഭാര്യയുടെ മറുപടി. എങ്കില്‍ കുഞ്ഞിനെ എടുത്തോളാന്‍ വരരുചി പറഞ്ഞു. ഏറെ വൈകാതെ കുഞ്ഞിന് വായയില്ലാതെയായി. അതു കണ്ട വരരുചി കുഞ്ഞിനെ ഒരു കുന്നിന്‍ മുകളില്‍ പ്രതിഷ്ഠിച്ചു. അതാണ് പിന്നീട് ‘വായില്ലാക്കുന്നിലപ്പന്‍’   എന്നറിയപ്പെട്ട ദേവന്‍.  പറയിപെറ്റ പന്ത്രണ്ടു മക്കളെ ചേര്‍ത്ത് പറയുന്ന പേരാണ് ‘പറയിപെറ്റ പന്തിരുകുലം’ . പന്ത്രണ്ടാളുകളെയും ചേര്‍ത്തൊരു ശ്ലോകമുണ്ട്

 ‘മേഷ(ഴ)ത്തോളഗ്നിഹോത്രീരജകനുളിയന്നൂര്‍

  ത്തച്ചനും പിന്നെ വള്ളോന്‍ 

  വായില്ലാക്കുന്നിലപ്പന്‍ വടുതല മരുവും 

  നായര്‍ കാരയ്‌ക്കല്‍ മാതാ

  ചെമ്മേകേളുപ്പുകൂറ്റന്‍ പെരിയതിരുവര

  ങ്കത്തെഴും പാണനാരും

  നേരേ നാരായണഭ്രാന്തനുമുടനകവൂര്‍ 

  ചാത്തനും പാക്കനാരും’

അവര്‍ പലദിക്കുകളിലായാണ് വളര്‍ന്നത്. ബാല്യം കഴിഞ്ഞതോടെ  സഹോദരന്മാരാണെന്ന് പരസ്പരം തിരിച്ചറിഞ്ഞു. പിന്നീട് ഏറെ സ്‌നേഹത്തോടെയാണ് അവര്‍ കഴിഞ്ഞു പോന്നത്. പന്ത്രണ്ടു പേരുമായി ബന്ധപ്പെട്ട് ഒട്ടേറെ അത്ഭുത കഥകള്‍ പ്രചാരത്തിലുണ്ട്. വരരുചിയും ഭാര്യയും  യാത്രകളിലൂടെ കാലം കഴിച്ചു. മാതാപിതാക്കളുടെ ശ്രാദ്ധത്തിന് മക്കളെല്ലാവരും അഗ്നിഹോത്രിയുടെ ഇല്ലത്താണ് ഒത്തു ചേരാറുള്ളത്. നാനാജാതിക്കാര്‍ ഒത്തുചേരുന്നതിനാല്‍ ശ്രാദ്ധത്തിന് വിളിക്കുന്ന ബ്രാഹ്മണര്‍ക്ക് അതില്‍ പങ്കെടുക്കാന്‍ മടിയായിരുന്നു. അഗ്നിഹോത്രിയുടെ അന്തര്‍ജനത്തിനും ഇക്കാര്യത്തില്‍ ഇഷ്ടക്കേടുണ്ടായിരുന്നു. ഇക്കാര്യം അവര്‍ ഭര്‍ത്താവിനെ അറിയിച്ചു. പരിഹാരമുണ്ടാക്കാമെന്ന്  അഗ്നിഹോത്രി ഭാര്യയോടു പറഞ്ഞു. 

അങ്ങനെയിരിക്കെ അച്ഛന്റെ ശ്രാദ്ധമായി. സഹോദരങ്ങളെല്ലാം അഗ്നിഹോത്രിയുടെ ഇല്ലത്തെത്തി. പത്തുമുറികളിലായാണ് അവര്‍ കിടന്നുറങ്ങാറുള്ളത്.  സഹോദരന്മാര്‍ ഉറക്കമായപ്പോള്‍ അന്തര്‍ജനത്തെയും  ശ്രാദ്ധത്തിനെത്തിയ ബ്രാഹ്മണനെയും വിളിച്ച് അഗ്നിഹോത്രി, അവര്‍ ഉറങ്ങുന്ന മുറികള്‍ക്കു മുമ്പിലെത്തി. തന്നെ തൊട്ടുകൊണ്ട്് അവരെ നോക്കാന്‍ ഇരുവരോടും അഗ്നിഹോത്രി പറഞ്ഞു. പത്തുപേരെയും വീക്ഷിച്ചപ്പോള്‍  അനന്തശായിയായ മഹാവിഷ്ണുവിനെയാണ് അവര്‍ കണ്ടത്. എല്ലാവരും മഹാവിഷ്ണുവിന്റെ അവതാരമാണെന്ന് അന്തര്‍ജനത്തിനും ബ്രാഹ്മണനും അതോടെ ബോധ്യമായി. 

പൊന്നാനി താലൂക്കില്‍ മേഴത്തൂര്‍ അംശത്തിലാണ് അഗ്നിഹോത്രിയുടെ ഭവനം. വള്ളുവനാടു താലൂക്കില്‍ ഒറ്റപ്പാലത്തിനടുത്ത് കടമ്പൂര്‍  മനയ്‌ക്കലുള്ള നമ്പൂതിരിമാര്‍ അഗ്നിഹോത്രിയുടെ പുലക്കാരത്രേ. അഗ്നിഹോത്രിയുടെ അന്തര്‍ജനം ഒരിക്കല്‍ അടുത്തുള്ള പുഴയില്‍ അലക്കാന്‍ പോയി. തേച്ചു മിനുക്കാനായി ഒരു താലവും കൂടെക്കരുതിയിരുന്നു. തേച്ചു മിനുക്കിയ താലം ഒഴുകിപ്പോകാതിരിക്കാന്‍ അതില്‍ അല്പം മണലിട്ടു വെച്ചു. പിന്നീട് താലം അവിടെ നിന്ന് ഇളക്കാന്‍ പറ്റിയില്ല. അതത്രേ പ്രസിദ്ധമായ തൃത്താലത്തപ്പന്റെ വിഗ്രഹം. 

പറയിപെറ്റ പന്തിരുകുലത്തില്‍ നാറാണത്തു ഭ്രാന്തനുമായി ബന്ധപ്പെട്ട ദിവ്യകഥകള്‍ ഒട്ടേറെ പ്രചാരത്തിലുണ്ട്.  

(തുടരും)

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഇസ്രായേലിനെ പേടി ; ആയത്തുല്ല അലി ഖമനയിയുടെ സംസ്കാര ചടങ്ങിൽ മകൻ മുജ്തബ ഖമനയി പങ്കെടുത്തേക്കില്ല

India

90 വയസ്സുള്ള മുസ്ലീം വയോധികയുടെ ഭൂമി വ്യാജരേഖ നിർമ്മിച്ച് തട്ടിയെടുക്കാൻ ശ്രമിച്ച് വദ്ര കുടുംബം : കൂട്ടുനിന്ന് പ്രിയങ്ക : ഭീഷണിയുമായി കോൺഗ്രസ് എംഎൽഎ

India

ഔറംഗസേബിന്റെ ആക്രമണത്തെ ഭയന്ന് ജലാശയത്തിൽ ഒളിപ്പിച്ചു ; ത്രയംബകേശ്വർ ക്ഷേത്ര പരിസരത്ത്  കണ്ടെത്തിയത് 300 വർഷത്തിലേറെ പഴക്കമുള്ള ശിവലിംഗം

Kerala

യൂട്യൂബര്‍ ഖാദര്‍ കരിപ്പൊടി തനിക്ക് നേരെ നടത്തിയത് ക്വട്ടേഷന്‍ ആക്രമണമെന്ന് പ്രവാസി അബ്ദുല്‍ അഹദ്, അറസ്റ്റ് ചെയ്യാത്തത് സ്വാധീനം കാരണം

Gulf

പ്രവാസികൾക്ക് ആശ്വാസം : സൗദിയിൽ കാലഹരണപ്പെട്ട വർക്ക് പെർമിറ്റുകൾ ശരിയാക്കുന്നതിനുള്ള സമയപരിധി നീട്ടി

പുതിയ വാര്‍ത്തകള്‍

72-ാം ദേശീയ ചലച്ചിത്ര അവാര്‍ഡ് നാളെ പ്രഖ്യാപിക്കും : പ്രതീക്ഷയോടെ മലയാളം

അമ്മ പ്രസിഡന്റ് സ്ഥാനം രാജിവച്ചിട്ടില്ലെന്ന് ശ്വേത മേനോന്‍, നിരപരാധിത്വം തെളിയിക്കാതെ പടിയിറങ്ങില്ല, അഡ്‌ഹോക് കമ്മിറ്റി നിയമവിരുദ്ധം

ആദിവാസി യുവതിക്ക് ഗര്‍ഭകാലത്ത് പോഷകാഹാരങ്ങള്‍ നല്‍കിയില്ല,മുലപ്പാല്‍ കുറവായതിനാല്‍ കുഞ്ഞുങ്ങള്‍ക്ക് നല്‍കുന്നത് തിളപ്പിച്ചാറിയ വെള്ളം

ആട്ടിറച്ചിക്ക് പകരം ഹോട്ടലുകളിൽ ബീഫ് വിതരണം ചെയ്തു : ഇറച്ചിക്കട ഉടമ മുഹമ്മദ് ഉസ്മാനും സഹായി ജഹാംഗീറും അറസ്റ്റിൽ ; കണ്ടെടുത്തത് 50 കിലോ മാംസം

രാജസ്ഥാനിൽ 13 വയസ്സുള്ള പെൺകുട്ടിയെ 32 പേർ ബലാത്സംഗം ചെയ്തു : ക്രൂരത നടന്ന മൂന്ന് ഹോട്ടലുകൾ ബുൾഡോസറിന് ഇടിച്ചുനിരത്തി ഭരണകൂടം

രാം ലല്ലയെ എതിർക്കുന്ന സനാതന ധർമ്മത്തെ അവഹേളിക്കുന്ന അഖിലേഷ് ശ്രീകൃഷ്ണനായി ; എസ്പി മേധാവിയെ ദൈവമായി ചിത്രീകരിച്ച പാർട്ടി പ്രവർത്തകർ മാപ്പ് പറയണം 

റഡാറുകളുടെ കണ്ണ് വെട്ടിക്കുന്ന യൂണികോൺ ഇനി ഇന്ത്യയ്‌ക്കും ; കടലിൽ ചൈനയ്‌ക്ക് നാശം വിതയ്‌ക്കുന്ന പ്രതിരോധ കരാറിൽ ഒപ്പ് വച്ച് ഇന്ത്യയും , ജപ്പാനും

വാഹന പരിശോധന നടത്തിയ പൊലീസിന് നേരെ ആക്രമണം; വനിതാ ഉദ്യോഗസ്ഥയ്‌ക്കുള്‍പ്പെടെ പരിക്ക്

ശ്വേത മേനോന്‍ ഉള്‍പ്പെടെ ഭരണസമിതി അംഗങ്ങള്‍ ഇതുവരെ രാജിക്കത്ത് നല്‍കിയിട്ടില്ലെന്ന് രമേഷ് പിഷാരടി, പൊതുസമൂഹത്തെ ഉള്‍പ്പെടെ പറ്റിച്ചെന്ന് ഗണേഷ് കുമാര്‍

കെ.എം. ഷാജി എന്ന മോദീഭക്തന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.